പത്രപ്രവര്‍ത്തനത്തിലെ ധാര്‍മികത: ഒരു ആത്മപരിശോധന

എൻ.പി.രാജേന്ദ്രൻ

ഇന്ത്യയില്‍ അത്തരത്തിലുള്ള അഭിപ്രായ സര്‍വേകള്‍ നടന്നിട്ടുണ്ടോ എന്നറിയില്ല. പല വികസിത രാജ്യങ്ങളിലും പത്രപ്രവര്‍ത്തകരുടെയും മറ്റു പ്രൊഫഷനുകളില്‍ ഉള്ളവരുടെയും വിശ്വാസ്യത സംബന്ധിച്ച സര്‍വേകള്‍ പതിവായി നടക്കാറുണ്ട്‌. വിവിധ തൊഴില്‍ രംഗങ്ങളിലുള്ളവരെ വിശ്വാസ്യതയുടെയും ബഹുമാന്യതയുടെയും അടിസ്ഥാനത്തില്‍ ‘റാങ്ക്‌’ ചെയ്യുന്ന സര്‍വേകളും ഉണ്ട്‌. ‘ന്യൂസിയം’ എന്ന മാധ്യമപഠന സ്ഥാപനം വാഷിങ്ങ്‌ടണ്‍ ഡി.സിയില്‍ നടത്തിയ സര്‍വേ പുരോഹിതരെയാണ്‌ ഏറ്റവും ധാര്‍മികമൂല്യങ്ങള്‍ പുലര്‍ത്തുന്ന വിഭാഗമായി ജനങ്ങള്‍ കാണുന്നതെന്നു വെളിവാക്കി. ഡോക്ടര്‍മാര്‍ക്കായിരുന്നു രണ്ടാം സ്ഥാനം. ഏറ്റവും പിന്നില്‍ രാഷ്ട്രീയ പ്രവര്‍ത്തകരായിരുന്നു. രു പടി മാത്രം മുകളില്‍ പത്രപ്രവര്‍ത്തകര്‍ നിലകൊണ്ടു.

ബ്രിട്ടീഷ്‌ മെഡിക്കല്‍ അസോസിയേഷന്‍ നടത്തിയ മറ്റൊരു സര്‍വേയുടെ കണക്കുകളും ലഭ്യമാണ്‌. അതനുസരിച്ച്‌ ഏറ്റവും കുറച്ചു വിശ്വാസ്യത ഉള്ള വിഭാഗം പത്രപ്രവര്‍ത്തകരാണ്‌. പത്രപ്രവര്‍ത്തകര്‍ വിശ്വസിക്കാന്‍ കൊള്ളുന്നവരല്ല- ജീവിതത്തിലല്ല, തൊഴിലില്‍- എന്ന്‌ 78% പേരും കരുതുന്നു. ഡോക്ടര്‍മാര്‍, അധ്യാപകര്‍, പുരോഹിതര്‍, ജഡ്ജിമാര്‍, ശാസ്ത്രജ്ഞന്‍മാര്‍ തുടങ്ങിയവരാണ്‌ പകുതിയില്‍ കൂടുതല്‍ പേര്‍ വിശ്വാസ്യത കല്‍പ്പിക്കുന്ന തൊഴില്‍ വിഭാഗങ്ങള്‍. തൊഴിലാളി യൂണിയന്‍ നേതാക്കള്‍, രാഷ്ട്രീയ പ്രവര്‍ത്തകര്‍, ബിസിനസ്സുകാര്‍, പത്രപ്രവര്‍ത്തകര്‍ എന്നീ കൂട്ടരാണ്‌ ഏറ്റവും താഴെ.

കേരളത്തില്‍ ഇത്തരം സര്‍വേ ഫലങ്ങളൊന്നും ഇതുവരെ പ്രസിദ്ധീകരിക്കപ്പെട്ടിട്ടില്ലെന്നത്‌ നമ്മുടെ ഭാഗ്യമാവാം, നിര്‍ഭാഗ്യമാവാം. ലോകത്ത്‌ മറ്റെവിടെയും ഉള്ളവരെക്കാള്‍ മോശക്കാരാണ്‌ കേരളത്തിലെ പത്രപ്രവര്‍ത്തകര്‍ എന്നു കരുതാന്‍ നമ്മുടെ മുന്നില്‍ സംഭവങ്ങളോ സാക്ഷ്യങ്ങളോ ഇല്ല. പത്രപ്രവര്‍ത്തകരെയും പത്രങ്ങളെയും ആദരിക്കുന്ന സമൂഹമാണ്‌ കേരളത്തിലേത്‌. ഇതു താനേ ഉണ്ടായതൊന്നുമല്ല. പത്രപ്രസിദ്ധീകരണം ആരംഭിച്ച്‌ ന്നര നൂറ്റാണ്ടിനിടയില്‍ നിരന്തരമായി ജനങ്ങളുടെ പക്ഷത്തു നിന്നുകൊണ്ട്‌ അവരുടെ ശബ്ദവും അവര്‍ക്കുള്ള വെളിച്ചവും ആയി പ്രവര്‍ത്തിച്ചു പോന്നതിന്റെ ഫലമായാണ്‌ പത്രപ്രവര്‍ത്തക സമൂഹത്തെ മറ്റെവിടെയും ഉള്ളതിലേറെ കേരളത്തില്‍ ജനങ്ങള്‍ ബഹുമാനിക്കുന്നത്‌. ഇന്നും ഈ നിലയില്‍ വലിയ മാറ്റമൊന്നും ഉണ്ടായിട്ടില്ല. എന്നാല്‍ സമീപകാല സൂചനകള്‍ ആശങ്ക ജനിപ്പിക്കുന്നുണ്ട്‌. വിവിധ ജനവിഭാഗങ്ങളില്‍ പെട്ടവരുമായി, മാധ്യമ സെമിനാറുകളുടെയും മറ്റും ഭാഗമായി നടക്കുന്ന സംവാദങ്ങളില്‍ പങ്കുകൊണ്ട അനുഭവം വെച്ചുകൊണ്ടു പറയട്ടെ, അവിശ്വാസത്തിന്റെയും അനാദരവിന്റെയും സ്വരത്തിന്‌ മൂര്‍ച്ചയേറി വരുന്നുണ്ട്‌. മുപ്പതു വര്‍ഷം മുമ്പ്‌ പത്രപ്രവര്‍ത്തകരില്‍ ഉണ്ടായിരുന്ന വിശ്വാസം ജനങ്ങള്‍ക്ക്‌ ഇന്നില്ല. അതു കുറഞ്ഞുകൊണ്ടേയിരിക്കുന്നു.

വിശ്വാസ്യത കുറഞ്ഞു എന്നു പറയുമ്പോള്‍ തന്നെ, മാധ്യമങ്ങള്‍ക്ക്‌ കേരളത്തില്‍ മൂന്നു പതിറ്റാണ്ടിനിടയില്‍ വമ്പിച്ച വളര്‍ച്ചയാണ്‌ ഉണ്ടായതെന്ന കാര്യം മറച്ചുവെക്കാനാവില്ല. മുപ്പതു വര്‍ഷം മുമ്പ്‌ മുഖ്യധാരയില്‍ പെടുന്നവ എന്നു പറയാവുന്ന ന്നു രണ്ടു പത്രങ്ങള്‍ മാത്രമാണുണ്ടായിരുന്നത്‌. കെട്ടിലും മട്ടിലും നിലവാരത്തിലും ബഹുദൂരം പിന്നിലായിരുന്ന പാര്‍ട്ടി പത്രങ്ങളാണു പിന്നെ രണ്ടോ മൂി‍ന്നാ എണ്ണമുണ്ടായിരുന്നത്‌. ഏറ്റവും വലിയ മനോരമ, മാതൃഭൂമി പത്രങ്ങള്‍ക്ക്‌ അന്നു കാസര്‍കോടു മുതല്‍ പാലക്കാടു വരെ രൊറ്റ യൂണിറ്റ്‌ ആണ്‌ ഉണ്ടായിരുന്നത്‌. രു പ്രസ്സില്‍ പത്തോ പതിനൊി‍ന്നാ മണി മുതല്‍ പുലര്‍ച്ചെ വരെ അച്ചടിച്ചാല്‍ മംഗലാപുരത്തും ബോംബെയിലും ചെന്നൈയിലും ഗള്‍ഫിലും ഡല്‍ഹിയിലും ക്കെ കോഴിക്കോടു നിന്നുള്ള പത്രം എത്തിക്കാനാകുമായിരുന്നു. ഇന്ന്‌ ഹായ്‌ സ്പീഡ്‌ പ്രസ്സില്‍ കോഴിക്കോട്‌, വയനാട്‌ ജില്ലകളിലേക്കുള്ള പത്രം മാത്രം, മുമ്പുകാലത്ത്‌ പ്രിന്റിങ്ങ്‌ തുടങ്ങുന്ന അതേ സമയത്ത്‌ അച്ചടിച്ചു തുടങ്ങിയാല്‍ പുലരുംവരെ അച്ചടിക്കേണ്ടിവരുന്നു. പാലക്കാട്ടും മലപ്പുറത്തും കണ്ണൂരും ചെന്നൈയിലും ബാംഗ്ലൂരും മുംബൈയിലും ഡല്‍ഹിയിലും ഗള്‍ഫിലുമെക്കെ പ്രിന്റിങ്ങ്‌ യൂണിറ്റുകള്‍ വേറെ. മുഖ്യധാരാ പത്രങ്ങളോട്‌ സാങ്കേതിക വിദ്യയിലും പത്രപ്രവര്‍ത്തകരുടെ ഗുണനിലവാരത്തിലും കിടപിടിക്കാന്‍ ചെറിയ പത്രങ്ങള്‍ക്കു പോലും കഴിയുന്നുണ്ട്‌ ഇന്ന്‌. എല്ലാ പത്രങ്ങളും മുഖ്യധാരയില്‍ തന്നെയാണ്‌ എന്നു പറയാം. ഈ വികാസം തന്നെ രുവിധത്തില്‍ വിശ്വാസ്യതയ്ക്ക്‌ വെല്ലുവിളിയാകുന്നുണ്ട്‌. മുന്‍കാലത്ത്‌ ന്നിലേറെ പത്രം വായിച്ചിരുന്നവര്‍ വളരെ ചെറിയ രു ശതമാനം മാത്രമായിരുന്നു. രു പത്രം മാത്രം വായിക്കുന്നവര്‍ക്ക്‌ അതു വിശ്വസിക്കുകയേ നിവൃത്തിയുള്ളൂ. രാവും പകലുമുള്ള ടെലിവിഷന്‍ വാര്‍ത്തയ്ക്കൊപ്പമാണിന്ന്‌ ആളുകള്‍ ന്നിലേറെ പത്രങ്ങള്‍ വായിക്കുന്നത്‌. തീര്‍ച്ചയായും വാര്‍ത്തകളുടെ ഉള്ളടക്കം വായനക്കാര്‍ താരതമ്യം ചെയ്യാതിരിക്കില്ല. പല പത്രങ്ങളില്‍ പലതരത്തില്‍ വരുന്നു എന്നത്‌ രു പ്രശ്നം. രേ തെറ്റ്‌ ചിലപ്പോള്‍ എല്ലാറ്റിലും രേപോലെ വരുന്നു എന്നത്‌ അതിലേറെ വലിയ പ്രശ്നം. ഇതെല്ലാം വായനക്കാര്‍ അറിയുന്നുമുണ്ട്‌.

നിങ്ങള്‍ക്ക്‌ മുഴുവന്‍ വസ്തുതകളും നേരിട്ടറിയാവുന്ന രു കാര്യം പത്രവാര്‍ത്തയാകുമ്പോള്‍ മാത്രമാണ്‌, പത്രവാര്‍ത്തകളില്‍ എത്രത്തോളം വിശ്വസിക്കാം എന്നതിനെക്കുറിച്ച്‌ ശരിയായ ധാരണ ഉണ്ടാകുക എന്ന്‌ രു മാധ്യമ നിരീക്ഷകന്‍ എഴുതിയിട്ടുണ്ട്‌. ഈ വസ്തുത പോലീസ്‌ ഉദ്യോഗസ്ഥന്‍മാര്‍, സ്ഥാപന മേധാവികള്‍, യഥാര്‍ത്ഥ ദൃക്സാക്ഷികള്‍ തുടങ്ങിയവരോടു ചോദിച്ചു നോക്കുക. യാഥാര്‍ത്ഥ്യവും വാര്‍ത്തയും തമ്മില്‍ എത്ര അകലമുണ്ട്‌ എന്ന്‌ അപ്പോഴേ നമുക്കറിയാനാകൂ.

മൂല്യച്യുതിയെക്കുറിച്ചും ധാര്‍മിക തകര്‍ച്ചയെക്കുറിച്ചും ജനങ്ങള്‍ സ്വന്തം അനുഭവങ്ങളില്‍ നിന്നു പഠിക്കുന്നതിലേറെ മാധ്യമങ്ങളില്‍ വായിച്ചാണു മനസ്സിലാക്കുന്നത്‌. എല്ലാ അധാര്‍മികതകള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ ശബ്ദിക്കുന്നത്‌ മാധ്യമങ്ങളാണെന്ന ശരിയോ തെറ്റോ ആയ ധാരണ മാധ്യമങ്ങള്‍ തന്നെയാണ്‌ സൃഷ്ടിച്ചിട്ടുള്ളത്‌. പൊതുപ്രവര്‍ത്തകരും പോലീസും ഭരണകൂടവും ജുഡീഷ്യറിയുമൊന്നും തൊടാത്ത പൊള്ളുന്ന വിഷയങ്ങളും മാധ്യമങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവന്നു പരിഹാരമുണ്ടാക്കിയിട്ടുണ്ട്‌. ജനങ്ങളുടെ മനസ്സില്‍ അതു മായാതെ നില്‍ക്കുന്നുമുണ്ട്‌. ശരിക്കും ഫോര്‍ത്ത്‌ എസ്റ്റേറ്റ്‌ ആയി പൊരുതിയിരുന്നു പത്രങ്ങള്‍ എപതുകളുടെ അവസാനം വരെ. ഉദാരീകരണം സാമ്പത്തിക രംഗത്ത്‌ ശക്തിപ്രാപിച്ചതിന്റെ ഫലമായി മാധ്യമ നിലപാടുകളും ‘ഉദാര’മായിട്ടുണ്ട്‌. അനീതിക്കും ഭരണകൂടവീഴ്ചകള്‍ക്കും എതിരെ പോരാടാന്‍ അല്ല, നിലനില്‍പ്പിനു വേണ്ടി പോരാടാന്‍ ആണു മാധ്യമ സ്ഥാപനങ്ങള്‍ ഇപ്പോള്‍ ഏറെ സമയവും ഊര്‍ജവും ചെലവിടുന്നത്‌. ധീരമായ പത്രപ്രവര്‍ത്തനത്തിലൂടെ ജനവിശ്വാസവും അതുവഴി കച്ചവട വിജയവും ലക്ഷ്യംവെക്കുന്നവര്‍ വിരലിലെണ്ണാവുന്നത്ര ഇന്ത്യയിലാകെ എടുത്താലും ഇല്ലെന്നു പറയാം. പത്രപ്രവര്‍ത്തകേതരമായ മാര്‍ഗങ്ങളിലൂടെ വായനക്കാരെ പ്രീതിപ്പെടുത്തുകയും പ്രീണിപ്പിക്കുകയും ചെയ്യുന്നതിനുള്ള കച്ചവട തന്ത്രങ്ങള്‍ രൂപപ്പെടുത്തുന്നവര്‍ക്കാണു മാധ്യമങ്ങളില്‍ പ്രാമുഖ്യം ലഭിക്കുന്നത്‌. മൂല്യവും ധാര്‍മികതയും പഴഞ്ചന്‍ അബദ്ധങ്ങളാണിന്ന്‌.

പത്രധര്‍മം എന്ന വാക്ക്‌ പ്രയോഗിക്കുന്നവര്‍ ആരൊക്കെയാണെന്ന്‌ വെറുതെയൊന്നു നിരീക്ഷിച്ചാല്‍ രു കാര്യം ബോധ്യപ്പെടും. മാധ്യമസ്ഥാപനങ്ങളോ മാധ്യമപ്രവര്‍ത്തകരോ ആവും അതിനെക്കുറിച്ച്‌ ഏറ്റവും കുറച്ചു സംസാരിക്കുന്നത്‌. മാധ്യമസ്ഥാപനങ്ങളുടെ പരസ്യങ്ങളിലോ സ്വയം പരിചയപ്പെടുത്തലുകളിലോ ആ വാക്ക്‌ കണ്ടെന്നുവരില്ല. മാധ്യമ വിമര്‍ശനങ്ങളിലും പത്രങ്ങള്‍ക്കെതിരായ ജനങ്ങളുടെ പരാതികളിലുമാണ്‌ അതേറെ പ്രയോഗിക്കപ്പെടുന്നത്‌. പത്രധര്‍മം (മീഡിയ എത്തിക്സ്‌) പത്രപ്രവര്‍ത്തന പരിശീലന പദ്ധതികളില്‍ വിഷയമേ അല്ലാതായിട്ടുണ്ട്‌. നമ്മുടെ ഏതെങ്കിലും ജേണലിസം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സിലബസില്‍ ‘എത്തിക്സ്‌’ വിഷയമായി നിലവിലുണ്ടോ? വല്ലപ്പോഴുരു ക്ലാസോ പ്രഭാഷണമോ പോലും നടക്കാറില്ല എന്നല്ല പറയുന്നത്‌. ജേണലിസ്റ്റുകളോ പത്രാധിപന്‍മാരോ ആര്‍ജിക്കേണ്ടതും പുലര്‍ത്തേണ്ടതുമായ കഴിവുകളിലും നിലപാടുകളിലും ഇതു പെടുന്നില്ല എന്നു വന്നിരിക്കുന്നു.

എല്ലാ പ്രൊഫഷനുകളുടെയും മുറിച്ചുമാറ്റാന്‍ കഴിയാത്ത ഘടകമാണ്‌ അതിന്റെ ‘എത്തിക്സ്‌’. പത്രപ്രവര്‍ത്തനം പ്രൊഫഷന്‍ ആണെന്ന്‌ ഉറച്ച്‌ അവകാശപ്പെടുന്ന കാര്യത്തില്‍ നാം മുന്നില്‍ തന്നെയാണെങ്കിലും എന്താണ്‌ ഈ പ്രൊഫഷന്റെ എത്തിക്സ്‌ എന്നു ശ്രദ്ധിക്കാറു പോലുമില്ല. എന്താണു നമ്മെ നയിക്കുന്ന പെരുമാറ്റ സംഹിത? പത്രപ്രവര്‍ത്തകര്‍ക്ക്‌ പെരുമാറ്റച്ചട്ടമുണ്ടാക്കണമെന്ന്‌രു മന്ത്രി പലവട്ടം ആവശ്യപ്പെട്ടത്‌ കേരളത്തില്‍ വിവാദമാവുകയുണ്ടായി. പത്രപ്രവര്‍ത്തകര്‍ക്ക്‌ പെരുമാറ്റച്ചട്ടമേ ആവശ്യമില്ല എന്ന മട്ടിലാണ്‌ പല പത്രപ്രവര്‍ത്തകരും പ്രതികരിച്ചത്‌. യഥാര്‍ത്ഥത്തില്‍, പെരുമാറ്റച്ചട്ടം ഉണ്ടാക്കാന്‍ പബ്ലി‍ക്‌ റിലേഷന്‍സ്‌ വകുപ്പിന്‌ രധികാരവും ഇല്ലെന്നതും പ്രസ്‌ കൌസിലുണ്ടാക്കിയ പെരുമാറ്റച്ചട്ടത്തിനു മാത്രമാണ്‌ നിയമമപരമായി പ്രാബല്യമുള്ളൂ എന്നതുമായിരുന്നു ഉന്നയിക്കപ്പെടേണ്ട വസ്തുതകള്‍. പക്ഷേ, അതല്ല ഉന്നയിക്കപ്പെട്ടത്‌.

പത്രസ്വാതന്ത്യ്രം എന്തും ചെയ്യാനും എഴുതാനും ഉള്ള സ്വാതന്ത്യ്രമാണെന്ന തെറ്റിദ്ധാരണ ഈ മേഖലയിലുള്ള വലിയരു വിഭാഗം ആളുകള്‍ക്കുണ്ട്‌. റിപ്പോര്‍ട്ടിങ്ങിന്റെ പ്രാഥമിക കാര്യങ്ങളില്‍ മുതല്‍ വായനക്കാരന്റെ അറിയാനുള്ള അവകാശവും സാധാരണ പൌരന്റെ സ്വകാര്യതയ്ക്കുള്ള അവകാശവും വരെയുള്ള സങ്കീര്‍ണ പ്രശ്നങ്ങളില്‍ കൃത്യമായ പെരുമാറ്റച്ചട്ടം നമ്മുടെ മാധ്യമസ്ഥാപനങ്ങള്‍ അതിന്റെ തൊഴിലാളികളായ പത്രപ്രവര്‍ത്തകര്‍ക്കു നല്‍കുന്നുണ്ടോ? പത്രപ്രവര്‍ത്തകരുടെ ഏതെങ്കിലും പ്രൊഫഷനല്‍ സംഘടന എന്തെങ്കിലും മാര്‍ഗരേഖ തയ്യാറാക്കിയിട്ടുണ്ടോ? ഇന്ത്യന്‍ പ്രസ്‌ കൌസിലിന്റെ “നോംസ്‌ ഓഫ്‌ ജേണലിസ്റ്റിക്‌ കോഡക്റ്റ്‌” പുതുതായി ജോലിയില്‍ ചേരുന്ന പത്രപ്രവര്‍ത്തകര്‍ക്കെങ്കിലും മാധ്യമസ്ഥാപനങ്ങള്‍ നല്‍കുന്നുണ്ടോ? റിപ്പോര്‍ട്ടിങ്ങിലെ വസ്തുനിഷ്ഠ സ്വഭാവം, പൊതുതാല്‍പ്പര്യം, വ്യക്തിയുടെ സ്വകാര്യത, അഭിമുഖ സംഭാഷണങ്ങളുടെ തത്ത്വങ്ങള്‍, മറുപടിക്കുള്ള അവകാശം, അശ്ലീലം, അന്വേഷണാത്മക റിപ്പോര്‍ട്ടിങ്ങ്‌ തത്ത്വങ്ങള്‍, വാര്‍ത്താ ഉറവിടങ്ങളുമായുള്ള പത്രപ്രവര്‍ത്തകന്റെ ബന്ധം, പരസ്യങ്ങളും വാര്‍ത്തകളും തമ്മിലുള്ള പ്രകടമാവേണ്ട വേര്‍തിരിവ്‌, പരസ്യത്തിന്റെ പ്രസിദ്ധീകരണത്തില്‍ അവസാന വാക്കു പറയാനുള്ള പത്രാധിപരുടെ അവകാശം, ധനകാര്യ പത്രപ്രവര്‍ത്തകര്‍ പാലിക്കേണ്ട മര്യാദകള്‍, തിരഞ്ഞെടുപ്പു റിപ്പോര്‍ട്ടിങ്ങ്‌ തുടങ്ങി സാധ്യമായേടത്തോളം എല്ലാ മേഖലകളെയും പരാമര്‍ശിക്കുന്ന കാര്യങ്ങള്‍ പ്രസ്‌ കൌസിലിന്റെ മാര്‍ഗനിര്‍ദേശക രേഖയിലുണ്ട്‌. ഇവ എന്തെല്ലാം എന്ന്‌ അറിയാത്തതു കൊണ്ട്‌ പത്രാധിപന്‍മാര്‍ പോലും ഇവയുടെ ലംഘനങ്ങള്‍ അറിയാറില്ല.

വോട്ടു കിട്ടാന്‍ രാഷ്ട്രീയക്കാര്‍ ചെയ്യുന്നതെന്ന്‌ ആരോപിക്കുന്ന പല കുറ്റങ്ങളും സര്‍ക്കുലേഷന്‍ വര്‍ധിപ്പിക്കാനും പരസ്യം കൂട്ടാനും വേണ്ടി പല പത്രങ്ങളും ചെയ്യാറുണ്ട്‌. പത്രങ്ങളില്‍ നടക്കുന്നതൊന്നും പത്രങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യാറില്ലല്ലോ. പത്രങ്ങള്‍ വരുത്തുന്ന തെറ്റുകളെക്കുറിച്ചും വീഴ്ചകളെക്കുറിച്ചും നീണ്ട കുമ്പസാര പ്രസ്താവനകള്‍ പാശ്ചാത്യ രാജ്യങ്ങളില്‍ പത്രങ്ങള്‍ പ്രസിദ്ധപ്പെടുത്താറുണ്ട്‌. സമീപകാലത്തുണ്ടായ മാധ്യമ വിവാദങ്ങളിലെല്ലാം അവിടത്തെ മാധ്യമങ്ങള്‍ സുതാര്യമായ നയമാണു സ്വീകരിച്ചത്‌. നിരവധി വ്യാജ റിപ്പോര്‍ട്ടുകള്‍ പടച്ചുണ്ടാക്കിയതിന്റെ പേരില്‍ ജെയ്സ െ‍’യര്‍ എന്ന റിപ്പോര്‍ട്ടറെ പുറത്താക്കിയ ന്യൂയോര്‍ക്ക്‌ ടൈംസ്‌ ഈ സംഭവത്തെക്കുറിച്ച്‌ 1420 വാക്കുകളുള്ള പ്രസ്താവനയിലൂടെ വായനക്കാരോട്‌ എല്ലാ വീഴ്ചകളും തുറന്നുപറയുകയാണുണ്ടായത്‌. നമ്മളാകട്ടെ വീഴ്ച പറ്റിയാല്‍ അത്‌ എങ്ങനെ വായനക്കാര്‍ അറിയാതെ മൂടിവെക്കാം എി‍ന്ന ചിന്തിക്കാറുള്ളൂ. കേസും കൂട്ടവും ;ഴിവാക്കാന്‍ വേണ്ടി ചിലപ്പോള്‍ ചില തിരുത്തുകള്‍ പ്രസിദ്ധപ്പെടുത്താറുണ്ടാകാം. അതിലപ്പുറമില്ല തന്നെ. പത്രക്കാരന്റെ അപ്രമാദിത്തം ചോദ്യംചെയ്യാന്‍ പൊതുസമൂഹത്തിന്‌ ഇപ്പോഴും മാധ്യമമില്ല. ഇന്റര്‍നെറ്റ്‌ മാധ്യമം റാ‍ഗിങ്ങിലൂടെയും മറ്റും ഉയര്‍ത്തുന്ന വെല്ലുവിളി നാളെ പത്രക്കാരന്റെ കള്ളറകള്‍ തുറപ്പിക്കും എന്ന കാര്യത്തില്‍ സംശയമില്ല. ISRO . ചാരക്കേസ്‌ സമീപകാല മാധ്യമചരിത്രത്തിലെ ഏറ്റവും ലജ്ജാകരമായ സംഭവമായിരുന്നു. എന്നിട്ടും നാമൊരിക്കലും അതില്‍ നിന്നു പാഠങ്ങള്‍ പഠിക്കാനോ സ്വയംവിമര്‍ശനപരമായി അതു പരിശോധിക്കാനോ ശ്രമിച്ചില്ല.

ജുഡിത്ത്‌ മില്ലര്‍ എന്ന റിപ്പോര്‍ട്ടറുടെ ജയില്‍വാസം വാര്‍ത്താ ഉറവിടങ്ങളുടെ ഉപയോഗത്തെയും ദുരുപയോഗത്തെയും സംബന്ധിച്ച്‌ പാശ്ചാത്യ മാധ്യമലോകത്ത്‌ ഉയര്‍ത്തിവിട്ട വിവാദം ഇപ്പോഴുടുങ്ങിയിട്ടില്ല. എല്ലാ വാര്‍ത്തകളുടെയും ഉറവിടം അറിയാനുള്ള അവകാശം വായനക്കാരനുണ്ട്‌ എന്നതാണു വികസിത ലോകത്തെ സാമാന്യതത്ത്വം. അത്യപൂര്‍വവും അസാധാരണവുമായ സാഹചര്യത്തില്‍ മാത്രമേ അത്‌ വായനക്കാരനില്‍ നിന്നു പത്രം മറച്ചുവെക്കുകയുള്ളൂ. ഏതെല്ലാം സാഹചര്യത്തിലാണ്‌ ഇതു വേണ്ടിവരിക എന്നതു സംബന്ധിച്ച്‌ ആഴത്തിലുള്ള സംവാദം മാധ്യമപ്രവര്‍ത്തകര്‍ക്കിടയില്‍ നടക്കുന്നുണ്ട്‌.

എല്ലാ വാര്‍ത്തകളുടെയും ഉറവിടം അറിയാനുള്ള അവകാശം വായനക്കാരനുണ്ട്‌ എന്നതാണു വികസിത ലോകത്തെ സാമാന്യതത്ത്വം. അത്യപൂര്‍വവും അസാധാരണവുമായ സാഹചര്യത്തില്‍ മാത്രമേ അത്‌ വായനക്കാരനില്‍ നിന്നു പത്രം മറച്ചുവെക്കുകയുള്ളൂ. ഏതെല്ലാം സാഹചര്യത്തിലാണ്‌ ഇതു വേണ്ടിവരിക എന്നതു സംബന്ധിച്ച്‌ ആഴത്തിലുള്ള സംവാദം മാധ്യമപ്രവര്‍ത്തകര്‍ക്കിടയില്‍ നടക്കുന്നുണ്ട്‌. സമീപകാലത്തെ നിരവധി സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഇക്കാര്യത്തില്‍ വീണ്ടുവിചാരങ്ങള്‍ നടന്നുവരികയാണ്‌. നമ്മളെഴുതുന്നതെല്ലാം വിശ്വസിക്കാന്‍ വായനക്കാരന്‍ ബാധ്യസ്ഥനാണ്‌ എന്ന സമീപനമാണു കേരളത്തില്‍ പൊതുവായി സ്വീകരിക്കാറുള്ളത്‌. രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും പോലീസ്‌ ഓഫിസര്‍മാരും ദുരുദ്ദേശ്യപൂര്‍വം തരുന്ന വാര്‍ത്തകള്‍ രണ്ടാമതൊന്നു പരിശോധിക്കുക പോലും ചെയ്യാതെ എഴുതിവിടുന്നവര്‍ക്കാണ്‌ ഏറ്റവും വലിയ ഹെഡിങ്ങും ബൈലൈനും പത്രങ്ങളില്‍ ലഭിക്കുക. ഏതുവാര്‍ത്തയ്‌ക്കും ഏതാനും മണിക്കൂര്‍,അല്ലെങ്കില്‍ ദിവസത്തെ ആയുസ്സേ ഉള്ളൂ. അതിനുശേഷം വാര്‍ത്ത തെറ്റായിരുന്നുവെന്നു വന്നാലും കുഴപ്പമില്ല, ചെറിയ തിരുത്തേ വേണ്ടിവരൂ എന്നു കരുതുന്ന പത്രപ്രവര്‍ത്തകരുടെ എണ്ണം കൂടുകയാണ്‌. വായനക്കാര്‍ക്കും ചെറിയ ഓര്‍മയേ ഉള്ളൂ എന്നും അധാര്‍മിക പത്രപ്രവര്‍ത്തനത്തിനു കരുത്തുനല്‍കുന്നു.

പത്രപ്രവര്‍ത്തകര്‍ അവര്‍ക്കു ലഭിക്കുന്ന ഉപഹാരങ്ങളും പാരിതോഷികങ്ങളും അതതു സമയത്തു തന്നെ രേഖപ്പെടുത്തുന്ന രജിസ്റ്റര്‍ സൂക്ഷിക്കുന്ന പത്രങ്ങള്‍ പല രാജ്യങ്ങളിലുമുണ്ട്‌. വിലകൂടിയ ഉപഹാരങ്ങള്‍, ഗിഫ്‌റ്റ്‌ ചെക്കുകള്‍, ഓഹരികള്‍ എന്നിവ സ്വീകരിക്കരുത്‌ എന്നു പത്രപ്രവര്‍ത്തകരെ നിര്‍ബന്ധിക്കുന്ന എത്ര പത്രസ്ഥാപനങ്ങളുണ്ട്‌ നമ്മുടെ നാട്ടില്‍? അധികമില്ല. സ്വന്തം സ്ഥാപനം പോലുമറിയാതെ വിദേശയാത്രകളും മറ്റു സൗജന്യങ്ങളും തരപ്പെടുത്തുന്ന പത്രപ്രവര്‍ത്തകര്‍ ധാരാളമുണ്ടുതാനും. സൗജന്യങ്ങള്‍ ഒരു ട്രേഡ്‌ യൂണിയന്‍ അവകാശമായി ഉന്നയിക്കപ്പെടുന്നുമുണ്ട്‌. പത്രപ്രവര്‍ത്തകരില്‍ ബഹുഭൂരിപക്ഷം നിര്‍ധനരായിരുന്ന കാലത്ത്‌ ഏര്‍പ്പെടുത്തിയിരുന്ന യാത്രാസൗജന്യങ്ങള്‍ ഇക്കാലത്തും നിലനിര്‍ത്തേണ്ടതുണ്ടോ? റിപ്പോര്‍ട്ടര്‍ക്കു യാത്രക്കൂലി നല്‍കാത്ത പത്രസ്ഥാപനങ്ങളുണ്ടോ? സാമ്പത്തികമായ ദൗര്‍ബല്യം പത്രപ്രവര്‍ത്തകന്റെ സ്വാതന്ത്യ്രത്തിന്‍മേലുള്ള വിലങ്ങാണ്‌. അതുകൊണ്ടുതന്നെ, അവനു സ്വന്തം കാലില്‍ നില്‍ക്കാനുള്ള ശേഷി നല്‍കുക എന്ന ലക്ഷ്യത്തോടെ ക്ഷേമപദ്ധതികള്‍ക്കു രൂപം നല്‍കുക പത്രസ്വാതന്ത്യ്രത്തെ ശക്തിപ്പെടുത്തുന്ന നടപടി തന്നെയാണ്‌. വേജ്‌ ബോര്‍ഡ്‌, അപകട ഇന്‍ഷുറന്‍സ്‌, രോഗചികിത്സാ സഹായം, പെന്‍ഷന്‍ എന്നിവയില്‍ തുടങ്ങി ഭവനനിര്‍മാണത്തിനു സബ്‌സിഡി വരേക്കും ഇതു നീണ്ടുപോകുമ്പോള്‍ എവിടെയാണിതിനു പരിധി നിര്‍ണയിക്കുക? ഇത്തരം ക്ഷേമപദ്ധതികള്‍ക്കു വേണ്ടി മന്ത്രിമന്ദിരങ്ങള്‍ കയറിയിറങ്ങേണ്ടിവരുന്ന പത്രപ്രവര്‍ത്തകന്‌ അധികാരത്തിനു മുന്നില്‍ തലയുയര്‍ത്തി, നട്ടെല്ലു നിവര്‍ത്തി നില്‍ക്കാന്‍ കഴിയുമോ? പത്രപ്രവര്‍ത്തക സംഘടനാ വേദികളില്‍ ഈ വിഷയം ചര്‍ച്ചചെയ്യേണ്ട കാലം അതിക്രമിച്ചിട്ടുണ്ട്‌.

ദൃശ്യമാധ്യമങ്ങളുടെ വരവ്‌ ഈ മേഖലയില്‍ പുതിയ ചോദ്യങ്ങള്‍ ഉയര്‍ത്തിയിട്ടുണ്ട്‌. സമീപകാലത്ത്‌ മാധ്യമപ്രവര്‍ത്തകരുടെ പ്രവര്‍ത്തന സ്വാതന്ത്ര്യത്തിനു നേരെയുള്ള കയ്യേറ്റമായി ആക്ഷേപിക്കപ്പെട്ട പല സംഭവങ്ങളുടെയും തുടക്കം നമുക്ക്‌ എവിടെ, എപ്പോള്‍, എങ്ങനെ കടന്നുചെല്ലാം എന്നതിനെക്കുറിച്ചുള്ള തെറ്റായ ധാരണകളാണെന്നു കാണാം. ക്യാമറകളുമായി എവിടെയും കയറിച്ചെല്ലാന്‍ നമുക്ക്‌ അധികാരമുണ്ടോ ? നാട്ടിലെ നിയമവും പത്രപ്രവര്‍ത്തകന്റെ ചുമതലകളും തമ്മിലുള്ള വൈരുധ്യം ഉണ്ടെന്നു സമ്മതിക്കാം. എങ്കിലും അനുമതിയില്ലാതെ ആശുപത്രി മുറിയില്‍ കടന്നുചെന്നു ചിത്രീകരണം നടത്തുന്നത്‌ മാധ്യമപ്രവര്‍ത്തകന്റെ അവകാശമായി ഏതെങ്കിലും പരിഷ്‌കൃത സമൂഹം അംഗീകരിക്കുമോ ? രോഗിയുടെ സ്വകാര്യതക്കും സൈ്വര്യത്തിനുമുള്ള അവകാശത്തെക്കാള്‍ വലുതല്ല പത്രപ്രവര്‍ത്തകന്റെ സ്വാതന്ത്ര്യമെന്ന്‌ നാമറിയേണ്ടതുണ്ട്‌. ലൈംഗിക പീഡനത്തിന്‌ വിധേയയായ പെണ്‍കുട്ടിയുടെ വീട്ടിലേക്ക്‌ രാഷ്ട്രീയ നേതാക്കള്‍ അനുയായിവൃന്ദത്തിന്റെയും ടെലിവിഷന്‍ ക്യാമറക്കൂട്ടത്തിന്റെയും അകമ്പടിയോടെ ഇടിച്ചുകയറുന്ന ലോകത്തിലെയൊരേയൊരു നാടായിരിക്കും കേരളം. അനുമതിയില്ലാതെ ആരെയും ചിത്രീകരിച്ചുകൂടെന്നതാണു ധാര്‍മികതയുടെ ഒരു പാഠം. നമ്മള്‍ അനുമതിയില്ലാതെ ചിത്രീകരിക്കുന്നു. അത്‌ എഡിറ്റിങ്ങിനു വിടുക പോലും ചെയ്യാതെ ലൈവായി സംപ്രേഷണം ചെയ്യുന്നുപോലുമുണ്ട്‌. ഇവയിലെല്ലാം ശരികളുടെയും അംശങ്ങളുണ്ടാവാം. പക്ഷേ, അപ്പപ്പോള്‍ തോന്നുന്നത്‌ അപ്പപ്പോള്‍ ചെയ്യുക എന്നതിനപ്പുറം പാലിക്കേണ്ട മര്യാദകളെക്കുറിച്ച്‌ ഒരു ചര്‍ച്ച പോലും നടക്കുന്നില്ല എന്നതാണു കൂടുതല്‍ വലിയ അപകടമായി തോന്നുന്നത്‌. ഭാഗ്യമോ നിര്‍ഭാഗ്യമോ എന്നു പറയാറായിട്ടില്ല, രഹസ്യ ക്യാമറകളുപയോഗിച്ചുള്ള ‘സ്റ്റിങ്ങ്‌ ഓപറേഷനു’കള്‍ കേരളത്തിലേക്ക്‌ ഇനിയും വലുതായി കടന്നുവന്നിട്ടില്ല. അതിലേക്കു കടക്കുന്നതിനു മുമ്പ്‌ ദൃശ്യമാധ്യമങ്ങള്‍ വേറെ നിരവധി ധാര്‍മിക പ്രശ്‌നങ്ങളില്‍ തീരുമാനമെടുക്കേണ്ടതായുണ്ട്‌.

മാധ്യമപ്രവര്‍ത്തനത്തിന്റെ വീഴ്‌ചകള്‍ക്കെതിരെ പൊതുജനങ്ങള്‍ക്ക്‌ എന്താണു പ്രതിവിധി? പത്രം വാങ്ങാതിരിക്കാം. പക്ഷേ, സംഭവിച്ചു കഴിഞ്ഞതിന്‌ അതു പരിഹാരമല്ല. പ്രസ്‌ കൗണ്‍സിലില്‍ പരാതി നല്‍കിക്കോളൂ എന്നുപദേശിക്കാം. സാധാരണക്കാരനു പ്രസ്‌ കൗണ്‍സിലിന്റെ അടുത്ത്‌ പരാതിയുമായി ചെല്ലാന്‍ കഴിയുമോ? ചെന്നവരില്‍ എത്രപേര്‍ക്കു തൃപ്‌തികരമായ പരിഹാരം ലഭിച്ചിട്ടുണ്ട്‌? പ്രസ്‌ കൗസിലിന്‌ ഇക്കാലം വരെ നേതൃത്വം നല്‍കിയവരാരും തന്നെ പ്രസ്‌ കൗണ്‍സില്‍ പ്രവര്‍ത്തനത്തില്‍ തൃപ്‌തരല്ല. പ്രസ്‌ കൗണ്‍സിലിന്റെ വിധി ബന്ധപ്പെട്ട പത്രസ്ഥാപനം പുച്ഛിച്ച്‌ ചവറ്റുകൊട്ടയിലെറിഞ്ഞാല്‍ നിസ്സഹായതയോടെ നോക്കിനില്‍ക്കാനേ പ്രസ്‌ കൗണ്‍സിലിനു കഴിയൂ.

വായനക്കാര്‍ക്കു പരാതി നല്‍കാനും തൃപ്‌തികരമായ പരിഹാരമുണ്ടാക്കാനും പല വികസിത രാജ്യങ്ങളിലും ‘ഓംബുഡ്‌സ്‌മാന്‍’ സംവിധാനമേര്‍പ്പെടുത്തിയിട്ടുണ്ട്‌. സ്വന്തം ഓംബഡ്‌സ്‌മാനള്ള പത്രസ്ഥാപനങ്ങളുമുണ്ട്‌. ഇന്ത്യയില്‍ ഇതുവരെ ഈ പരീക്ഷണത്തിന്‌ ദ ഹിന്ദുവിനു മാത്രമേ ധൈര്യമുണ്ടായിട്ടുള്ളു.

പൊതുജനത്തിന്റെ വിശ്വാസമാണു പത്രത്തെ നിലനിര്‍ത്തുന്നത്‌. ആ വിശ്വാസം തകര്‍ക്കപ്പെട്ടാല്‍ പത്രപ്രവര്‍ത്തനം എന്ന തൊഴിലിന്റെയും ഫോര്‍ത്ത്‌ എസ്‌റ്റേറ്റിന്റെയും നിലനില്‍പ്പ്‌ അപകടത്തിലാവും. നിലനില്‍പ്പിനും അതിജീവനത്തിനും വേണ്ടി നാം ചെയ്യുന്ന പലതും നമ്മുടെ നിലനില്‍പ്പിനെയും അതിജീവനത്തെയുമാണ്‌ ഇല്ലാതാക്കുന്നത്‌ എന്നു നാം തിരിച്ചറിയേണ്ടിയിരിക്കുന്നു. എല്ലാ വാര്‍ത്തകളുടെയും ഉറവിടം അറിയാനുള്ള അവകാശം വായനക്കാരനുണ്ട്‌ എന്നതാണു വികസിത ലോകത്തെ സാമാന്യതത്ത്വം. അത്യപൂര്‍വവും അസാധാരണവുമായ സാഹചര്യത്തില്‍ മാത്രമേ അത്‌ വായനക്കാരനില്‍ നിന്നു പത്രം മറച്ചുവെക്കുകയുള്ളൂ. ഏതെല്ലാം സാഹചര്യത്തിലാണ്‌ ഇതു വേണ്ടിവരിക എന്നതു സംബന്ധിച്ച്‌ ആഴത്തിലുള്ള സംവാദം മാധ്യമപ്രവര്‍ത്തകര്‍ക്കിടയില്‍ നടക്കുന്നുണ്ട്‌. സമീപകാലത്തെ നിരവധി സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഇക്കാര്യത്തില്‍ വീണ്ടുവിചാരങ്ങള്‍ നടന്നുവരികയാണ്‌. നമ്മളെഴുതുന്നതെല്ലാം വിശ്വസിക്കാന്‍ വായനക്കാരന്‍ ബാധ്യസ്ഥനാണ്‌ എന്ന സമീപനമാണു കേരളത്തില്‍ പൊതുവായി സ്വീകരിക്കാറുള്ളത്‌. രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും പോലീസ്‌ ഓഫിസര്‍മാരും ദുരുദ്ദേശ്യപൂര്‍വം തരുന്ന വാര്‍ത്തകള്‍ രണ്ടാമതൊന്നു പരിശോധിക്കുക പോലും ചെയ്യാതെ എഴുതിവിടുന്നവര്‍ക്കാണ്‌ ഏറ്റവും വലിയ ഹെഡിങ്ങും ബൈലൈനും പത്രങ്ങളില്‍ ലഭിക്കുക. ഏതുവാര്‍ത്തയ്‌ക്കും ഏതാനും മണിക്കൂര്‍,അല്ലെങ്കില്‍ ദിവസത്തെ ആയുസ്സേ ഉള്ളൂ. അതിനുശേഷം വാര്‍ത്ത തെറ്റായിരുന്നുവെന്നു വന്നാലും കുഴപ്പമില്ല, ചെറിയ തിരുത്തേ വേണ്ടിവരൂ എന്നു കരുതുന്ന പത്രപ്രവര്‍ത്തകരുടെ എണ്ണം കൂടുകയാണ്‌. വായനക്കാര്‍ക്കും ചെറിയ ഓര്‍മയേ ഉള്ളൂ എന്നും അധാര്‍മിക പത്രപ്രവര്‍ത്തനത്തിനു കരുത്തുനല്‍കുന്നു.

പത്രപ്രവര്‍ത്തകര്‍ അവര്‍ക്കു ലഭിക്കുന്ന ഉപഹാരങ്ങളും പാരിതോഷികങ്ങളും അതതു സമയത്തു തന്നെ രേഖപ്പെടുത്തുന്ന രജിസ്റ്റര്‍ സൂക്ഷിക്കുന്ന പത്രങ്ങള്‍ പല രാജ്യങ്ങളിലുമുണ്ട്‌. വിലകൂടിയ ഉപഹാരങ്ങള്‍, ഗിഫ്‌റ്റ്‌ ചെക്കുകള്‍, ഓഹരികള്‍ എന്നിവ സ്വീകരിക്കരുത്‌ എന്നു പത്രപ്രവര്‍ത്തകരെ നിര്‍ബന്ധിക്കുന്ന എത്ര പത്രസ്ഥാപനങ്ങളുണ്ട്‌ നമ്മുടെ നാട്ടില്‍? അധികമില്ല. സ്വന്തം സ്ഥാപനം പോലുമറിയാതെ വിദേശയാത്രകളും മറ്റു സൗജന്യങ്ങളും തരപ്പെടുത്തുന്ന പത്രപ്രവര്‍ത്തകര്‍ ധാരാളമുണ്ടുതാനും. സൗജന്യങ്ങള്‍ ഒരു ട്രേഡ്‌ യൂണിയന്‍ അവകാശമായി ഉന്നയിക്കപ്പെടുന്നുമുണ്ട്‌. പത്രപ്രവര്‍ത്തകരില്‍ ബഹുഭൂരിപക്ഷം നിര്‍ധനരായിരുന്ന കാലത്ത്‌ ഏര്‍പ്പെടുത്തിയിരുന്ന യാത്രാസൗജന്യങ്ങള്‍ ഇക്കാലത്തും നിലനിര്‍ത്തേണ്ടതുണ്ടോ? റിപ്പോര്‍ട്ടര്‍ക്കു യാത്രക്കൂലി നല്‍കാത്ത പത്രസ്ഥാപനങ്ങളുണ്ടോ? സാമ്പത്തികമായ ദൗര്‍ബല്യം പത്രപ്രവര്‍ത്തകന്റെ സ്വാതന്ത്യ്രത്തിന്‍മേലുള്ള വിലങ്ങാണ്‌. അതുകൊണ്ടുതന്നെ, അവനു സ്വന്തം കാലില്‍ നില്‍ക്കാനുള്ള ശേഷി നല്‍കുക എന്ന ലക്ഷ്യത്തോടെ ക്ഷേമപദ്ധതികള്‍ക്കു രൂപം നല്‍കുക പത്രസ്വാതന്ത്യ്രത്തെ ശക്തിപ്പെടുത്തുന്ന നടപടി തന്നെയാണ്‌. വേജ്‌ ബോര്‍ഡ്‌, അപകട ഇന്‍ഷുറന്‍സ്‌, രോഗചികിത്സാ സഹായം, പെന്‍ഷന്‍ എന്നിവയില്‍ തുടങ്ങി ഭവനനിര്‍മാണത്തിനു സബ്‌സിഡി വരേക്കും ഇതു നീണ്ടുപോകുമ്പോള്‍ എവിടെയാണിതിനു പരിധി നിര്‍ണയിക്കുക? ഇത്തരം ക്ഷേമപദ്ധതികള്‍ക്കു വേണ്ടി മന്ത്രിമന്ദിരങ്ങള്‍ കയറിയിറങ്ങേണ്ടിവരുന്ന പത്രപ്രവര്‍ത്തകന്‌ അധികാരത്തിനു മുന്നില്‍ തലയുയര്‍ത്തി, നട്ടെല്ലു നിവര്‍ത്തി നില്‍ക്കാന്‍ കഴിയുമോ? പത്രപ്രവര്‍ത്തക സംഘടനാ വേദികളില്‍ ഈ വിഷയം ചര്‍ച്ചചെയ്യേണ്ട കാലം അതിക്രമിച്ചിട്ടുണ്ട്‌.

ദൃശ്യമാധ്യമങ്ങളുടെ വരവ്‌ ഈ മേഖലയില്‍ പുതിയ ചോദ്യങ്ങള്‍ ഉയര്‍ത്തിയിട്ടുണ്ട്‌. സമീപകാലത്ത്‌ മാധ്യമപ്രവര്‍ത്തകരുടെ പ്രവര്‍ത്തന സ്വാതന്ത്ര്യത്തിനു നേരെയുള്ള കയ്യേറ്റമായി ആക്ഷേപിക്കപ്പെട്ട പല സംഭവങ്ങളുടെയും തുടക്കം നമുക്ക്‌ എവിടെ, എപ്പോള്‍, എങ്ങനെ കടന്നുചെല്ലാം എന്നതിനെക്കുറിച്ചുള്ള തെറ്റായ ധാരണകളാണെന്നു കാണാം. ക്യാമറകളുമായി എവിടെയും കയറിച്ചെല്ലാന്‍ നമുക്ക്‌ അധികാരമുണ്ടോ ? നാട്ടിലെ നിയമവും പത്രപ്രവര്‍ത്തകന്റെ ചുമതലകളും തമ്മിലുള്ള വൈരുധ്യം ഉണ്ടെന്നു സമ്മതിക്കാം. എങ്കിലും അനുമതിയില്ലാതെ ആശുപത്രി മുറിയില്‍ കടന്നുചെന്നു ചിത്രീകരണം നടത്തുന്നത്‌ മാധ്യമപ്രവര്‍ത്തകന്റെ അവകാശമായി ഏതെങ്കിലും പരിഷ്‌കൃത സമൂഹം അംഗീകരിക്കുമോ ? രോഗിയുടെ സ്വകാര്യതക്കും സൈ്വര്യത്തിനുമുള്ള അവകാശത്തെക്കാള്‍ വലുതല്ല പത്രപ്രവര്‍ത്തകന്റെ സ്വാതന്ത്ര്യമെന്ന്‌ നാമറിയേണ്ടതുണ്ട്‌. ലൈംഗിക പീഡനത്തിന്‌ വിധേയയായ പെണ്‍കുട്ടിയുടെ വീട്ടിലേക്ക്‌ രാഷ്ട്രീയ നേതാക്കള്‍ അനുയായിവൃന്ദത്തിന്റെയും ടെലിവിഷന്‍ ക്യാമറക്കൂട്ടത്തിന്റെയും അകമ്പടിയോടെ ഇടിച്ചുകയറുന്ന ലോകത്തിലെയൊരേയൊരു നാടായിരിക്കും കേരളം. അനുമതിയില്ലാതെ ആരെയും ചിത്രീകരിച്ചുകൂടെന്നതാണു ധാര്‍മികതയുടെ ഒരു പാഠം. നമ്മള്‍ അനുമതിയില്ലാതെ ചിത്രീകരിക്കുന്നു. അത്‌ എഡിറ്റിങ്ങിനു വിടുക പോലും ചെയ്യാതെ ലൈവായി സംപ്രേഷണം ചെയ്യുന്നുപോലുമുണ്ട്‌. ഇവയിലെല്ലാം ശരികളുടെയും അംശങ്ങളുണ്ടാവാം. പക്ഷേ, അപ്പപ്പോള്‍ തോന്നുന്നത്‌ അപ്പപ്പോള്‍ ചെയ്യുക എന്നതിനപ്പുറം പാലിക്കേണ്ട മര്യാദകളെക്കുറിച്ച്‌ ഒരു ചര്‍ച്ച പോലും നടക്കുന്നില്ല എന്നതാണു കൂടുതല്‍ വലിയ അപകടമായി തോന്നുന്നത്‌. ഭാഗ്യമോ നിര്‍ഭാഗ്യമോ എന്നു പറയാറായിട്ടില്ല, രഹസ്യ ക്യാമറകളുപയോഗിച്ചുള്ള ‘സ്റ്റിങ്ങ്‌ ഓപറേഷനു’കള്‍ കേരളത്തിലേക്ക്‌ ഇനിയും വലുതായി കടന്നുവന്നിട്ടില്ല. അതിലേക്കു കടക്കുന്നതിനു മുമ്പ്‌ ദൃശ്യമാധ്യമങ്ങള്‍ വേറെ നിരവധി ധാര്‍മിക പ്രശ്‌നങ്ങളില്‍ തീരുമാനമെടുക്കേണ്ടതായുണ്ട്‌.

മാധ്യമപ്രവര്‍ത്തനത്തിന്റെ വീഴ്‌ചകള്‍ക്കെതിരെ പൊതുജനങ്ങള്‍ക്ക്‌ എന്താണു പ്രതിവിധി? പത്രം വാങ്ങാതിരിക്കാം. പക്ഷേ, സംഭവിച്ചു കഴിഞ്ഞതിന്‌ അതു പരിഹാരമല്ല. പ്രസ്‌ കൗണ്‍സിലില്‍ പരാതി നല്‍കിക്കോളൂ എന്നുപദേശിക്കാം. സാധാരണക്കാരനു പ്രസ്‌ കൗണ്‍സിലിന്റെ അടുത്ത്‌ പരാതിയുമായി ചെല്ലാന്‍ കഴിയുമോ? ചെന്നവരില്‍ എത്രപേര്‍ക്കു തൃപ്‌തികരമായ പരിഹാരം ലഭിച്ചിട്ടുണ്ട്‌? പ്രസ്‌ കൗസിലിന്‌ ഇക്കാലം വരെ നേതൃത്വം നല്‍കിയവരാരും തന്നെ പ്രസ്‌ കൗണ്‍സില്‍ പ്രവര്‍ത്തനത്തില്‍ തൃപ്‌തരല്ല. പ്രസ്‌ കൗണ്‍സിലിന്റെ വിധി ബന്ധപ്പെട്ട പത്രസ്ഥാപനം പുച്ഛിച്ച്‌ ചവറ്റുകൊട്ടയിലെറിഞ്ഞാല്‍ നിസ്സഹായതയോടെ നോക്കിനില്‍ക്കാനേ പ്രസ്‌ കൗണ്‍സിലിനു കഴിയൂ.

വായനക്കാര്‍ക്കു പരാതി നല്‍കാനും തൃപ്‌തികരമായ പരിഹാരമുണ്ടാക്കാനും പല വികസിത രാജ്യങ്ങളിലും ‘ഓംബുഡ്‌സ്‌മാന്‍’ സംവിധാനമേര്‍പ്പെടുത്തിയിട്ടുണ്ട്‌. സ്വന്തം ഓംബഡ്‌സ്‌മാനള്ള പത്രസ്ഥാപനങ്ങളുമുണ്ട്‌. ഇന്ത്യയില്‍ ഇതുവരെ ഈ പരീക്ഷണത്തിന്‌ ദ ഹിന്ദുവിനു മാത്രമേ ധൈര്യമുണ്ടായിട്ടുള്ളു.

പൊതുജനത്തിന്റെ വിശ്വാസമാണു പത്രത്തെ നിലനിര്‍ത്തുന്നത്‌. ആ വിശ്വാസം തകര്‍ക്കപ്പെട്ടാല്‍ പത്രപ്രവര്‍ത്തനം എന്ന തൊഴിലിന്റെയും ഫോര്‍ത്ത്‌ എസ്‌റ്റേറ്റിന്റെയും നിലനില്‍പ്പ്‌ അപകടത്തിലാവും. നിലനില്‍പ്പിനും അതിജീവനത്തിനും വേണ്ടി നാം ചെയ്യുന്ന പലതും നമ്മുടെ നിലനില്‍പ്പിനെയും അതിജീവനത്തെയുമാണ്‌ ഇല്ലാതാക്കുന്നത്‌ എന്നു നാം തിരിച്ചറിയേണ്ടിയിരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Go Top