അരുവിക്കര ഒരു നിയമസഭാ മണ്ഡലം മാത്രമാണ്. യു.ഡി.എഫ്. അവരുടെ സീറ്റ് നിലനിര്‍ത്തിയെന്നേ ഉള്ളൂ. പണവും അധികാരവും ഉപയോഗിച്ചുള്ള കള്ളത്തരങ്ങളും സഹതാപവോട്ടും കാരണമാണ് യു.ഡി.എഫ്. ഇടതുപക്ഷത്തേക്കാള്‍ വോട്ട് കൂടുതല്‍ നേടിയത്. പോരാത്തതിന്, ബി.ജെ.പി. കാരണം ഭരണവിരുദ്ധവികാരം ഭിന്നിച്ചുപോയി. വര്‍ഗീയധ്രുവീകരണമുണ്ടായി…
ഇത്രയുമൊക്കെ ഉറപ്പിച്ചും തറപ്പിച്ചും പറഞ്ഞാല്‍ നല്ലൊരു പങ്ക് അണികളെ തല്‍ക്കാലം തൃപ്തിപ്പെടുത്താന്‍ സി.പി.എം നേതൃത്വത്തിനും മറ്റ് ഇടതുപാര്‍ട്ടികള്‍ക്കും കഴിഞ്ഞേക്കാം. പക്ഷേ, ഇടതുപക്ഷത്തെ ഇപ്പോഴും ആശയോടെ, പ്രതീക്ഷയോടെ കാണുന്ന വലിയൊരു ജനസമൂഹത്തെ ഈ ഒഴികഴിവുകള്‍ തൃപ്തിപ്പെടുത്തുകയില്ല. തൊടുന്യായങ്ങള്‍ എയ്തുവിടുന്ന നേതൃത്വത്തിനുതന്നെ അതിനെക്കുറിച്ച് പൂര്‍ണബോധ്യമില്ല എന്നതും പ്രകടമാണ്. ചാനല്‍ ചര്‍ച്ചകളില്‍ പ്രത്യക്ഷപ്പെട്ട പാര്‍ട്ടി വക്താക്കള്‍ക്കൊന്നും വിശ്വാസ്യമായ ന്യായങ്ങള്‍ നിരത്താനായില്ല എന്നതാണ് സത്യം.
പൊതുവെ ഉപതെരഞ്ഞെടുപ്പുകളില്‍ തോല്‍ക്കാറുള്ള യു.ഡി.എഫ്. ഇത്തവണ നടന്ന ഉപതെരഞ്ഞെടുപ്പിലെല്ലാം ജയിച്ചു എന്നത് അവരുടെ കുടിലതയുടെ വിജയമാണ് എന്ന് വേണമെങ്കില്‍ സമ്മതിച്ചുകൊടുക്കാം. പക്ഷേ, അരുവിക്കരയില്‍ അതുമാത്രമല്ല സംഭവിച്ചത്. കേരളത്തിലെ ഏറ്റവും വലിയ ഒറ്റക്കക്ഷി ബി.ജെ.പിയാണ് എന്ന് അവര്‍ അവകാശപ്പെട്ടാല്‍ അത് പുച്ഛിച്ചുതള്ളാന്‍ പറ്റില്ല എന്ന അവസ്ഥ എത്തിയിരിക്കുന്നു. ബി.ജെ.പി. ഒരു നിര്‍ണായക ശക്തിയായി അംഗീകരിക്കപ്പെട്ടിരിക്കുന്നു.
തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ഇങ്ങനെയൊരു ശക്തി നേടുന്ന പാര്‍ട്ടിക്ക് ഒരു കുതിച്ചുചാട്ടത്തിലൂടെ അധികാരത്തില്‍ വരെ എത്താനായേക്കും എന്ന പല ഉദാഹരണങ്ങള്‍ നിരത്തി രാഷ്ട്രീയനിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. ബി.ജെ.പിക്ക് അത് എളുപ്പമാണ് എന്നല്ല. സാമൂഹികവും ജനസംഖ്യാപരവുമായ, മറികടക്കാന്‍ എളുപ്പമല്ലാത്ത പല തടസങ്ങള്‍ അവര്‍ക്കുണ്ടെന്നത് അവഗണിക്കുകയല്ല.
പതിറ്റാണ്ടുകളായി ആറും ഏഴും ശതമാനം മാത്രം വോട്ട് കിട്ടിയിരുന്ന ബി.ജെ.പി, ശക്തിയുള്ള ഒരു പാര്‍ട്ടി പോലും കൂടെയില്ലാതെ കോണ്‍ഗ്രസ്, സി.പി.എം. കക്ഷികള്‍ക്ക് ഒപ്പമെത്തിയിരിക്കുന്നു എന്ന അവകാശവാദം എളുപ്പം നിഷേധിക്കാനാവില്ല. യു.ഡി.എഫും ഉള്ളുതുറന്ന് ചര്‍ച്ച ചെയ്യേണ്ട ആശങ്കകള്‍ ഇതിലുണ്ടെങ്കിലും ജയിച്ചവര്‍ക്ക് വീണ്ടുവിചാരം ആവശ്യമാണ് എന്ന് തോന്നുകയില്ല. സി.പി.എമ്മിന്റെയും ഇടതുപക്ഷത്തിന്റെയും സ്ഥിതി അതല്ല. ഇത് അരുവിക്കരയുടെമാത്രം പ്രശ്‌നമല്ല. കേരളത്തിന്റെമാത്രം പ്രശ്‌നവുമല്ല. ആഗോളസ്ഥിതി അവിടെ നില്‍ക്കട്ടെ. ദേശീയതലത്തില്‍ ഇടതുപക്ഷം ഒരു അപ്രസക്ത സാന്നിധ്യമായി ചുരുണ്ടുകൂടേണ്ടിവന്നിരിക്കുന്നു.
1967 ലെ 9.39 ശതമാനത്തില്‍നിന്ന് ഇടതുപാര്‍ട്ടികള്‍ക്കെല്ലാം ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കിട്ടിയത് പാതിയില്‍ താഴെ 4.5 ശതമാനം മാത്രം. കേരളം, ത്രിപുര, പശ്ചിമ ബംഗാള്‍ സംസ്ഥാനങ്ങള്‍ക്ക് പുറത്ത് ശരാശരി ഒരു ശതമാനമാണ് ഇടതുപക്ഷത്തിന്റെ വോട്ട്. ഇത് കൂടുന്നതിന്റെ ലക്ഷണം ഒരിടത്തും കാണാനില്ല. മമതാ ബാനര്‍ജി അധികാരത്തില്‍ വന്നേക്കുമെന്ന ഭയംകൊണ്ടാണ് ബംഗാളില്‍ ജനങ്ങള്‍ സി.പി.എമ്മിന് വോട്ട് ചെയ്യുന്നതെന്ന് ബംഗാളില്‍ പലരും പകുതി തമാശയായി പറയാറുണ്ടത്രെ. പക്ഷേ, മമതയെ അവര്‍ അധികാരത്തിലേറ്റി.
ഒരു ടേം പൂര്‍ത്തിയാകുന്നതോടെ സി.പി.എം. ഗര്‍ജിച്ചുകൊണ്ട് തിരിച്ചുവരും എന്ന് പ്രതീക്ഷിക്കപ്പെട്ട പശ്ചിമബംഗാളില്‍ നിന്ന് ഇപ്പോള്‍ കേള്‍ക്കുന്നത് ഗര്‍ജനമല്ല, സി.പി.എമ്മിന്റെ ഞരക്കങ്ങളാണ്. ത്രിപുരയില്‍ നിന്നുപോലും സി.പി.എം. കേള്‍ക്കാന്‍ ഇഷ്ടപ്പെടാത്ത വാര്‍ത്തകള്‍ കേള്‍ക്കുന്നു. 1990 ല്‍ കമ്യൂണിസ്റ്റ് ഭരണങ്ങള്‍ തകര്‍ന്നതിനെത്തുടര്‍ന്ന് എല്ലായിടത്തും കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ പിറകോട്ടോടുകയായിരുന്നു. ഇന്ത്യന്‍ പാര്‍ട്ടികള്‍ രണ്ടര പതിറ്റാണ്ട് കൂടി പിടിച്ചുനിന്നു. ഇതാ ഇവിടെയും അവര്‍ അനിവാര്യമായ ഉന്മൂലനത്തിലേക്ക് നീങ്ങുന്നതിന്റെ ലക്ഷണങ്ങളാണോ കാണുന്നത് ?
കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഇല്ലാതാവണം, ഇടതുപക്ഷം ഉന്മൂലനം ചെയ്യപ്പെടണം എന്നാഗ്രഹിക്കുന്നവരെ സന്തോഷിപ്പിക്കുന്നതാവാം ഈ സംഭവങ്ങളെല്ലാം. 1990 ല്‍ സോവിയറ്റ് കിഴക്കന്‍ യൂറോപ്യന്‍ ഭരണകൂടങ്ങള്‍ തകര്‍ന്നതില്‍ ഇടതുപക്ഷാഭിമുഖ്യമുള്ള നോം ചോംസ്‌കി ഉള്‍പ്പെടെയുള്ള പല ചിന്തകരും സന്തോഷിച്ചിരുന്നു. പക്ഷേ, അവരാരും ലോകം അനിയന്ത്രിതമായ മൂലധന തേര്‍വാഴ്ചയ്ക്ക് കീഴില്‍ ഞെരിഞ്ഞമരണമെന്ന് ആഗ്രഹിച്ചിട്ടില്ല.
അഴിമതി നിറഞ്ഞ കോണ്‍ഗ്രസിന്റെയും അക്രമാസക്തിയും അമിതാധികാരാസക്തിയും മുഖമുദ്രയായി കൊണ്ടുനടക്കുന്ന സി.പി.എമ്മിന്റെയും ഭരണങ്ങള്‍ക്ക് മൂക്കുകയറിടാന്‍ കഴിയുന്ന ശക്തികള്‍ ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നവരൊന്നും രാജ്യം കൊടിയ വര്‍ഗീയതയുടെയും സ്വേച്ഛാധിപത്യത്തിന്റെയും പ്രാകൃത മുതലാളിത്തത്തിന്റെയും കൂലി അടിമത്തത്തിന്റെയും പിടിയില്‍ അകപ്പെടണമെന്ന് ഒരു ദുഃസ്വപ്‌നത്തില്‍പോലും വിചാരിച്ചതല്ല.
ആഗോള കോര്‍പ്പറേറ്റ് ശക്തികള്‍ അവര്‍ക്ക് കൊള്ളലാഭമുണ്ടാക്കുന്ന നയങ്ങള്‍ നടപ്പിലാക്കിക്കാന്‍ ഓരോ രാജ്യത്തെയും ഭരണകൂടങ്ങള്‍ക്ക് മേല്‍ വന്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ടെന്നതാണ് യാഥാര്‍ഥ്യം. ലോകത്തിലെ ഏറ്റവും വലിയ വിപണിയുള്ള രാജ്യമായ ഇന്ത്യയാവും ഏറ്റവും വലിയ ആഗോള സമ്മര്‍ദ്ദത്തിന് ഇരയാവുക. ആഭ്യന്തരമായ എതിര്‍പ്പുകള്‍ ഇല്ലാതാക്കുക എന്നത് ഭരണകൂടങ്ങളുടെ അജന്‍ഡയാവുന്നത് ഈ പശ്ചാത്തലത്തിലാണ്. ഇടതുജനാധിപത്യശക്തികളുടെ യോജിപ്പ് ഇക്കാരണത്താല്‍ ഏറെ പ്രസക്തമാവുകയും ചെയ്യുന്നു.
ഒരു വഴിത്തിരിവില്‍ എത്തിനില്‍ക്കുകയാണ് സി.പി.എമ്മും ഇടതുപാര്‍ട്ടികളും. അവര്‍ ദേശീയതലത്തിലും സംസ്ഥാനത്തും ഇനി എന്ത് ചെയ്യും എന്ന് എല്ലാവരും ഉറ്റുനോക്കുന്നുണ്ട്. ചെയ്യേണ്ടതെന്ത് എന്ന് ഉപദേശിക്കാന്‍ ആ പാര്‍ട്ടികളില്‍ അറിവും അനുഭവവും ഉള്ളവരുണ്ട്. എന്നാല്‍ അവരുടെ മുന്‍ഗണനകള്‍ ആവില്ല പുറത്തുള്ളവരുടെ മുന്‍ഗണനകള്‍.
ഒരു ജനാധിപത്യ സംവിധാനത്തില്‍ മഴവില്ലിലെ നിറങ്ങള്‍പോലെ വിവിധങ്ങളായ കാഴ്ചപ്പാടുകളും വിശ്വാസപ്രമാണങ്ങളും വേണം. അതുകൊണ്ടുതന്നെ ഇടതുപാര്‍ട്ടികളും മറ്റ് ജനാധിപത്യപ്രസ്ഥാനങ്ങളും ഇല്ലാതായിക്കൂടാ. ജനങ്ങള്‍ ചോദിച്ചുപോകുന്ന കുറെ ചോദ്യങ്ങളുണ്ട്. ഇതുപോലൊരു പ്രതിസന്ധിഘട്ടത്തില്‍പ്പോലും എന്തുകൊണ്ടാണ് കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ സി.പി.എമ്മും സി.പി.ഐയും ഭിന്നിച്ചുനില്‍ക്കുന്നത് എന്നത് നിരന്തരം ആവര്‍ത്തിക്കപ്പെടുന്നതും ഒരിക്കലും തൃപ്തികരമായ ഉത്തരം കിട്ടാത്തതുമായ ചോദ്യമാണ്. രണ്ട് പാര്‍ട്ടികള്‍ ഒന്നായാല്‍ എല്ലാ പ്രശ്‌നവും തീര്‍ന്നു എന്നാരും കരുതുന്നില്ല. പക്ഷേ, അത് നല്‍കുന്ന സന്ദേശം പ്രധാനമല്ലേ ?
അരുവിക്കര ചര്‍ച്ച ചെയ്തപ്പോള്‍ വെളിവാക്കപ്പെട്ട ഒരു സംഗതിയുണ്ട്. ഈ മണ്ഡലത്തില്‍ സി.പി.എം. വിട്ടവര്‍ ഏറെയും അഭയംതേടിയത് ബി.ജെ.പിയിലാണ് എന്നതാണത്. എന്തുകൊണ്ട് ? വര്‍ഗീയധ്രുവീകരണം ഇടതുപാര്‍ട്ടികള്‍ക്ക് ദ്രോഹം ചെയ്തു എന്ന വാദവും ഏറെ ദുരൂഹതകള്‍ ഉയര്‍ത്തുന്നു. കേരളത്തില്‍ ഒരു ഹിന്ദുത്വതരംഗം ഉണ്ടായാല്‍, ജനസംഖ്യാപരമായ പ്രത്യേകതകള്‍ കാരണം, തളരുക സി.പി.എം. ആയിരിക്കും. കാരണം അണികളില്‍ ഏറ്റവും കൂടുതള്‍ ഹിന്ദുക്കള്‍ ഉള്ളത് സി.പി.എമ്മിലാണ്. ഉമ്മന്‍ ചാണ്ടിയും കെ.എം.മാണിയും പി.കെ.കുഞ്ഞാലിക്കുട്ടിയും ചേര്‍ന്നാണ് കേരളം ഭരിക്കുന്നതെന്നും അഞ്ച് മുസ്ലിം മന്ത്രിമാര്‍ കേരളത്തിലുണ്ടെന്നത് ഹിന്ദുവികാരം ഉയര്‍ത്തിയെന്നും ഒരു സി.പി.എം. നേതാവ് ചാനല്‍ ചര്‍ച്ചയില്‍ പരാതിപ്പെടുന്നത് കേള്‍ക്കാനായി. ന്യൂനപക്ഷങ്ങള്‍ യു.ഡി.എഫിനൊപ്പമാണ്,
അതുകൊണ്ട് ഭൂരിപക്ഷത്തെ ഒപ്പം നിര്‍ത്തുകയാണ് ബുദ്ധിയെന്ന് വളച്ചുകെട്ടില്ലാതെ പറയുകയാണിവിടെ. പരോക്ഷ ഹിന്ദുത്വ നയങ്ങളുമായി ബി.ജെ.പിയോട് മത്സരിക്കുക എന്നതാണോ ഈ ധര്‍മസങ്കടത്തിനുള്ള പരിഹാരം? ഇത്തരമൊരു നീക്കം വര്‍ഗീയതയെ ചെറുക്കാന്‍ എങ്ങനെ പ്രയോജനപ്പെടും? വോട്ട് കിട്ടാന്‍ വേണ്ടി ചെയ്യുന്ന കാര്യങ്ങള്‍ കൂടുതല്‍ കടുത്ത വര്‍ഗീയതയിലേക്ക് നയിക്കുന്നതാവാന്‍ പാടുണ്ടോ?
പഴയ കമ്യൂണിസ്റ്റ് മൂല്യങ്ങളില്‍നിന്ന് അകന്നുപോയതാണ് തിരിച്ചടികള്‍ക്ക് കാരണം എന്നൊരു വാദമുയരുന്നുണ്ട്. മൂല്യങ്ങളുള്ളവരൊന്നുമല്ല ജയിച്ചുകയറുന്നത് എന്നതാണ് സത്യം. പക്ഷേ, അത് ചൂണ്ടിക്കാട്ടി ഈ പ്രശ്‌നത്തിന് മറുപടി പറയാന്‍ കഴിയില്ല.
ചെറിയ മൂല്യത്തകര്‍ച്ചകള്‍ മതി കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ വിശ്വാസ്യത ഇല്ലാതാകാന്‍. മറ്റ് പാര്‍ട്ടികളില്‍നിന്ന് തീര്‍ത്തും വ്യത്യസ്തമാണ് ഇടതുപക്ഷം എന്നുള്ള വിശ്വാസം തകരുന്നതോടെ പാര്‍ട്ടികള്‍ തമ്മിലൊന്നും ഒരു വ്യത്യാസവുമില്ല എന്ന നിഗമനത്തിലെത്തും സാധാരണക്കാര്‍. ഇതിനെ മറികടക്കാന്‍ പാര്‍ട്ടിക്ക് എന്ത് ചെയ്യാന്‍ കഴിയും? ഉത്തരം കണ്ടെത്തേണ്ട വിഷയമാണ്.
ധാര്‍മിക മൂല്യങ്ങളെയും രാഷ്ട്രീയ സദാചാരത്തെയും സംബന്ധിക്കുന്ന ഗൗരവമേറിയ സംശയങ്ങള്‍ അരുവിക്കര ഉയര്‍ത്തുന്നുണ്ട്. ഒരു ഭരണകക്ഷിക്കെതിരെ ഇത്രയേറെ ഹീനതകള്‍ ആരോപിക്കപ്പെട്ട ഒരവസരം ഇതിന് മുമ്പുണ്ടായിട്ടില്ല. കോഴയും കൈക്കൂലിയും ലൈംഗികകുറ്റകൃത്യങ്ങളും വരെ അന്തരീക്ഷത്തില്‍ ഏറെ ദുര്‍ഗന്ധമുയര്‍ത്തുമ്പോഴും ഒരു ഭരണകക്ഷിക്ക് കൂടുതല്‍ വലിയ ഭൂരിപക്ഷത്തോടെ അനായാസം ജയിക്കാം എന്ന് വരുന്നത് ആരുടെ ദൗര്‍ബല്യമാണ് ? പ്രതിപക്ഷത്തിനും ഈ വീഴ്ചയില്‍ ഉത്തരവാദിത്തമില്ലേ ?
അരുവിക്കര ഒരു നാഴികക്കല്ലാണ്. പാര്‍ട്ടികള്‍ക്ക് മാത്രമല്ല, പൊതുസമൂഹത്തിനും ഒരുപാട് ചോദ്യങ്ങള്‍ ചോദിക്കാനുണ്ട്. ഉത്തരം കിട്ടേണ്ടതുമുണ്ട്.
(മംഗളം ദിനപത്രത്തില്‍ 2015 ജുലൈ 2 ന് പ്രസിദ്ധപ്പെടുത്തിയത്.)
അരുവിക്കര ഉയര്‍ത്തുന്ന ചോദ്യങ്ങള്‍
എന്‍.പി. രാജേന്ദ്രന്‍
അരുവിക്കര
ഒരു നിയമസഭാ മണ്ഡലം മാത്രമാണ്. യു.ഡി.എഫ്. അവരുടെ സീറ്റ്
നിലനിര്‍ത്തിയെന്നേ ഉള്ളൂ. പണവും അധികാരവും ഉപയോഗിച്ചുള്ള കള്ളത്തരങ്ങളും
സഹതാപവോട്ടും കാരണമാണ് യു.ഡി.എഫ്. ഇടതുപക്ഷത്തേക്കാള്‍ വോട്ട്
കൂടുതല്‍ നേടിയത്. പോരാത്തതിന്, ബി.ജെ.പി. കാരണം ഭരണവിരുദ്ധവികാരം
ഭിന്നിച്ചുപോയി. വര്‍ഗീയധ്രുവീകരണമുണ്ടായി…
ഇത്രയുമൊക്കെ ഉറപ്പിച്ചും തറപ്പിച്ചും പറഞ്ഞാല്‍ നല്ലൊരു പങ്ക്
അണികളെ തല്‍ക്കാലം തൃപ്തിപ്പെടുത്താന്‍ സി.പി.എം നേതൃത്വത്തിനും മറ്റ്
ഇടതുപാര്‍ട്ടികള്‍ക്കും കഴിഞ്ഞേക്കാം. പക്ഷേ, ഇടതുപക്ഷത്തെ ഇപ്പോഴും
ആശയോടെ, പ്രതീക്ഷയോടെ കാണുന്ന വലിയൊരു ജനസമൂഹത്തെ ഈ ഒഴികഴിവുകള്‍
തൃപ്തിപ്പെടുത്തുകയില്ല. തൊടുന്യായങ്ങള്‍ എയ്തുവിടുന്ന
നേതൃത്വത്തിനുതന്നെ അതിനെക്കുറിച്ച് പൂര്‍ണബോധ്യമില്ല എന്നതും
പ്രകടമാണ്. ചാനല്‍ ചര്‍ച്ചകളില്‍ പ്രത്യക്ഷപ്പെട്ട പാര്‍ട്ടി
വക്താക്കള്‍ക്കൊന്നും വിശ്വാസ്യമായ ന്യായങ്ങള്‍ നിരത്താനായില്ല എന്നതാണ്
സത്യം.
പൊതുവെ ഉപതെരഞ്ഞെടുപ്പുകളില്‍ തോല്‍ക്കാറുള്ള യു.ഡി.എഫ്. ഇത്തവണ
നടന്ന ഉപതെരഞ്ഞെടുപ്പിലെല്ലാം ജയിച്ചു എന്നത് അവരുടെ കുടിലതയുടെ വിജയമാണ്
എന്ന് വേണമെങ്കില്‍ സമ്മതിച്ചുകൊടുക്കാം. പക്ഷേ, അരുവിക്കരയില്‍
അതുമാത്രമല്ല സംഭവിച്ചത്. കേരളത്തിലെ ഏറ്റവും വലിയ ഒറ്റക്കക്ഷി
ബി.ജെ.പിയാണ് എന്ന് അവര്‍ അവകാശപ്പെട്ടാല്‍ അത് പുച്ഛിച്ചുതള്ളാന്‍
പറ്റില്ല എന്ന അവസ്ഥ എത്തിയിരിക്കുന്നു. ബി.ജെ.പി. ഒരു നിര്‍ണായക
ശക്തിയായി അംഗീകരിക്കപ്പെട്ടിരിക്കുന്നു.
തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ഇങ്ങനെയൊരു ശക്തി നേടുന്ന
പാര്‍ട്ടിക്ക് ഒരു കുതിച്ചുചാട്ടത്തിലൂടെ അധികാരത്തില്‍ വരെ
എത്താനായേക്കും എന്ന പല ഉദാഹരണങ്ങള്‍ നിരത്തി രാഷ്ട്രീയനിരീക്ഷകര്‍
ചൂണ്ടിക്കാട്ടുന്നു. ബി.ജെ.പിക്ക് അത് എളുപ്പമാണ് എന്നല്ല. സാമൂഹികവും
ജനസംഖ്യാപരവുമായ, മറികടക്കാന്‍ എളുപ്പമല്ലാത്ത പല തടസങ്ങള്‍
അവര്‍ക്കുണ്ടെന്നത് അവഗണിക്കുകയല്ല.
പതിറ്റാണ്ടുകളായി ആറും ഏഴും ശതമാനം മാത്രം വോട്ട് കിട്ടിയിരുന്ന
ബി.ജെ.പി, ശക്തിയുള്ള ഒരു പാര്‍ട്ടി പോലും കൂടെയില്ലാതെ കോണ്‍ഗ്രസ്,
സി.പി.എം. കക്ഷികള്‍ക്ക് ഒപ്പമെത്തിയിരിക്കുന്നു എന്ന അവകാശവാദം എളുപ്പം
നിഷേധിക്കാനാവില്ല. യു.ഡി.എഫും ഉള്ളുതുറന്ന് ചര്‍ച്ച ചെയ്യേണ്ട ആശങ്കകള്‍
ഇതിലുണ്ടെങ്കിലും ജയിച്ചവര്‍ക്ക് വീണ്ടുവിചാരം ആവശ്യമാണ് എന്ന്
തോന്നുകയില്ല. സി.പി.എമ്മിന്റെയും ഇടതുപക്ഷത്തിന്റെയും സ്ഥിതി അതല്ല.
ഇത് അരുവിക്കരയുടെമാത്രം പ്രശ്‌നമല്ല. കേരളത്തിന്റെമാത്രം പ്രശ്‌നവുമല്ല.
ആഗോളസ്ഥിതി അവിടെ നില്‍ക്കട്ടെ. ദേശീയതലത്തില്‍ ഇടതുപക്ഷം ഒരു അപ്രസക്ത
സാന്നിധ്യമായി ചുരുണ്ടുകൂടേണ്ടിവന്നിരിക്കുന്നു.
1967 ലെ 9.39 ശതമാനത്തില്‍നിന്ന് ഇടതുപാര്‍ട്ടികള്‍ക്കെല്ലാം ഇക്കഴിഞ്ഞ
തെരഞ്ഞെടുപ്പില്‍ കിട്ടിയത് പാതിയില്‍ താഴെ 4.5 ശതമാനം മാത്രം. കേരളം,
ത്രിപുര, പശ്ചിമ ബംഗാള്‍ സംസ്ഥാനങ്ങള്‍ക്ക് പുറത്ത് ശരാശരി ഒരു
ശതമാനമാണ് ഇടതുപക്ഷത്തിന്റെ വോട്ട്. ഇത് കൂടുന്നതിന്റെ ലക്ഷണം
ഒരിടത്തും കാണാനില്ല. മമതാ ബാനര്‍ജി അധികാരത്തില്‍ വന്നേക്കുമെന്ന
ഭയംകൊണ്ടാണ് ബംഗാളില്‍ ജനങ്ങള്‍ സി.പി.എമ്മിന് വോട്ട്
ചെയ്യുന്നതെന്ന് ബംഗാളില്‍ പലരും പകുതി തമാശയായി പറയാറുണ്ടത്രെ. പക്ഷേ,
മമതയെ അവര്‍ അധികാരത്തിലേറ്റി.
ഒരു ടേം പൂര്‍ത്തിയാകുന്നതോടെ സി.പി.എം. ഗര്‍ജിച്ചുകൊണ്ട്
തിരിച്ചുവരും എന്ന് പ്രതീക്ഷിക്കപ്പെട്ട പശ്ചിമബംഗാളില്‍ നിന്ന്
ഇപ്പോള്‍ കേള്‍ക്കുന്നത് ഗര്‍ജനമല്ല, സി.പി.എമ്മിന്റെ ഞരക്കങ്ങളാണ്.
ത്രിപുരയില്‍ നിന്നുപോലും സി.പി.എം. കേള്‍ക്കാന്‍ ഇഷ്ടപ്പെടാത്ത
വാര്‍ത്തകള്‍ കേള്‍ക്കുന്നു. 1990 ല്‍ കമ്യൂണിസ്റ്റ് ഭരണങ്ങള്‍
തകര്‍ന്നതിനെത്തുടര്‍ന്ന് എല്ലായിടത്തും കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍
പിറകോട്ടോടുകയായിരുന്നു. ഇന്ത്യന്‍ പാര്‍ട്ടികള്‍ രണ്ടര പതിറ്റാണ്ട്
കൂടി പിടിച്ചുനിന്നു. ഇതാ ഇവിടെയും അവര്‍ അനിവാര്യമായ ഉന്മൂലനത്തിലേക്ക്
നീങ്ങുന്നതിന്റെ ലക്ഷണങ്ങളാണോ കാണുന്നത് ?
കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഇല്ലാതാവണം, ഇടതുപക്ഷം ഉന്മൂലനം
ചെയ്യപ്പെടണം എന്നാഗ്രഹിക്കുന്നവരെ സന്തോഷിപ്പിക്കുന്നതാവാം ഈ
സംഭവങ്ങളെല്ലാം. 1990 ല്‍ സോവിയറ്റ് -കിഴക്കന്‍ യൂറോപ്യന്‍ ഭരണകൂടങ്ങള്‍
തകര്‍ന്നതില്‍ ഇടതുപക്ഷാഭിമുഖ്യമുള്ള നോം ചോംസ്‌കി ഉള്‍പ്പെടെയുള്ള പല
ചിന്തകരും സന്തോഷിച്ചിരുന്നു. പക്ഷേ, അവരാരും ലോകം അനിയന്ത്രിതമായ മൂലധന
തേര്‍വാഴ്ചയ്ക്ക് കീഴില്‍ ഞെരിഞ്ഞമരണമെന്ന് ആഗ്രഹിച്ചിട്ടില്ല.
അഴിമതി നിറഞ്ഞ കോണ്‍ഗ്രസിന്റെയും അക്രമാസക്തിയും അമിതാധികാരാസക്തിയും
മുഖമുദ്രയായി കൊണ്ടുനടക്കുന്ന സി.പി.എമ്മിന്റെയും ഭരണങ്ങള്‍ക്ക്
മൂക്കുകയറിടാന്‍ കഴിയുന്ന ശക്തികള്‍ ഉണ്ടാകണമെന്ന്
ആഗ്രഹിക്കുന്നവരൊന്നും രാജ്യം കൊടിയ വര്‍ഗീയതയുടെയും
സ്വേച്ഛാധിപത്യത്തിന്റെയും പ്രാകൃത മുതലാളിത്തത്തിന്റെയും കൂലി
അടിമത്തത്തിന്റെയും പിടിയില്‍ അകപ്പെടണമെന്ന് ഒരു ദുഃസ്വപ്‌നത്തില്‍പോലും
വിചാരിച്ചതല്ല.
ആഗോള കോര്‍പ്പറേറ്റ് ശക്തികള്‍ അവര്‍ക്ക് കൊള്ളലാഭമുണ്ടാക്കുന്ന
നയങ്ങള്‍ നടപ്പിലാക്കിക്കാന്‍ ഓരോ രാജ്യത്തെയും ഭരണകൂടങ്ങള്‍ക്ക് മേല്‍
വന്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ടെന്നതാണ് യാഥാര്‍ഥ്യം. ലോകത്തിലെ
ഏറ്റവും വലിയ വിപണിയുള്ള രാജ്യമായ ഇന്ത്യയാവും ഏറ്റവും വലിയ ആഗോള
സമ്മര്‍ദ്ദത്തിന് ഇരയാവുക. ആഭ്യന്തരമായ എതിര്‍പ്പുകള്‍ ഇല്ലാതാക്കുക
എന്നത് ഭരണകൂടങ്ങളുടെ അജന്‍ഡയാവുന്നത് ഈ പശ്‌ചാത്തലത്തിലാണ്.
ഇടതു-ജനാധിപത്യശക്‌തികളുടെ യോജിപ്പ് ഇക്കാരണത്താല്‍ ഏറെ പ്രസക്തമാവുകയും
ചെയ്യുന്നു.
ഒരു വഴിത്തിരിവില്‍ എത്തിനില്‍ക്കുകയാണ് സി.പി.എമ്മും ഇടതുപാര്‍ട്ടികളും.
അവര്‍ ദേശീയതലത്തിലും സംസ്ഥാനത്തും ഇനി എന്ത് ചെയ്യും എന്ന് എല്ലാവരും
ഉറ്റുനോക്കുന്നുണ്ട്. ചെയ്യേണ്ടതെന്ത് എന്ന് ഉപദേശിക്കാന്‍ ആ
പാര്‍ട്ടികളില്‍ അറിവും അനുഭവവും ഉള്ളവരുണ്ട്. എന്നാല്‍ അവരുടെ
മുന്‍ഗണനകള്‍ ആവില്ല പുറത്തുള്ളവരുടെ മുന്‍ഗണനകള്‍.
ഒരു ജനാധിപത്യ സംവിധാനത്തില്‍ മഴവില്ലിലെ നിറങ്ങള്‍പോലെ വിവിധങ്ങളായ
കാഴ്ചപ്പാടുകളും വിശ്വാസപ്രമാണങ്ങളും വേണം. അതുകൊണ്ടുതന്നെ
ഇടതുപാര്‍ട്ടികളും മറ്റ് ജനാധിപത്യപ്രസ്ഥാനങ്ങളും ഇല്ലാതായിക്കൂടാ.
ജനങ്ങള്‍ ചോദിച്ചുപോകുന്ന കുറെ ചോദ്യങ്ങളുണ്ട്. ഇതുപോലൊരു
പ്രതിസന്ധിഘട്ടത്തില്‍പ്പോലും എന്തുകൊണ്ടാണ് കമ്യൂണിസ്റ്റ്
പാര്‍ട്ടികള്‍ -സി.പി.എമ്മും സി.പി.ഐയും- ഭിന്നിച്ചുനില്‍ക്കുന്നത്
എന്നത് നിരന്തരം ആവര്‍ത്തിക്കപ്പെടുന്നതും ഒരിക്കലും തൃപ്തികരമായ ഉത്തരം
കിട്ടാത്തതുമായ ചോദ്യമാണ്. രണ്ട് പാര്‍ട്ടികള്‍ ഒന്നായാല്‍ എല്ലാ
പ്രശ്‌നവും തീര്‍ന്നു എന്നാരും കരുതുന്നില്ല. പക്ഷേ, അത് നല്‍കുന്ന
സന്ദേശം പ്രധാനമല്ലേ ?
അരുവിക്കര ചര്‍ച്ച ചെയ്തപ്പോള്‍ വെളിവാക്കപ്പെട്ട ഒരു സംഗതിയുണ്ട്. ഈ
മണ്ഡലത്തില്‍ സി.പി.എം. വിട്ടവര്‍ ഏറെയും അഭയംതേടിയത് ബി.ജെ.പിയിലാണ്
എന്നതാണത്. എന്തുകൊണ്ട് ? വര്‍ഗീയധ്രുവീകരണം ഇടതുപാര്‍ട്ടികള്‍ക്ക്
ദ്രോഹം ചെയ്തു എന്ന വാദവും ഏറെ ദുരൂഹതകള്‍ ഉയര്‍ത്തുന്നു. കേരളത്തില്‍
ഒരു ഹിന്ദുത്വതരംഗം ഉണ്ടായാല്‍, ജനസംഖ്യാപരമായ പ്രത്യേകതകള്‍ കാരണം, തളരുക
സി.പി.എം. ആയിരിക്കും. കാരണം അണികളില്‍ ഏറ്റവും കൂടുതള്‍ ഹിന്ദുക്കള്‍
ഉള്ളത് സി.പി.എമ്മിലാണ്. ഉമ്മന്‍ ചാണ്ടിയും കെ.എം.മാണിയും
പി.കെ.കുഞ്ഞാലിക്കുട്ടിയും ചേര്‍ന്നാണ് കേരളം ഭരിക്കുന്നതെന്നും അഞ്ച്
മുസ്ലിം മന്ത്രിമാര്‍ കേരളത്തിലുണ്ടെന്നത് ഹിന്ദുവികാരം ഉയര്‍ത്തിയെന്നും
ഒരു സി.പി.എം. നേതാവ് ചാനല്‍ ചര്‍ച്ചയില്‍ പരാതിപ്പെടുന്നത്
കേള്‍ക്കാനായി. ന്യൂനപക്ഷങ്ങള്‍ യു.ഡി.എഫിനൊപ്പമാണ്,
അതുകൊണ്ട് ഭൂരിപക്ഷത്തെ ഒപ്പം നിര്‍ത്തുകയാണ് ബുദ്ധിയെന്ന്
വളച്ചുകെട്ടില്ലാതെ പറയുകയാണിവിടെ. പരോക്ഷ ഹിന്ദുത്വ നയങ്ങളുമായി
ബി.ജെ.പിയോട് മത്സരിക്കുക എന്നതാണോ ഈ ധര്‍മസങ്കടത്തിനുള്ള പരിഹാരം?
ഇത്തരമൊരു നീക്കം വര്‍ഗീയതയെ ചെറുക്കാന്‍ എങ്ങനെ പ്രയോജനപ്പെടും?
വോട്ട് കിട്ടാന്‍ വേണ്ടി ചെയ്യുന്ന കാര്യങ്ങള്‍ കൂടുതല്‍ കടുത്ത
വര്‍ഗീയതയിലേക്ക് നയിക്കുന്നതാവാന്‍ പാടുണ്ടോ?
പഴയ കമ്യൂണിസ്റ്റ് മൂല്യങ്ങളില്‍നിന്ന് അകന്നുപോയതാണ്
തിരിച്ചടികള്‍ക്ക് കാരണം എന്നൊരു വാദമുയരുന്നുണ്ട്.
മൂല്യങ്ങളുള്ളവരൊന്നുമല്ല ജയിച്ചുകയറുന്നത് എന്നതാണ് സത്യം. പക്ഷേ, അത്
ചൂണ്ടിക്കാട്ടി ഈ പ്രശ്‌നത്തിന് മറുപടി പറയാന്‍ കഴിയില്ല.
ചെറിയ മൂല്യത്തകര്‍ച്ചകള്‍ മതി കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ
വിശ്വാസ്യത ഇല്ലാതാകാന്‍. മറ്റ് പാര്‍ട്ടികളില്‍നിന്ന് തീര്‍ത്തും
വ്യത്യസ്തമാണ് ഇടതുപക്ഷം എന്നുള്ള വിശ്വാസം തകരുന്നതോടെ പാര്‍ട്ടികള്‍
തമ്മിലൊന്നും ഒരു വ്യത്യാസവുമില്ല എന്ന നിഗമനത്തിലെത്തും സാധാരണക്കാര്‍.
ഇതിനെ മറികടക്കാന്‍ പാര്‍ട്ടിക്ക് എന്ത് ചെയ്യാന്‍ കഴിയും? ഉത്തരം
കണ്ടെത്തേണ്ട വിഷയമാണ്.
ധാര്‍മിക മൂല്യങ്ങളെയും രാഷ്ട്രീയ സദാചാരത്തെയും സംബന്ധിക്കുന്ന
ഗൗരവമേറിയ സംശയങ്ങള്‍ അരുവിക്കര ഉയര്‍ത്തുന്നുണ്ട്. ഒരു ഭരണകക്ഷിക്കെതിരെ
ഇത്രയേറെ ഹീനതകള്‍ ആരോപിക്കപ്പെട്ട ഒരവസരം ഇതിന് മുമ്പുണ്ടായിട്ടില്ല.
കോഴയും കൈക്കൂലിയും ലൈംഗികകുറ്റകൃത്യങ്ങളും വരെ അന്തരീക്ഷത്തില്‍ ഏറെ
ദുര്‍ഗന്ധമുയര്‍ത്തുമ്പോഴും ഒരു ഭരണകക്ഷിക്ക് കൂടുതല്‍ വലിയ
ഭൂരിപക്ഷത്തോടെ അനായാസം ജയിക്കാം എന്ന് വരുന്നത് ആരുടെ ദൗര്‍ബല്യമാണ് ?
പ്രതിപക്ഷത്തിനും ഈ വീഴ്ചയില്‍ ഉത്തരവാദിത്തമില്ലേ ?
അരുവിക്കര ഒരു നാഴികക്കല്ലാണ്. പാര്‍ട്ടികള്‍ക്ക് മാത്രമല്ല,
പൊതുസമൂഹത്തിനും ഒരുപാട് ചോദ്യങ്ങള്‍ ചോദിക്കാനുണ്ട്. ഉത്തരം
കിട്ടേണ്ടതുമുണ്ട്.
– See more at: http://www.mangalam.com/opinion/333276#sthash.9qlujixS.dpuf
എന്‍.പി. രാജേന്ദ്രന്‍
– See more at: http://www.mangalam.com/opinion/333276#sthash.N5LgngbF.dpuf