പിളര്‍പ്പിന്റെ തത്വശാസ്ത്രം

എൻ.പി.രാജേന്ദ്രൻ

കക്ഷിരാഷ്ടീയത്തെ കുറിച്ച്‌ എന്തെല്ലാം കുറ്റങ്ങളും കുറവുകളും പറഞ്ഞാലും നമ്മുടെ ജനാധിപത്യ വ്യവസ്ഥയുടെ അടിസ്ഥാനം കക്ഷിരാഷ്ടീയം തന്നെയാണ്‌. ജനാധിപത്യം കക്ഷിരാഷ്ടീയമായല്ലാതെ ഏതെങ്കിലും രാജ്യത്ത്‌ നിലനില്‍ക്കുന്നുണ്ടോ എന്നറിയില്ല.പാര്‍ട്ടികളില്ലാത്ത ഡമോക്രസി എന്നൊക്കെ ചിലര്‍ പറഞ്ഞുകേട്ടിട്ടുണ്ട്‌. ജയപ്രകാശ്‌ നാരായണനെ പോലെ ചില ഗാന്ധിയന്മാര്‍ അങ്ങനെ പറഞ്ഞിട്ടുണ്ട്‌. പക്ഷെ , പ്രായോഗികജനാധിപത്യസംവിധാനമായിട്ട്‌ എവിടെയെങ്കിലും അങ്ങിനെ നിലനില്‍ക്കുന്നതായി തോന്നുന്നില്ല. അത്‌ സാധ്യമാണ്‌ എന്നും തോന്നുന്നില്ല.

രാഷ്ടീയകക്ഷികള്‍ സൃഷ്ടിച്ചെടുക്കുന്നതാണ്‌ ഭരണസംവിധാനങ്ങള്‍. ചില പരിപാടികളുടേയും നിലപാടുകളുടേയും പ്രത്യയശാസ്ത്രത്തിന്റെയും ഒക്കെ അടിസ്ഥാനത്തിലാണത്‌ നിര്‍മ്മിക്കപ്പെടുന്നത്‌ എന്നും നമുക്കറിയാം. ഒരു കക്ഷിയിലുള്ള എല്ലാവരും ആ പരിപാടിയുടേയും നിലപാടിന്റേയും വിശ്വാസികളാണ്‌ എന്നാണ്‌ പൊതുവായി മനസ്സിലാക്കപ്പെടുന്നത്‌. ആശയങ്ങളുടെ ഐക്യം എന്ന്‌ നിര്‍വചനമെന്ന നിലയില്‍ പറയാമെങ്കിലും എത്ര രാഷ്ടീയപാര്‍ട്ടിയില്‍ അതുണ്ട്‌? അപൂര്‍വം പാര്‍ട്ടികളിലേ അതുള്ളൂ എന്നതാണ്‌ യഥാര്‍ത്ഥ്യം. ഇന്ത്യയേയും മറ്റ്‌ വികസ്വര-മൂന്നാം ലോകരാജ്യങ്ങളേയും എടുത്തുനോക്കുക. മത ജാതി വ്യവസ്ഥകള്‍ അടിത്തറയായിട്ടുള്ള രാജ്യങ്ങളും കമ്മ്യൂണിസം പോലെയുള്ള പ്രത്യയശാസ്ത്രങ്ങള്‍ ഭരിക്കുന്ന രാജ്യങ്ങളുമെല്ലാം ഇതില്‍ പെടും.സാംസ്കാരികവും മതപരവും ഭാഷാപരവും ജാതീയവും ഒക്കെയായിട്ടുള്ള വൈവിദ്ധ്യങ്ങളെ അതേപടി പ്രതിനിധീകരിക്കുന്നവയാണ്‌ നല്ലൊരു പങ്ക്‌ രാഷ്ട്രീയപാര്‍ട്ടികളും. എന്നാല്‍ ലോകത്തിലെ ഏറ്റവും ശക്തരായ രാജ്യങ്ങളില്‍ സ്വാധീനം ചെലുത്തുന്നതേറെയും അത്തരം പാര്‍ട്ടികളല്ല എന്നും കാണാവുന്നതാണ്‌. അമേരിക്കയിലും ബ്രിട്ടനിലുംമറ്റു വികസിതരാജ്യങ്ങളിലുമൊക്കെ വലിയ ആശയവൈരുദ്ധ്യങ്ങളൊന്നും ഇല്ലാത്ത കക്ഷികളാണ്‌ ഭരണ പ്രതിപക്ഷങ്ങളില്‍ നിലയുറപ്പിച്ചിട്ടുള്ളത്‌. ബ്രിട്ടനിലെ ലേബര്‍ പാര്‍ട്ടിയും കണ്‍സര്‍വേറ്റീവ്‌ പാര്‍ട്ടിയും തമ്മില്‍ എന്ത്‌ വ്യത്യാസമാണുള്ളത്‌ എന്ന്‌ മനസ്സിലാക്കാന്‍ ബ്രിട്ടീഷുകാര്‍ക്കു തന്നെ കഴിയുന്നുണ്ടോ എന്നറിയുകയില്ല. നയപരമായ ചില്ലറ വ്യത്യാസങ്ങള്‍ കാണുമായിരിക്കും. എന്നാല്‍ വലിയ പ്രത്യയശാസ്ത്രഭിന്നതകളൊന്നും കാണില്ലെന്ന്‌ തീര്‍ച്ച. രാഷ്ടീയാധികാരം ലക്ഷ്യമാക്കി മത്സരത്തിലേര്‍പ്പെടുന്ന രണ്ട്‌ ടീമുകള്‍ എന്നതിനപ്പുറം വലിയ വ്യത്യാസമൊന്നും ഈ പാര്‍ട്ടികള്‍ തമ്മിലില്ല. എന്നിട്ടും ഈ പാര്‍ട്ടികളില്‍ നമ്മുടെ പാര്‍ട്ടികളിലുണ്ടാകുന്നത്ര ഭിന്നതകളും പിളര്‍പ്പുകളും ഉണ്ടാകുന്നില്ല എന്ന വസ്തുത ശ്രദ്ധിക്കേണ്ടതുണ്ട്‌.

നമ്മുടെ പാര്‍ട്ടികളിലുണ്ടാകുന്ന ഈ പിളര്‍പ്പുകള്‍ക്ക്‌ എന്തെങ്കിലും താത്വിക അടിസ്ഥാനമുണ്ടോ എന്ന ചോദ്യം ഉയര്‍ന്നു വരാറുണ്ട്‌.മിക്കവാറും സന്ദര്‍ഭങ്ങളിലും പിളര്‍പ്പുകളെ പരിഹാസത്തോടെയാണ്‌ ജനങ്ങള്‍ കാണാറുള്ളത്‌. ജനാധിപത്യത്തിന്റെ തത്വങ്ങളും കളിയിലെ നിയമങ്ങളും പാലിച്ചുകൊണ്ട്‌ പോയാല്‍ ഒരിക്കലും പിളര്‍പ്പുണ്ടാകില്ല എന്നവകാശപ്പെടുകയല്ലഠീര്‍ച്ചയായും പിളര്‍പ്പുകള്‍ അപ്പോള്‍ വല്ലപ്പോഴും മാത്രമുണ്ടാകുന്ന സംഗതികളായി മാറും.

വളരെ ഗൌരവമേറിയ രാജ്യകാര്യങ്ങളെ സംബന്ധിച്ചും നയങ്ങളെ സംബന്ധിച്ചും ഗുരുതരമായ അഭിപ്രായ വ്യത്യാസങ്ങളുണ്ടായാല്‍ പാര്‍ട്ടികള്‍ പിളര്‍ന്നേക്കും.എന്തു വില കൊടുത്തും അതു തടയുകയെന്നതും ശരിയായ രീതിയാവില്ല. എല്ലാ കാര്യത്തിലും ഒത്തുതീര്‍പ്പുണ്ടാക്കി പിളര്‍പ്പൊഴിവാക്കുന്നതും നല്ല രാഷ്ടീയമാവില്ല. പാര്‍ട്ടികള്‍ പിളരേണ്ടിവരും. പക്ഷേ, ഇന്ത്യന്‍ രാഷ്ടീയത്തിലെ പിളര്‍പ്പുകള്‍ പരിശോധിച്ച്‌ നോക്കിയാല്‍ ഇവയ്ക്ക്‌ ഈ രീതിയിലുള്ള അനിവാര്യതകള്‍ ഉണ്ടായിരുന്നുവോ എന്ന കാര്യത്തില്‍ സംശയം തോന്നുന്നുണുറു വര്‍ഷത്തിലേറെ പഴക്കമുള്ളതാണ്‌ അമേരിക്കയിലേയും ബ്രിട്ടനിലേയുമൊക്കെ പ്രധാന പാര്‍ട്ടികള്‍. എന്നാല്‍ ഇവയിലൊന്നും നമ്മുടെ കോണ്‍ഗ്രസ്സില്‍ ഉണ്ടായത്ര പിളര്‍പ്പുകള്‍ ഉണ്ടായിട്ടില്ല എന്ന്്‌ കാണാം. എന്താണിതിന്‌ കാരണം ? യൂറോപ്യന്‍ രാജ്യങ്ങളിലും അമേരിക്കയിലുമൊക്കെയുള്ള ജനാധിപത്യസംവിധാനത്തിന്‌ കുറെയെല്ലാം ഉറപ്പും സ്ഥിരതയും ഉണ്ടാക്കിയെടുക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നതാവാം ഒരു കാരണം. നമ്മുടേത്‌ തികച്ചും വ്യത്യസ്തമായ സാഹചര്യമാണ്‌. ഇവിടെ ഒരു പാട്‌ ജനവിഭാഗങ്ങള്‍ അധികാരത്തിലേക്ക്‌ പുതുതായി കടന്നുവരുന്നുണ്ട്‌. അമ്പതുകളിലെ പാര്‍ലമെന്റല്ല ഇന്നത്തെ പാര്‍ലമെന്റ്‌. അമ്പതുകളില്‍ ഏതൊക്കെ ജനവിഭാഗങ്ങളില്‍ നിന്നാണോ പ്രതിനിധികളുണ്ടായിരുന്നത്‌ ആ ജനവിഭാഗങ്ങളെയെല്ലാം തള്ളിമാറ്റി പുതിയ ജനവിഭാഗങ്ങള്‍ വരികയും ആ വരുന്ന വിഭാഗങ്ങള്‍ക്ക്‌ പ്രാതിനിധ്യം കിട്ടാന്‍ വേണ്ടിയുള്ള പോരാട്ടങ്ങളില്‍ പിളര്‍പ്പുകള്‍ സംഭവിക്കുകയും ചെയ്യുന്നുണ്ട്‌.ഒരു പാട്‌ പിളര്‍പ്പുകള്‍ക്ക്‌ ഈ പശ്ചാത്തലമുണ്ട്‌.പുതിയ ജനവിഭാഗങ്ങള്‍ക്ക്‌ മുന്നോട്ട്‌ വരാനുള്ള കരുത്ത്‌ അര നൂറ്റാണ്ടിന്റെ സാമ്പത്തിക വികാസംമൂലം ഉണ്ടായിട്ടുണ്ട്‌.ജാതീയമായി മുന്നോട്ട്‌ വന്നിട്ടുള്ള വിഭാഗങ്ങളുണ്ട്‌.കേരളത്തിലെ ഗള്‍ഫ്‌ ബൂം’ പോലുള്ള പ്രതിഭാസങ്ങളുടെ ഫലമായിട്ടുള്ള മാറ്റങ്ങള്‍ പുതിയ ജനവിഭാഗങ്ങളെ മുന്നോട്ട്‌ കൊണ്ടുവന്നിട്ടുണ്ട്‌. സ്വതന്ത്ര്യസമരകാലത്തും സ്വാതന്ത്ര്യത്തിന്‌ ശേഷമുള്ള കുറെ വര്‍ഷങ്ങളിലും നമ്മുടെ മനസ്സുകളില്‍ ഉയര്‍ന്നുനിന്നിരുന്നത്‌ ദേശീയബോധമായിരുന്നു. ആ വേലിയേറ്റത്തില്‍ ഒരു പാട്‌ ചെറിയ ചെറിയ ഉപദേശീയതകളുടെ ബോധങ്ങള്‍ താണു പോയി.

ദേശീയബോധമെന്നത്‌ രാജ്യസ്നേഹം പോലൊരു വികാരമാണല്ലോ.അതുയര്‍ന്നു മറ്റു പല വികാരങ്ങളും താഴോട്ട്‌ പോകുന്നത്‌ സ്വഭാവികം മാത്രം. പഴയ ദേശീയബോധം നമുക്ക്‌ നഷ്ടപ്പെട്ടിരിക്കുന്നു. ഇപ്പോള്‍ നമ്മള്‍ മാത്രമായിരിക്കുന്നു. നമ്മുടെ കാര്യം നമ്മള്‍ തന്നെ നോക്കേണ്ടിവരികയും ചെയ്തിരിക്കുന്നു.അപ്പോള്‍ വിശാലമായ ദേശീയവികാരങ്ങള്‍ പിന്തള്ളപ്പെടുകയും ഉപദേശീയവികാരങ്ങള്‍ പ്രാമുഖ്യം നേടുകയും ചെയ്യുന്നത്‌ സ്വാഭാവികം മാത്രം.പല പിളര്‍പ്പുകള്‍ക്കും ഇത്‌ കാരണമായിരുന്നിട്ടുണ്ട്‌.

… മുതല്‍ … വരെ ഉള്ള കാലഘട്ടത്തില്‍ കോണ്‍ഗ്രസ്സിന്റെ വിജയത്തിന്‌ കാരണം ആ വിശാല ദേശീയബോധത്തിന്റെ ശക്തമായ സാന്നിദ്ധ്യമായിരുന്നു. … ആയപ്പോഴേക്ക്‌ ആ വികാരം കെട്ടടങ്ങി.ഉപദേശീയവികാരങ്ങള്‍ ശക്തി പ്രാപിച്ചു.പ്രതിപക്ഷപാര്‍ട്ടികള്‍ കരുത്തുനേടി.പല സംസ്ഥാനങ്ങളിലും പ്രാദേശികപാര്‍ട്ടികള്‍ അധികാരത്തിലെത്തി. രാജ്യത്തിലുടനീളം ഈ മാറ്റം കാണാമായിരുന്നുണമ്മുടെ അയല്‍സംസ്ഥാനത്ത്‌ പൊടുന്നനെ ഡി.എം.കെ ഭരണകക്ഷിയായിണിരവധി ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ്സിനെ തള്ളിമാറ്റി കൂട്ടുകക്ഷിമന്ത്രിസഭകളും മുന്നണി സംവിധാനങ്ങളും നിലവില്‍ വന്നു. .. ഓടെ കോണ്‍ഗ്രസ്സ്‌ എങ്ങും ദുര്‍ബലമായി. പിന്നീട്‌ പലപ്പോഴും അധികാരത്തില്‍ തിരിച്ചുവന്നിട്ടുണ്ടെങ്കിലും കോണ്‍ഗസ്സിന്റെ സംഘടനാപരമായ തകര്‍ച്ച അന്ന്‌ തുടങ്ങി എന്ന്‌ ഉറപ്പായി പറയാം. രണ്ട്‌ ഘട്ടങ്ങളില്‍ പാര്‍ട്ടി അധികാരത്തില്‍ തിരിച്ചുവന്നത്‌ ഇന്ദിരാഗാന്ധിയുടേയും രാജീവ്‌ ഗാന്ധിയുടേയും വ്യക്തിപ്രഭാവം കൊണ്ടായിരുന്നു. സംഘടനയിലുള്ള ജനങ്ങളുടെ വിശ്വാസമല്ല ,ചില നേതാക്കളില്‍ ഉള്ള പ്രീതിയാണ്‌ രക്ഷിച്ചതെന്നര്‍ത്ഥം. കോണ്‍ഗ്രസ്സിന്റെ ഈ ശിഥിലീകരണം ഒരു പാട്‌ പിളര്‍പ്പുകള്‍ക്കും ചെറുപാര്‍ട്ടികളുടെ വളര്‍ച്ചക്കും കാരണമായിട്ടുണ്ട്‌.

… ല്‍ സംഭവിച്ചത് …ല്‍ തന്നെ സംഭവിക്കുമായിരുന്നു. ഗാന്ധിജിയുടെ ആഗ്രഹപ്രകാരം ..ല്‍ കോണ്‍ഗ്രസ്‌ പിരിച്ചുവിട്ടിരുന്നുവെങ്കില്‍ എന്ത്‌ സംഭവിക്കുമായിരുന്നുവെന്ന്‌ രാഷ്ടീയചിന്തകന്മാര്‍ ആലോചിക്കേണ്ട വിഷയമാണ്‌. ഗാന്ധിജിയുടെ ദീര്‍ഘദൃഷ്ടിയെ ചോദ്യം ചെയ്യാന്‍ ഞാന്‍ ആളല്ല. ഗാന്ധിജി ഭ പാര്‍ട്ടിലെസ്‌ ഡമോക്രസിയെ കുറിച്ച്‌ ചിന്തിച്ചിട്ടുള്ള ആളാണ്‌.ഗാന്ധിജിക്ക്‌ ദേശീയ രാഷ്ടീയപാര്‍ട്ടികളും അതിന്റെ അടിസ്ഥാനത്തിലുള്ള പാര്‍ലമെന്ററി സമ്പ്രദായവും അത്രയൊന്നും പഥ്യമായിരുന്നുവെന്ന്‌ തോന്നുന്നില്ല.ഗാന്ധിജിയുടെ ഉപദേശം സ്വീകരിച്ചിരുന്നുവെങ്കില്‍ …ല്‍ സംഭവിച്ചതിനേക്കാള്‍ രൂക്ഷമായ രീതിയില്‍ ,അപകടകരമായ രീതിയില്‍ ..ല്‍ തന്നെ പാര്‍ട്ടികളുടെ ശിഥിലീകരണം ഉണ്ടാവുകയും ഒരുപാട്‌ കൊച്ച്‌ കൊച്ച്‌ പാര്‍ട്ടികള്‍ രുപം കൊള്ളുകയും അതിന്റെ ഫലമായി ജനാധിപത്യം ഉറയ്ക്കാന്‍ തന്നെ അവസരം കിട്ടാതെ പോവുകയും ചെയ്യുമായിരുന്നു. എന്തൊക്കെ കൂറ്റങ്ങളും കുറവുകളും പറഞ്ഞാലും ചില രീതികളും വ്യവസ്ഥകളും മര്യാദകളും കീഴ്‌ വഴക്കങ്ങളും സൃഷ്ടിച്ചെടുത്തതും പത്തിരുപത്തഞ്ച്‌ വര്‍ഷം കൊണ്ട്‌ ജനാധിപത്യസംവിധാനത്തെ ഉറപ്പിച്ചെടുത്തതുംകോണ്‍ഗ്രസ്സിന്റെ നേട്ടമാണെന്ന്‌ സമ്മതിക്കാതെ വയ്യ. …ല്‍ കേരളത്തിലെ കമ്മ്യണിസ്റ്റ്‌ മന്ത്രിസഭ പിരിച്ചുവിട്ടതു പോലുള്ള ചില തെറ്റുകള്‍ മേറ്റീവ്ച്ചാല്‍ ഒരുപാട്‌ കാര്യങ്ങളില്‍ ആരോഗ്യകരമായ കീഴ്‌ വഴക്കങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്‌ കോണ്‍ഗ്രസ്സ്‌ ഭരണം. …ല്‍ ഫെഡറല്‍ സംവിധ്ാ‍നത്തിന്‌ അനുസൃതമായ രീതിയില്‍ ഒരു പാട്‌ പാര്‍ട്ടികള്‍ രൂപം കൊള്ളുകയും പലതും പല സംസ്ഥാനങ്ങളില്‍ അധികാരത്തില്‍ വരികയും വ്യത്യസ്ത ഐഡിയോളജികള്‍ക്കനുസരിച്ച ്‌ ഭരണം നടത്തുകയും ചെയ്തു എന്നത്‌ ശരിയാണ്‌. ഇത്‌ സ്വീകാര്യമാണെങ്കില്‍ പോലും ഇന്ത്യന്‍ രാഷ്ടീയത്തില്‍ ഏറെ മൂല്യത്തകര്‍ച്ച ഉണ്ടായ കാലം …ന്‌ ശേഷമുള്ള കാലമാണെന്ന്‌ പറയാതെ വയ്യ. … ല്‍ നാലഞ്ച്‌ വര്‍ഷത്തിനിടയില്‍ പതിമൂന്ന്‌ മന്ത്രിസഭകള്‍ വരികയും പോവുകയും ചെയ്തു. നാലു മുതല്‍ മുന്നൂറ്‌ ദിവസം വരെ മാത്രം നിലനിന്ന മന്ത്രിസഭകള്‍. നിരന്തരമായ കാലുമാറ്റങ്ങളുടേയും പിളര്‍പ്പുകളൂടേയും കാലം. ഇന്ത്യയില്‍ ജനാധിപത്യം നിലനില്‍ക്കില്ല എന്ന ആശങ്ക ലോകം മുഴുവന്‍ ഉണ്ടായ കാലം. 9 ലെ കോണ്‍ഗ്രസ്‌ പിളര്‍പ്പിനെ തൂടര്‍ന്ന്‌ ലോക്‌ സഭയില്‍ ആര്‍ക്കും ഭൂരിപക്ഷം ഇല്ലാത്ത സ്ഥിതി ആദ്യമായി ഉണ്ടായി. ഇന്ത്യ ആകെ നിയന്ത്രണാതീതമായ നിലയിലേക്ക്‌ നീങ്ങുകയാണോ എന്ന ആശങ്ക പരക്കെ ഉണ്ടായി.പിളര്‍പ്പിന്‌ ശേഷം സോഷ്യലിസ്റ്റ്‌ മുദ്രാവാക്യമുയര്‍ത്തി ഇന്ദിരാഗാന്ധി വന്‍ഭുരിപക്ഷത്തോടെ അധികാരത്തില്‍ തിരിച്ചെത്തി..ഇന്ദിരാഗാന്ധി ഉണ്ടാക്കിയെടുത്ത ജനപിന്തുണയുടെ നേരിനെ കുറിച്ച്‌ ശങ്ക ഉള്ളവര്‍ക്കും അസ്ഥിരാവസ്ഥ മാറ്റിയെടുത്തത്‌ ഈ ഭൂരിപക്ഷം ആണെന്ന കാര്യത്തില്‍ സംശയമൊന്നുമില്ല.

അമ്പതുകളില്‍ സോഷ്യലിസ്റ്റ്‌ പ്രസ്ഥാനങ്ങളുടെ വളര്‍ച്ചയെ ജനങ്ങള്‍ വലിയ പ്രതീക്ഷയോടെയാണ്‌ നോക്കിക്കണ്ടിരുന്നത്‌.കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയായിരുന്നു മുഖ്യപ്രതിപക്ഷമെങ്കിലും സോഷ്യലിസ്റ്റ്‌ പാര്‍ട്ടികള്‍ നിര്‍ണായക പങ്കാണ്‌ വഹിച്ചിരുന്നത്‌. കോണ്‍ഗ്രസ്സിന്‌ ബദലായി സോഷ്യലിസ്റ്റ്‌ പാര്‍ട്ടിയാണ്‌ ഉയര്‍ന്നു വരുന്നത്‌ എന്ന തോന്നല്‍ പലര്‍ക്കുമുണ്ടായി. എന്നാല്‍ … ന്‌ ശേഷം സോഷ്യലിസ്റ്റ്‌ പാര്‍ട്ടി നിരന്തരം പിളരുകയാണുണ്ടായത്‌. ഇന്ത്യയില്‍ സോഷ്യലിസ്റ്റ്‌ പ്രസ്ഥാനത്തില്‍ ഉണ്ടായ അത്രയും പിളര്‍പ്പ്‌ ലോകത്തില്‍ ഒരു പാര്‍ട്ടിയിലും ഉണ്ടായിക്കാണില്ല.ആ കാലത്ത്‌ പല രാജ്യങ്ങളിലും സോഷ്യലിസ്റ്റ്‌ പാര്‍ട്ടികള്‍ ശക്തിപ്രാപിച്ച്‌ അധികാരത്തില്‍ എത്തിയിട്ട്‌ പോലുമുണ്ട്‌. എന്നാല്‍ ഇന്ത്യയില്‍ ഈ പ്രസ്ഥാനം നിരന്തരം പിളരുകയും തകരുകയുമായിരുന്നു. പ്രഗത്ഭമതികളായ ജയപ്രകാശ്‌ നാരായണനും അശോക്‌ മേത്തയും ഡോളോഹ്യയുമൊക്കെയായിരുന്നു നേതാക്കളെങ്കിലും തകര്‍ച്ച തടയാന്‍ അവര്‍ക്കൊന്നും കഴിഞ്ഞില്ല. അവസാനം കോണ്‍ഗ്രസ്സിന്‌ ഒരു ബദല്‍ ഇല്ല എന്ന അവസ്ഥ പോലും ഉണ്ടായി.എന്തിനാണ്‌ ഇങ്ങനെ പിളര്‍ന്നത്‌ എന്ന്‌ പിളര്‍പ്പുകള്‍ക്ക്‌ നേതൃത്വം നല്‍കിയവര്‍ക്ക്‌ പോലും നിശ്ചയമുണ്ടായിരുന്നില്ല.പ്രത്യയശാസ്ത്രപരമായ ഭിന്നതകളൊന്നും അവര്‍തമ്മില്‍ ഉണ്ടായിരുന്നില്ല.

സോഷ്യലിസ്റ്റ്‌ പ്രസ്ഥാനത്തിന്‌ ഒരു പാട്‌ നിറഭേദങ്ങള്‍ ഉള്‍ക്കൊള്ളാനുള്ള കഴിവുണ്ട്‌. ലോകത്തെമ്പാടും അതാണ്‌ സ്ഥിതി. പക്ഷെ ഇന്ത്യയില്‍ മാത്രം എന്ത്‌ കൊണ്ട്‌ ഈ വിധം തകര്‍ച്ച മാത്രം ഉണ്ടായി എന്ന്‌ പല ഗവേഷകരും പരിശോധിച്ചിട്ടുള്ള കാര്യമാണ്‌. എന്തെങ്കിലും തത്വശാസ്ത്രപരമായ പ്രശ്നങ്ങളുണ്ടായിരുന്നിട്ടില്ല. ഏതൊരു എതിരാളിയെയും എതിരഭിപ്രയങ്ങളേയും ഉള്‍ക്കൊള്ളുകയും അതുകൂടി ജനാധിപത്യത്തിന്റെ ഭാഗമാണ്‌ എന്ന്‌ അംഗീകരിക്കുകയുംചെയ്യുകയാണ്‌ ജനാധിപത്യ ബോധം. എന്നാല്‍ ജനാധിപത്യത്തില്‍ വിശ്വാസമില്ലാത്ത’ കമ്മ്യൂണിസ്റ്റുകാരില്‍ ഉള്ളത്ര പോലും ജനാധിപത്യ ബോധം സോഷ്യലിസ്റ്റുകാരില്‍ മിക്കപ്പോഴും ദൃശ്യമായിരുന്നില്ല. എല്ലാ ഭിന്നാഭിപ്രായങ്ങളേയും അനൈക്യത്തിലേക്കും പിളര്‍പ്പിലേക്കും എത്തിക്കുന്ന മനസ്സായിരുന്നു സോഷ്യലിസ്റ്റുകള്‍ക്കുണ്ടായിരുന്നത്‌. ഇതു തന്നെയാണ്‌ …ന്‌ ശേഷം സംഭവിച്ചതും. അടിയന്തരാവസ്ഥക്കെതിരായ ജനാധിപത്യമുന്നേറ്റമായിരുന്നു ജനതാപാര്‍ട്ടി. അന്നത്തെ ജനസംഘം ഉള്‍പ്പെടെയുള്ളവര്‍ ചേര്‍ന്ന്‌ രൂപം നല്‍കിയ പാര്‍ട്ടിയായിരുന്നത്‌ കൊണ്ട്‌ സ്വാഭാവികമായി അതിന്‌ ആശയപരമായ ഐക്യം ഉണ്ടായിരുന്നില്ല.എങ്കില്‍ പ്പോലും ഭിന്നതകള്‍ നിലനിര്‍ത്തിക്കൊണ്ടുതന്നെ കോണ്‍ഗ്രസ്സിന്റെ ഏകാധിപത്യത്തിനെതിരായ ഒരു ബദല്‍ ആയി അതിനെ വളര്‍ത്തിക്കൊണ്ട്‌ വരാമായിരുന്നു.പക്ഷെ ആ ബദലും ഇല്ലാതാക്കിയത്‌ ജനതാപാര്‍ട്ടിയിലെ സോഷ്യലിസ്റ്റുകാരായിരുന്നു. ആര്‍.എസ്‌.എസ്സിനെതിരായ വികാരം ഉയര്‍ത്തിവിട്ട്‌ ജനതാഭരണത്തേയും പാര്‍ട്ടിയേയും തകര്‍ത്തു. അവശേഷിച്ച ജനതാപാര്‍ട്ടിയെയും ശിഥിലീകരിച്ച്‌ ക്രമേണ ഉന്മൂലനം ചെയ്തുഎന്നു തന്നെ പറയാം. ഇതേ സോഷ്യലിസ്്റ്റുകാര്‍ തന്നെയാണ്‌ ഒടുവില്‍ ബി.ജെ.പി. ഭരണത്തെ നിലനിര്‍ത്തിയതും ആര്‍.എസ്‌.എസ്സിനെ നിരന്തരം ന്യായീകരിച്ചതും. പിന്നീടുണ്ടായ വി.പി.സിങ്ങ്‌, ദേവഗൌഡ മന്ത്രിസഭകള്‍ക്കും നിലനില്‍ക്കാനായില്ല. കോണ്‍ഗ്രസ്സിനും ബി.ജെ.പി.ക്കും ബദലായൊരു മൂന്നാംകക്ഷി/മുന്നണി എന്ന ആശയവും അതോടെ ഇല്ലാതായി.

ഇന്ന്‌ വാസ്തവത്തില്‍ പഴയ സോഷ്യലിസ്റ്റുകളുടെ അനന്തരവകാശികള്‍ എന്നു പറയാവുന്ന ഗ്രൂപ്പുകള്‍ക്ക്‌ ഇന്ത്യന്‍ പാര്‍ലമെന്റില്‍ വലിയ ശക്തിയുണ്ടെന്ന കാര്യം പലരും ശ്രദ്ധിക്കാറില്ലണൂറോളം അംഗങ്ങള്‍ പഴയ സോഷ്യലിസ്റ്റുപാര്‍ട്ടികളുടെ പിന്തുടര്‍ച്ചക്കാര്‍ക്കുണ്ട്‌.മുലായം സിങ്ങും ശരദ്‌ യാദവും ലാലുപ്രസാദും ദേവഗൌഡയും ചേര്‍ന്നാലുള്ള ശക്തിയെ കുറിച്ചാണ്‌ സൂചിപ്പിച്ചത്‌ണൂറ്റമ്പതില്‍ താഴെ സീറ്റേ രാജ്യം ഭരിക്കുന്ന കോണ്‍ഗ്രസ്സിനുള്ളൂ എന്നുമോര്‍ക്കണം.എന്നാല്‍ പഴയ സോഷ്യലിസ്റ്റുകാര്‍ യോജിച്ചേക്കുമെന്ന ഭയ’മെന്നും ആര്‍ക്കും ഇല്ല.അവര്‍ തടര്‍ന്നും ഭിന്നിച്ചുകൊണ്ടിരിക്കുകയേ ഉള്ളൂ.

Leave a Reply

Your email address will not be published. Required fields are marked *

Go Top