ഇന്ത്യയിലെ മൂന്നാം മുന്നണിയുടെ ആചാര്യന്‍ ആര് എന്നുചോദിച്ചാല്‍ ആരും രണ്ടുവട്ടം ആലോചിക്കാതെ ഉത്തരം നല്‍കും. അത് കര്‍ണാടകയിലെ വിനീത കര്‍ഷകന്‍ ദേവഗൗഡ തന്നെ. പൊതുതിരഞ്ഞെടുപ്പിന് മുമ്പ്‌് കര്‍ണാടകയിലെ തുംകൂറില്‍ സമ്മേളിച്ചാണ് രാജ്യത്തെ ഉടതുപക്ഷനേതാക്കള്‍ മൂന്നാം മുന്നണിയുടെ രൂപവല്‍ക്കരണം പ്രഖ്യാപിച്ചത്. ഉയര്‍ത്തിപ്പിടിച്ച കൈകള്‍ കോര്‍ത്തുുള്ള നേതാക്കളുടെ ആ നില്‍പ്പ് മാധ്യമങ്ങളില്‍ കണ്ടപ്പോഴുണ്ടായ രോമാഞ്ചം ഇപ്പോഴും അടങ്ങിയിട്ടില്ല. പൊതുവെ ഇത്തരം മഹാപ്രസ്ഥാനത്തിന്റെ ജന്മം ഡല്‍ഹിയിലാണ് നടക്കാറുള്ളത്. ഇത്തവണ അതു തുംകൂറിലാണ് നടന്നത്. വിനീതകര്‍ഷകന്റെ ഇന്ദ്രപ്രസ്ഥത്തിലേക്കുള്ള ജൈത്രയാത്രയുടെ തുടക്കം കര്‍ണാടക കര്‍ഷകപട്ടണത്തിലല്ലാതെ മറ്റെങ്ങ് നടത്താന്‍.
ചില ചിത്രങ്ങള്‍ ജനങ്ങളെ ചില ദുരന്തങ്ങള്‍ ഢര്‍മിപ്പിക്കും. തുംകൂര്‍ അങ്ങനെയൊരു ദുരന്തം ഢര്‍മിപ്പിച്ചുകാണണം. ദേവഗൗഡ ഇന്ത്യന്‍ പ്രധാനമന്ത്രിയായ ദുരന്തം. ഏതാണ്ട് ഒരിനം മൂന്നാം മുന്നണിയാണ് 1996 ല്‍ ദേവഗൗഡയെ പ്രധാനമന്ത്രിയാക്കിയത്. ആരുമറക്കും ആ ദു:സ്വപ്‌നം. അന്ന് മൂന്നാം മുന്നണി ന്നാം മുന്നണിയുടെ അനുബന്ധമായിരുന്നു. മൂന്നാം മുന്നണിയെ സീതാറാം കേസരിയുടെ കോണ്‍ഗ്രസ്സാണ് താങ്ങി നിര്‍ത്തിയത്. അത്തരം ദുസ്വപ്‌നങ്ങളുടെ ആവര്‍ത്തനം ഭയന്നാവും ജനം ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ ഇടതു – മൂന്നാം മുന്നണി സഖ്യത്തിന്റെ കഥ കഴിച്ചത്.
തുംകൂറിലെ മൂന്നാം മുന്നണി സ്ഥാപകരില്‍ പലരും കോണ്‍ഗ്രസ്സിന് വേണ്ടി വോട്ടുപിടിക്കുന്ന കാഴ്‌ചയും ജനം കണ്ടതാണ്. ദേവഗൗഡ മോശമായിരുന്നില്ല. അദ്ദേഹത്തിന്റെ പുത്രന്‍ സോണിയാഗാന്ധിയെ കാണാന്‍ പോയത് മാധ്യമങ്ങളില്‍ വാര്‍ത്തയായിരുന്നു. നല്ല മഞ്ഞുള്ളതുകൊണ്ട് തലയില്‍ മുണ്ടിട്ടാണ് പോയത്. മന്ത്രിസ്ഥാനം ചോദിക്കാന്‍ രഹസ്യമായി പോയതാണെന്ന് ചിലര്‍ തെറ്റിദ്ധരിച്ചു. കര്‍ണാടകയുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് പോയതെന്ന് അച്ഛനും മോനും പറഞ്ഞപ്പോള്‍ രാജ്യം അതപ്പടി വിശ്വസിച്ചിരിക്കാനേ ഇടയുള്ളൂ. അത്ര വിശ്വാസ്യതയുളളവരാണ് ഇരുവരും. പണ്ട് പ്രധാനമന്ത്രിയായിരുന്ന കാലത്ത് നരസിംഹറാവുവിന്റെയും സീതാറാം കേസരിയുടെയും വീട്ടിലേക്ക്‌് ഈ വിധം നിശാസഞ്ചാരം നടത്തി നല്ല ശീലമുള്ളതാണ് പിതാവിന്.
യു.പി.എ.ക്ക് ഭൂരിപക്ഷത്തിന് രു വിഷമവും ഇല്ലെന്നുറപ്പായപ്പോള്‍ കയ്യാലപ്പുറത്തെ കക്ഷികള്‍ ഒന്നൊന്നായി മന്‍മോഹന് പിന്തുണ പ്രഖ്യാപിക്കുകയുണ്ടായി. ലോക് സഭയില്‍ പ്രതിപക്ഷമില്ലാതായിപ്പോകുമോ എന്ന ആശങ്ക ഉയരുംവിധമായിരുന്നു കക്ഷികള്‍ മന്‍മോഹന്റെ മുന്നില്‍ ക്യു നിന്നത്. കൂട്ടത്തില്‍ ദേവഗൗഡയുടെ പാര്‍ട്ടിയുമുണ്ടായിരുന്നു. പാര്‍ട്ടി യു.പി.എ സര്‍ക്കാറിന് നിരുപാധിക പിന്തുണ നല്‍കുന്നുണ്ടെന്ന് പുത്രന്‍ കുമാരന്‍ രണ്ടാഴ്‌ച മുമ്പും പത്രക്കാരോട് പറയുകയുണ്ടായി. വെറുതെ കേറി പിന്തുണച്ചതല്ല എന്നും മന്‍മോഹന്‍സിങ്ങും സോണിയാഗാന്ധിയും മന്ത്രി ഗുലാം നബി ആസാദും ആവശ്യപ്പെട്ടതുകൊണ്ടാണ് അതിനുതയ്യാറായതെന്നുമാണ് കുമാരസ്വാമി പറഞ്ഞത്. അല്ലാതെ കൂമാരനെ കേന്ദ്രമന്ത്രിയാക്കുമെന്ന് മോഹിച്ചൊന്നുമായിരുന്നില്ല.
ലവലേശം വിശ്വസിക്കാന്‍ കൊള്ളാത്ത കക്ഷികളായതുകൊണ്ട് അച്ഛനെയും മകനെയും യു.പി.എ.യുടെ നാലയലത്ത് പ്രവേശിപ്പിക്കരുതെന്ന് കര്‍ണാടക കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. സീതാറാം കേസരിയുടെ കാല് പിടിച്ച് പ്രധാനമന്ത്രിസ്ഥാനത്ത് തുടരുന്നതിനിടയില്‍ കേസരിയെ കൊലപാതകശ്രമക്കേസ്സില്‍ പ്രതിയാക്കാന്‍ മുതിര്‍ന്ന നീചനാണ് ഗൗഡയെന്നുവരെ അവര്‍ പറഞ്ഞു. കോണ്‍ഗ്രസ്സും ബി.ജെ.പി.യും കര്‍ണാടകയിലെ കമ്യൂണിസ്റ്റുകാരും ഒരു കാര്യത്തില്‍ യോജിക്കും- ഗൗഡയെപ്പോലെ വിശ്വസിക്കാന്‍ കൊള്ളാവുന്ന രു കക്ഷി ലോകത്ത് വേറെയില്ല ! കുറച്ചുവൈകിയാണെങ്കിലും കേരളത്തിലെ ജനതാദളിനും അക്കാര്യം ബോധ്യപ്പെട്ടു.
ഇങ്ങനെയെല്ലാമുള്ള ഗൗഡ രണ്ടാഴ്‌ച മുമ്പ് പെട്ടെന്ന് ഇടതുപക്ഷമായി. കേന്ദ്രത്തില്‍ യു.പി.എ.ക്കൊപ്പം നില്‍ക്കാം, കര്‍ണാടകത്തില്‍ ബി.ജെ.പി.ക്കൊപ്പം നില്‍ക്കാം- എന്നാല്‍ കേരളത്തില്‍ ഇടതുപക്ഷത്തെ വിടുന്ന പ്രശ്‌നമില്ല. കേരളത്തിലെ പാര്‍ട്ടി ഇടതുപക്ഷം വിട്ടാലും ഗൗഡ ഇടതുപക്ഷത്ത് നില്‍ക്കും. പുത്രനെ കോണ്‍ഗ്രസ് മന്ത്രിയാക്കില്ലെന്ന് പറഞ്ഞ സ്ഥിതിക്ക് ഇനി മറ്റൊന്നും നോക്കാനില്ല. രുവട്ടം പ്രധാനമന്ത്രിയായിപ്പോയതാണ് പൊല്ലാപ്പായത്. ഇല്ലെങ്കില്‍ എവിടെയെങ്കിലും ഗവര്‍ണറോ മറ്റോ ആയി പ്രശ്‌നം തീര്‍ക്കാമായിരുന്നു. മുന്‍പ്രധാനമന്ത്രി ഗവര്‍ണറാകുന്നത് ഭരണഘടനാവിരുദ്ധമൊന്നുമല്ലെങ്കിലും കേള്‍ക്കുമ്പോളൊരു പീറാസ്സായി തോന്നുന്നുവെന്നുമാത്രം.
കൊള്ളാവുന്നരു ദേശീയനേതൃത്വത്തെ കിട്ടാന്‍ കേരളത്തിലെ ജനതാദള്‍ പെടുന്ന പാട് ചില്ലറയൊന്നുമല്ല. കുറെക്കാലം ദേവഗൗഡയെ തലപ്പത്ത് പ്രതിഷ്‌ഠിച്ച് സാമാന്യം സന്തോഷപൂര്‍വം ജീവിച്ചുപോന്നു. ആയിടയ്‌ക്കാണ് ഗൗഡ പോയി ബി.ജെ.പി.ക്കൊപ്പം പാര്‍പ്പ് തുടങ്ങിയത്. ഗൗഡയെ തള്ളിപ്പറഞ്ഞില്ലെങ്കില്‍ കേരളത്തിലെ ഇടതുപക്ഷമുന്നണിയിലെ സ്ഥാനം തെറിക്കുമെന്ന് ഉറപ്പുള്ളതുകൊണ്ട് ദേശീയ നേതൃത്വത്തെ മാറ്റേണ്ടിവന്നു. വയ്യാതെ കിടക്കുന്ന സുരേന്ദ്രമോഹനെ പൊക്കിക്കൊണ്ടുവന്ന് ദേശീയപ്രസിഡന്റാക്കി വേറൊരു ജനതാദള്‍ ഉണ്ടാക്കി. വൈകാതെ ഗൗഡ ബി.ജെ.പി.യെ ചതിച്ച് മന്ത്രിസഭ പൊളിച്ച് വീണ്ടും ശുദ്ധ മതേതരനായപ്പോള്‍ സുരേന്ദ്രമോഹനെ തഴഞ്ഞ് കേരളദള്‍ ഗൗഡയെ പുനര്‍ആശ്ലേഷിച്ചു.
അങ്ങനെ ചെയ്യും മുമ്പ് മുലായം സിങ്ങ് യാദവിനെ പിന്‍പറ്റിയാലോ എന്നുപോലും ആലോചിച്ചു. ഏതാണ്ട് ചില ഇടപാടുകളൊക്കെ തുടങ്ങിവെച്ചതുമാണ്. അപ്പോഴതാ മുലായം കാലുമാറി കോണ്‍ഗ്രസ് പക്ഷത്ത് ചേരുന്നു. പെട്ടെന്ന് അങ്ങേര്‍ക്ക് ആണവക്കരാറിനോട് സ്‌നേഹം വന്നതാണ് പ്രശ്‌നമായത്. ഇടതുപക്ഷം പിന്തുണ പിന്‍വലിച്ച ഴിവില്‍പോയി മന്‍മോഹനെ പിന്തുണച്ച് രക്ഷിക്കുകയും ചെയ്‌തു. നമ്മളാണെങ്കില്‍ കടുത്ത കരാര്‍വിരുദ്ധരും. എന്തൊരു കഷ്ടപ്പാട്. ഇപ്പോള്‍ ആണവക്കരാര്‍ പറഞ്ഞുകേട്ടത്ര മോശമായിരുന്നില്ലെന്ന് നമുക്കും ബോധ്യപ്പെട്ടുവരുന്നുണ്ട്. പറഞ്ഞിട്ടെന്തുകാര്യം, അപ്പോളതാ മുലായം വീണ്ടും കോണ്‍ഗ്രസ് വിരുദ്ധനായിരിക്കുന്നു. ഇനിയെന്തുചെയ്യും ? ചിറ്റൂര്‍ മുതല്‍ പാനൂര്‍ വരെയുള്ള വിശാല ദേശത്ത് പരന്നുകിടക്കുന്ന ദേശീയപാര്‍ട്ടിയായി മാറുന്നതാണ് നല്ലത്, വേറെ ശല്യമൊന്നുമുണ്ടാവില്ല.
ഢരോ തവണത്തെ രൂപ നാമ പരിണാമവും കേരളത്തിലെ പാര്‍ട്ടിയുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നുണ്ട്. ദുര്‍മേദസ്സെല്ലാം വെടിഞ്ഞ് ഇപ്പോള്‍ നല്ല സ്ലിം പാര്‍ട്ടിയാണ് ദള്‍. നിരന്തരമായ പിളര്‍പ്പാണ് പാര്‍ട്ടിയുടെ ആരോഗ്യത്തിന്റെ രഹസ്യം. ഗൗഡയെ ഉപേക്ഷിക്കുമ്പോള്‍ പുറത്തുചാടാന്‍ കുറച്ചുപേര്‍കൂടി കാത്തുനില്‌പ്പുണ്ട്. ക്രമേണ സ്‌കെല്‍ട്ടന്‍ മാത്രം ബാക്കിയാകും.
പത്രത്തോട് വിരോധം തോന്നിയാല്‍ പണ്ടൊക്കെ ചെയ്യാറുള്ളത് പത്രത്തിന്റെ രണ്ടോ മൂന്നോ പ്രതികള്‍ പൊതുസ്ഥലത്ത് കത്തിക്കുകയായിരുന്നു. എന്താണ് പ്രശ്‌നമെന്ന് ജനത്തിന് മനസ്സിലാകും വിധമുള്ള പ്രതീകാത്മക കത്തിക്കല്‍. പത്രത്തിനും അതില്‍ വിരോധം കാണില്ല. കാശുകൊടുത്തുവാങ്ങിയ കോപ്പിയാണല്ലോ കത്തിക്കുന്നത്. നഷ്ടമില്ല.
ഇത്രയും ജനാധിപത്യം കണ്ണൂരില്‍ പ്രതീക്ഷിക്കേണ്ടതില്ല. വിതരണവാഹനംതടഞ്ഞ് പത്തുപതിനായിരം കോപ്പികള്‍ പരസ്യമായി കത്തിക്കുന്നത് എന്തിലെങ്കിലും പ്രതിഷേധിക്കാനല്ല. ആ പത്രം ജനം വായിക്കേണ്ട എന്നും പത്രത്തില്‍ തങ്ങള്‍ക്കെതിരെ എഴുതിയാല്‍ ഇതാണ് ഫലമെന്നും ഇവിടെ ഞങ്ങള്‍ ഭരിക്കുമ്പോള്‍ ഇങ്ങനെ ചെയ്യുമെന്നുമുള്ള മുന്നറിയിപ്പാണിത്. ഇതൊരുതരം സെന്‍സര്‍ഷിപ്പ് ആണ്. മറ്റേതെങ്കിലും സംസ്ഥാനത്ത് മറ്റാരെങ്കിലുമാണ് ഇത് ചെയ്‌തതെങ്കില്‍ ഫാസിസം എന്നാണ് പറയുക. ഇവിടെയാകുമ്പോള്‍ അത് ബുദ്ധിജീവികള്‍ക്ക് അവഗണിക്കാവുന്ന നിസ്സാരസംഭവം മാത്രം.
ജര്‍മനിയിലെ നാസികളുടെ ആദ്യ സംരംഭങ്ങളിലൊന്ന് ബര്‍ലിന്‍ ലൈബ്രറിയിലെ ഇരുപതിനായിരം പുസ്‌തകങ്ങള്‍ കത്തിക്കലായിരുന്നു. പ്രത്യേകം തിരഞ്ഞെടുത്ത എഴുത്തുകാരുടെ പുസ്‌തകങ്ങളാണ് കത്തിച്ചത്. കാറല്‍ മാര്‍ക്‌സിന്റെ പുസ്‌തകങ്ങള്‍ അക്കൂട്ടത്തില്‍പെട്ടിരുന്നു. ഇക്കാലത്ത് പത്രം വായിക്കുന്നതാണ് കൂടുതല്‍ അപകടം. പുസ്‌തകം കത്തിക്കലിനെക്കുറിച്ച് ചിന്തകന്‍ എഴുതി – ഇന്ന് പുസ്‌തകം കത്തിക്കുന്നവന്‍ നാളെ മനുഷ്യരെ കത്തിക്കും. അത് അതേപടി സംഭവിച്ചു. ആയിരങ്ങളെയാണ് നാസികള്‍ കത്തിച്ചത്.
കണ്ണൂരില്‍ ഇക്കൂട്ടര്‍ മനുഷ്യരെ കത്തിക്കുന്നത് കാണാന്‍ നാളെ വരെ കാത്തിരിക്കേണ്ടതില്ല. അതെന്നോ തുടങ്ങിയതാണ്. കത്തിക്കാന്‍ എണ്ണയും തീയുമൊക്കെ കൊണ്ടുനടക്കാന്‍ പ്രയാസമായതുകൊണ്ട് കൂടുതല്‍ എളുപ്പമാര്‍ഗമാണ് അവലംബിക്കാറെന്നുമാത്രം. ഇരുപത്തഞ്ചുവെട്ടുവെട്ടിനുറുക്കുക. അച്ചടക്കം നിര്‍ബന്ധമുള്ള പാര്‍ട്ടിയാണിത്. നേതാക്കള്‍ അറിയാതെ എതിരാളികളെ കൊല്ലാറുപോലുമില്ല അവര്‍. ആഭ്യന്തരമന്ത്രിയുടെ മണ്ഡലത്തില്‍തന്നെ പത്രം കത്തിക്കണമെങ്കിലും തീരുമാനം ജില്ലാതലത്തിലെങ്കിലും ഉണ്ടാകണം. അടുത്ത ഘട്ടത്തിന് കാതോര്‍ക്കുക- ഇന്ന് പത്രം കത്തിക്കുന്നവന്‍ നാളെ പത്രക്കാരനെ കത്തിക്കും.
മന്ത്രിമാരും മറ്റ് വി.ഐ.പി.കളും പ്രതിയാകുന്ന അഴിമതിക്കേസ്സുകളോട് സ്വീകരിക്കേണ്ട സമീപനം എന്തായിരിക്കണം എന്നതുസംബന്ധിച്ച് ചിലര്‍ക്കെങ്കിലും കണ്‍ഫ്യൂഷന്‍ ഉണ്ടല്ലോ. അത് മാറ്റുന്നതിനുള്ള ഫോര്‍മുല നമ്മുടെ സാംസ്‌കാരിക നായകന്‍ ആവര്‍ത്തിച്ച് നിര്‍ദ്ദേശിച്ചിട്ടും ആരും അത് മൈന്‍ഡ് ചെയ്യുന്നില്ലെന്നത് ദു:ഖകരമാണ്.
ആദ്യം നോക്കേണ്ടത് ആളുടെ വലുപ്പത്തിന് നിരക്കുന്ന റാങ്ക് കുറ്റപത്രത്തില്‍ നല്‍കിയിട്ടുണ്ടോ എന്നതാണ്. മന്ത്രിക്ക് അഴിമതിയില്‍ പങ്കുണ്ടെന്ന് ജനവും സാംസ്‌കാരികനായകനും വിശ്വസിക്കണമെങ്കില്‍ ആള്‍ ചുരുങ്ങിയത് ന്നാം പ്രതിയെങ്കിലും ആയിരിക്കണം. അഴിമതിക്കേസ്സില്‍ ഏഴാം പ്രതിയായും എട്ടാം പ്രതിയായുമെല്ലാം പേര് ചേര്‍ക്കപ്പെടുന്നവര്‍ പ്പുവെക്കാന്‍ മന്ത്രിയുടെ മുന്നില്‍ ഫയല്‍ കൊണ്ടുപോയിവെക്കുന്ന ക്ലാസ് ഫോര്‍ ജീവനക്കാരനാകാനേ വഴിയുള്ളൂ. നിഷ്‌കളങ്ക നിരപരാധികള്‍. മുന്‍മന്ത്രിയെ ഏഴാം പ്രതിയോ ഒമ്പതാം പ്രതിയോ ആക്കുന്നെങ്കില്‍ അതിനര്‍ഥം അദ്ദേഹം സംഭവത്തെക്കുറിച്ച് യാതൊന്നും അറിയാതെ ഫയലിലൊന്നുനോക്കിപ്പോയ ക്ലാസ് ഫോര്‍ മന്ത്രി മാത്രമാണെന്നാണ്. അത്തരമൊരു മന്ത്രിയുടെ രാജി ആവശ്യപ്പെടുകയോ അദ്ദേഹത്തെ കുറ്റപ്പെടുത്തുകയെങ്കിലുമോ ചെയ്യാവുന്നതല്ല.
മത്സരപരീക്ഷകളിലെ ന്നും രണ്ടും മൂന്നും റാങ്കുകാരുടെ മാത്രം ഫോട്ടോ പത്രങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നതുപോലെയുള്ള മാനദണ്ഡം അഴിമതിക്കേസ്സിലും സ്വീകരിക്കേണ്ടതാണ്. ന്നും രണ്ടും മൂന്നും സ്ഥാനത്ത് നില്‍ക്കുന്ന പ്രതികള്‍ക്ക് മാത്രമേ ശിക്ഷ വിധിക്കാവൂ. ചില കേസ്സുകളില്‍ ന്നും രണ്ടും പ്രതികളെ കോടതി വെറുതെ വിടുകയും ഏഴാം പ്രതിയെ ശിക്ഷിക്കുകയും ചെയ്‌തതായി കണ്ടിട്ടുണ്ട്. ഇത്തരം പ്രതിലോമപ്രവര്‍ത്തനങ്ങള്‍ ജുഡീഷ്യറി അവസാനിപ്പിക്കണം. മൂന്നിന് താഴെയുള്ള പ്രതികളെ, അവര്‍ മന്ത്രിമാരാണെങ്കില്‍പ്രത്യേകിച്ചും, വിചാരണയ്‌ക്ക് മുമ്പുതന്നെ വെറുതെ വിടാന്‍ കോടതി ഉത്തരവിടേണ്ടതാണ്.