പ്രവാചകനിന്ദയും ആവിഷ്കാരസ്വാതന്ത്ര്യവും

എൻ.പി.രാജേന്ദ്രൻ

ആവിഷ്കാരസ്വാതന്ത്ര്യത്തിന്റെ അടിസ്ഥാനവ്യവസ്ഥകളിലോന്ന് അത്അധിക്ഷേപസ്വാതന്ത്ര്യമല്ല എന്നുള്ളതാണ്. ഒരു മനുഷ്യനേയും അധിക്ഷേപിക്കാനോ അവഹേളിക്കാനോ അപകീര്‍ത്തിപ്പെടൂത്താനോ അനുവദിക്കുന്ന നിയമംലോകത്തൊരു രാജ്യത്തുമില്ല,ആവിഷ്കാരസ്വാതന്ത്ര്യത്തിന്റെ അടിസ്ഥാനവ്യവസ്ഥകളിലോന്ന് അത്അധിക്ഷേപസ്വാതന്ത്ര്യമല്ല എന്നുള്ളതാണ്.ഒരു മനുഷ്യനേയും അധിക്ഷേപിക്കാനോ അവഹേളിക്കാനോ അപകീര്‍ത്തിപ്പെടൂത്താനോ അനുവദിക്കുന്ന നിയമംലോകത്തൊരു രാജ്യത്തുമില്ല, ഒരു വിശ്വാസി തനിക്കെതിരായ ആക്ഷേപം സഹിച്ചേക്കും . പക്ഷെ താന്‍ വിശ്വസിക്കുന്ന ദൈവികസങ്കല്‍പ്പങ്ങള്‍ക്ക് നേരെയുള്ള അധിക്ഷേപം സഹിക്കില്ല.ഇത് മനുഷ്യപ്രകൃതിയാണ്. യുക്തിയുടെ കണ്ണിലൂടെ മാത്രം ഇത് നോക്കിക്കാണാനാവില്ല. ഭാവനയുടെ ലോകം സമ്പൂര്‍ണ്ണമായും ഭാവനയുടെ ലോകം തന്നെ ആയിരിക്കണം. യഥാര്‍ത്ഥത്തില്‍ ഉള്ളതോ ഉണ്ടായിരുന്നതോ ആയ വ്യക്തികളെ കഥാപാത്രങ്ങളാക്കുന്ന രചനകള്‍ പാടില്ല എന്നല്ല. രാമനും കൃഷ്‌നനും ക്രിസ്തുവും നബിയുമെല്ലാം സാഹിത്യകൃതികളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഈ സങ്കല്‍പ്പങ്ങളൂടേയും വ്യക്തിത്വങ്ങളുടേയും അഗാധതകളും സങ്കീര്‍ണ്ണതകളും വെളിവാക്കുന്ന നിരീക്ഷണങ്ങളാണ് യഥാര്‍ത്ഥസാഹിത്യസൃഷ്ടികള്‍. യഥാര്‍ത്ഥവ്യക്തിത്വങ്ങളെയും പ്രവാചകരെയും കഥാപാത്രങ്ങളാക്കുകയും അവരെ കഥാകൃത്തിന്റെ വികൃതഭാവനകള്‍ പേറാനുള്ള കീറച്ചാക്കുകളാക്കി മാറ്റുകയും ചെയ്യുന്നത് സാഹിത്യമല്ല, കുറ്റകൃത്യം തന്നെയാണ്.

ഡെന്‍മാര്‍ക്ക് പത്രത്തിലെ കാര്‍ട്ടൂണ്‍ പകുതി അജ്ഞതയും പകുതി ഔദ്ധത്യവുമായിരുന്നു.മുസ്ലിം വിശ്വാസപ്രമാണങ്ങള്‍ മനസ്സിലാക്കുന്നതിലുളള അജ്ഞത, കിഴക്കുനിന്നുള്ള എന്തിനേയും അധിക്ഷേപിക്കാന്‍ തങ്ങള്‍ക്ക് അധികാരമുണ്ടെന്ന ഔദ്ധത്യം.ഇത്തരം പ്രതിഭാസങ്ങളെ എങ്ങിനെ നേരിടും? ഒരു പാട് അധിക്ഷേപങ്ങള്‍ അവഗണന മാത്രം അര്‍ഹിക്കുന്നവയാണ്. ഭ്രാന്തിന് ചികിത്സ മുഴുഭ്രാന്ത് കൊണ്ടല്ല. സല്‍മാന്‍ റുഷ്ദിയുടെ മറുമരുന്ന് ആയത്തുള്ള ഖൊമേനിയുമല്ല. ശാസ്ത്രനിഗമനങ്ങളേയും രാഷ്ടീയപ്രമാണങ്ങളേയുമെല്ലാം യുക്തിയുടേയും വിവേകത്തിന്റെയും ബുദ്ധിയുടേയും വെളിച്ചത്തില്‍ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കേണ്ടത് തെറ്റുകള്‍ കണ്ടെത്താനും ശരികള്‍ സ്വീകരിക്കാനും അത്യാവശ്യമാണ്.മതവിശ്വാസങ്ങള്‍ക്ക് ഇത് ബാധകമല്ലെന്ന് ആര്‍ക്കും പറയാന്‍ അവകാശമില്ല.അവയും ചോദ്യം ചെയ്യപ്പെടുക തന്നെ വേണം.ബൗദ്ധികതയുടെ തലത്തില്‍ ആശയങ്ങളേയും തത്ത്വങ്ങളേയും വിശകലനം ചെയ്തവരെപ്പോലും മതഭ്രാന്തന്മാര്‍ കോലക്കത്തിക്ക് ഇരയാക്കിയിട്ടുണ്ട്.

യഥാര്‍ത്ഥമതവിശ്വാസികള്‍ എല്ലാ കരുത്തും ഉപയോഗിച്ച് ഇതിനെ ചോദ്യം ചെയ്യണം. എന്നാല്‍ പ്രതിഷേധത്തിന്റെ പേരില്‍ ലോകമെങ്ങും അക്രമം അഴിച്ചുവിട്ടവര്‍ മതത്തെ ആണ് അപകീര്‍ത്തിപ്പെടുത്തിയിരിക്കുന്നത്.കാര്‍ട്ടൂണ്‍ ആണോ അതിന്റെ പേരില്‍ കോല നടത്താന്‍ കോടികള്‍ ഓഫര്‍ ചെയ്ത യു.പി. മന്തിയാണോ മതത്തിന് കൂടുതല്‍ പേരുദോഷമുണ്ടാക്കിയത് ? വിശ്വാസികള്‍ ആഴത്തില്‍ ചിന്തിക്കേണ്ട വിഷയമാണിത്.ഭീകരന്മാരില്‍ നിന്നും ക്രിമിനലുകളില്‍ നിന്നും മതത്തെ വീണ്ടെടുക്കുക തന്നെ വേണം. ലേഖനമോ കാര്‍ട്ടൂണോ ഒന്നും മതത്തിന് ഒരു പോറലുമേല്‍പ്പിക്കില്ലണമ്മുടെ സംസ്കാരത്തിനോ പൈതൃകത്തിനോ വലിയ ഹാനിയോന്നും ഉണ്ടാക്കില്ല.മാനവരാശിയുടെ സാംസ്കാരിക പൈതൃകത്തെ തകര്‍ക്കുന്ന നടപടികള്‍ മതത്തിന്റെ പേരിൽ ഉണ്ടായപ്പോള്‍ മതവിശ്വാസികളില്‍ നിന്നൊന്നും വലിയ പ്രതികരണമുണ്ടായില്ല. അഫ്ഘാനിസ്ഥാനലെ പൗരാണികമായ ബൗദ്ധപ്രതിമകള്‍ അവിടത്തെ ഭ്രാന്തന്‍ താലിബാന്‍ ഭരണകൂടം മതവിശ്വാസത്തിന്റെ പേരുപറഞ്ഞാണ് തരര്‍ത്തെറിഞ്ഞത് ലക്ഷം കാര്‍ട്ടൂണുകള്‍ക്ക് ഉണ്ടാക്കാന്‍ കഴിയാത്ത പേരുദോഷം ഇവര്‍ മതത്തിന് ഉണ്ടാക്കിയിട്ടുണ്ട് എന്ന ബോധം എല്ലാവര്‍ക്കമുണ്ട്‌വണം.

Leave a Reply

Go Top