പത്രാധിപർ എന്നോ എഴുത്തുകാരൻ എന്നോ കോളമിസ്റ്റ് എന്നോ ഉള്ളതിനപ്പുറം ആധുനിക കേരളത്തിന്റെ ശില്പികളിൽ പ്രധാനിയാണ് സി.വി. കുഞ്ഞുരാമൻ. കേരള കൗമുദിയുടെ സ്ഥാപക പത്രാധിപരാണ്.
ഇരുപതാം വയസ്സുമുതൽ ആറുപതിറ്റാണ്ടുകാലം സമുദായത്തിന്റെയും സാഹിത്യത്തിന്റെയും ഉന്നതിക്കുവേണ്ടണ്ടി നിരന്തരം പ്രയത്‌നിച്ചിട്ടുണ്ടണ്ട് കുഞ്ഞുരാമൻ. യുവാവായിരുന്ന കാലത്തുതന്നെ കൊല്ലം പരവൂരിൽനിന്ന് പരവൂർ കേശവനാശാന്റെ പത്രാധിപത്യത്തിൽ പ്രസിദ്ധപ്പെടുത്തിപ്പോന്ന സുജനാനന്ദിനിയിൽ ലേഖനങ്ങളെഴുതാൻ തുടങ്ങിയിരുന്നു അദ്ദേഹം. ഒരു ഘട്ടത്തിൽ അതിന്റെ ഉപപത്രാധിപരുമായി. സാമൂഹ്യപ്രവർത്തനവും സാഹിത്യരചനയും പത്രാധിപത്യവും ഒപ്പം വിദ്യാഭ്യാസപ്രവർത്തനവും അദ്ദേഹം ഏറ്റെടുത്തു. മയ്യനാട്ട് വെള്ളമണലിൽ അധഃകൃതർക്കുവേണ്ടണ്ടി വിദ്യാലയം സ്ഥാപിക്കാനും അതിന്റെ ഹെഡ്മാസ്റ്ററായി പ്രവർത്തിക്കാനും അദ്ദേഹം സമയം കണ്ടെണ്ടത്തി. അവർണരുടെ അവകാശങ്ങൾക്ക് വേണ്ടണ്ടിയുള്ള പോരാട്ടത്തിനൊപ്പം അവർണജാതിക്കാർക്കിടയിലെ അനാചാരങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കും എതിരെയും അദ്ദേഹം പൊരുതി. സ്വയം വിദ്യാഭ്യാസം നേടിയതും ഇതേ കാലത്തുതന്നെ.
ഔപചാരികവിദ്യാഭ്യാസം ഏഴാംതരത്തിൽ അവസാനിപ്പിച്ചിരുന്ന സി.വി. ഇംഗ്ലീഷിലും മലയാളത്തിലുമുള്ള ധാരാളം ഉത്കൃഷ്ടകൃതികൾ വായിച്ച് ഉന്നതമായ ബോധവും ആഴത്തിലുള്ള അറിവും നേടിയെടുത്തു. വൈകാതെ തന്റെ സാമൂഹ്യ-രാഷ്ട്രീയ-സാഹിത്യ ലക്ഷ്യങ്ങൾ നേടാൻ ഒരു പത്രം ആവശ്യമാണ് എന്ന നിഗമനത്തിലെത്തുകയും കേരളകൗമുദി പത്രം സ്ഥാപിക്കുകയും ചെയ്തു. 1911-ൽ ആഴ്ചപ്പത്രമായാണ് അത് തുടങ്ങിയത്. പത്രത്തിന്റെ ഉടമ മുതൽ പ്രൂഫ് റീഡർവരെ അദ്ദേഹമായിരുന്നു എന്ന് പറയാറുണ്ടണ്ട്. പക്ഷേ, സർക്കാർ ഉദ്യോഗം വഹിക്കുന്നതുകൊ
ണ്ടണ്ട് എല്ലാം പിന്നണിയിലേ പാടുണ്ടണ്ടായിരുന്നുള്ളൂ. വൈകാതെ സർക്കാർജോലി ഉപേക്ഷിച്ച് അദ്ദേഹം വക്കീലാകുകയും പൊതുപ്രവർത്തനത്തിൽ ആണ്ടിറങ്ങുകയുംചെയ്തു. കേരളകൗമുദിയിൽ ഇരിക്കെത്തന്നെ അദ്ദേഹം മറ്റനേകം പ്രസിദ്ധീകരണങ്ങളിലും എഴുതി. സാധാരണലേഖനങ്ങൾക്ക് പുറമെ കോളങ്ങളും മുഖപ്രസംഗങ്ങൾ വരെയും അദ്ദേഹം മറ്റ് പ്രസിദ്ധീകരണങ്ങളിൽ എഴുതിയിട്ടുണ്ടണ്ട്. മലയാളരാജ്യം, നവജീവൻ, നവശക്തി, മലയാള മനോരമ, ഭാഷാപോഷിണി, കഥാമാലിക, വിവേകോദയം, യുക്തിവാദി തുടങ്ങിയ പ്രസിദ്ധീകരണങ്ങളിൽ അദ്ദേഹം നിരന്തരം എഴുതിയിരുന്നു.ണ്ട ടി.കെ.മാധവന്റെ പത്രാധിപത്യത്തിൽ ഇറങ്ങിയിരുന്ന ദേശാഭിമാനിയിലാണ് സി.വി. ‘തൊഴുംതോറും തൊഴിക്കുകയും തൊഴിക്കുംതോറും തൊഴുകയും രണ്ടണ്ടും വളരെക്കാലം ഇനി നടന്നുകൂടാ’ എന്ന പ്രവചന തുല്യമായ തത്ത്വം കൊടുങ്കാറ്റുപോലെ അഴിച്ചുവിട്ടത്.
ഒരേസമയം അഭിഭാഷകവൃത്തിയും സാഹിത്യസൃഷ്ടിയും സാമൂഹ്യസേവനവും കലാവിമർശനവും ചരിത്രഗവേഷണവും പത്രപ്രവർത്തനവും നിയമസഭാപ്രവർത്തനവുമെല്ലാം തുല്യപ്രാഗത്ഭ്യത്തോടെ നടത്തിപ്പോന്ന അസാമാന്യ പ്രതിഭാശാലിയാണ് സി.വി. മലയാള സാഹിത്യത്തിന്റെ മിക്കവാറും എല്ലാ വിഭാഗങ്ങളിലും അദ്ദേഹം കൈവെച്ചിട്ടുണ്ടണ്ട്. പദ്യത്തിന് പുറമെ വ്യത്യസ്ത ഗദ്യരീതികളിൽ അദ്ദേഹം അവിസ്മരണീയമായ നിരവധി കൃതികൾ രചിച്ചു. കൊച്ചുകുട്ടിയായിരുന്നതുമുതൽ പ്രകടിപ്പിച്ച മനോധൈര്യം അദ്ദേഹത്തെ സമുന്നതനായ നേതാവാക്കി മാറ്റുന്നതിൽ വലിയ പങ്കുവഹിച്ചിരുന്നു. തുടയിൽനിന്ന് ചോരയൊലിച്ചിട്ടും തല്ലിക്കൊണ്ടിരുന്ന കാരണവരോട്, ‘അടിയൊന്ന് നിർത്ത്, അഴിഞ്ഞ കോണകമൊന്ന് കെട്ടട്ടെ’ എന്ന് പറഞ്ഞതായുള്ള കഥയ്ക്ക് നല്ല പ്രചാരം കിട്ടിയിരുന്നു. അഭിപ്രായം ഇരുമ്പുലക്കയല്ല എന്ന സി.വി.യുടെ ഒരു പ്രയോഗം ഇന്നും ദിനംപ്രതിയെന്നോണം ആവർത്തിക്കപ്പെടാറുണ്ട്.
സി.വി.യെപ്പോലുള്ള എഴുത്തുകാർക്ക് മുഖപ്രസംഗമെഴുത്തും കോളമെഴുത്തും തമ്മിൽ വലിയ വ്യത്യാസമില്ലായിരുന്നു. സ്വന്തം വ്യക്തിത്വവും ആദർശവും ശൈലിയും രണ്ടണ്ടിലും ഒരുപോലെ തുടിച്ചുനിൽക്കുന്നു.
ഹാഷിം രാജൻ സമാഹരിച്ച് കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ‘സി.വി.കുഞ്ഞുരാമൻ: ജീവിതം, കാലം, നവോത്ഥാനം’ എന്ന കൃതി സി.വി. എന്ന വ്യക്തിത്വത്തിന്റെ എല്ലാ വശങ്ങളിലേക്കും വെളിച്ചംവീശുന്നു. പുതുപ്പള്ളി രാഘവൻ അദ്ദേഹത്തിന്റെ കൃതികളിൽനിന്ന് തിരഞ്ഞെടുത്ത പ്രബന്ധങ്ങൾ കൗമുദി പബ്ലിക് റിലേഷൻസ് പുസ്തകമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. 1871-ൽ മയ്യനാട്ട് ജനിച്ച സി.വി. 1949 ഏപ്രിൽ പത്തിന് 79-ാം വയസ്സിൽ അന്തരിച്ചു.
തിരുവനന്തപുരത്തുനിന്ന് പ്രസിദ്ധീകരിച്ചിരുന്ന നവജീവൻ വാരികയിൽ 1939 മെയ് 22 ലക്കത്തിൽ മുഖലേഖനമായി പ്രസിദ്ധീകരിച്ചതാണ് ഈ കുറിപ്പ്. നവജീവന്റെ രണ്ടാം ജന്മമായിരുന്നു അത്. നേരത്തെ ശ്രീനാരായണഗുരുദേവന്റെ ഉത്തമശിഷ്യനായ സ്വാമി സത്യവ്രതന്റെ പത്രാധിപത്യത്തിൽ 1921-ൽ വർക്കലയിൽനിന്ന് മാസികയായി സ്ഥാപിക്കപ്പെട്ടതാണ് ആദ്യത്തെ നവജീവൻ. ഗുരുവിന്റെ സമാധിയോടെ പ്രസിദ്ധീകരണം നിലച്ചു. പിന്നീട് ആറുവർഷം കഴിഞ്ഞാണ് സി.വി.കുഞ്ഞുരാമന്റെ പത്രാധിപത്യത്തിൽ 1934-ൽ നവജീവൻ പുനർജനിക്കുന്നത്. സി.വി.കുഞ്ഞുരാമൻ പ്രതിവാരചിന്തകൾ എന്ന പേരിലാണ് പേരുവെക്കാതെ ഈ പത്രാധിപപംക്തി തുടർച്ചയായി എഴുതിയിരുന്നത്. ആഴ്ചതോറും ദേശീയ-അന്തർദേശീയ സംഭവവികാസങ്ങൾ വിലയിരുത്തുന്നതായിരുന്നു ഈ പംക്തി. 1941 വരെ നവജീവൻ പ്രസിദ്ധീകരണം തുടർന്നു.
ഗാന്ധിജി- സുഭാഷ് ബോസ് ഭിന്നതയെക്കുറിച്ച്
സി.വി.കുഞ്ഞുരാമൻ
അടുത്ത കാലത്ത് മഹാത്മാഗാന്ധിയും സുഭാഷ് ചന്ദ്രബോസും തമ്മിൽ കാൺഗ്രസ്സിനെയും കാൺഗ്രസ് വർക്കിങ്ങ് കമ്മിറ്റിയെയും സംബന്ധിച്ച് നടന്ന എഴുത്തുകുത്തുകൾ പ്രസിദ്ധപ്പെടുത്തിയിരിക്കുന്നു. അവർ തമ്മിൽ അഭിപ്രായഭിന്നത ഉണ്ടായത് കോൺഗ്രസ് വർക്കിങ്ങ് കമ്മിറ്റിയുടെ രൂപവൽക്കരണത്തെ സംബന്ധിച്ചായിരുന്നുവല്ലോ. വാമപക്ഷക്കാരും തീവ്രപക്ഷക്കാരും എന്നറിയപ്പെടുന്ന രണ്ട് കക്ഷികൾ കാൺഗ്രസ്സുകാർക്കിടയിൽ ഉള്ളതിൽ രണ്ടുകൂട്ടർക്കും വർക്കിങ്ങ് കമ്മിറ്റിയിൽ പ്രാതിനിധ്യം നൽകണമെന്ന് ബോസ്സും അതല്ല ഒരു പക്ഷമേ ആകാവൂ എന്ന് ഗാന്ധിജിയും വാദിച്ചിരുന്നു. അതുപോലെ കാൺഗ്രസ്സിന്റെ കാര്യങ്ങൾ കുറെക്കൂടി തീവ്രമാക്കണമെന്നും യൂറോപ്യൻ സ്ഥിതിഗതികൾ ഇന്ത്യയുടെ സ്വാതന്ത്ര്യസമ്പാദനത്തിന് അനുകൂലമാണെന്നു ബ്രിട്ടന് ഒരു പരമശാസനം നൽകാൻ പറ്റിയ അവസരം ഇതാണെന്നും നിയമലംഘനം തന്നെ നടത്തണമെന്നും ബോസ് വാദിച്ചപ്പോൾ കാൺഗ്രസ്സിൽ അഴിമതി വർദ്ധിച്ചിരിക്കുകയാണെന്നും അക്രമാസക്തി ഇതിൽ വേണ്ടുവോളം വർദ്ധിച്ചിരിക്കുന്നതിനാൽ നിയമലംഘനത്തിന് ഇപ്പോൾ കാലമായിട്ടില്ലെന്നും ഗാന്ധി വിശ്വസിക്കുന്നു.
***
അതി തീക്ഷ്ണമായ ഈ അഭിപ്രായ ഭിന്നതകൾ മൂലം ബോസ് കാൺഗ്രസ് അദ്ധ്യക്ഷസ്ഥാനം തന്നെയും രാജിവെച്ച് ദക്ഷിണപക്ഷക്കാർക്ക് ഒഴിഞ്ഞുകൊടുത്തു. ബോസ് ഇപ്പോൾ ഇന്ത്യയിലെ തീവ്രവാദികളെയെല്ലാം യോജിപ്പിച്ച് കാൺഗ്രസ്സിനുള്ളിൽതന്നെ ഒരു ഫോർവേഡ് ബ്ലോക്ക് ഉണ്ടാക്കാൻ ഉത്സാഹിച്ചുവരികയാണ്. പ്രത്യക്ഷസമരം കൊണ്ടല്ലാതെ കൗശലവും വിദ്യയും കൊണ്ട് ഇന്ത്യയുടെ സ്വാതന്ത്ര്യം സമ്പാദിക്കാൻ സാദ്ധ്യമല്ലെന്നുമുള്ള അങ്ങേ അറ്റത്തെ ഉൽപതിഷ്ണുത കൊണ്ടാണ് ബോസിറങ്ങിവന്നിരിക്കുന്നത്. ഗാന്ധിയും പരിണതപ്രജ്ഞരും വയോധികന്മാരുമായി നേതാക്കന്മാർ മറുവശത്തും നിരന്നിട്ടുണ്ട്. തൽക്കാലം ഗാന്ധിയുടെ വ്യക്തിമാഹാത്മ്യം വിജയം ആർക്കെന്നുള്ളത് നിസ്സന്ദേഹമാക്കിത്തീർക്കുമെങ്കിലും ബോസിന്റെ നേതൃത്വത്തിൽ ഇപ്പോൾ ഉണ്ടായിരിക്കുന്ന ഈ പുതിയ കക്ഷി ഇന്ത്യയുടെ ഭാവിയെ ഏതെല്ലാം വഴിക്ക് തിരിച്ചുകൊണ്ടുപോകുമെന്ന് കണ്ടുതന്നെ അറിയണം.
****
സി.ആർ.ദാസ് ഇത്തരം ഒരു വിഷമഘട്ടത്തിലാണ് സ്വരാജ് പാർട്ടി രൂപവൽക്കരിച്ച് കാൺഗ്രസിന്റെ രാഷ്ട്രീയവീക്ഷണത്തിന് ഒരു പുതിയ ഗതി നൽകിയത്. ആ പാർട്ടിയുടെ രൂപവൽക്കരണത്തിന് അന്ന് കേവലം യുവാവായിരുന്ന ബോസ് സി.ആർ.ദാസ്സിന്റെ വലംകൈ ആയിരുന്നു. ബ്രിട്ടീഷ് സ്വേച്ഛാധിപത്യത്തെ നിയമസഭയിലൂടെ അകത്തുനിന്ന് തകർക്കുക എന്ന ആയുധമാണ് അന്നു സ്വരാജ് പാർട്ടി പ്രയോഗിച്ചത്. അതുപോലെ നാഷണൽ കാൺഗ്രസ്സിന്റെ രാഷ്ട്രീയവീക്ഷണഗതിക്ക് ഒരു ‘പുതുമ’ കാൺഗ്രസ്സിലുൾപ്പെട്ട് നിന്നുണ്ടാക്കുക എന്ന മഹോദ്യമത്തിലാണ് ബോസ് ഇപ്പോൾ വ്യാപൃതനായിരിക്കുന്നത്. യുവഭാരതം അദ്ദേഹത്തിന്റെ പിന്നിലുണ്ട്. രാഷ്ട്രീയമായ യാഥാസ്ഥിതികത്വത്തെ വെല്ലുവിളിച്ചുകൊണ്ടാണ് ബോസിന്റെ പുറപ്പാട്. എന്തുമാതിരി കാറ്റും കോളും പിശറുമാണുണ്ടാവുക ഇനിയെന്ന് കണ്ടുതന്നെ അറിയണം.
****
ബോസ് ഗാന്ധിജിക്ക് തൽക്കാലമെങ്കിലും തന്റെ ദൃഢമായ രാഷ്ട്രീയാഭിപ്രായത്തെ വിധേയമാക്കിയതുഭീരുത്വമായിപ്പോയിയെന്ന ആക്ഷേപം ഒരു കൂട്ടർ പുറപ്പെടുവിക്കുന്നു. ഇന്നത്തെ സ്ഥിതിക്ക് മഹാത്മാഗാന്ധി കാൺഗ്രസ്സിനേക്കാൾ വലുതായ ഒരു സ്ഥാപനമാണ്. അദ്ദേഹത്തിന്റെ ജാജ്ജ്വല്യമാനമായ വ്യക്തിമാഹാത്മ്യത്തിൽ ഇപ്പോൾ മറ്റേതൊരു നേതാവിന്റെയും തേജോവീര്യങ്ങൾ മങ്ങിപ്പോകാനേ നിവൃത്തിയുള്ളൂ. ഇൻഡ്യക്കും ഇൻഡ്യക്കാർക്കും വേണ്ടി വലുതായ പീഡനാനുഭവങ്ങളുണ്ടായ ആ ത്യാഗസമ്പന്നനെ അത്ര വേഗമൊന്നും വിസ്മരിക്കാൻ ഇൻഡ്യ സന്നദ്ധമാവുകയില്ല. അങ്ങനെ വിസ്മരിക്കണമെന്ന് ബോസിന്റെ മറുപക്ഷത്തിനിരിക്കുന്നവർക്കും വിദൂരാശ പോലുമില്ല. മഹാത്മാഗാന്ധി രാഷ്ട്രീയ കാര്യങ്ങളിൽ ഒരു മഹാമാന്ത്രികനും പരിപാടികൾ യുക്തിവാദത്തിന്റെ അടിസ്ഥാനത്തിൽ അതിശയമായി പലപ്പോഴും പ്രത്യക്ഷപ്പെടാറുണ്ടെങ്കിലും ഉദ്ദിഷ്ടഫലപ്രാപ്തിക്ക് പലപ്പോഴും സമർത്ഥമെന്ന് എപ്പോഴും വ്യക്തമായിട്ടുള്ളതും ആണല്ലോ. മഹാത്മാഗാന്ധി മറ്റുള്ളവരെ മാനസാന്തരപ്പെടുത്തി സ്വന്തം അഭിപ്രായത്തിന്റെ കൊടിക്കീഴിൽ അവരെ കൊണ്ടുവരുന്നതിന് വലിയ വൈദഗ്ദ്ധ്യം സമ്പാദിച്ചിട്ടുള്ള ഒരു ഐന്ദ്രജാലികനുമാണ്. ആ ഇന്ദ്രജാലത്തിൽനിന്ന് വിമുക്തി നേടാനുള്ള മഹോദ്യമത്തിൽ ബോസ് വ്യാപൃതനായിരിക്കയാണ്.
****
ഒരു സംഗതി ഗാന്ധി-ബോസ് കത്തിടപാടുകളിൽ തെളിഞ്ഞുകാണുന്നത് രാഷ്ട്രീയപ്രവർത്തകന്മാർക്ക് ഒരു സാധനാപാഠമായിരിക്കേണ്ടതാണ്. നിശിതമായ അഭിപ്രായഭിന്നതകളാണ് ആ മഹാനേതാക്കൾ തമ്മിലുള്ളതെങ്കിലും എന്തൊരു പരസ്പരബഹുമാനവും സ്‌നേഹവിശ്വാസങ്ങളുമാണ് സ്വപക്ഷ സ്ഥാപന വ്യഗ്രതയിൽ പോലും അവർ തമ്മിലുള്ള കത്തിടപാടുകളിൽ തെളിഞ്ഞുനിൽക്കുന്നത്? വ്യക്തിവിദ്വേഷമോ ദുരുദ്ദേശാരോപണങ്ങളോ ഒരിടത്തും മുഴച്ചുവരുന്നില്ലെന്നത് നമ്മുടെ ചില നേതാക്കന്മാർക്ക് ചിന്തിക്കാനും ഗ്രഹിക്കാനും ഹൃദിസ്ഥമാക്കാനും സാംശീകരിച്ച് പ്രായോഗികമാക്കാനുമുള്ള മഹാപാഠങ്ങളാണ്. അതുനിൽക്കട്ടെ.
***
ഈ മഹാരഥന്മാർ തമ്മിൽ പ്രധാനമായും ഭിന്നിച്ചിട്ടുള്ള കാര്യങ്ങളിലൊന്നു നാട്ടുരാജ്യങ്ങളാണ്. കാൺഗ്രസ്സും ഗാന്ധിജിയും നാട്ടുരാജ്യങ്ങളെ സംബന്ധിച്ചിടത്തോളം അനുവർത്തിക്കുന്ന നയം ബോസ്സിന് സമ്മതമുള്ളതല്ല. വിശാലഭാരതത്തിന്റെ ഉത്തമതാല്പര്യത്തിന് അവഗണിക്കാൻ പാടില്ലാത്ത ഘടകങ്ങളാണ് നാട്ടുരാജ്യങ്ങളെന്നും ആ സ്ഥിതിക്ക് വെറുമൊരു ചിറ്റമ്മ നയമല്ല കാൺഗ്രസ് സ്വീകരിക്കേണ്ടതെന്നും ഉള്ള കാൺഗ്രസ്സിലെ ഒരു വിഭാഗക്കാരുടെ അഭിപ്രായം ബോസ്സിൽ കേന്ദ്രീകരിച്ചിരിക്കുന്നു. ഗാന്ധിജിക്ക് നാട്ടുരാജ്യപ്രജകളേക്കാൾ നാട്ടുരാജാക്കന്മാരാണ് കൂടുതൽ ആവശ്യമെന്നും രാജാക്കന്മാരുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിന് പ്രജകളുടെ താൽപര്യങ്ങളെ ബലി കഴിക്കാൻ ഗാന്ധിജി ഒരിക്കലും വൈമുഖ്യം പ്രദർശിപ്പിച്ചിട്ടില്ലെന്നും ആക്ഷേപം ശക്തിപ്രാപിച്ചിട്ടുണ്ട്. വ്യാഖ്യാനവിഷയമായ പ്രസ്താവനകളും ഇത് സംബന്ധിച്ച് ഗാന്ധിജി ചെയ്തിട്ടുണ്ട്. അതിനാൽ, ഭരണപരിഷ്‌കാര പ്രക്ഷോഭണം നടക്കുന്ന നാട്ടുരാജ്യങ്ങളിലെ ജനങ്ങളിൽ ഒരു വിഭാഗത്തിന്റെ അവിശ്വാസത്തിനും അദ്ദേഹം പാത്രമായിരിക്കുന്നു.
***
നാട്ടുരാജ്യകാര്യത്തിൽ എന്തെല്ലാം തരത്തിലുള്ള ചിന്താക്കുഴപ്പങ്ങളാണ് ഗാന്ധിജി കാണിച്ചത്. വൈസ്‌റോയി ഇടപെട്ട് കാര്യങ്ങൾ ശരിപ്പെടുത്തിയിരുന്നില്ലെങ്കിൽ മരണം വരെ പട്ടിണി എന്നൊരു ഉഗ്രശപഥം അദ്ദേഹം ചെയ്തു. വൈസ്‌റോയി ഇടപെട്ടില്ല. ഫെഡറൽ കോടതിയിലെ സർ മോറിസ് ഗ്യുയലിന്റെ മാദ്ധ്യസ്ഥത്തിന് വിട്ടുകൊടുക്കാൻ ഗാന്ധിജി സമ്മതിച്ചു. ഗാന്ധിജിക്കനുകൂലമായ ഒരു തീരുമാനമുണ്ടായി. അതിനുശേഷമാണ് ഗാന്ധിജിയുടെ നിയന്ത്രണത്തിന് അതീതമായ പ്രതിബന്ധങ്ങൾ പ്രത്യക്ഷപ്പെടാൻ തുടങ്ങിയത്. മുന്നോട്ടുവച്ച ഓരോ ചുവടും അദ്ദേഹം പുറകോട്ട് വയ്ക്കാൻ തുടങ്ങി. അഹിംസാവ്രതക്കാരനായ താൻ തോക്കോർ സാഹിബ്ബിനെയും അവിടത്തെ മന്ത്രി പ്രമുഖനെയും ഹിംസിച്ചു എന്നും താൻ ആ നടപടികളിലെല്ലാം പൂർണമായി പശ്ചാത്തപിക്കുന്നു എന്നും ഇപ്പോൾ ഗാന്ധിജി പ്രസ്താവിക്കുന്നു. താക്കോർ സാഹിബ്ബിനെയും അവിടത്തെ മന്ത്രി പ്രധാനനെയും സമീപിച്ച് സംഗതികൾ സ്വച്ഛമാക്കാൻ നോക്കാതെ വൈസ്‌റോയിയുടെ അടുക്കൽ പോയത് ഒട്ടും ശരിയല്ലെന്നും അദ്ദേഹം ഇപ്പോൾ സ്വയം കുറ്റപ്പെടുത്തുന്നു.
****
ഇന്ത്യൻ നാഷനൽ കാൺഗ്രസ്സിന്റെ നാട്ടുരാജ്യനയം ഗാന്ധിജി അങ്ങനെ വ്യക്തമായും ആശങ്കക്ക് വകയില്ലാത്ത വിധത്തിലും പ്രഖ്യാപനം ചെയ്തിരിക്കുന്നു. ജനങ്ങൾ അവരുടെ അഭിപ്രായങ്ങൾ തങ്ങളുടെ മഹാരാജാക്കന്മാരെ നേരിട്ടറിയിച്ച് മനസ്സിലാക്കിക്കൊടുക്കണമെന്നാണ് ഗാന്ധിജിയുടെ ഇപ്പോഴത്തെ ഉപദേശം.