കേരളമുണ്ടായി അറുപതു വര്‍ഷത്തിനിടയില്‍ മലയാള പത്രമാധ്യമങ്ങളില്‍ എന്തെല്ലാം മാറ്റങ്ങളുണ്ടായി എന്ന് ഒരു ഓട്ടപ്രദക്ഷിണത്തിലൂടെ ഓടിച്ചുനോക്കുകയാണ് ഇവിടെ. മുഖവുരയില്‍ സൂചിപ്പിച്ച ഒരു കാര്യം ഇവിടെ ആവര്‍ത്തിക്കുന്നു- അറുപത് വര്‍ഷം സംഭവിച്ചതെല്ലാം ഇവിടെ വിസ്തരിക്കുക സാധ്യമല്ല. ഇതൊരു ഓട്ടപ്രദക്ഷിണം മാത്രമാണ്.
കേരളമുണ്ടാകും മുന്‍പ് ജനിച്ച കേരളം, പത്രങ്ങളെ ഞെട്ടിച്ച ജനവിധി, ലോകം കേരളത്തില്‍ കണ്ണു നട്ടപ്പോള്‍, കടുത്ത മത്സരം അസാമാന്യ വളര്‍ച്ച, പ്രൊഫഷനലിസത്തിന്റെ വരവ്, ന്യൂസ് റൂമുകളിലെ കൂട്ടമരണ്ം, കുനിയുകയും ഇഴയുകയും ചെയ്ത കാലം, ജനാധിപത്യസംസ്‌കാരം വളര്‍ത്താന്‍ പേനയെടുത്തവര്‍, വൈകീട്ട് വായിക്കുന്ന വാര്‍ത്തകള്‍, അസംഖ്യം മാധ്യമങ്ങള്‍, അപൂര്‍വം വനിതകള്‍, മലയാളത്തിന്റെ അഭിമാനങ്ങള്‍, ഇ
ഇത്തിരി രാഷ് ട്രീയം ഇത്തിരി നര്‍മം, സ്ഥാപനങ്ങളും സംരംഭങ്ങളും, ഇന്ദ്രപ്രസ്ഥത്തില്‍ കേരളത്തിന്റെ പ്രതിനിധികള്‍, കളിയുടെ കാര്യം കുറച്ച് ചരിത്രവും, നിലനില്‍ക്കാന്‍ ക്ലേശിക്കുന്ന ഇ മാധ്യമം, സുവര്‍ണകാലം പിന്നിട്ട ആനുകാലികങ്ങള്‍, വിനോദം വിനോദം വിനോദം, ചില വിജയഗാഥകള്‍, ചില പരാജയങ്ങള്‍, പത്രങ്ങള്‍ മുന്നോട്ട്…ഭാവി? എന്നീ അധ്യായങ്ങള്‍ ഉള്‍ക്കൊള്ളതാണ് ഈ പുസ്തകം.
ആകെ പേജ് 150
ഒരു കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരണം
2017 ജുലൈ
മലയാള മാധ്യമം അകവും പുറവും എന്ന പുസ്തകത്തെക്കുറിച്ച് മറുനാടന്‍ മലയാളി ഓണ്‍ലൈന്‍ പ്രസിദ്ധീകരണത്തില്‍ പ്രശസ്ത നിരൂപകന്‍ ഡോ.ഷാജി ജേക്കബ് എഴുതിയ ലേഖനത്തിന്റെ ലിങ്ക് ചുവടെ…
https://www.marunadanmalayalee.com/column/pusthaka-vich-ram/review-by-shaji-jacob-96714