കോഴിക്കോട്: മനുഷ്യാവകാശങ്ങള്‍ പോലും ലംഘിക്കപ്പെടുന്ന അടിയന്തരാവസ്ഥയാണ് മാതൃഭൂമി പത്രത്തില്‍ നിലനിര്‍ക്കുന്നതെന്ന് മാതൃഭൂമി മുന്‍ ഡെപ്യൂട്ടി എഡിറ്ററും കേരള പ്രസ് അക്കാദമി മുന്‍ ചെയര്‍മാനുമായ എന്‍.പി.രാജേന്ദ്രന്‍ പറഞ്ഞു. മാതൃഭൂമിയില്‍ നിന്ന് പിരിച്ചുവിട്ട സി.നാരായണനെ തിരിച്ചെടുക്കണമെന്നതടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ നടത്തുന്ന നിലനില്‍പ്പ് സമരപന്തലിലെത്തി ഐക്യാദാര്‍ഢ്യം പ്രഖ്യാപിക്കുകയാരുന്നു രാജേന്ദ്രന്‍.
ഈ സമരം മാതൃഭൂമിക്കെതി്‌രാണോ എന്ന ചോദ്യമുയരുന്നുണ്ട്. എന്നാല്‍ അതങ്ങനെയല്ല. മാതൃഭൂമിയ്‌ക്കെതിരെയല്ല ഈ സമരം. മറിച്ച് മാതൃഭൂമിയുടെ ഇപ്പോഴത്തെ കൈകാര്യകര്‍ത്താ ക്കള്‍ സ്വീകരിക്കുന്ന നയങ്ങള്‍ക്കെതിരായാണ് ഈ സമരം. സോവിയറ്റ് യൂണിയന്‍ പോലുള്ള രാജ്യങ്ങളില്‍ 99 ശതമാനം പിന്തുണയോടുകൂടി അധികാരത്തിലേറിയ ഭരണകൂടങ്ങള്‍ പിന്നീട് ഗംഭീരമായി തകര്‍ന്നു പോയ കാഴ്ച എല്ലാവര്‍ക്കും പാഠമാകണം. എല്ലാ കാര്യങ്ങളും എല്ലാവരും അംഗീകരിക്കുന്നു എന്നത് ഭയാനകതയെയാണ് സൂചിപ്പിക്കുന്നത്. മാതൃഭൂമിയില്‍ നിന്ന് ആരും ഈ സമരത്തില്‍ പങ്കെടുക്കാത്തത് അവിടെ മനുഷ്യാവകാശങ്ങള്‍ ലംഘിക്കപ്പെടുന്നതുകൊണ്ടാണെന്നും രാജേന്ദ്രന്‍ പറഞ്ഞു.
മാതൃഭൂമിയില്‍ നിന്ന് പിരിച്ചുവിട്ട സി.നാരായണന്‍ എന്റെ സുഹൃത്താണ്. നാരായണനെ എനിക്ക് വര്‍ഷങ്ങളായി പരിചയമുണ്ട്. ഏതൊരു സ്ഥാപനത്തിലും സ്ഥാപനത്തെക്കാള്‍ വലുതല്ല വ്യക്തികള്‍. ഞാനടക്കമുള്ള വ്യക്തികള്‍ക്ക് മേല്‍വിലാസമുണ്ടാക്കിത്തന്നത് തൊഴില്‍ ചെയ്ത പത്രങ്ങള്‍ തന്നെയാണ്. എന്നാല്‍ അതുകൊണ്ട് എന്തുമാകാമെന്നില്ല. നൂറ് ശതമാനം ട്രേഡ് യൂണിയന്‍ കാരണം മൂലം ജോലിയില്‍ നിന്ന് പുറത്തുപോകുന്ന ചരിത്രത്തിലെ ആദ്യത്തെ പത്രപ്രവര്ത്തതകനാണ് പിരിച്ചുവിടപ്പെട്ട നാരായണന്‍. ന്യൂസ് എഡിറ്ററോട് ഉച്ചത്തില്‍ സംസാരിച്ചുവെന്നതാണ് നാരായണനെതിരെയുള്ള ആരോപണം. പക്ഷെ നാരായണന്‍ ചീത്ത പറഞ്ഞിട്ടില്ല.വിംസി (മാതൃഭൂമിയിലെ മുന്‍ പത്രപ്രവര്‍ത്തകന്‍ വി.എം.ബാലചന്ദ്രന്‍) അടക്കമുള്ളവര്‍ മാതൃഭൂമിയില്‍ ഉച്ചത്തില്‍ സംസാരിച്ചിട്ടുണ്ട്. അത് പുതിയ കാര്യമല്ല. പിരിച്ചുവിടാന്‍ കാരണമാകുവാന്‍ തക്കതുമല്ല. നാരായണന്റെ തൊട്ടടുത്ത കസേരയാണ് ന്യൂസ് എഡിറ്ററുടേത്. അതിനപ്പുറവും കസേരകളുണ്ട്-രാജേന്ദ്രന്‍ ചൂണ്ടിക്കാട്ടി.
ബ്രിട്ടനില്‍ ബി.ബി.സിയ്‌ക്കെതിരെ ജീവനക്കാര്‍ സമരം ചെയ്താല്‍ അക്കാര്യം ബി.ബി.സി സംപ്രേക്ഷണം ചെയ്തില്ലെങ്കില്‍ ബ്രിട്ടനില്‍ അത് കലാപത്തിന് വരെ കാരണമാകും. അത്രത്തോളം ജനാധിപത്യബോധത്തോട് അവര്‍ താല്പര്യം കാണിക്കുന്നുണ്ട്. എന്നാല്‍ നമ്മുടെ ഇന്നത്തെ ഇവിടുത്തെ അവസ്ഥ ദയനീയമാണ്. തുറന്ന വിമര്‍ശനത്തിന്റെ പേരില്‍ ഒരാളെ പിരിച്ചുവിടുന്നത് പരിഹാസ്യവും ദയനീയവുമാണെന്നെ എനിക്ക് പറയാനുള്ളൂ. ഈ സമരം പത്താം ദിവസം പിന്നിടുമ്പോള്‍ ഞാനിവിടെ വരുന്നത് ഒരു ധാര്‍മിതകതയുടെ ഭാഗമായാണ്. കേരളാ പത്രപ്രവര്‍ത്തക യൂണിയനിലെ മുന്‍ അംഗം മാത്രമാണ് ഞാനെങ്കിലും ഞാനീ സമരത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചില്ലെങ്കില്‍ ആ കുറ്റബോധം ജീവിതകാലം മുഴുവന്‍ എന്നെ വേട്ടയാടും. അതുകൊണ്ടാണ് സമരത്തിന്റെ അവസാന ദിനമായ ഇന്ന് നിങ്ങളെ അഭിസംബോധന ചെയ്യാന്‍ ഞാനെത്തിയത്-രാജേന്ദ്രന്‍ പറഞ്ഞു.
നേരത്തെ സമരക്കാരും ബഹുജനങ്ങളും ട്രേഡ് യൂണിയന്‍ പ്രവര്ത്തനകരും ചേര്‍ന്ന് നഗരത്തില്‍ പ്രകടനം നടത്തി. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. ഡി.സി.സി പ്രസിഡന്റ് കെ.സി.അബു, പ്രമുഖ ട്രേഡ് യൂണിയന്‍ നേതാക്കള്‍ എന്നിവര്‍ അഭിവാദ്യമര്‍പ്പിിച്ചു.
മാതൃഭൂമിയെ സ്ഥാപിത താല്പര്യങ്ങളുടെ തോട്ടമാക്കി വീരേന്ദ്രകുമാര്‍: പത്രപ്രവര്‍ത്തകരെ ദ്രോഹിച്ചും അപമാനിച്ചും അധികാരപ്രയോഗം; കേരളത്തിന്റെ ദേശീയ ദിനപ്പത്രത്തില്‍ സംഭവിക്കുന്നത്
മാധ്യമപ്രവര്‍ത്തകരുടെ നിലനില്പ്പ് സമരത്തില്‍ മാതൃഭൂമിയുടെ ചാരപ്പണി; സമരഭടനായി നുഴഞ്ഞുകയറിയയാളെ കയ്യോടെ പിടികൂടി; പൊലീസ് കേസ് ഒഴിവാക്കാന്‍ മാതൃഭൂമിയുടെ സമ്മര്‍ദ്ദം
സൗത്ത് ലൈവിനും അഴിമുഖത്തിനും മാതൃഭൂമിയില്‍ നിരോധനം; വിലക്ക് തൊഴിലാളി വിരുദ്ധ നടപടി റിപ്പോര്‍ട്ട് ചെയ്തതിന്; നടപടി നവമാധ്യമ ശക്തിയെ കുറിച്ച് മുഖപ്രസംഗം എഴുതിയതിന് പിന്നാലെ പാരമ്പര്യത്തിന്റെ അമിതഭാരം ചുമക്കുന്നവരോട്: ലോകം മാറുന്നുണ്ട്, നിങ്ങളറിയുന്നില്ല എന്നേയുള്ളൂ!