പത്രപ്രവര്‍ത്തകന്മാര്‍ക്ക് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയെപ്പറ്റി ഒരു ചുക്കും അറിഞ്ഞുകൂടാ എന്ന് പിണറായി വിജയന്‍ പറഞ്ഞിട്ടു്. പിണറായി വിജയന് പത്രപ്രവര്‍ത്തനത്തെപറ്റിയുള്ള ജ്ഞാനം തുല്യനിലയിലാണോ അതോ അതിനേക്കാള്‍ വലിയ ചുക്കാണോ എന്നറിയില്ല. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയെ കുറിച്ച് ഒരേ വാര്‍ത്ത പല പത്രങ്ങളില്‍ വന്നാല്‍ എന്താണ് അതിനര്‍ത്ഥം ? മാധ്യമങ്ങള്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയെ തകര്‍ക്കാന്‍ സംഘം ചേര്‍ന്നിറങ്ങിയിരിക്കുന്നു എന്നുതന്നെ-പാര്‍ട്ടി സംസ്ഥാനസെക്രട്ടറിക്ക് സംശയമില്ല. ഈ സംഘത്തെയാണ് സിന്‍ഡിക്കേറ്റ് എന്ന് വിളിക്കുന്നത്.
തെറ്റിദ്ധാരണയാണ്. മാര്‍ക്‌സിസ്റ്റ്‌പാര്‍ട്ടിയെ ഇല്ലാതാക്കാന്‍ പത്രങ്ങള്‍ ആഗ്രഹിക്കുന്നു എന്നത് ശരിയല്ല. അവര്‍ക്കും നിലനില്‍ക്കേ,േ സി.പി.എമ്മും അതിലെ ഗ്രൂപ്പിസവും ഇല്ലാതെ അവയ്‌ക്ക് കഴിഞ്ഞുകൂടാനുള്ള വാര്‍ത്ത എവിടെ നിന്ന് കിട്ടും ? പത്രങ്ങള്‍ക്ക് ആത്മഹത്യാപ്രവണതയുാവില്ല തീര്‍ച്ച .
പാര്‍ട്ടിമുഖപത്രത്തില്‍ വാര്‍ത്തയും ലേഖനവും നിര്‍മിക്കുന്ന രീതിയിലല്ല ബൂര്‍ഷ്വാപത്രങ്ങളില്‍ അവയുടെ ഉല്‍പ്പാദനം. ആഗോളക്കുത്തകകള്‍ ഉാക്കിവിടുന്ന അച്ചടിയന്ത്രങ്ങളും കമ്പ്യൂട്ടറുകളും എല്ലാം പാര്‍ട്ടിപത്രത്തിലും ബൂര്‍ഷ്വാപത്രത്തിലും ഒരുപോലെ ഉപയോഗിക്കുന്നുണ്ടവാം. പണം റൊക്കം കെട്ടിവെച്ചാല്‍ ഏത് പരസ്യവും പാര്‍ട്ടിപത്രത്തിലും കൊടുക്കും. അതിലും പത്രഭേദമില്ല. പക്ഷെ, വാര്‍ത്തയുണ്ടക്കല്‍ ഒരുപോലെയല്ല.
ഒന്നാം പേജില്‍ ഉമ്മന്‍ചാിയെ കുത്തിമലര്‍ത്ത്, നാലില്‍ ചെന്നിത്തലയെ അടിച്ച് പരത്ത്, ആറില്‍ പാര്‍ട്ടി സെക്രട്ടറി ഒരുഭാഗത്തും മുഖ്യമന്ത്രി തൊട്ടടുത്തും വിസ്‌തരിച്ച് കിടക്കട്ടെ, രാള്‍ക്കും പരാതി വേ ണ്ട, ആറാംപേജില്‍ താഴെ നാലുകത്തുകള്‍ ഡസ്‌കിലെ ഉശിരുള്ള എഴുത്തുതൊഴിലാളികളെകൊ്ണ്ട എഴുതിച്ച് ദാമുമാസ്റ്റര്‍ ,തിരുവനന്തപുരം…പൊക്കന്‍നായര്‍, പൊക്കണംകോട് …തുടങ്ങിയ പേരുകളില്‍ കൊടുക്കിന്‍. പാര്‍ട്ടിസെക്രട്ടറിക്കെതിരെ പ്രസ്‌താവനയിറക്കിയവരുടെ പള്ളക്ക് കുത്തുന്നതാവണം കത്തുകളോരോന്നും. ഏഴു മുതല്‍ പന്ത്ര്‌ണ്ടവരെ പേജുകളില്‍ ജനശക്തി മാതൃഭൂമി, മനോരമ, മാധ്യമം എന്നിവകള്‍ക്കെതിരെ അരഡസന്‍ വാര്‍ത്തകള്‍ എഴുതാന്‍ എഴുത്തുതൊഴിലാളികള്‍ക്ക് കല്‌പനകൊടുക്കുക. വിഎസ്സിനോട് അനുഭാവം കാട്ടുന്ന വിദ്വാന്‍മാരെ ഇതിനൊന്നും നിയോഗിക്കരുത്, അവരോട് പോയി ചരമമോ ഇന്നത്തെപരിപാടിയോ എഴുതാന്‍ യുക….ഇങ്ങനെ പോകും വാര്‍ത്താനിര്‍മാണപ്രക്രിയ സംബന്ധിച്ച കല്‍പ്പനകള്‍. വാര്‍ത്തയുടെ പ്രാധാന്യമോ അതിന്റെ കച്ചവടമോ അല്ല, പാര്‍ട്ടിയുടെ പ്രചാരണമാണ് കാര്യം. പാര്‍ട്ടിതെരുവുയോഗങ്ങളിലെ പ്രസംഗങ്ങളില്‍ ഉള്ളത്ര സത്യം ഈ വാര്‍ത്തകളിലും ലേഖനങ്ങളിലും ഉാകണമെന്ന് പത്രാധിപസമിതിക്ക് നിര്‍ബന്ധമു്. ഭാഷ പൂരപ്പാട്ടിനേക്കാള്‍ താഴേക്ക് പോകരുതെന്നാണ് ഒടുവിലത്തെ തീരുമാനം.
ബൂര്‍ഷ്വാ-കുത്തക-മുത്തശ്ശി-മുതലാളിത്തചെരിപ്പുനക്കി-പത്രങ്ങളിവാര്‍ത്താനിര്‍മാണം വ്യത്യസ്‌തമാണ്. പത്രങ്ങളിലെ കൂലിയെഴുത്തുകാര്‍ രാവിലെ കുളിച്ച് കുറിയിട്ട് നഗരത്തില്‍ ഒരിടത്ത് രഹസ്യയോഗം കൂടി ഇന്ന് പിണറായിക്കെതിരെ നാലും കോടിയേരിക്കെതിരെ രും വിഎസ്സിന് അനുകൂലമായി പത്തും വാര്‍ത്തയുാക്കണം എന്ന് തീരുമാനിച്ച്‌് ഇറങ്ങിത്തിരിക്കുകയാണ് പതിവെന്ന് സഖാക്കള്‍ കരുതുന്നുാവാം. ഉടുതുണിയില്ലാത്ത ദൈവങ്ങളാണേ സത്യം അത് ശരിയല്ല. ബൂര്‍ഷ്വാലേഖകന്മാര്‍ രാവിലെ സ്‌കൂട്ടറിലോ കാല്‍നടയായോ ഓഫീസിലെത്തും മുമ്പ് തുടങ്ങും സഖാക്കളുടെ ഫോണ്‍വിളി. പിണറായിയെ കുറിച്ച് ,കോടിയേരിയെ കുറിച്ച് , ജി.സുധാകരനെ കുറിച്ച്, മുഖ്യമന്ത്രിയെ കുറിച്ച് … നല്ലതാകാം, ചീത്തയാകാം, വാര്‍ത്തയെഴുതിയെടുക്കാന്‍ വേറെ സ്റ്റെനോഗ്രാഫറെ നിയമിക്കേ അവസ്ഥയിലാണ് ലേഖകന്മാര്‍. ചോര്‍ത്തിക്കിട്ടുന്ന സാധനങ്ങള്‍ എഴുതിത്തീര്‍ക്കാന്‍ തന്നെ സമയം പോര. പിന്നെയല്ലേ വ്യാജവാര്‍ത്ത സൃഷ്ടിക്കുന്നത് !
ചോര്‍ത്തലിന്റെ നടപടിക്രമം മാറിയിരിക്കുന്നു. ചോര്‍ത്തലുകാര്‍ക്ക് ഇപ്പോള്‍ ഒട്ടും തത്ത്വദീക്ഷയില്ല. ഒരുവാര്‍ത്ത ഒരു ലേഖകന് എക്‌സ്‌ക്ലൂസീവ് ആയി ചോര്‍ത്തിക്കൊടുക്കുന്ന രീതിയാണ് പുായിരുന്നത്. അതാണ് ലോകത്തെമ്പാടുമുള്ള പരമ്പരാഗതസമ്പ്രദായം.
ഇപ്പോഴത്തെ ചോര്‍ത്തലുകാര്‍ ലേഖകന്മാരേക്കാള്‍ വലിയ വേന്ദ്രന്മാരാണ്. നാലും അഞ്ചും പത്രങ്ങളുടെ പരുന്തുകള്‍ക്ക് ഒരേ സമയം വാര്‍ത്തചോര്‍ത്തിക്കൊടുക്കും. തനിക്ക് മാത്രമാണ് ചോര്‍ത്തിത്തന്നിരിക്കുന്നതെന്ന് ലേഖകര്‍ ആദ്യമൊക്കെ കരുതാറു്. ഇപ്പോള്‍ എല്ലാ ലേഖകന്മാര്‍ക്കും ഇതിന്റെ രീതികള്‍ അറിയാം. ചോര്‍ത്തിക്കിട്ടിയ സംഗതിയില്‍ വല്ല സംശയവും തോന്നിയാല്‍ മാറ്റിവെക്കാനൊന്നും ലേഖകന് പറ്റില്ല. മാറ്റിവെച്ചാല്‍ തന്റെ പത്രത്തിലേ വാര്‍ത്ത വരാതിരിക്കൂ, മറ്റ് പത്രങ്ങളിലെല്ലാം ഉാകും. വാര്‍ത്ത വരാഞ്ഞതിനുള്ള സമാധാനം പത്രാധിപരോട് പറഞ്ഞുനില്‍ക്കാം , വായനക്കാരനോട് പറ്റില്ല.
അങ്ങാടിയില്‍ തോറ്റതിന് അമ്മയോട് പൊരുതുകയാണിപ്പോള്‍ പാര്‍ട്ടി ഔദ്യോഗികപക്ഷം. ചോര്‍ത്തലിന്റെ ആശാന്മാരാണ് വിഎസ്സ് പക്ഷത്ത് ഉായിരുന്നത്. ചോര്‍ത്തല്‍ മത്സരത്തില്‍ അവര്‍ ആദ്യമേ ബഹൂകാതം മുന്നിലായിരുന്നു. ഇക്കാര്യത്തില്‍ പിണറായിപക്ഷത്തിന്റെ പരിഭവം നമുക്ക് മനസ്സിലാക്കാവുന്നതേയുള്ളൂ, പക്ഷെ അതിന് പത്രക്കാരെ പഴിച്ചിട്ടെന്ത് കാര്യം . മലപ്പുറം സമ്മേളനത്തോടെ ഔദ്യോഗികപക്ഷം കുറെയെല്ലാം മുന്നോട്ടുപോയെങ്കിലും വിമതരുടെ അടുത്തൊന്നുമെത്താനായില്ല. ചിലരെയെല്ലാം പുറത്താക്കിനോക്കി. പ്രയോജനമില്ല. ചോര്‍ച്ചക്ക് ഒരു കുറവുമില്ല. എങ്ങനെ കുറയാനാണ്, പാര്‍ട്ടിയിലും പാര്‍ട്ടിപത്രത്തിലും പിണറായിയുടെ ശത്രുക്കളുടെ എണ്ണം അനുദിനം കൂടിക്കൊിരിക്കുകയാണ്. തരംകിട്ടിയാല്‍ സെക്രട്ടറിക്കെതിരെ വാര്‍ത്താചോര്‍ത്താത്തവരില്ല എന്ന നിലയായിട്ടു്. പാര്‍ട്ടിനേതാക്കളെ മുഴുവന്‍ ചാരന്മാരെ നിയോഗിച്ച് നിരീക്ഷിക്കാന്‍ നിര്‍ഭാഗ്യവശാല്‍ ഇവിടെ തൊഴിലാളിവര്‍ഗസര്‍വാധിപത്യമൊന്നുമില്ല, വെറുമൊരു ഇടതുമുന്നണി ഭരണമേ ഉള്ളൂ.
ലേഖകന്മാരെ കുറിച്ചും പത്രങ്ങളെ കുറിച്ചും തെറ്റിദ്ധാരണ വേ. വാര്‍ത്തയുടെ വില്‍പ്പനയിലാണ് പത്രങ്ങള്‍ ഏര്‍പ്പെട്ടിട്ടുള്ളത്. ചെലവാകുന്നത് പരമാവധി വിറ്റഴിക്കും. പിണറായിക്കെതിരായതേ വില്‍ക്കൂ എന്നില്ല. ആന്റണിക്കെതിരെയും ഉമ്മന്‍ചാിക്കെതിരെയും കുഞ്ഞാലിക്കുട്ടിക്ക് എതിരെയും മുമ്പ് കരുണാകരന് എതിരെയും വാര്‍ത്തകളുടെ മഹാപ്രവാഹമുായിട്ടു്. സിന്‍ഡിക്കേറ്റൊന്നും അതിന് വേ. പിണറായി മന്തിയായിരുന്ന കാലത്ത് പിണറായിക്ക് ബഹുരസമായ എത്രയെത്ര വാര്‍ത്തകള്‍ വിറ്റതാണ്. പിണറായി എട്ടുകോളത്തില്‍ ` മിന്നല്‍പ്പിണറായി `യും ആയിട്ടു്. പാര്‍ട്ടിസെക്രട്ടറിയായതുകൊാണ് തനിക്കെതിരെ നിരന്തരം വാര്‍ത്തയുാക്കുന്നതെന്നതാണ് വേറൊരു തെറ്റിദ്ധാരണ. ചടയന്‍ ഗോവിന്ദനും വി എസ്സും നായനാരും പാര്‍ട്ടിസെക്രട്ടറിമാരായിരുന്നിട്ടു്. അവര്‍ക്കാര്‍ക്കും എതിരെ ഒരു സിന്‍ഡിക്കേറ്റും ഉായിട്ടില്ല. അവര്‍ക്കൊന്നും ഇല്ലാത്ത എന്തോ യോഗ്യത പിണറായിക്ക് ഉാവും, അല്ലെങ്കില്‍ പിന്നെയെന്താണ് ഇത്രയേറെ ശത്രുക്കള്‍ വിളക്കിന് ചുറ്റും ഈയ്യാംപാറ്റകളെന്ന പോലെ പിണറായിക്ക് ചുറ്റും വട്ടംകറങ്ങി കരിഞ്ഞുവീഴുന്നത്.
ശത്രുക്കളുടെ എണ്ണത്തില്‍ പിണറായി തൃപ്‌തനല്ല.വഴിയെ പോകുന്ന പത്ത് നേതാക്കളെ വീതം ഓരോദിവസവും ശത്രൂക്കളാക്കുക എന്നതാണ് സഖാവിന്റെ പുതിയ അജന്‍ഡ. വെളിയമായാലും ശരി,വീരേന്ദ്രകുമാറായാലും ശരി, സെബാസ്റ്റ്യന്‍പോളായാലും ശരി- ശത്രുക്കള്‍ ഇടതുപക്ഷത്തുള്ളവരായിരിക്കണമെന്ന് നിര്‍ബന്ധമാണ്.അഞ്ചുവര്‍ഷം കഴിയുമ്പോഴേക്ക് കേരളത്തെമുഴുവന്‍ ശത്രുപക്ഷത്താക്കണം.
കമ്യൂണിസത്തെ പേടിച്ചാണ് സി.ഐ.എക്കാര്‍ വിമോചനസമരകാലത്ത് പണമെറിഞ്ഞത്. വെറുതെ കുറെ കാശ് ആരുടെയെല്ലാമോ പോക്കറ്റില്‍ പോയി. അമ്പത്തേഴിലെ ഭരണം നിലനിന്നാലും ഒന്നും സംഭവിക്കുമായിരുന്നില്ലെന്ന് അവര്‍ പില്‍ക്കാലത്ത് മനസ്സിലാക്കിയിരിക്കണം. മുപ്പത് കൊല്ലമായി പ.ബംഗാളില്‍ പാര്‍ട്ടി ഭരിക്കുന്നു. അവിടെ മാധ്യമസിന്‍ഡിക്കേറ്റുമില്ല, സി.ഐ.എയുമില്ല. അവിടെയിനി ഇടതുഭരണം മാറുന്നത് തടയാന്‍ സി.ഐ.എ പണമിറക്കുമോ എന്നേ ഭയപ്പെടാനുള്ളൂ. കേരളവും അങ്ങനെയാക്കിയെടുക്കുകയാണ് നമ്മുടെ ലക്ഷ്യം.