പത്രകഥകള്‍, കഥയില്ലായ്മകള്‍

എൻ.പി.രാജേന്ദ്രൻ

മാധ്യമ ചരിത്രത്തിലെ,  മലയാള മാധ്യമപ്രവര്‍ത്തകരുമായി ബന്ധപ്പെട്ട കുറെ കൗതുകങ്ങളാണ് ഈ പുസ്തകത്തിലുള്ളത്. കേരളത്തിന് അകത്തും പുറത്തും പ്രവര്‍ത്തിച്ച 25 ലേറെ മാധ്യമപ്രവര്‍ത്തകരുടെ അനുഭവങ്ങള്‍…

പാര്‍ട്ടി രഹസ്യം ചോര്‍ത്താന്‍ ദേശാഭിമാനി ലേഖകനെ സി.ഐ.എ സമീപിച്ചതെങ്ങനെ? അടിയന്തരമാവസ്ഥക്കാലത്ത് സംഭവിച്ചതെന്ത്്? ഐക്യകേരളത്തിലെ ആദ്യത്തെ തൂക്കിക്കൊല കാണാന്‍ എന്തുകൊണ്ട് ആ പത്രപ്രവര്‍ത്തകന്‍ പോയില്ല? മൂഹമ്മദാലി  ജിന്ന എന്തുകൊണ്ട് മാതൃകാപത്രാധിപരായി? അങ്ങനെ കുറെ ചോദ്യങ്ങള്‍.

ലോകപ്രശസ്ത പത്രാധിപര്‍ പോത്തന്‍ ജോസഫ്, ടി.ജെ.എസ് ജോര്‍ജ്ജ്, പവനന്‍, പുത്തൂര്‍ മുഹമ്മദ്, കെ.സി.ജോണ്‍, കെ.ആര്‍.ചുമ്മാര്‍,സഞ്ജയന്‍, കെ.ജയചന്ദ്രന്‍, കെ.ഗോപാലകൃഷ്ണന്‍, സുകുമാര്‍ അഴീക്കോട് തുടങ്ങി നിരവധി പ്രമുഖര്‍ ഈ കഥകളിലെ കഥാപാത്രങ്ങളാണ്…..

ആകെ പേജ് 144

ഏപ്രില്‍ 2018

കൈരളി ബുക്‌സ് കണ്ണൂര്‍

Leave a Reply

Your email address will not be published. Required fields are marked *

Go Top