ആന്റണിയുടെ മട്ടുമാറിയ വിധം

ഇന്ദ്രൻ

കേരളത്തില്‍ തിരഞ്ഞെടുപ്പിന്റെ ചെണ്ട മുട്ടിത്തുടങ്ങിയാല്‍ എ.കെ.ആന്റണിക്ക് ഡല്‍ഹിയില്‍ ഇരിക്കപ്പൊറുതി കിട്ടാറില്ല. ഇങ്ങോട്ടുപറക്കും. കുറെക്കാലമായി അത് പതിവാണ്. വേറെ ആരുണ്ട് വരാന്‍? സോണിയാജിയും രാഹുല്‍ജിയും ഒും കൂട്ടിയാല്‍കൂടില്ല. ഒരുദിവസം, ഏറിയാല്‍ രണ്ടുദിവസം അവര്‍
മിന്നല്‍പര്യടനം നടത്തി മടങ്ങും. പത്രങ്ങളില്‍ ഓന്നം പേജില്‍ കളര്‍ ഫേട്ടോ വരുമെന്നതൊഴിച്ച് ബാക്കിയെല്ലാം വലിയ പൊല്ലാപ്പാണ്. ആളെക്കുട്ടാന്‍ ലോറിയും ബസ്സും വേറെ ഇറക്കണം. അതിന്റെ ചെലവും മെനക്കേടും ചില്ലറയല്ല. എന്നാല്‍ ആള് കൂടുമോ? അതൊട്ടില്ലതാനും. ആന്റണിയാകുമ്പോള്‍ ഈ പ്രശ്‌നമൊന്നുമില്ല. ജനംവന്നില്ലെങ്കിലും മാധ്യമക്കാര്‍ കൂട്ട’മായി വരും. അഞ്ചോ പത്തോ ദിവസം സഞ്ചരിച്ച് ഓരോ പുതിയ നമ്പറുകള്‍ ഇറവിടും. വോട്ടെടുപ്പുവരെ അതിന്റെ ചര്‍ച്ചയുംനടക്കും. നിയമസഭാതിരഞ്ഞെടുപ്പിലും ലോക്‌സഭാതിരഞ്ഞെടുപ്പിലും വി.എസ്.അച്യുതാനന്ദന്‍ അരങ്ങ് അടക്കിവാഴുമ്പോള്‍, അത്രത്തോളമായില്ലെങ്കിലും ഒരു കൈ നോക്കിയത് ആന്റണിയാണ്.

കുറെക്കാലമായി ഹിന്ദുത്വക്കാരുടെ ഗുഡ്ബുക്കില്‍ ആയിരുന്നു ആന്റണി. ആള് കോണ്‍ഗ്രസ്സാണെങ്കിലും ന്യൂനപക്ഷവിഷയത്തില്‍ സത്യം പറയുന്ന ആളാണെന്ന അഭിപ്രായം അവര്‍ക്കുണ്ടായിരുന്നു. 1993 ജനവരിയില്‍ തുടങ്ങിയതായിരുന്നു ഈ പ്രിയം. മതേതരക്കാരുടെ പൊതുലൈന്‍, ഹിന്ദുത്വപക്ഷത്തെ ആവോളം അധിക്ഷേപിക്കുക, ന്യൂനപക്ഷത്തെ പ്രീണിപ്പിക്കുക എന്നതാണല്ലോ. പൊതുലൈനുകളില്‍ ചരിക്കുന്ന നേതാവല്ല ആന്റണി. അദ്ദേഹം മട്ടൊന്നുമാറ്റി. ഭൂരിപക്ഷസമുദായത്തിന്റെ വിശാലമനസ്‌കതയും സൗഹാര്‍ദ്ദവുമാണ് മതേതരത്വത്തെ നിലനിര്‍ത്തുന്നതെന്നും ഹൈന്ദവ ഭൂരിപക്ഷത്തിന്റെ സൗഹൃദവും സന്മനസ്സും നേടാന്‍ ന്യൂനപക്ഷം ശ്രമിക്കണമെന്നും മറ്റുമായിരുന്നു പുതിയ ലൈന്‍. ലൈനൊക്കെ കൊള്ളാം പക്ഷേ, ന്യൂനപക്ഷവും കൂടെയില്ല ഭൂരിപക്ഷവും കൂടെയില്ല എന്ന അവസ്ഥയാവും എന്ന് അന്ന് പലരും പറഞ്ഞെങ്കിലും ആന്റണി മൈന്‍ഡ് ചെയ്തില്ല. വോട്ടെണ്ണിയപ്പോള്‍ ബോധ്യപ്പെട്ടു- ഉണ്ടായിരുന്ന ന്യൂനപക്ഷവോട്ട’് പോവുകയും ചെയ്തു, കിട്ടുമെന്ന് വിചാരിച്ച ഹിന്ദുവോട്ട്‌  വന്നതുമില്ല. എന്നിട്ടും ആന്റണി വാക്കൊന്നും മാറ്റിയില്ല കേട്ടോ. ഇതാ, ഒരവര്‍ഷം മുമ്പ് ലോക്‌സഭാതിരഞ്ഞെടുപ്പു കഴിഞ്ഞുവന്നപ്പോഴും ആന്റണിയുടെ പഴയ ഭാഷ പഴയതുതന്നെ ആയിരുന്നു. കോണ്‍ഗ്രസ്സിന്റെ മതേതരനിലപാടില്‍ ജനങ്ങള്‍ക്ക് സംശയമുണ്ടെന്നായിരുന്നു പുതിയ വെളിപാട്.

സൂക്ഷ്മമായ വിശകലനം വേണമല്ലോ ആരോന്നിന്റെയും അര്‍ത്ഥം അറിയാന്‍. ബി.ജെ.പി.യെ ജയിപ്പിച്ച ജനത്തെയാണ് ആന്റണി ഉദ്ദേശിച്ചത്
എങ്കില്‍ അവരുടെ സംശയം ഇല്ലാതാക്കാന്‍ എന്തുചെയ്യണം? കോണ്‍ഗ്രസ്് അതിന്റെ മതേതരത്വലൈനില്‍ വെള്ളം ചേര്‍ക്കണം, മൃദുഹിന്ദുത്വലൈന്‍ സ്വീകരിക്കണം എന്നാണ് കവി ഉദ്ദേശിച്ചത് എ്ന്ന് നിരൂപകര്‍ വ്യാഖ്യാനിച്ചു. എന്നിട്ടും സംശയം മാറാത്തവരുടെ സൗകര്യാര്‍ത്ഥം 1993 ലെ പ്രസ്താവന ഉദ്ധരിച്ച് സന്ദര്‍ഭം വ്യക്തമാക്കിക്കൊടുത്തു. പിന്നെ അദ്ദേഹത്തെ കണ്ടത് കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പുകാലത്താണ്. വി.എസ്. അച്യുതാനന്ദന് പഞ്ചായത്തും പാര്‍ലമെന്റും തമ്മിലൊന്നും വലിയ വ്യത്യാസമില്ല. ഏതു ലവലിലും കളിക്കും. വി.എസ്സിന്റെ ലവലില്‍ കളിക്കാന്‍ പിണറായിക്ക് പോലും പറ്റില്ല, പിന്നെയല്ലേ ഇസ്ത്തിരിയിട്ട ഖദറും അച്ചടിമലയാളവുമായി നടക്കുന്ന ആന്റണിക്ക് പറ്റുന്നത്. സ്വതേ ഉള്ളതിനേക്കാള്‍ ഒരിഞ്ച് ഉയരം കുറഞ്ഞാണ് അത്തവണ ആന്റണി കേരളം വിട്ടത്.   .

ഇത്തവണയും വന്നു ആന്റണി. അപ്രതീക്ഷിതമായി ഇത്തവണ തോക്ക് തിരിച്ചത് ബി.ജെ.പി.ക്കെതിരെ ആയിരുന്നു. എന്താണ് പ്രകോപനം എന്നറിയാതെ അവര്‍ പരക്കെ ഞെട്ടി. ചില്ലറ മതേതരത്വവും ചില്ലറ വിര്‍ഗീയവിരുദ്ധവും പണ്ടും പറയാറുണ്ടെന്നത് ശരിതന്നെ. പക്ഷേ, ബി.ജെ.പി.യില്ലാത്ത നിയമസഭ ഉണ്ടാവണം, ഇല്ലെങ്കില്‍ വിവേകാനന്ദസ്വാമി പറഞ്ഞിടത്തേക്ക് കേരളമെത്തും എന്നെല്ലാമാണ് ആന്റണി പറഞ്ഞുതുടങ്ങിയത്. ബി.ജെ.പി.നിയമസഭയില്‍ അക്കൗണ്ട് തുടങ്ങിയാല്‍ കേരളത്തില്‍ വര്‍ഗീയകലാപം ഉണ്ടാകുമെന്നു പറഞ്ഞത് കുമ്മനം രാജശേഖരന് ഒട്ടും സഹിച്ചിട്ടില്ല. ആന്റണി ഭരിക്കുമ്പോഴാണ് മാറാട് കൂട്ടക്കൊല ഉണ്ടായത്. അന്നുണ്ടാകാത്ത വര്‍ഗീയകലാപം അക്കൗണ്ട് തുടങ്ങിയാലാണോ ഉണ്ടാവുക  എന്ന്് കുമ്മനം ചോദിച്ചെങ്കിലും ആന്റണി അപ്പോഴേക്കും ഡല്‍ഹിക്കു കുതിച്ചിരുന്നു. ആന്റണിയെയും സോണിയയെയും ഒറ്റവെടിക്ക് വീഴ്ത്താനുള്ള തോക്കുമായി ബി.ജെ.പി. ഹെലികോപ്റ്ററില്‍ പാര്‍ലമെന്റില്‍ വിറങ്ങിയ വിവരം ലഭിച്ചാണ് അങ്ങോട്ടുകുതിച്ചത്. ആത്മരക്ഷയേക്കാള്‍ വലുതായി വേറെയൊന്നുമില്ല.

ഏതുപ്രായത്തിലും പാഠം പഠിക്കാം. ഭൂരിപക്ഷത്തെ പ്രീണിപ്പിക്കാന്‍ നോക്കിയാല്‍ ന്യൂനപക്ഷം ഇടതുകണ്ടത്തിലേക്ക് ചാടും. തദ്ദേശസ്വയംഭരണതിരഞ്ഞെടുപ്പോടെ അത് വ്യക്തമായി. ഇനി പാിട്ടിന്റെ മട്ടുമാറണം. ഇല്ലെങ്കില്‍, ഭൂരിപക്ഷവുമില്ല, ഭൂരിപക്ഷവുമില്ലാതെ പാര്‍ട്ടിയും മുമേമണിയും ന്യൂനാല്‍ന്യൂനമാകും. ബി.ജെ.പി.രഹിത നിയമസഭ ഉണ്ടായാലും ഇല്ലെങ്കിലും കോണ്‍ഗ്രസ് രഹിത ഭാരതം ഉണ്ടാവാതെ നോക്കണമല്ലോ.
****

ഇതെല്ലാമായിട്ടും സീതാറാം യെച്ചൂരി പറഞ്ഞു നടക്കുന്നത് യു.ഡി.എഫും ബി.ജെ.പി.യും തമ്മില്‍ നീക്കുപോക്കോ ധാരണയോ എന്തോ ഒുന്നുണ്ടെന്നാണ്. ഇംഗഌഷില്‍ യെച്ചൂരിക്ക് ‘അണ്ടര്‍സ്റ്റാന്‍ഡിങ്ങ്’ എന്നു പറഞ്ഞാല്‍മതി. നമുക്കുപക്ഷേ, പെട്ടന്നങ്ങ് അണ്ടര്‍സ്റ്റാന്‍ഡ് ആവില്ല. പ.ബംഗാളില്‍ സി.പി.എമ്മും കോണ്‍ഗ്രസ്സുംതമ്മില്‍ ഉള്ളത് ധാരണയാണോ നീക്കുപോക്കാണോ കൂട്ടുകെട്ടാണോ മുന്നണിയാണോ അണ്ടര്‍സ്റ്റാന്‍ഡിങ്ങാണോ?  തിട്ടമതാര്‍ക്കറിയാം… എല്ലാം ചേര്‍ന്നതാണ് പ.ബംഗാളിലെ കോണ്‍ഗ്രസ്-സി.പി.എം. ഇടപാട്.

സവിശേഷാവസ്ഥയിലാണ് കേരളം.  പ്രത്യക്ഷത്തില്‍ കാണുന്നതുവേറെ, അടിയിലെ ഒഴുക്കുവേറെ. യൂ.ഡി.എഫുമായുള്ള ഒത്തുകളി വിജയിച്ചാലേ ബി.ജെ.പി.ക്ക് സീറ്റ് കിട്ടൂ എന്നാണ് സീതാറാം യെച്ചൂരി പറഞ്ഞത്. വോട്ട്’്കണക്ക് മുന്നില്‍ വെച്ച് ആര്‍ക്കും എന്തും വാദിക്കാം. ലോക്‌സഭാതിരഞ്ഞെടുപ്പിലെ കണക്കുപ്രകാരം തിരുവനന്തപുരത്ത് നാല് നിയമസഭ മണ്ഡലത്തില്‍ ബി.ജെ.പി.യാണ് ഓന്നം സ്ഥാനത്ത്. ഈ നാലിടത്തും ഇടതുപക്ഷമാണ് മൂന്നാം സ്ഥാനത്ത്. ഒ.രാജഗോപാലിനെ തോല്പ്പിക്കാന്‍ എല്‍.ഡി.എഫുകാര്‍ ശശി തരൂരിന് വോട്ടുചെയ്‌തെന്നും വാദിക്കാം, തരൂരിനെ  തോല്പ്പിക്കാന്‍ വോട്ടുചെയ്‌തെന്നും വാദിക്കാം.

അപ്രവചനീയമാണ് വോട്ടര്‍മനസ്സിന്റെ നീക്കങ്ങളും പോക്കുകളും. അതറിയാതെയാണ്  വ്യാഖ്യാനങ്ങളും പ്രവചനങ്ങളും നടക്കുന്നത്. ആര്‍ക്കും ആരുമായും നീക്കുപോക്കാവാം, ധാരണയാവാം. ആര്‍ക്കുമില്ല സ്ഥിരം ശത്രുവും മിത്രവും. സ്ഥിരമായുള്ളത് സ്വന്തം താല്പര്യം മാത്രം. അതുനേടാന്‍ ആരുടെയും കാലുവാരാം, ആരെയും സഹായിക്കാം. ഒരു നിശ്ചയവുമില്ല ഒിനും…
****

ചില സന്ദര്‍ഭങ്ങളില്‍ യു.ഡി.എഫുകാര്‍ കാണിക്കുന്ന സത്യസന്ധത കണ്ടാല്‍ ആരുടെയും കണ്ണ് നിറഞ്ഞുപോകും. ചാനലുകാരും പത്രക്കാരും വഴിയേ പോകുന്ന അവനും ഇവനും എല്ലാം തിരഞ്ഞെടുപ്പിന് മൂന്നുമാസം മുമ്പുമുതല്‍ അഭിപ്രായ സര്‍വ്വെ നടത്തിക്കൊണ്ടിരിക്കുകയാണ്. നിര്‍ഭാഗ്യവശാല്‍ ആരുംതന്നെ യു.ഡി.എഫിന്റെ വിജയം സംശയലേശമെന്യേ പ്രവചിച്ചില്ല.

എന്തുപരിഹാരം? സ്വന്തമായി  ഒരു സര്‍വ്വെ നടത്തുകതന്നെ. പാര്‍ട്ടിയുടെ കൈവശം ഇപ്പോഴൊരു ഇവന്റ് മാനേജ്‌മെന്റ് സ്ഥാപനമുണ്ട്. അവരാണ് തിരഞ്ഞെടുപ്പിന്റെ പല പണികളും ചെയ്യുന്നത്. ക്ലയന്റിന് വേണ്ടിയുള്ള ഒരു അഭിപ്രായ സര്‍വ്വെ നടത്തുക എന്നത് ആ പാക്കേജില്‍ പെടുന്നതാവാം. സര്‍വ്വെ നടത്തി ക്ലയന്റ് തോല്‍ക്കും എന്നു് റിപ്പോര്‍ട്ട് കൊടുക്കുന്ന ഒരു ബുദ്ധിശൂന്യനും ഈ ഭൂലോകത്തുണ്ടാവില്ല. അങ്ങനെയാണ് കേരളത്തില്‍ യു.ഡി.എഫിന് വിജയസാധ്യത എന്ന സര്‍വ്വെ കണ്ടെത്തല്‍ വാര്‍ത്ത ആകുന്നത്. വാര്‍ത്തയില്‍ സത്യം മറച്ചുവെച്ചില്ല-ഞങ്ങള്‍ കാശ് കൊടുത്ത് നടത്തിച്ചതാണ് സര്‍വ്വെ എന്നുതുറന്നുപറഞ്ഞു. തോല്‍ക്കുമെന്ന് അവര്‍ പ്രവചിച്ചിരുുവെങ്കില്‍ ഈ പ്രസ് റിലീസ് ഉണ്ടാകുമോ എന്നു ചോദിക്കരുത്. അവര്‍ അങ്ങനെ പ്രവചിക്കുകയില്ലല്ലോ…..!
***
കേസ്സുകളുടെ എണ്ണത്തില്‍ ഒന്നാം സ്ഥാനത്ത് എല്‍.ഡി.എഫ് ആണെന്ന്് യു.ഡി.എഫിന്റെ വേറൊരു സര്‍വ്വെ കണ്ടെത്തിയിരിക്കുന്നു. 140 എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥികളുടെ പേരില്‍ 685 കേസ്സുണ്ടത്രെ. രണ്ടാം സ്ഥാനം ബി.ജെ.പി.ക്ക് 153 കേസ്. പുവര്‍ തേഡ് പ്രൈസ് യു.ഡി.എഫിന്- വെറും 106 കേസ്. ശരാശരി ഒരു കേസ്സെങ്കിലും സ്ഥാനാര്‍ത്ഥിക്ക് ഇല്ലാത്ത മുന്നണിക്ക് ഭരിക്കാന്‍ എന്തു യോഗ്യത എന്നു ചോദിച്ചുപോകുന്നു. കേസ് എന്നേ പറയുന്നുള്ളൂ. സൈക്കിള്‍ ഡബ്ള്‍ എടുത്ത കേസ്സാണോ, കള്ളനോട്ട’് അടിച്ച കേസ് ആണോ എന്നൊന്നും പറയാത്തതു മോശമായിട്ട
കേസ്സെണ്ണലില്‍ നിര്‍ത്തിക്കൂടാ. സ്വത്തുവിവരവും സ്ഥാനാര്‍ത്ഥികള്‍ നല്‍കിയിട്ടുണ്ടല്ലോ. 140 സ്ഥാനാര്‍ത്ഥികളുടെ ആകെ സ്വത്ത്, ഭാര്യമാരുടെ ആകെ സ്വത്ത്, വഹിക്കുട്ട സ്ഥാനങ്ങളുടെ എണ്ണം, സ്ഥാനത്ത് കടിച്ചുതൂങ്ങിയ ആകെ കാലം തുടങ്ങിയ വിവരങ്ങളും സമാഹരിക്കാവുതാണ്. എന്തിലെങ്കിലും യു.ഡി.എഫിന് ഒാം സ്ഥാനം കിട്ടാതിരിക്കില്ല.

Leave a Reply

Your email address will not be published. Required fields are marked *

Go Top