കൊല്ലുന്നത് നിര്‍ത്താന്‍ ചര്‍ച്ച

ഇന്ദ്രൻ

വെട്ടും കൊലയും തുടരട്ടെ. അഭംഗുരം തുടരട്ടെ. പത്ത് നാല്‍പത് വര്‍ഷമായി വെട്ടും കൊല്ലും ദിനചര്യയാക്കിയവരോട് കത്തിയും കൊടുവാളും അടുത്ത പോലീസ് സ്റ്റേഷനില്‍ ഏല്‍പ്പിച്ച് നാളെ മുതല്‍ രാമനാമം ജപിച്ച് വീട്ടിലിരിക്കണം എന്നുപറഞ്ഞാല്‍ സംഗതി നടപ്പില്ല. േെവട്ടോ കൊലയോ ഇല്ലെങ്കില്‍ അവര്‍ക്ക് ഉറക്കം വരില്ല. ശീലമായിപ്പോയി, എന്തുചെയ്യും…

ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭാഗവതിനെ വെറുതെ തെറ്റിദ്ധരിക്കുകയാണ്. തലൈവര്‍ കണ്ണൂരില്‍ യുദ്ധവിരാമം ഉണ്ടാക്കാന്‍ വേണ്ടിയാണ് അടിക്കടി വന്നുകൊണ്ടിരുത് എന്നാരും തെറ്റിദ്ധരിക്കരുത്. ട്ട്അങ്ങനെ യാതൊരു ദുരുദ്ദേശവും ഭാഗവതിനുണ്ടായിരുന്നില്ല. നാല്പത് വര്‍ഷക്കാലത്തെ കൊലപരമ്പരകളുടെ മൂര്‍ദ്ധന്യത്തില്‍പ്പോലും, നമുക്ക് നേര്‍ക്കുനേര്‍ ചര്‍ച്ച ചെയ്ത് പ്രശ്‌നം തീര്‍ത്തുകളയാം എാന്നാരും പറഞ്ഞതായി കേട്ടിട്ടില്ല. ഇപ്പോള്‍ പറഞ്ഞത് മോശമാണെന്നല്ല. പക്ഷേ, അതും ഓര്‍ക്കാപ്പുറത്തങ്ങ് സംഭവിച്ചുപോയതല്ലേ ? ഇത്തവണ തലൈവര്‍ സഹിഷ്ണുതയുള്ള ചിലയിനം  മതേതരവാദികളുമായി കൂടിക്കാഴ്ച നടത്തി. പതിവുള്ളതല്ല. കാലത്തിനനുസരിച്ച് കുറച്ചെങ്കിലും മാറേണ്ടേ ? കാക്കി ട്രൗസര്‍ മാറ്റി പാന്റ്‌സ് ആക്കാന്‍ തീരുമാനിച്ചില്ലേ, അതുപോലെ. ചര്‍ച്ചക്കിടയില്‍ ഭാഗവത് അങ്ങോ് പറഞ്ഞതല്ല കണ്ണൂര്‍കാര്യം. ആരോ വിഷയം എടുത്തിട്ടപ്പോള്‍ ഓഫര്‍ ചെയ്തതാണ്.

ചര്‍ച്ച ചെയ്താല്‍ തീരുന്ന പ്രശ്‌നം വല്ലതുമാണോ ഇത്് ? നൂറ്റൊുന്നുവട്ടം സമാധാനചര്‍ച്ച നടന്നിട്ടുണ്ട്. പലസ്തീന്‍ പ്രശ്‌നം വേണമെങ്കില്‍ ഇതിനേക്കാള്‍ എളുപ്പം തീര്‍ക്കാം. ആരാണ് ആദ്യം വെട്ടും കൊലയും നടത്തിയത് ?  കണ്ടെത്തുക പ്രയാസമാണ്. കോഴിയോ കോഴിമുട്ടയോ ആദ്യം ഉണ്ടായത് എന്ന് കണ്ടുപിടിക്കുന്നതിനേക്കാള്‍ പ്രയാസം. എന്തായാലും കണ്ണൂരിന് നല്ല പേരാണ് ലോകത്തെങ്ങും! എങ്ങനെയാണ് നിങ്ങള്‍ നാട്ടില്‍ കിടന്നുറങ്ങുന്നത് എന്ന് പുറംനാട്ടുകാര്‍ ചോദിക്കും. സിറിയയില്‍ നിന്നോ ഇറാഖില്‍നിന്നോ വരുന്നവരോട് ഇവിടത്തുകാര്‍ ചോദിക്കാനിടയുള്ള ചോദ്യം. ദൂരെ ഏതെങ്കിലും ഗ്രാമത്തില്‍ വെട്ടുനടന്നാലും കണ്ണൂരില്‍/തലശ്ശേരിയില്‍ വെട്ട്, കൊല എന്നാണ് ബ്രെയ്ക്കിങ്ങ് ന്യൂസ്. പിന്നെ അങ്ങാടിയില്‍ കൈനീട്ടംവില്‍ക്കില്ല. പതിറ്റാണ്ടുകളായി ഗ്രാമങ്ങള്‍ മുരടിപ്പിലാണ്. അതുകൊണ്ട് ജനങ്ങള്‍ക്ക് ഈ വെട്ടുകാരോട് ഭയങ്കര സ്‌നേഹമാണ്. പക്ഷേ, ഒന്നും മിണ്ടില്ല. മിണ്ടിയാല്‍ കത്തിയും വാളുമെടുത്ത് ഇങ്ങോട്ടുവന്നാലോ ?

ബലിദാനികള്‍, രക്തസാക്ഷികള്‍ എന്നിങ്ങനെ രണ്ടുതരം ആത്മാക്കളാണ് അവിടെ ഉള്ളത്. ബലിദാനിയായാലും രക്തസാക്ഷിയായാലും ഭാര്യയും മക്കളും ഒരേ സ്വരത്തിലാണ് അലറിക്കരയുക. അവരുടെ യാതനകള്‍ക്കൊരു ഭേദവുമില്ല. നാലു പതിറ്റാണ്ടായി ബലിദാനികളായവരുടെയും രക്തസാക്ഷികളായവരുടെയും കുടുംബങ്ങളുടെ സ്ഥിതി എന്താണ് എന്ന് പുറത്തുനിന്നാരും പോയി അന്വേഷിക്കാറില്ല. ഈ കുടുംബങ്ങളില്‍ പുറത്തുള്ളവര്‍ക്ക് കയറിച്ചെല്ലാന്‍തന്നെ പാടാണ്. അതത് പാര്‍ട്ടിഗ്രാമത്തലവന്മാരുടെ എന്‍.ഒ.സി. കിട്ടണം. പത്രക്കാര്‍ക്കുപോലും കിട്ടിില്ല. കിട്ടിയാലും, പത്രക്കാരോട് സത്യം തുറന്നുപറയാനുള്ള ധൈര്യം ആ കുടുംബങ്ങള്‍ക്ക് കാണില്ല. പാര്‍ട്ടിയാണ് ദൈവം. എത്ര ദുരന്തം വന്നാലും അടുത്ത ദുരന്തം വരാതിരിക്കാന്‍ ദൈവത്തെ പ്രാര്‍ത്ഥിച്ചല്ലേ പറ്റൂ.

എത്ര പേര്‍ മരിച്ചു എന്ന കണക്ക് പോലീസ് രേഖകളില്‍ കാണും. എത്ര പേര്‍ക്ക് കൈ ഇല്ലാതായി, കാല്‍ ഇല്ലാതായി എന്നും ഒരു പക്ഷേ, കണ്ടേക്കും. പക്ഷേ, വേറെ കുറെ കണക്കുകള്‍ എവിടെയും കാണില്ല. എത്ര രൂപയുടെ നഷ്ടം ഓരോ കുടുംബത്തിനും ഉണ്ടായി ? എത്ര നഷ്ടം വ്യാപാരവ്യവസായങ്ങള്‍ക്കുണ്ടായി ? എത്ര കോടിയുടെ മൂലധനനിക്ഷേപം നഷ്ടമായി ?  പിരിവുമാത്രം മേലോട്ടായിരുന്നു. പക്ഷേ, അതെത്ര കോടി രൂപ എന്ന രണ്ടുകൂട്ടരും ജനത്തോട് പറഞ്ഞിട്ടില്ല. പിരിച്ചതില്‍ എത്ര അര്‍ഹരുടെ വീടുകളില്‍ എത്തി, എത്ര കോടതികളില്‍ ചെലവാക്കി, സാക്ഷികള്‍ക്ക് ചെലവിന് നല്‍കി ? വെട്ടുകാരുടെയും കൊല്ലുകാരുടെയും വീടുകളിലാണോ കൂടുതല്‍ പണം എത്തിയത് അല്ല മരിച്ചവരുടെ വീടുകളിലോ ? എത്ര രൂപ ബോംബ് വാങ്ങാന്‍ ചെലവിട്ടു നാലപത് വര്‍ഷം. ?  മന്ത്രിമാര്‍ക്കും എം.എല്‍.എ മാര്‍ക്കും വേണ്ടി സര്‍ക്കാര്‍ ചെലവാക്കിയ പണത്തിന്റെ കണക്ക് മാത്രം ജനം അറിഞ്ഞാല്‍ പോരല്ലോ.  വെട്ടിനും കൊലയ്ക്കും ചെലവാക്കിയ പണവും ജനങ്ങളുടെ പണംതന്നെയാണ്. അത്രയും പണം തലശ്ശേരിക്ക് നാലുവരി ബൈപാസ് പണിയാന്‍ തികയുമായിരുന്നു എന്നാരോ പറയുന്നത് കേട്ടിട്ടുണ്ട്.

ചര്‍ച്ചക്ക് തയ്യാറാണെന്ന് പറഞ്ഞത് കേട്ട പാതി, കേള്‍ക്കാത്ത പാതി,  എങ്കില്‍ വാ ചര്‍ച്ച ചെയ്തുകളയാം എന്ന് സി.പി.എം. പ്രതികരിച്ചത് പക്ഷേ, ഗാന്ധിയന്‍ പാര്‍ട്ടിക്ക് ഇഷ്ടപ്പെട്ട’ ലക്ഷണമില്ല. ആര്‍.എസ്.എസ് അങ്ങനെ പറഞ്ഞത് തെറ്റ്. പറഞ്ഞാലും സി.പി.എം. എന്തെങ്കിലും ഒടക്ക് പറഞ്ഞ് അത് തള്ളിക്കളയേണ്ടതായിരുു. അതല്ലേ അതിന്റെയൊരു രീതി.  തിരഞ്ഞെടുപ്പ് വെപ്രാളം തലയില്‍ കേറിയതുകൊണ്ട് എന്ത് കേട്ടാലും അത് വോട്ടിന്റെ എന്തോ ഇടപാടാണെന്നേ മുന്നണി നേതാക്കള്‍ക്ക് തോന്നൂ. കൊലനിര്‍ത്തുന്നത് വോട്ടിന് വേണ്ടിയാണെങ്കില്‍ ജനം ചവിട്ടും എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ഇത് തിരഞ്ഞെടുപ്പ് പ്രാന്തിന്റെ പ്രശ്‌നമാണ്. അല്ലെങ്കില്‍ അവിടത്തെ വെട്ടുകൊല ഭ്രാന്ത് പകര്‍ന്നതാവും. ചവിട്ടും കുത്തുമൊന്നും മുഖ്യമന്ത്രിയുടെ ഡിക്ഷണറിയില്‍ മുമ്പില്ല. പുതിയ എന്‍ട്രിയാണ്. കൊല നിര്‍ത്താന്‍ പറഞ്ഞാല്‍ത്തന്നെ നേതാക്കള്‍ക്ക് അണികളില്‍നിന്ന കണക്കിന് കിട്ടും. അവരില്‍നല്ലൊരു പങ്ക് ഇതുകൊണ്ടാണ് ജീവിച്ചുപോകുന്നത്. പിന്നെയല്ലേ വോട്ടുചെയ്യാന്‍ പറയുന്നത്.

സി.പി.എം-ആര്‍.എസ്.എസ് വിരോധം മൂര്‍ച്ഛിക്കുത് യു.ഡി.എഫിന് ഗുണം ചെയ്തിരുു ഒരു കാലത്ത്. കാശൊും കൊടുക്കാതെത െകുറെ വോ’് തിരിക്കാന്‍ കഴിഞ്ഞിരുു. അക്കാലം കഴിഞ്ഞു, ഇനി പോക്കറ്റിലുള്ളത് പോകാതെ നോക്കേണ്ട കാലമാണ്. ചര്‍ച്ച ചെയ്ത് അവര്‍ പ്രശ്‌നം തീര്‍ത്തുകളയും എാരും ഭയപ്പെടേണ്ട. വേണമെങ്കില്‍ ചര്‍ച്ച ചെയ്യാതെ തീര്‍ക്കാന്‍ അവര്‍ക്ക് പറ്റും. അതവര്‍ ചെയ്യില്ല. ദേശീയ-സംസ്ഥാന നേതാക്കള്‍ക്കല്ലേ പണം പിരിച്ച് പിരിച്ച് മടുത്തി’ുള്ളൂ. കുത്തുവര്‍ക്കും കൊല്ലുവര്‍ക്കും അങ്ങനെ യാതൊരു പ്രശ്‌നവുമില്ല.
****
സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാര്‍ കഥ എഴുതിയാല്‍ ഡിപ്പാര്‍ട്ടമെന്റ്് ഹെഡ്ഡിനെ കാണിച്ചുവേണം പുസ്തകമായി പ്രസിദ്ധപ്പെടുത്താനെന്ന് ചട്ടമുണ്ട് കേരളത്തില്‍. ലോകത്ത് വേറെ എവിടെയെങ്കിലും ഉണ്ടോ എന്നറിയില്ല. ജീവിതത്തിലൊരു കഥ വായിച്ചിട്ടില്ലാത്ത ഹെഡ്ഡ് ആയാലും വിരോധമില്ല. സാഹിത്യഭംഗിയല്ല, ഹേഡ് നോക്കുക. സര്‍ക്കാറിന്റെ തലയില്‍ ഇടിത്തീ വീഴ്ത്തുന്നു സ്‌ഫോടകവസ്തു വല്ലതും അതിലുണ്ടോ എന്നാണ്. അടിയന്തരാവസ്ഥയില്‍ സെന്‍സര്‍മാര്‍ നോക്കിയതും അതുമാത്രമാണ്.

അതൊന്നുമല്ല പ്രശ്‌നം. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍മാത്രം എന്തുകേട്ടാലും മിണ്ടാതിരുന്നുകൊള്ളണമെന്ന് നിര്‍ബന്ധിക്കുന്നത് ന്യായമല്ല എന്ന് ചീഫ് സെക്ര’റി അഭിപ്രായപ്പെട്ടിരിക്കുന്നു. ആരാണ് അങ്ങനെ നിര്‍ബന്ധിക്കുന്നത് സാര്‍ ? ജനങ്ങള്‍ അങ്ങിനെ ആഗ്രഹിച്ചിട്ടില്ല. ഉദ്യോഗസ്ഥന്മാര്‍ക്ക് അഭിപ്രായസ്വാതന്ത്ര്യം നല്‍കരുതെന്ന്് ഭരണഘടനയിലില്ല. ഉദ്യോഗസ്ഥന്‍ വല്ലതും പറഞ്ഞാല്‍ സര്‍ക്കാര്‍ ഇടിഞ്ഞുപൊളിഞ്ഞുവീഴുമെന്ന് കരുതിപ്പോന്ന ബ്യൂറോക്രാറ്റ് മേലാളന്മാരാണ് അത് ചെയ്തുപോന്നത്. തങ്ങള്‍ ഭരണത്തില്‍കാട്ടുന്ന അതിക്രമങ്ങള്‍ ഉദ്യോഗസ്ഥന്മാര്‍ പുറത്തറിയിക്കുമെന്ന് പേടിയുള്ള ഭരണനേതൃത്വങ്ങളാണ് ഇതില്‍ മുറുകെപ്പിടിച്ചുപോന്നത്. രഹസ്യം പോകട്ടെ, സുതാര്യത വരട്ടെ.

ഒരു കുഴപ്പമേ ഉള്ളൂ. ആര്‍ക്കും എന്തും ആരെക്കുറിച്ചും പറയാനുള്ള മാധ്യമം ജനത്തിന്റെ പോക്കറ്റില്‍തന്നെ ഉള്ള കാലമാണിത്. കീഴുദ്യോഗസ്ഥര്‍ മേലുദ്യോസ്ഥന്മാരെക്കുറിച്ച് പറയാന്‍ തുടങ്ങിയാല്‍ സാറന്മാര്‍ ചൊടിക്കരുത്. മന്ത്രിയെക്കുറിച്ച് പറഞ്ഞവനെതിരെ വിജിലന്‍സ് പോലീസിന് അഴിച്ചുവിടരുത്. വേറെ പ്രശ്‌നമൊുന്നുമില്ല.

അല്ലല്ല, വേറെ പ്രശ്‌നമുണ്ട്. ഫെയ്‌സ്ബുക്കില്‍ പേജുണ്ടാക്കാന്‍ സിവില്‍ പോലീസ് ഓഫീസര്‍ക്ക്  ഡിപ്പാര്‍ട്ട്‌മെന്റ് ഹെഡ്ഡിന്റെ അനുമതി വേണ്ട. പക്ഷേ, മേധാവിയെ വിമര്‍ശിച്ച് പോസ്റ്റിട്ടാല്‍ സസ്‌പെന്റ് ചെയ്യാന്‍ ഹെഡ്ഡിന് ഫെയ്‌സ്ബുക്കിന്റെ അനുമതിയും വേണ്ട.

പോലീസ് സേനാംഗങ്ങള്‍ നിശ്ശബ്ദത പാലിക്കണം എന്ന് പോലീസ് തലവന്‍ കല്പിച്ചു. നിശ്ശബ്ദത മരണമാണ് എന്ന് സിവില്‍ പോലീസ് ഓഫീസറുടെ പോസ്റ്റ്. അത് മേലുദ്യോഗസ്ഥന്റെ നിലപാടിന് എതിരായ കീഴുദ്യോഗസ്ഥന്റെ പോസ്റ്റാണ്. പക്ഷേ, ഉത്തരവ് ലംഘിക്കും എന്ന് അതിലില്ല. അനുവദിക്കുമോ ഇത് ?  പോലീസിനും കിട്ടുമോ അഭിപ്രായസ്വാതന്ത്ര്യം?  രാജാവ് നഗ്നനാണ് എന്നുപറഞ്ഞ വിഡ്ഡിക്കുട്ടിയുടെ പോസ്റ്റ്. സസ്‌പെന്‍ഡ് ചെയ്യാം, ഡിസ്മിസ്സ് ചെയ്യാം. പക്ഷേ, അതുകഴിഞ്ഞാലും വിമര്‍ശനം തുടരും. ചോദ്യം ചെയ്യുവനെ പുറത്താക്കാം. പക്ഷേ, ചോദ്യം ഇല്ലാതാവില്ലല്ലോ.

nprindran@gmail.com

Leave a Reply

Your email address will not be published. Required fields are marked *

Go Top