സര്‍വകലാശാലകളുടെ അക്കാദമികനിലവാരം ഉയര്‍ത്താനുള്ള ഉത്തരവാദിത്വം ചാന്‍സലര്‍ക്ക് െേഉണ്ടന്നാ മറ്റോ യൂണിവേഴ്‌സിറ്റി ആക്ടില്‍ എഴുതിവെച്ചിട്ടുണ്ടത്രെ. ഗവര്‍ണര്‍മാരെ വഴിതെറ്റിക്കാന്‍വേണ്ടി ആരോ കാട്ടിയ കുസൃതിയാവണം. അക്കാദമികനിലവാരം ഉയര്‍ത്താനോ നിലനിര്‍ത്താനോ ഉള്ള ബാധ്യത അധ്യാപകര്‍ക്കില്ല, വകുപ്പ് തലവന്മാര്‍ക്കില്ല, വൈസ് ചാന്‍സലര്‍മാര്‍ക്കില്ല. പിെന്ന എങ്ങുനിേന്നാ വരുന്ന ഗവര്‍ണര്‍ എന്തിനാണ് ആവശ്യമില്ലാത്ത കാര്യത്തില്‍ തലയിടുന്നത് ?
കോണ്‍ഗ്രസ് േനതാവ് എം.എം. ഹസ്സന്‍ പറഞ്ഞതാണ് കാര്യം. ഗവര്‍ണര്‍ സദാശിവം സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആയിരുന്നതുകൊണ്ട് ഒരു കാര്യവുമില്ല. അദ്ദേഹത്തിന് കേരളത്തിലെ നിയമങ്ങളെക്കുറിച്ച് ഒരു ചുക്കുമറിയില്ല. എം.എം. ഹസ്സന് അറിയുന്നതിന്റെ നൂറിലൊരു പങ്കുപോലും അറിയില്ല. അങ്ങേര് ചിലപ്പോള്‍ ഇന്ത്യന്‍ ഭരണഘടനയും പീനല്‍ കോഡും പഠിച്ചുകാണും. അതുകൊണ്ടൊന്നും കേരളത്തിലെ നിയമങ്ങള്‍ മനസ്സിലാകില്ല. ഇതുവേറെ കണ്‍ട്രി, ഗോഡ്‌സ് ഓണ്‍. കേരളത്തിലെ നിയമങ്ങള്‍ അറിയാന്‍ ഇവിടെ ജീവിക്കണം, കൊടിപിടിക്കണം, പോസ്റ്റര്‍ ഒട്ടിക്കണം, എം.എല്‍.എ.യോ മന്ത്രിയോ ആകണം.
കേരളത്തിലെ യൂണിവേഴ്‌സിറ്റികളുടെ ചാന്‍സലര്‍ ആയിപ്പോയതാണ് അദ്ദേഹത്തിനുണ്ടായ തെറ്റിദ്ധാരണകള്‍ക്ക് മുഖ്യകാരണം. നമുക്കറിയാല്ലോ, ഗവര്‍ണര്‍ക്ക് പ്രത്യേകിച്ച് പണിയൊന്നുമില്ല. ഗവര്‍ണര്‍ ചാന്‍സലര്‍ കൂടിയാണെന്നത് ഇതിനുമുമ്പുള്ള പല ഗവര്‍ണര്‍മാരും അറിഞ്ഞിട്ടുതന്നെയുണ്ടാവില്ല. ഉണ്ടുറങ്ങി കഴിഞ്ഞുകൂടൂക, അത്യാവശ്യം ഉദ്ഘാടനങ്ങള്‍ നിര്‍വഹിക്കുക, വര്‍ഷത്തിലൊരിക്കല്‍ നിയമസഭയില്‍പ്പോയി പ്രസംഗിക്കുക, ചില സര്‍ക്കാര്‍ ഉത്തരവുകളില്‍ വിരലുതൊട്ട് കാണിക്കുന്നേടത്ത് ഒപ്പിടുക എന്നിങ്ങനെയുള്ള പണികളേ ഉള്ളൂ. നിയമസഭാ പ്രസംഗത്തില്‍ എന്താണ് പറയേണ്ടത് എന്ന് ആലോചിക്കേണ്ട കാര്യംപോലുമില്ല. എഴുതിത്തരുന്നത് വായിച്ചാല്‍ മതി. എന്തൊരു സുഖം. ഗവര്‍ണറെത്തന്നെ ആക്ഷേപിക്കുന്ന വാചകം എഴുതിയാല്‍ അതും വായിക്കാം. അര്‍ഥം നോക്കരുത്. ഈ മനോഹരമായ അവസ്ഥയ്ക്ക് റബ്ബര്‍സ്റ്റാമ്പ് എന്നും പറയാം. നിശ്ചിതകാലം ഒച്ചപ്പാടും ബഹളവുമുണ്ടാക്കാതെ, എല്ലാവരുടെയും നല്ലപുള്ളയായി കഴിഞ്ഞുകൂടി, പറ്റുമെങ്കില്‍ ഒരു ടേം കൂടി ഒപ്പിച്ചെടുക്കുന്ന ആളാണ് നല്ല ഗവര്‍ണര്‍.
ചീഫ് ജസ്റ്റിസ് ആയിരിക്കുമ്പോള്‍ മുന്നില്‍ വരുന്ന കേസുകള്‍ക്കെല്ലാം തെളിവും വാദവും മണിമണിയായി ഉണ്ടാകും. നിയമം ജസ്റ്റിസ് ബൈഹാര്‍ട്ട് പഠിച്ചതാണല്ലോ. ചാന്‍സലറുടെ കേസ് അതല്ല. ഒന്നിനും രേഖയില്ല. നിയമങ്ങളും ചട്ടങ്ങളും കീഴ്വഴക്കങ്ങളും ഇംഗഌിലേതുപോലെ അലിഖിതമാണ്. ഉദാഹരണത്തിന് യു.ഡി.എഫ്. ഭരിക്കുമ്പോള്‍ വിദ്യാഭ്യാസവകുപ്പ് ഏത് പാര്‍ട്ടിക്കായിരിക്കും എന്ന കാര്യത്തില്‍ തര്‍ക്കം ഉണ്ടാകാറില്ല. അതുപോലെ സുസ്ഥിരമാണ് ഏത് യൂണിവേഴ്‌സിറ്റിയില്‍ ഏത് മതക്കാരാണ് വൈസ് ചാന്‍സലര്‍ ആകേണ്ടത് എന്നതും. വിദ്യാഭ്യാസ യോഗ്യത, വ്യക്തിത്വം, പാണ്ഡിത്യം, ഭരണനിപുണത തുടങ്ങിയ അപ്രസക്തകാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതില്ല എന്നതും വളരെ പ്രധാനപ്പെട്ട നിയമവ്യവസ്ഥയാണ്. ഒരു യൂണിവേഴ്‌സിറ്റി സംവരണം ചെയ്തിരിക്കുന്നത് എക്‌സ് കക്ഷിക്കാണ്, ആ കക്ഷിയില്‍ ഇപ്പറഞ്ഞ ഡിഗ്രിയും പരിചയവും ഉള്ള ആളില്ല. എന്തുചെയ്യും ? കിട്ടിയ ആളെ നിയമിക്കണം. പേര് നിര്‍ദേശിക്കുന്ന കക്ഷിയുടെ വമ്പിച്ച ജനപിന്തുണ, നിയമസഭയില്‍ അവര്‍ക്കുള്ള നിര്‍ണായക സംഖ്യാബലം തുടങ്ങിയ യോഗ്യതകള്‍ നിയമത്തിലെഴുതിവെക്കാന്‍ പറ്റില്ലെന്ന് ചാന്‍സലര്‍മാര്‍ അറിയണം. അറിഞ്ഞ് പ്രവര്‍ത്തിക്കുന്ന ഗവര്‍ണറാണ് ആ പദവിയുടെ അന്തസ്സ് ഉയര്‍ത്തിപ്പിടിക്കുന്ന ഗവര്‍ണര്‍. വൈസ് ചാന്‍സലര്‍മാരെ നിയമിക്കുന്ന ഉത്തരവില്‍ എവിടെയാണ് ഒപ്പിടേണ്ടത് എന്ന് വ്യക്തമായി കാട്ടിത്തരും. സ്വന്തം പേനകൊണ്ട് ഒപ്പിടാനുള്ള സ്വാതന്ത്ര്യം ഗവര്‍ണര്‍ക്ക് ഭരണഘടന അനുവദിച്ചുതരുന്നുമുണ്ട്്. പിെന്നയെന്തിന് പരിഭവം, പ്രതിഷേധം?
സര്‍വകലാശാലകളുടെ അക്കാദമിക നിലവാരം ഉയര്‍ത്താനുള്ള ഉത്തരവാദിത്വം ചാന്‍സലര്‍ക്ക് െേഉണ്ടന്നാ മറ്റോ, അറിവില്ലായ്മകൊണ്ടാവണം യൂണിവേഴ്‌സിറ്റി ആക്ടില്‍ എഴുതിവെച്ചിട്ടുണ്ടത്രെ. ഗവര്‍ണര്‍മാരെ വഴിതെറ്റിക്കാന്‍വേണ്ടി ആരോ കാട്ടിയ കുസൃതിയാവണം. അക്കാദമികനിലവാരം ഉയര്‍ത്താനോ നിലനിര്‍ത്താനോ ഉള്ള ബാധ്യത അധ്യാപകര്‍ക്കില്ല, വകുപ്പ് തലവന്മാര്‍ക്കില്ല, വൈസ് ചാന്‍സലര്‍മാര്‍ക്കില്ല. പിെന്ന എങ്ങുനിേന്നാ വരുന്ന ഗവര്‍ണര്‍ എന്തിനാണ് ആവശ്യമില്ലാത്ത കാര്യത്തില്‍ തലയിടുന്നത് ? മാസങ്ങളായി ഒരു സര്‍വകലാശാലയില്‍ നടക്കുന്നത് സമരം മാത്രമാണ്. എങ്കിലെന്ത്? അധ്യയനം നടന്നാലും ഇല്ലെങ്കിലും അഞ്ചുകൊല്ലത്തെ കോഴ്‌സ് പത്തുകൊല്ലമായിട്ടും തീര്‍ന്നില്ലെങ്കിലും പരീക്ഷ നടന്നാലും ഇല്ലെങ്കിലും ചാന്‍സലര്‍, വൈസ് ചാന്‍സലര്‍, അധ്യാപകര്‍, ഉദ്യോഗസ്ഥര്‍ എന്നിവരുടെ ശമ്പളത്തില്‍ ഒരു പൈസ കുറയില്ല. യു.ജി.സി. സ്‌കെയിലുകാര്‍ക്ക് ആ അളവില്‍, മറ്റേ സ്‌കെയിലുകാര്‍ക്ക് ആ അളവില്‍ കൃത്യമായി കിട്ടും. ജാതി, മതം, രാഷ്ട്രീയം എന്നീ മാനദണ്ഡങ്ങള്‍ അനുസരിച്ചുള്ള ഭരണം വാഴ്‌സിറ്റികളില്‍ മുറപോലെ നടക്കും. ചാന്‍സലര്‍, പ്രോ, വൈസ്, പ്രോ വൈസ്, സിന്‍ഡിക്കേറ്റ്, സെനറ്റ് തുടങ്ങിയ കൂട്ടര്‍ ചക്കരക്കുടത്തില്‍ കൈയിട്ടോ അല്ലാതെയോ വേഷങ്ങള്‍ അഭിനയിച്ച് സമയമാകുമ്പോള്‍ സ്ഥലംവിടും. വിദ്യാഭ്യാസനിലവാരം നിശ്ചയിച്ച വേഗത്തില്‍ താഴോട്ട് പതിച്ചുകൊണ്ടിരിക്കും. ഇക്കാര്യത്തില്‍ ലോകനിലവാരം കൈവരിച്ചിട്ടുണ്ടെന്നാണ് പലരും പറയുന്നത്. ഈ നിയമങ്ങളൊന്നും അറിയാതെയാവണം നമ്മുടെ ഗവര്‍ണര്‍ ജസ്റ്റിസ് സദാശിവം പ്രശ്‌നത്തില്‍ ഇടപെട്ടളയാന്‍ ഒരുമ്പെട്ടത്. തുടക്കക്കാരനായതുകൊണ്ടാണ് പുരപ്പുറം തൂക്കാനൊക്കെ തോന്നുന്നത്. ക്രമേണ കാര്യത്തിന്റെ കിടപ്പുവശം മനസ്സിലാകും. ഇവിടത്തെ ജനത്തിനൊന്നും വേണ്ടെങ്കില്‍ പിെന്ന ഞാനെന്തിന് വെറുതെ വേവലാതിപ്പെടണം എന്ന് അദ്ദേഹം അദ്ദേഹത്തോടുതന്നെ ചോദിക്കും. അല്ലെങ്കിലും ഇവിടത്തെ വിദ്യാഭ്യാസനിലവാരംകൊണ്ട് നമ്മുടെ കുട്ടികള്‍െൈ ചന്നയിലേക്കും മറ്റുമാണ് പഠിക്കാന്‍ പോകുന്നത്. എന്തിന് വെറുതേ അവരുടെ എണ്ണം കുറയ്ക്കാന്‍െൈ ചന്നക്കാരനായ ഗവര്‍ണര്‍ മെനക്കെടണം? ഒരു ചീഫ് ജസ്റ്റിസ് അത്ര മണ്ടനാവാന്‍ പാടില്ലെന്ന് ഭരണഘടനയില്‍ പറയുന്നുണ്ട്.
****
പൊതുസ്ഥലത്ത് ചുംബിക്കാമോ എന്നതാണ് കേരളത്തെ അലട്ടുന്ന പ്രശ്‌നം. ഈ പ്രശ്‌നത്തിന് ഉത്തരം കിട്ടാത്തതുകൊണ്ട് ഉറക്കം നഷ്ടപ്പെട്ടിരിക്കയാണ് കേരളത്തിലെ യുവതീയുവാക്കള്‍ക്ക്. മിക്കവാറും ഞായറാഴ്ചയോടെ തീരുമാനമാകും.
ചുംബിക്കാന്‍ സ്ഥലം കിട്ടാത്തതാണോ കേരളത്തിലെ പ്രശ്‌നം? പെണ്ണിന് സമാധാനമായി വഴിനടക്കാന്‍ കഴിയുന്നില്ലെന്ന പ്രശ്‌നമുണ്ട്, റോഡില്‍ ആണും പെണ്ണും സംസാരിച്ചാല്‍ അടിച്ചോടിക്കുമെന്ന പ്രശ്‌നമുണ്ട്, ഇഷ്ടമുള്ള ആളെ സ്‌നേഹിക്കാന്‍ അനുവദിക്കാത്ത പ്രശ്‌നമുണ്ട്, വിവാഹം കഴിച്ചാല്‍ ക്വട്ടേഷന്‍ ഗുണ്ടകള്‍ തട്ടിക്കൊണ്ടുപോകുമെന്ന പ്രശ്‌നമുണ്ട്, മതഭ്രാന്തന്മാര്‍ അവരുടെ ഗൂഢ അജന്‍ഡ അടിച്ചേല്‍പ്പിക്കുന്ന പ്രശ്‌നമുണ്ട്, പെണ്ണിന്റെ അടുത്ത് പോയെന്ന് ആരോപിച്ച് ആണിനെ തല്ലിക്കൊല്ലുന്ന കൊടും ഭീകരസംഘങ്ങള്‍ പെരുകുന്ന പ്രശ്‌നമുണ്ട്്. അതൊന്നും പ്രശ്‌നമല്ല.
കോഴിക്കോട്ട് ഒരു ഹോട്ടലില്‍ ആണും പെണ്ണും ഒന്നിച്ച് ചായ കുടിക്കുന്നത്രെ. എന്തൊരു അധര്‍മം, സദാചാരലംഘനം, സാംസ്‌കാരികച്യുതി… സ്ഥിരം മദ്യപന് രാവിലെ ദ്രാവകം കിട്ടിയില്ലെങ്കില്‍ കൈവിറയ്ക്കുന്നതുപോലെ, രാവിലെ എക്‌സ്‌ക്ലൂസീവ് കിട്ടാതെ തലയ്ക്ക് വെളിവ് നഷ്ടപ്പെട്ട ആരോ ഉണ്ടാക്കിയ സാധനം കണ്ട് ഒരു കൂട്ടര്‍ ചെന്ന് ഹോട്ടല്‍ അടിച്ചുപൊളിച്ചു. ചാനലില്‍ വന്നത് വിദേശചാനലില്‍നിെന്നടുത്ത കൃത്രിമദൃശ്യമാണെന്ന വാദം ശക്തമായുണ്ട്. അതൊക്കെ ആര് അന്വേഷിക്കുന്നു. കാള പെറ്റെന്ന് കേട്ട ഉടനെ കയറിന് പാഞ്ഞു. ആര്‍ഷഭാരത സംസ്‌കാരപ്രകാരമായിരുന്നു ഹോട്ടല്‍ അടിച്ചുപൊളിക്കല്‍. കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിക്കാരായതുകൊണ്ട് നിയമവും വകുപ്പുമൊന്നും അവര്‍ക്ക് ബാധകമല്ല.
ഇതൊന്നും ഇപ്പോള്‍ ചര്‍ച്ചയിലില്ല. പൊതുസ്ഥലത്ത് ചുംബിക്കാമോ എന്നതുമാത്രമാണ് വിഷയം. ചുംബിക്കുന്നത് അശ്ലീലമാണോ? കേസ് എടുക്കാമോ, ഇ.ശി.നി.യില്‍ വകുപ്പ് ഏത്, പൊതുശല്യമാകുമോ, അറസ്റ്റ് ചെയ്യണമോ, ലാത്തിച്ചാര്‍ജ് മതിയോ, വെടിവെപ്പ് വേണ്ടിവരുമോ…?
ഇതൊക്കെയൊന്ന് തീരുമാനമാകട്ടെ. എന്നിട്ടാവാം മറ്റേ ചര്‍ച്ച.
****
രണ്ട് പൊതു ഒഴിവുകള്‍കൂടി സംസ്ഥാനസര്‍ക്കാര്‍ സംഭാവന ചെയ്തിരിക്കുന്നു. രണ്ട് മഹാന്മാര്‍ക്ക് പേരുദോഷം ഉണ്ടാക്കാന്‍ വേണ്ടിയാണ് ഇങ്ങനെ ചെയ്തിട്ടുള്ളത്. അന്നേദിവസം എന്തെങ്കിലും അത്യാവശ്യത്തിന് ഏതെങ്കിലും സര്‍ക്കാര്‍ ഓഫീസിലേക്ക് പാഞ്ഞുചെല്ലുന്ന പൊതുജനം കഴുത ആ ദിവസം ജനിച്ച, അവധികാരണക്കാരനായ മഹാനെയാണ് ശപിക്കുക. മഹാന്മാര്‍ ഇതറിയുേന്ന ഇല്ല. അവര്‍ക്ക് ജീവനുണ്ടായിരുെന്നങ്കില്‍ അവര്‍ ഇത് അനുവദിക്കുമായിരുന്നില്ല. പൊതുഅവധി എന്നാല്‍, അര്‍ഥം പൊതുജനത്തിന്റെ നികുതിപ്പണത്തില്‍നിന്ന് ശമ്പളം പറ്റുന്ന ആളുകള്‍ പണിയെടുക്കില്ല എന്നുമാത്രമാണ്.
ഇനിയും ഇങ്ങനെ പൊതുഅവധി വര്‍ധിപ്പിക്കുന്നത് ദോഷമല്ലേ എന്ന് ചോദിച്ചപ്പോള്‍ മുഖ്യമന്ത്രി പറഞ്ഞത്രെ, കേന്ദ്രത്തില്‍ അഞ്ചുദിവസമേ പ്രവൃത്തിദിവസമുള്ളൂ, ഇവിടെ ആറില്ലേ എന്ന്. സംഗതി പിടികിട്ടി. ഇവിടെ സര്‍ക്കാര്‍ ഓഫീസുകളിലുള്ളവര്‍ക്ക് പണിയെടുത്ത് നടുവൊടിയുകയല്ലേ… തീര്‍ച്ചയായും അവധികള്‍ വര്‍ധിപ്പിക്കണം. ഞായറാഴ്ചകള്‍ കൂടാതെ കേരളത്തില്‍ പൊതുഅവധികള്‍ കൃത്യം 31 ദിവസമുണ്ട് ഈ വര്‍ഷം. അതാണ് 33 ആകുന്നത് (സാധാരണ തൊഴിലാളിക്ക് ഇത് അഞ്ചോ പത്തോ മാത്രം). അടുത്ത വര്‍ഷം ആരെല്ലാമാണ് മഹത്ത്വപ്പെട്ട് അവധിരൂപത്തില്‍ പ്രത്യക്ഷപ്പെടുക എന്നറിയില്ല. ഒരിക്കലുണ്ടായ ഒരവധിപോലും പില്‍ക്കാലത്ത് ഇല്ലാതാവുകയില്ല. ജാതി, മതം, ഉപജാതി വോട്ടുബാങ്ക് ശക്തിപ്പെടുന്നതിന്റെ അനുപാതത്തില്‍ അവധികള്‍ വര്‍ധിച്ചുകൊണ്ടേ ഇരിക്കും. ആഴ്ചയില്‍ പ്രവൃത്തിദിവസം മൂന്ന്, അവധി നാല് എന്ന സന്തോഷപ്രദമായ അവസ്ഥ വൈകാതെ സാധിതമാകട്ടെ.