പത്രധര്‍മം എത് ഒരു പഴയ വാക്കാണ്. മാധ്യമപ്രവര്‍ത്തകരോ പത്രം നടത്തിപ്പുകാരോ പൊതുവെ ഈ വാക്കിനെ കുറിച്ച് അധികം വേവലാതിപ്പെടാറില്ല. അവരുടെ ചര്‍ച്ചകളില്‍ അപൂര്‍വമായി മാത്രമേ ഇത് കയറിവരാറുള്ളൂ. പക്ഷേ, പത്രവുമായി, ഏതെങ്കിലും മാധ്യമവുമായി ഇടപെടേണ്ടിവന്നിട്ടുള്ളവരുടെയെല്ലാം ധാര്‍മികരോഷപ്രകടനങ്ങള്‍ക്കിടയില്‍ ആ വാക്ക് ഇടിവെട്ടും പോലെ മുഴങ്ങിക്കേള്‍ക്കാറുണ്ട്. എാല്‍ എന്താണ് ഈ ധാര്‍മികതയുടെ അടിസ്ഥാനം എത് അധികം ചര്‍ച്ച ചെയ്യപ്പെടാറില്ല. വാസ്തവത്തില്‍ എന്താണ് ഇത് ? വ്യക്തമായ ഒരു ധാര്‍മിക നിയമസംഹിത മാധ്യമപ്രവര്‍ത്തനരംഗത്തുണ്ടോ ? സര്‍ക്കാറോ ഏതെങ്കിലും അധികൃതസ്ഥാപനമോ ഇക്കാര്യത്തില്‍ ശരിതെറ്റുകള്‍ നിര്‍വചിച്ച്, ചെയ്യാവുന്നതും ചെയ്യാന്‍ പാടില്ലാത്തതുമെന്ന്് വേര്‍തിരിവ് ഉണ്ടാക്കിയിട്ടുണ്ടോ ? ഉണ്ടെങ്കില്‍ അത് പാലിച്ചാല്‍ തീരുന്നതാണോ ധാര്‍മിക ബാധ്യത ? ഇല്ലെങ്കില്‍ പിന്നെ എന്താണ് മാധ്യമധാര്‍മികത തകര്‍ന്നുകൊണ്ടിരിക്കുന്നു എന്ന വിലാപത്തിന്റെ അടിസ്ഥാനം ?
അയ്യോ പത്രപ്രവര്‍ത്തനം കച്ചവടമായി…. എതാണ് എപ്പോഴും കേള്‍ക്കുന്ന ഒരു വിലാപം. പത്രപ്രവര്‍ത്തനത്തെ സാമൂഹിക സേവനമായും രാഷ്ട്രീയ പ്രവര്‍ത്തനവുമായും കണക്കാക്കിയിരുന്ന കാലത്തുതന്നെ നിലയുറപ്പിച്ച വായനക്കാര്‍ ഇന്നുമുണ്ടെന്നത് സത്യമാണ്. പക്ഷേ, എന്നാണ് മാധ്യമപ്രവര്‍ത്തനം കച്ചവടമല്ലാതിരുന്നിട്ടുള്ളത്? നാല് നൂറ്റാണ്ട് മുമ്പ് ആദ്യമായി വാര്‍ത്താപത്രികകള്‍ അച്ചടിച്ചുവിറ്റത് വളരെ എന്‍ടര്‍്‌പ്രൈസിങ്ങ് ആയ കുറെ ആളുകള്‍ തെയായിരുന്നു. മിക്കവരും ലാഭകരമായ ഒരു ഏര്‍പ്പാടായാണ് ഇത് ചെയ്തുപോന്നത്. ഒന്നുകില്‍ സാമ്പത്തിക ലാഭം, അല്ലെങ്കില്‍ അതിനേക്കാള്‍ വില കൂടിയ എന്തെങ്കിലും താല്പര്യം. പ്രൊഫഷനല്‍ പത്രപ്രവര്‍ത്തന കാലഘട്ടത്തിലും നിസ്വാര്‍ത്ഥ-ത്യാഗപൂര്‍ണ സേവനം ആരില്‍ നിന്നും സമൂഹം പ്രതീക്ഷിച്ചിരുന്നില്ല. പ്രൊഫഷനല്‍ പത്രപ്രവര്‍ത്തനം ഉണ്ടായതുതന്നെ വില്പന വര്‍ദ്ധിപ്പിക്കണമെങ്കില്‍ വിശ്വാസ്യത ഉണ്ടാവണം എന്ന കച്ചവട താല്പര്യത്തോടെ തന്നെയായിരുന്നല്ലോ. ഇത് വന്‍ മൂലധന നിക്ഷേപത്തിന്റെ കാലമാണ്. സാധാരണക്കാര്‍ക്കൊന്നും ദിനപത്രം തുടങ്ങാനാവില്ല. അങ്ങനെ വന്‍തുക മൂലധനം നിക്ഷേപിക്കുവര്‍ ലാഭമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ തെന്നയാണ് അത് ചെയ്യുന്നത്. ഫോര്‍ത്ത് എസ്റ്റേറ്റ് ശക്തിപ്പെടുത്തുക എന്ന വയ്യാവേലിക്കൊന്നും അവര്‍ വലിയ പ്രാധാന്യം കല്പ്പിക്കാറില്ല.
അപ്പോള്‍ സ്വാഭാവികമായും ബിസിനസ്സായി നടക്കുന്ന ഒരു മേഖലയില്‍ നിന്ന്് വലിയ ധാര്‍മികത പ്രതീക്ഷിക്കേണ്ടതില്ല എന്നര്‍ത്ഥം. മാധ്യമങ്ങളെ ഫോര്‍ത്ത് എസ്റ്റേറ്റ് ആയി കാണുമ്പോള്‍ ഈ വശം വിസ്മരിക്കപ്പെടുന്നു. മറ്റ് എസ്റ്റേറ്റുകള്‍ക്കൊന്നും ഇല്ലാത്ത ഒരു പ്രശ്‌നമാണ് ഇത്. നിയമനിര്‍മാണസഭകള്‍ക്കോ കോടതിക്കോ എക്‌സിക്യൂട്ടീവിനോ വര്‍ഷാവസാനം ബാലന്‍സ് ഷീറ്റ് നോക്കി ലാഭത്തിന്റെ കള്ളിയില്‍ ആശങ്കയോടെ വിരലോടിക്കേണ്ടതില്ല. അവരുടെ ചെലവ് ജനമാണ് വഹിക്കുന്നത്. മാധ്യമങ്ങള്‍ ജനങ്ങളില്‍ നിന്ന് വരിസംഖ്യ പിരിച്ചുവേണം നിലനില്‍ക്കാനുള്ള പണമുണ്ടാക്കാന്‍. ഇതെല്ലാം മാധ്യമത്തിന്റെ ധാര്‍മികമായ അവസ്ഥയില്‍ ഒരു പാട് പഴുതുകള്‍ ഉണ്ടാക്കുന്നുണ്ട്്. വാദിയും പ്രതിയും വാദിക്കുന്നത് കേട്ട’് സത്യസന്ധമായി വിധി കോടതി പറയുന്നതുപോലെ എല്ലാ പ്രശ്‌നങ്ങളിലും പത്രങ്ങളും നിലപാട് എടുക്കണമൊണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത്. അത് നടക്കാറില്ല എന്നത് സത്യം. കോടതിയില്‍ രണ്ട് ധ്രുവങ്ങളും ഉണ്ട്. കക്ഷിയുടെ മുഖം നോക്കാതെ, പോക്കറ്റ് നോക്കാതെ വിധി പറയേണ്ട ജഡ്ജി. കക്ഷിയുടെ പോക്കറ്റ് നോക്കി, മുഖം നോക്കി, സത്യമെന്ത് എന്നതിനെ കുറിച്ച് ലവലേശം വേവലാതിപ്പെടാതെ കക്ഷിക്ക് വേണ്ടി വാദിക്കുന്ന വക്കീല്‍. ഇവിടെ വക്കീലിന്റെ ധാര്‍മികത കാശ് തന്ന ആളോട് സത്യസന്ധത പുലര്‍ത്തലാണ്. കാശ് തരുന്നവരോട് വിധേയത്വം പുലര്‍ത്തുകയാണ് തങ്ങളുടെയും ധാര്‍മികത എന്ന് വിശ്വസിക്കുവര്‍ മാധ്യമരംഗത്തുമുണ്ടെന്നറിയുക.
വരിസംഖ്യ കൊടുത്ത് പത്രം വാങ്ങുന്നതുകൊണ്ടാണോ ജനത്തിന് സത്യമറിയാന്‍ അവകാശമുണ്ട് എന്ന് ശഠിക്കാന്‍ കഴിയുന്നത് ? എങ്കില്‍ കുഴയും. പത്രം വാങ്ങാന്‍ ജനം ചെലവാക്കുന്ന പണത്തിന്റെ ഇരട്ടിയെങ്കിലും, പത്രം ആ വിലയ്ക്ക് ലഭ്യമാക്കാന്‍ പരസ്യക്കാര്‍ മുടക്കുന്നുണ്ട്. അത് വായനക്കാരന് പരസ്യക്കാരന്‍ നല്‍കുന്ന സബ്‌സിഡിയാണ്. ശരി, അപ്പോള്‍ ആരോടാണ് പത്രാധിപരും പത്രമുടമയും കൂടുതല്‍ വിധേയത്വം പുലര്‍ത്തേണ്ടത്് ? പത്രത്തിലെ വാര്‍ത്തയുടെ ഉള്ളടക്കം പരസ്യക്കാരനല്ല നിശ്ചയിക്കുന്നത് എന്ന് വേണമെങ്കില്‍ വാദിക്കാവുതാണ്. പക്ഷേ പത്രത്തില്‍ എത്ര വാര്‍ത്ത വേണം എന്ന് മിക്കപ്പോഴും പരസ്യക്കാരാണ് നിശ്ചയിക്കുന്നത്. പരസ്യം കഴിച്ച് ബാക്കി സ്ഥലമാണ് വാര്‍ത്തകള്‍ക്ക് വേണ്ടി മാറ്റിവെക്കാറുള്ളത്. അസാധാരണ സംഭവം വല്ലതും ഉണ്ടാകുന്ന ദിവസം മാത്രമാവും ആകെ പേജിന്റെ എണ്ണം വാര്‍ത്തക്കു വേണ്ടി നിശ്ചയിക്കുന്നത്. അല്ലെങ്കില്‍ അത് നിശ്ചയിക്കപ്പെടുന്നത് സാമ്പത്തിക കണക്കുകൂട്ടലുകളോടെയാണ്. ലോകത്തിലെ ഏത് പത്രവും അങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത്. അങ്ങനെയേ പ്രവര്‍ത്തിക്കാനാവൂ. പത്രം കച്ചവടമായി എന്ന് വിലപിക്കുവര്‍ക്ക് പത്രവും അറിയില്ല കച്ചവടവും അറിയില്ല.
മാധ്യമങ്ങള്‍ക്ക് ധാര്‍മികതയൊന്നും ആവശ്യമില്ല എന്നല്ല പറഞ്ഞുവരുന്നത്. ഏത് കച്ചവടത്തിനും വേണം ധാര്‍മികത. കോഴിക്കോട്ടൊരു കടയുടെ മുകളില്‍ വലുതായി എത്തിക്‌സ് ഫസ്റ്റ്, പ്രോഫിറ്റ് നെക്സ്റ്റ് എെന്നഴുതിക്കണ്ടിട്ടുണ്ട്. ഏതെങ്കിലും പത്രത്തില്‍ അങ്ങനെ കണ്ടിട്ടില്ല. എങ്കിലും, മാധ്യമങ്ങള്‍ക്ക് ലവലേശം ധാര്‍മികത ഇല്ല എന്നും പറയാന്‍ പറ്റില്ല. വന്‍കിട മൂലധനനിക്ഷേപം നടത്തി, ഓരോ ദിവസവും ലാഭം ഉണ്ടാക്കിയാല്‍ മാത്രം മുന്നോട്ട് പോകുന്ന വ്യവസായസ്ഥാപനമായി മാധ്യമം മാറുമ്പോള്‍ ജനങ്ങളോടുള്ള ഉത്തരവാദിത്തം വിസ്മൃതമാകുതില്‍ അത്ഭുതമില്ല എന്നുമാത്രം. ലാഭം പെരുപ്പിക്കുക എതാവരുത് ലക്ഷ്യം. എന്നാല്‍ നില നില്‍ക്കാനുള്ള ലാഭം ഉണ്ടാക്കുക നിലനില്‍പ്പിന് അനിവാര്യമാണ്. ഇതുപോലും വ്യക്തിഗത- പരമ്പരാഗത പബ്ലിക് ലിമിറ്റഡ് കമ്പനികള്‍ക്ക് മാത്രം കഴിയുന്ന കാര്യമാണ്. കോര്‍പ്പറേറ്റ് കമ്പനികള്‍ വാര്‍ഷിക ഓഹരിയുടമാ യോഗങ്ങളില്‍ തങ്ങള്‍ക്ക് എത്ര എക്‌സ്‌ക്ലൂസീവ് റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധപ്പെടുത്തിയെന്നോ എത്ര അവാര്‍ഡുകള്‍ തങ്ങളുടെ ലേഖകര്‍ക്ക് കിട്ടിയെന്നോ അല്ല പറയാറുള്ളത്. എത്ര ലാഭം, എത്ര ഡിവിഡന്റ് നല്‍കും എന്നാണ്. ഇതൊന്നും കാണാതെ മാധ്യമധാര്‍മികതയെ കുറിച്ച് പറയാനാവില്ല.
സത്യം പറയുക എന്നതും എല്ലാവരോടും നീതി പുലര്‍ത്തുക എന്നതും എന്ത് ത്യാഗം സഹിച്ചും ശരിയ്‌ക്കൊപ്പം നില്‍ക്കുക എന്നതുമെല്ലാം സാമാന്യമായ മാധ്യമ ധര്‍മമായി നാം ഉയര്‍ത്തിപ്പിടിക്കാറുണ്ടെങ്കിലും വായനക്കാര്‍ അത്രത്തോളം ആഗ്രഹിക്കുന്നുണ്ടോ എന്ന് ചിലപ്പോഴെങ്കിലും സംശയം തോന്നാറുണ്ട്. വലിയ വിഭാഗം വായനക്കാര്‍ കക്ഷി രാഷ്ട്രീയ പക്ഷപാതമുള്ളവരാണ്. അത്തരക്കാരില്‍ വളരെ ചെറിയ ഒരു വിഭാഗം മാത്രമാണ് എന്റെ പാര്‍ട്ടിക്കെതിരായ വിമര്‍ശനവും ഞാന്‍ സ്വാഗതം ചെയ്യുു എന്ന് പറയുന്നവര്‍. എല്ലാവര്‍ക്കും അവര്‍ നില്‍ക്കുന്ന പക്ഷത്തിന് അനുകൂലമായ അഭിപ്രായങ്ങളും നിലപാടുകളും ആണ് വേണ്ടത്. ഇത് മതം ജാതി തുടങ്ങിയ താല്പര്യങ്ങളിലെത്തുമ്പോള്‍ കഠിന വികാരങ്ങളായി മാറുന്നു. സംഘടിതമായ മറ്റ് വിഭാഗങ്ങളുടെ കാര്യം പറയാനുമില്ല. സര്‍ക്കുലേഷന്‍ വര്‍ദ്ധനയില്‍ താല്പര്യമുള്ള ഒരു മാധ്യമത്തിനും ഇത്തരത്തിലുള്ള ഒരു സംഘടിതവിഭാഗത്തെയും മുഷിപ്പിക്കാനാവില്ല എന്ന നിലയാണ് ഇന്നുള്ളത്. മുമ്പൊക്കെ സുസംഘടിതമായ സര്‍ക്കാര്‍ – അധ്യാപക വര്‍ഗം പോലുള്ള വിഭാഗങ്ങള്‍ക്കെതിരെ ചിലപ്പോഴെങ്കിലും സത്യസന്ധമായി നിലപാടെടുക്കാന്‍ ചില പത്രങ്ങള്‍ക്കെങ്കിലും കഴിയാറുണ്ട്. ഇന്ന് അത് കഴിയാതെ വരുന്നു. കക്ഷികള്‍ വോട്ട’ിന് വേണ്ടി സംഘടിത വിഭാഗങ്ങളെ എങ്ങനെ പ്രീണിപ്പിക്കുന്നുവോ അതിനേക്കാള്‍ മോശമായാണ് മാധ്യമങ്ങള്‍ സര്‍ക്കുലേഷന് വേണ്ടി സംഘടിത വിഭാഗങ്ങളെ പ്രീണിപ്പിക്കുന്നത്. എന്തുകൊണ്ടാണ് അമ്പതുകളിലോ അറുപതുകളിലോ കിട്ടിയതിലേറെ വാര്‍ത്താപ്രാധാന്യം നാട്ടിന്‍പുറത്തെ ഉത്സവച്ചടങ്ങുകള്‍ക്ക് ഇന്ന് ലഭിക്കുന്നത് ? സംഘടിതഗ്രൂപ്പുകളെ പ്രീണിപ്പിക്കുതിനുള്ള മത്സരമാണ് ആ സ്ഥിതിയുണ്ടാക്കിയത്.
സര്‍ക്കുലേഷനേക്കാള്‍ വലിയ വരുമാന മാര്‍ഗം ഇന്ന് പല ഭാഷകളിലും പരസ്യമാണ് എന്ന് വന്നിട്ടുണ്ട്. സര്‍ക്കുലേഷന്‍ വര്‍ദ്ധിപ്പിക്കാനുള്ള മത്സരത്തില്‍ പത്രത്തിന്റെ വില കുറക്കുന്നു. ലോകത്തിലെ ഏറ്റവും സര്‍ക്കുലേഷനുള്ള ഇംഗ്ലീഷ് പത്രത്തിന്റെ ഉടമസ്ഥര്‍ ഈയിടെ വെളിപ്പെടുത്തിയത് തങ്ങളുടെ വരുമാനത്തിന്റെ എണ്‍പത് ശതമാനം പരസ്യങ്ങളില്‍ നിന്നാണ് ലഭിക്കുന്നത് എന്നാണ്. അപ്പോള്‍ പിന്നെ തങ്ങളുടെ വ്യവസായം വാര്‍ത്താവ്യവസായമല്ല, പരസ്യവ്യവസായമാണ് എന്നവര്‍ വാദിക്കുന്നു. അതിനെ ചോദ്യം ചെയ്യാന്‍ പ്രയാസമുണ്ട്. വാര്‍ത്തയില്ലാതെ പരസ്യം മാത്രം അച്ചടിച്ചാല്‍ ആ വ്യവസായം നടക്കുമോ എന്ന് തിരിച്ചുചോദിക്കാമെന്നത് ശരി. ഇത്തരം പത്രങ്ങള്‍ കോടിക്കണക്കിന് വരുന്ന വായനക്കാര്‍ക്കല്ല, കോടികളുടെ പരസ്യംതരുന്നവര്‍ക്കാണ് വില കല്പിക്കുന്നത്. വാര്‍ത്ത തന്നെ പരസ്യം പോലെ പണം വാങ്ങി നല്‍കുന്നത് തെറ്റല്ല എന്ന് വാദിക്കാനുള്ള ധൈര്യം അവര്‍ക്ക് ഉണ്ടായിത്തുടങ്ങിയിരിക്കുന്നു. പരസ്യവും വാര്‍ത്തയും പരസ്പരം ആശ്രയിക്കാത്ത രണ്ട് മേഖലകളായിരിക്കണമെത് ഏത് കാലത്തും ഏത് രാജ്യത്തിലുമുള്ള ധാര്‍മിക വ്യവസ്ഥയായിരുന്നു. പക്ഷേ, ഇന്ന് ആ മതിലും തകരുകയാണ്. പരസ്യം കിട്ടാന്‍ വേണ്ടി വാര്‍ത്തയില്‍ വെള്ളം ചേര്‍ക്കാനും കള്ളം ചേര്‍ക്കാനും മടിയില്ല. വലിയ പരസ്യം തരുന്ന സ്വകാര്യാസ്പത്രിയിലെ വലിയ കൊള്ള കണ്ടില്ലെന്ന് നടിക്കുകയും അത്യന്തം പ്രയാസകരമായ സാഹചര്യത്തില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ആസ്പത്രിയില്‍ ആര്‍ക്കെങ്കിലും പറ്റുന്ന ചെറിയ കൈയബദ്ധങ്ങള്‍ പോലും എട്ടുകോളം വെണ്ടക്കയാക്കുകയും ചെയ്യുന്നു മാധ്യമങ്ങള്‍.
വരിക്കാരന്‍ എന്ന വര്‍ഗത്തെ തീര്‍ത്തും ഉന്മൂലനം ചെയ്യുന്ന മാധ്യമങ്ങളാണ് ടെലിവിഷനും ഓണ്‍ലൈനുമെല്ലാം. അതുകൊണ്ട് തന്നെ അവരുടെ ധാര്‍മികത വായനക്കാരോടുള്ള ഉത്തരവാദിത്തമല്ല എന്ന് വരുന്നു. ജനങ്ങളോട് ഇത് തുറന്നുപറയാന്‍ അവര്‍ക്ക് ഇപ്പോഴും ധൈര്യം വിന്നട്ടില്ല എന്നുമാത്രം. ഫോര്‍ത്ത് എസ്റ്റേറ്റ് മുഖംമൂടി അവര്‍ ഇപ്പോഴും ധരിക്കുന്നത് സര്‍ക്കാറിനെ പറ്റിക്കാനാണ്. വെറും കച്ചവടമാണ് എന്ന്് പറയുവരോട് എങ്കില്‍, പത്രം വില്‍ക്കുമ്പോള്‍ സെയില്‍സ് ടാക്‌സും പരസ്യം വാങ്ങുമ്പോള്‍ സര്‍വീസ് ടാക്‌സും നല്‍കണം എന്നുമാത്രം പറഞ്ഞാല്‍ മതി അപ്പോള്‍ അവര്‍ നിലപാട് മാറ്റും. പത്രം സേവനമാണെന്നും ഫോര്‍ത്ത് എസ്റ്റേറ്റ് ആണെന്നും വാദിക്കും.
പരസ്യം കൂട്ടാനുള്ള മത്സരമായാലും വരിക്കാരനെ കൂട്ടാനുള്ള മത്സരമായാലും രണ്ടും കഴുത്തറപ്പനാകുന്നതോടെ ധാര്‍മികത അപ്രത്യക്ഷമാകുമെന്നുറപ്പ്. ആരാണ് ഇതിനിടയില്‍ ധാര്‍മികതയുടെ അംപയര്‍ ആയി നില്‍ക്കുക ? പത്രധര്‍മം നോക്കാന്‍ നിയോഗിക്കപ്പെട്ടിട്ടുള്ള ഔദ്യോഗിക സ്ഥാപനമാണ് പ്രസ് കൗസില്‍ ഓഫ് ഇന്ത്യ. പക്ഷേ, ഒരധികാരവും അതിനില്ല. പത്രസ്വാതന്ത്ര്യം ലംഘിക്കുന്ന സര്‍ക്കാര്‍ സ്ഥാപനങ്ങളെ വിറപ്പിക്കാന്‍ പ്രസ് കൗസിലിന് കഴിയുമെങ്കിലും പത്രധര്‍മം വെടിയുന്ന മാധ്യമത്തെ ഒരു ചുക്കും ചെയ്യാന്‍ കഴിയില്ല. ആളുകള്‍ക്ക് പത്രത്തിനെതിരെ പരാതി നല്‍കാം. കോടതി ചെയ്യുന്നതുപോലെ വിപുലമായ നടപടി ക്രമങ്ങളിലൂടെ വിചാരണയും വാഗ്വാദവുമെല്ലാം നടത്താം. ഒടുവില്‍ കൗസില്‍ വിധിപറയുകയും ചെയ്യും. പക്ഷേ, വിധിയും പോക്കറ്റിലി’ട്ട് പരാതിക്കാരന് വീട്ടില്‍ പോകാം എന്നേ ഉള്ളൂ. വിധി പത്രങ്ങള്‍ പ്രസിദ്ധീകരിക്കുന്നു എുറപ്പുവരുത്താന്‍ പോലും പ്രസ് കൗസിലിന് കഴിയുകയില്ല.
പ്രസ് കൗണ്‍സിലും എഡിറ്റേഴ്‌സ് ഗില്‍ഡുമെല്ലാം പല ധാര്‍മിക സംഹിതകള്‍ നടപ്പാക്കിയിട്ടുണ്ട്. പക്ഷേ, ഇവയുടെയൊന്നും ലംഘനം ആര്‍ക്കെതിരെയും ഒരു നടപടിയും ക്ഷണിച്ചുവരുത്തില്ല. പത്രപ്രവര്‍ത്തകര്‍ പോലും ധാര്‍മികസംഹിത പഠിക്കാനോ അത് പാലിക്കുന്നു എന്നുറപ്പ് വരുത്താനോ മെനക്കെടാറില്ല. പത്രം ഉടമകളുടെ കാര്യം പറയാനുമില്ല. പത്രധര്‍മത്തെ കുറിച്ചോ വാര്‍ത്തമൂല്യത്തെ കുറിച്ചോ യാതൊന്നും അറിയാത്തവരാണ് പല പത്രങ്ങളുടെയും എഡിറ്റോറിയല്‍ തലവന്മാരായി കാര്യങ്ങള്‍ നിയന്ത്രിക്കുത്. ഇതൊന്നും തടയാന്‍ രാജ്യത്തൊരു നിയമവുമില്ല, സംവിധാനവുമില്ല.
അസഹ്യമായ തോതില്‍ ധാര്‍മിക മര്യാദ ലംഘിച്ച ഒരു മുര്‍ഡോക് പത്രം അടച്ചുപൂട്ടേണ്ടി വരുന്നു. സര്‍ക്കാറോ കോടതിയോ ഇടപെട്ടല്ല ന്യൂസ് ഓഫ് ദ വേള്‍ഡ് പൂട്ടിച്ചത്. ഉടമസ്ഥന്‍ സ്വയം പൂട്ടുകയാണ് ചെയ്തത്. വായനക്കാര്‍ ഒന്നടങ്കം പത്രത്തെ ബഹിഷ്‌കരിച്ചപ്പോഴാണ് മുര്‍ഡോക് അത് ചെയ്തത്. പരസ്യവരുമാനം പത്രത്തിന്റെ വില്പന വിലയുടെ എത്രയിരട്ടിയുണ്ടെങ്കിലും ശരി, വായനക്കാര്‍ ഇല്ലാതായാല്‍ പരസ്യം കിട്ടാന്‍ പോകുന്നില്ല എന്ന സത്യം മുന്‍ഡോക്കിനും വളരെ വൈകിയെങ്കിലും മനസ്സിലായി. അങ്ങനെയാണ് അദ്ദേഹം ആ പത്രം പൂട്ടിയത്. ഇത് ലോകത്തിന് മുഴുവന്‍ പാഠമാണ്. പത്രങ്ങള്‍ക്ക് മേല്‍ നിയമം കൊണ്ടും കോടതികൊണ്ടും മറ്റെന്തെങ്കിലും സംവിധാനം കൊണ്ടും നിയന്ത്രണം ഉണ്ടാക്കാന്‍ പറ്റില്ല, പാടില്ല. ധാര്‍മികതയുള്ള ഒരു ജനതയ്ക്ക് സ്വന്തം ഇച്ഛാശക്തിയാല്‍ അതുണ്ടാക്കാന്‍ കഴിയണം, കഴിയും.
(എന്‍.വി.കൃഷ്ണവാരിയര്‍ ജന്മദിനാഘോഷച്ചടങ്ങുകളുടെ ഭാഗമായി കോട്ടക്കലില്‍ നടന്ന സെമിനാറില്‍ അവതരിപ്പിച്ച പ്രബന്ധം. )