http://www.suprabhaatham.com/epaper/index.php?date=2016-07-03&pageNo=23&location=kozhikode
ചരിത്രവുമല്ല ആത്മകഥാശകലങ്ങളുമല്ല. എന്നാല്‍, ചിലപ്പോഴെല്ലാം അതുമാവും. മലയാള പത്രപ്രവര്‍ത്തനത്തിന്റെ ചരിത്രത്തിലെയും പത്രപ്രവര്‍ത്തകരുടെ ജീവിതത്തിലെയും കുറെ സംഭവങ്ങള്‍, കൗതുകങ്ങള്‍, അത്ഭുതങ്ങള്‍….
പത്രജീവിതം
എന്‍.പി.രാജേന്ദ്രന്‍
റിപ്പോര്‍ടര്‍ പറന്നു, കൊച്ചിയില്‍നിന്ന്്
തിരുവനന്തപുരത്തേക്ക്
കേരളത്തിലെ പ്രമുഖപത്രങ്ങളി പ്രമുഖലേഖകന്മാര്‍പോലും ഇന്നും ഒരു സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ കൊച്ചിയില്‍നിന്ന് തിരുവനന്തപുരത്തേക്ക് പറക്കുകയില്ല. അങ്ങനെ എളുപ്പം കിട്ടുന്ന വിമാനങ്ങളില്ല. ഉണ്ടെങ്കില്‍ത്തന്നെ, കൊച്ചി-തിരുവനന്തപുരം യാത്രയ്ക്ക് വിമാനടിക്കറ്റ് നിരക്ക് യാത്രാബത്തയായി നല്‍കുന്ന ഏത് പത്രസ്ഥാപനമുണ്ട്്? എന്തിന് വിമാനത്തില്‍പോകണം…മൂുമണിക്കൂര്‍ കൊണ്ടെത്തു ട്രെയിനുകള്‍ ധാരാളം.
പക്ഷേ, എഴുപതുവര്‍ഷം മുമ്പ് 1946 ല്‍, അന്ന് വളരെ ചെറുതായ ഒരു മലയാള പത്രത്തിന്റെ ലേഖകന്‍ ഒരു വാര്‍ത്ത റിപ്പോര്‍ട്ട’് ചെയ്യാല്‍ കൊച്ചിയില്‍നിന്ന് തിരുവനന്തപുരത്തേക്ക് പന്നു. ചെലവ് നിസ്സാരം- വെറും ഇരുപത് രൂപ! തീര്‍ന്നില്ല, കൊച്ചിയില്‍ നിന്ന് വിമാനത്തിലെത്തുന്ന വ്യക്തികള്‍ സാധാരണക്കാരാവില്ലല്ലോ. അന്ന് അങ്ങനെ എത്തുന്ന വ്യക്തികളുടെ പേരുകള്‍ അുതന്നെ തിരുവനന്തപുരത്തെ ഒരു പത്രം വൈകീട്ട്’് പ്രസിദ്ധപ്പെടുത്തിപ്പോിരുന്നു. നമ്മുടെ ലേഖകന്റെ പേരും അന്നത്തെ പത്രത്തില്‍ ഉണ്ടായിരുന്നു!
ഇനി വാര്‍ത്തയിലെ വാട്ട്്, വേര്‍ തുടങ്ങിയ ഫൈവ് ഡബ്‌ള്യുസും എച്ചും പറയാം. കഥാപത്രത്തിന്റെ പേര്് ജി.എം.നെന്മേനി. മുഴുവന്‍ പേര് ഗോപാലമേനോന്‍ നെന്മേനി. 1946 ല്‍ ദേശാഭിമാനിയുടെ കൊച്ചിയിലെ സ്റ്റാഫ് ലേഖകനായിരുന്നു നെന്മേനി. പത്രം തുടങ്ങിയിട്ട്’് വര്‍ഷം നാലേ ആയിട്ടുള്ളൂ. അതുകൊണ്ടുതന്നെ കഷ്ടപ്പെട്ടുള്ള പത്രപ്രവര്‍ത്തനമാണ്. ഒരു ദിവസം വൈകീട്ട’് പത്രാധിപര്‍ നെന്മേനിക്ക് ഒരു കമ്പിസന്ദേശമയക്കുന്നു. ടെലഗ്രാമില്‍ ആവശ്യപ്പെട്ടിരുന്നത് അടുത്ത ദിവസം തിരുവനന്തപുരത്ത് സ്‌റ്റേറ്റ് കോണ്‍ഗ്രസ്സിന്റെ ഒരു പ്രധാനസമ്മേളനം നടക്കുന്നു. ഓടിവന്ന് റിപ്പോര്‍ട്ടയക്കണം എന്നാണ്. തിരുവനന്തപുരത്ത് അന്ന് വേറെ ലേഖകനില്ലേ എന്നൊന്നും ചോദിക്കരുത്. പരിഭ്രമമമായി. പോകാതിരുന്നുകൂടാ, പോകുതെങ്ങനെ എന്നും അറിഞ്ഞുകൂടാ.
തിരുവനന്തപുരം കൊച്ചി തീവണ്ടി അന്നില്ല, നേരി’് ബസ്സുകളുമില്ല. കൊല്ലം-തിരുവനന്തപുരം തീവണ്ടി ഉണ്ട്. പക്ഷേ, കൊല്ലത്തെത്താന്‍ ഒരു വഴിയുമില്ല. ബോ’ാണ് പ്രധാന യാത്രാവാഹനം. പക്ഷേ, കൊച്ചിയില്‍നി് ബോ’ില്‍പോയി യോഗം റിപ്പോര്‍ട്ട്്് ചെയ്യാനാവില്ല. പിന്നെ എന്തുചെയ്യും? പത്രാധിപരോട് ചോദിച്ചിട്ട് കാര്യമില്ല. വരണം എന്ന് പറയാനേ പത്രാധിപന്മാര്‍ക്ക് അറിയൂ. ഇുതം അങ്ങനെത്തന്നെ. എങ്ങിനെ പോകും എന്നത് ലേഖകന്റെ ബാധ്യതയാണ്. നെന്മേനി ഒരന്തവും കിട്ടാതിരുപ്പോഴാണ് ഒരു സുഹൃത്തിന്റെ മസ്തിഷ്‌കത്തില്‍ സംഗതി പൊട്ടിയത്. വിമാനത്തില്‍ പോയിക്കൂടേ?
ചോദ്യം ന്യായം. കൊച്ചി -തിരുവനന്തപുരം വിമാനമുണ്ട്. ബോയിംഗും ജെറ്റുമൊന്നുമില്ല. ഡെക്കോട്ട’ വിമാനം. 21 യാത്രക്കാരേ പറ്റൂ. ടിക്കറ്റെടുക്കുന്ന ആള്‍ക്ക്, തീവണ്ടി ജനറല്‍ കമ്പാര്‍ട്ട്‌മെന്റില്‍ എ പോലെ എവിടെയും ഇരിക്കാം,സീറ്റ് നമ്പറില്ല. വി.ഐ.പി.കള്‍ അല്ലാതെ പത്രലേഖകരൊന്നും വിമാനത്തില്‍ സഞ്ചരിക്കുതിനെക്കുറിച്ച് ചിന്തിക്കാറുപോലുമില്ല.
ജി.എം. നെന്മേനി കൊച്ചി രവിപുരത്ത് ഒരു ലോഡ്ജിലാണ് താമസിച്ചിരുത്. വൈക്കം മുഹമ്മദ് ബഷീര്‍ അന്ന് തൊട്ടുമുമ്പില്‍ വേറൊരു ലോഡ്ജിലായിരുന്നു താമസം. അന്ന് ബേപ്പൂര്‍ സുല്‍ത്താനല്ല. തൊഴിലാളിവര്‍വ വിപ്ലവം ഉടനെ നടക്കും എന്നും അതോടെ താന്‍ പോഞ്ഞിക്കര സുല്‍ത്താന്‍ ആവുമെന്നും അദ്ദേഹം പറയാറുണ്ടായിരുന്ന എന്ന് നെന്മേനി തന്റെ ഒരോര്‍മക്കുറിപ്പില്‍ എഴുതിയിട്ടുണ്ട്. നെന്മേനിയും ബഷീറും ഉറ്റ കൂട്ടുകാരാണ്. ദിവസവും കണ്ടുമുട്ടി ലോകത്തിന്റെ ഗതിവിഗതികള്‍ ദീര്‍ഘനേരം ചര്‍ച്ച ചെയ്യും. കമ്യൂണിസ്റ്റായിരുന്ന നെന്മേനിയെ ബഷീര്‍ നെന്മലാസ്‌കി എന്നായിരുന്നത്രെ വിളിച്ചിരുന്നത്്!
പിറ്റെന്ന് വിമാനത്തില്‍ പോകുന്ന കാര്യം നെന്മേനി ബഷീറിനോട് പറ്ഞ്ഞു. ബഷീറിന് ഭാവവ്യത്യാസമില്ല. മെല്ലെ പോയി ഒരു വെള്ളക്കടലാസെടുത്തുകൊണ്ടുവന്ന് നെന്മേനിക്ക് കൊടുത്തു. അടിയില്‍ ഒപ്പുവെച്ചിട്ട’് പോയ്‌ക്കോളാന്‍ പറഞ്ഞു. നെന്മേനിക്ക് പിടികിട്ടിയില്ല. ബഷീര്‍ വിശദീകരിച്ചു. വിമാനത്തിന് വല്ലതും സംഭവിച്ചാല്‍ തന്റെ അന്ത്യസന്ദേശം ഇതായിരുന്നു എന്ന്് എനിക്ക് പത്രങ്ങള്‍ക്ക് വാര്‍ത്തമൊടുക്കാമല്ലോ… വേറെ ദുരുദ്ദേശമൊന്നുമില്ല! നെന്മേനി ഒപ്പിട്ടുകൊടുത്തു.
വിമാനം അപകടമൊന്നുമില്ലാതെ തിരുവനന്തപുരത്തെത്തി. വിമാനത്തിലെത്തിയവരുടെ ലിസ്റ്റില്‍തന്റെ പേരുകൂടി ഇംഗഌഷ് പത്രത്തില്‍ കണ്ട് നെന്മേനി രോമാഞ്ചമണിഞ്ഞു.
നെന്മേനിയുടെ കമ്പി എ പേരില്‍ കേരള പ്രസ് അക്കാദമി -ഇപ്പോള്‍ കേരള മീഡിയ അക്കാദമി- പ്രസിദ്ധപ്പെടുത്തിയ പുസ്തകത്തില്‍ ഇത്തരം കഥകളേറെയുണ്ട്. മകന്‍ കെ.കെ.മോഹന്‍ സമാഹരിച്ചതാണ് നെന്മേനിക്കഥകളും അദ്ദേഹത്തിന്റെ അക്കാലത്തെ പത്രറിപ്പോര്‍ട്ടുകളും. നെന്മേനി അയച്ച വാര്‍ത്തകള്‍ പത്രത്തില്‍ പ്രസിദ്ധപ്പെടുത്തുമ്പോള്‍ പലപ്പോഴും ബൈലൈനിന്റെ സ്ഥാനത്ത് ജി.എം.നെന്മേനിയുടെ കമ്പി എന്നാണ് എഴുതാറുള്ളത്. കമ്പിസന്ദേശം ആയാണ് അ് മിക്കപ്പോഴും വാര്‍ത്തകള്‍ അയക്കുക. നാട്ടുകാര്‍ക്കിത് കമ്പിയടിയാണ്. ടെലഗ്രാം അവസാനിപ്പിച്ച് പത്രവാര്‍ത്തകള്‍ ടെലിപ്രിന്റര്‍ വഴി ആയ ശേഷവും പത്രഓഫീസുകളില്‍ പലരും ടി.പി.സന്ദേശങ്ങളെ കമ്പി എന്ാണ് വിളിച്ചിരുത്.
പ്രമുഖ സ്വാതന്ത്ര്യസമരസേനാനിയായിരുന് നെന്മേനി പിന്നീടാണ് പത്രപ്രവര്‍ത്തനരംഗത്തേക്ക് കടന്നത്. 1938 മുതല്‍ ’42 വരെ മാതൃഭൂമിയുടെ ലേഖകനായിരുന്നു. ഇടതുപക്ഷചിന്തകളാല്‍ സ്വാധീനിക്കപ്പെട്ട്’് ജനയുഗം, നവജീവന്‍, നവകേരളം, ദേശാഭിമാനി പത്രങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചു. മുപ്പത് വര്‍ഷത്തോളം പത്രപ്രവര്‍ത്തനത്തിലേര്‍പ്പെട്ടിട്ടുണ്ട്. അഞ്ചുതവണ അറസ്റ്റ് ചെയ്യപ്പെട്ട നാലര വര്‍ഷം ജെയിലില്‍ കഴിഞ്ഞിട്ടുണ്ട്.
നെന്മേനിയുടെ പത്രജീവിതത്തില്‍ ഏറെ റിപ്പോര്‍ട്ടിങ്ങ് അനുഭവങ്ങള്‍ ഉണ്ട്. നേട്ടങ്ങളും വലിയ കാര്യങ്ങളും മാത്രം കൊട്ടിഘോഷിച്ചാല്‍ പോരല്ലോ. അസാധാരണമായ ചില വീഴ്ചകളെക്കുറിച്ചും നമ്മള്‍ ഓര്‍ക്കേണ്ടതുണ്ട്. മരിക്കാത്ത ആള്‍ മരിച്ചു എന്ന് റിപ്പോര്‍ട്ട’് ചെയ്യപ്പെട്ട അനേകസംഭവങ്ങള്‍ പത്രചരിത്രത്തില്‍ ഉണ്ടാവും. അങ്ങനെ ചെയ്തിട്ടുള്ളത് ആരെങ്കിലും ഒരുക്കിയ കെണിയില്‍ പെട്ടിട്ടാവും. ഒരു പത്രപ്രവര്‍ത്തകന്റെ ഒരിക്കലും മറക്കാത്ത, എപ്പോഴും ലജ്ജിപ്പിക്കുന്ന അനുഭവമാണ് അത്. നിര്‍ഭാഗ്യവശാല്‍ നെന്മേനിക്കും അത്തരം ഒരനുഭവമുണ്ടായത് ജനയുഗം ന്യൂസ് എഡിറ്റര്‍ ആയിരുന്ന പ്രമുഖ പത്രപ്രവര്‍ത്തകന്‍ കെ.എസ്.ചന്ദ്രന്‍ വിവരിച്ചിട്ടുണ്ട് നേരത്തെ പറഞ്ഞ അനുസ്മരണ കൃതിയില്‍. അതുകൂടി പറയാം.
അറുപതുകളുടെ ആദ്യം എപ്പോഴോ ആണ് സംഭവം. അന്ന് തിരുവനന്തപുരത്തെ ജനയുഗം ലേഖകനാണ് നെന്മേനി. സ്ഥലത്തെ ഒരു പ്രമാണി കൂടിയായ മുന്‍ജഡ്ജി മരിച്ചതായി ആരോ നെന്മേനിയെ വിളിച്ചുപറഞ്ഞു. പരിചയമുള്ള ആരോ ആണ് പറഞ്ഞത്. ആരോ അല്ല, സഹപ്രവര്‍ത്തകനായ ഒരു പത്രപ്രവര്‍ത്തകന്‍ തന്നെ പിറ്റേന്ന് പ്രധാനസ്ഥാനത്ത് വാര്‍ത്തയും വന്നു. നേരംപുലര്‍ന്തുമുതല്‍ തുടങ്ങി ബഹളം. പിറ്റേന്ന് ക്ഷമ പറഞ്ഞ് പത്രം ഒരുവിധം തടിയൂരിയെന്ന് പറഞ്ഞാല്‍ മതിയല്ലോ. ഈ സംഭവത്തില്‍ ഏറ്റവുമേറെ മാനസികമായി തളര്‍ന്നത് തെറ്റായ മരണവാര്‍ത്തയ്ക്ക് ഇരയായ റിട്ട.ജഡ്ജി എം.ഗോവിന്ദന്‍ ആയിരുന്നില്ല, അത് റിപ്പോര്‍ട്ട് ചെയ്ത റിപ്പോര്‍ട്ടര്‍ നെന്മേനി ആയിരുന്നു.
1942 ഫിബ്രുവരിയില്‍ കൊച്ചിയില്‍ ആസ്‌ത്രേലിയന്‍ പട്ടാളക്കാര്‍ പെകുട്ടികളോട് അപമര്യാദയായി പെരുമാറിയതിനെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്തത് നെന്മേലി ആയിരുന്നു. ഈ സംഭവത്തെക്കുറിച്ച് സഞ്ജയന്‍ എഴുതിയ അസാധാരണ ശൗര്യമുള്ള മുഖപ്രസംഗം കൂടിയായതോടെയാണ് മാതൃഭൂമി നിരോധിക്കപ്പെട്ടത്. നിരോധനം കുറച്ചുനാളേ നിലനിുള്ളൂ. അങ്ങനെ എത്രയെത്ര അവിസ്മരണീയ റിപ്പോര്‍ട്ടുകള്‍.
(സുപ്രഭാതം ഞായര്‍ പതിപ്പില്‍ – 2016 ജൂലൈ 3 ന് ആരംഭിച്ചു. )
നന്നായിട്ടുണ്ട്,മലയാള പത്രപ്രവര്‍ത്തനത്തിന്റെ ചരിത്രത്തിലെയും പത്രപ്രവര്‍ത്തകരുടെ ജീവിതത്തിലെയും കുറെ സംഭവങ്ങള്‍, കൗതുകങ്ങള്‍, അത്ഭുതങ്ങള്‍…വായിക്കാന്‍ കാത്തിരിക്കുന്നു
താങ്കളുടെ ഈ പംക്തി നന്നാവുന്നുണ്ട്. എല്ലാ ആശംസകളും
RAFIQ ZAKARIAH