കാലത്തിന്റെ മാറ്റം, മനുഷ്യന്റെയും

ഇന്ദ്രൻ

സി.പി.എം. ജാഥയുടെ പോസ്റ്ററുകളില്‍ പാര്‍ട്ടി സെക്രട്ടറി പിണറായി വിജയന്‍ പ്രത്യക്ഷപ്പെട്ടത്‌ ചില കൂട്ടര്‍ക്ക്‌ രസിച്ചിട്ടില്ല. അസൂയയാവണം കാര്യം. ഇതെന്ത‌
‌, പിണറായി പോയി ചെന്നിത്തലയാകുകയോ എന്ന്‌ വേറെ ചിലര്‍ ചോദിക്കുന്നതും കേട്ടു. കാലത്തിന്റെ മാറ്റം പാര്‍ട്ടിക്കാരെയും ബാധിക്കുന്നതുകൊണ്ടുമാത്രമാണിതെന്നും ഈ കാലമാറ്റം തന്നെയൊട്ടും ബാധിച്ചിട്ടില്ലെന്നുമുള്ള പിണറായി വിജയന്റെ വിശദീകരണം വിമര്‍ശകര്‍ മുഖവിലയ്ക്ക്‌ എടുത്തതായി തോന്നുന്നില്ല.

എന്തി‍ന്‌ ജാഥാപോസ്റ്ററിലെ ചിത്രത്തിലേക്ക്‌ പോകുന്നു, കേരള മാര്‍ച്ച്‌ എന്ന ജാഥ തന്നെ കാലത്തിന്റെ മാറ്റം കാരണമല്ലേ സംഭവിച്ചത്‌? കാസര്‍കോട്ടുനിന്ന്‌ തിരുവനന്തപുരത്തേക്ക്‌ വെച്ചുപിടിക്കുക ബൂര്‍ഷ്വാപാര്‍ട്ടികളുടെ വ്യക്ത്യധിഷ്ഠിത രാഷ്ട്രീയത്തിലെ ഒരുസ്ഥിരം നമ്പറാണ്‌. എ.കെ.ആന്റണി മുതല്‍ ഒടുവില്‍ രമേശ്ചെന്നിത്തല വരെയുള്ളവര്‍ ഇതു പയറ്റി നോക്കിയിട്ടുണ്ട്‌. കെ.പി.സി.സി. പ്രസിഡന്റാണോ ഒരു ജാഥയെങ്കിലും നടത്തിയിരിക്കണം എന്നാണ്‌ വ്യവസ്ഥ. കിട്ടിയ ആദ്യചാന്‍സില്‍ കെ.മുരളീധരന്‍ വരെയിത്‌ നടത്തിയിട്ടുണ്ട്‌. തെന്നലയോ മറ്റോ മാത്രമേ ഇതിന്‌ ഒരുമ്പെടാതിരുന്നിട്ടുള്ളൂ-ആരോഗ്യപരമായ കാരണത്താലാവും എന്നേ ധരിക്കേണ്ടൂ. തിരഞ്ഞെടുപ്പ്‌ അടുത്തതോടെ സകലരും മാര്‍ച്ച്‌ നടത്തുകയാണ്‌ പലേടത്തും. ട്രാഫിക്‌ ബ്ലോക്കുണ്ട്‌.

പലഗുണങ്ങള്‍ ഒരേസമയം കിട്ടുന്ന ഏര്‍പ്പാടാണിത്‌. പബ്ലിസിറ്റി തന്നെ ആദ്യത്തെ നേട്ടം. കാസര്‍കോടു വിട്ടാല്‍ തിരുവനന്തപുരം എത്തുംവരെ എല്ലാദിവസവും പത്രത്തില്‍ ഫോട്ടോ വരുന്ന ഏര്‍പ്പാട്‌ വേറെ ഏതുണ്ട്‌? ജാഥ പൂര്‍ത്തിയാകുമ്പോഴേക്ക്‌ ജാഥാനേതാവിന്റെ ഉയരം ഒരടി കൂടും. ഒപ്പത്തിനൊപ്പം താനുമുണ്ടെന്ന മട്ടില്‍ നെഞ്ചുവിരിച്ചു കൂടെ നടക്കുന്നവരുടെയെല്ലാം ഉയരം ഓരോ അടി കുറയുകയും ചെയ്യും. പിന്നെ പണപ്പിരിവ്‌, വഴിനീളെ നോട്ടുമാല, അണികള്‍ക്ക്‌ രോമാഞ്ചം തുടങ്ങിയ നേട്ടങ്ങള്‍ വേറെയുമുണ്ട്‌. മുതല്‍മുടക്ക്‌ ഏതാനും വണ്ടികളുടെ വാടകയും പെട്രോളും മാത്രം. അതും സ്പോണ്‍സര്‍ ചെയ്യാന്‍ഇഷ്ടംപോലെയാളുണ്ടാവും.

മുന്‍പൊന്നും ഇല്ലാത്ത ഈ പരിപാടി സി.പി.എമ്മിലേക്ക്‌ വന്നത്‌ കാലത്തിന്റെ മാറ്റംകൊണ്ടാണ്‌ എന്ന്‌ മനസ്സിലായല്ലോ. ബൂര്‍ഷ്വാപാര്‍ട്ടികളില്‍ നടമാടുന്ന ഇത്തരം സ്റ്റണ്ടുകള്‍ കാണുമ്പോള്‍ സഖാക്കള്‍ക്കും കൊതിതോന്നും. പിണറായി സഖാവിന്റെയും വി.എസ്‌. സഖാവിന്റെയും നാലടി ഉയരവും മൂന്നടി വീതിയുമുള്ള മുഖം പോസ്റ്ററിലാക്കിയാലെന്ത‍ന്നവര്‍ ചിന്തി‍ച്ചാല്‍ കുറ്റം പറയാനൊക്കില്ല. ഉടനെ പോസ്റ്റര്‍ അടിക്കുകയായി. അടുത്ത ഘട്ടമായി ഇത്‌ കീഴ്ത്തട്ടിലേക്ക്‌ കടക്കും. ജില്ലാസെക്രട്ടറി, ഏരിയാ സെക്രട്ടറി, ലോക്കല്‍ സെക്രട്ടറി തലകള്‍ പോസ്റ്ററുകളില്‍ പ്രത്യക്ഷപ്പെടും. ബൂര്‍ഷ്വാ പാര്‍ട്ടികള്‍ പോസ്റ്ററിലെ തലനിലവാരത്തില്‍നിന്ന്‌ ബഹുദൂരം മുന്നോട്ടുപോയിക്കഴിഞ്ഞു. കട്ടൌട്ടുകളാണ്‌ ഇപ്പോഴത്തെ ഹരം. ഒരു കുട്ടിത്തെങ്ങിന്റെ ഉയരത്തില്‍ പൂര്‍ണകായ കട്ടൌട്ട്‌. കൈ മേലോട്ടുയര്‍ത്തി അഭിവാദ്യം ചെയ്യുന്നത്‌ നിര്‍ബന്ധമായതിനാല്‍ കുട്ടിത്തെങ്ങിന്‌ ഉയരം ഒന്നരയടി കൂടും. അധികം താമസമുണ്ടാകില്ല, പിണറായി, വി.എസ്‌. കട്ടൌട്ടുകള്‍ കാണാനുള്ള യോഗം നമുക്കുണ്ടാകും. കാലത്തിന്റെ മാറ്റം എന്നല്ലാതെന്തു‍പറയാന്‍. ഇങ്ങനെ ഇനി എെ‍?ല്ലാം കാണാനിരിക്കുന്നു.

***************

ദീര്‍ഘദൂര ജാഥ നടത്തുന്ന പരിപാടി കമ്യൂണിസ്റ്റു പാര്‍ട്ടികള്‍ക്ക്‌ പണ്ടുണ്ടായിരുന്നില്ല എന്നാരും ധരിക്കേണ്ട കേട്ടോ. സഖാവ്‌ എ.കെ.ജി.ജാഥയുടെ ആശാനായിരുന്നു. 70 കൊല്ലം മുന്‍പാണ്‌ അങ്ങേര്‌ ചെന്നൈയിലേക്ക്‌ പട്ടിണിജാഥ നടത്തിയത്‌. അന്നു ടാറ്റാസുമോയോ ക്വാളിസ്സോ ഇല്ലല്ലോ. ഉണ്ടെങ്കില്‍ത്തന്നെ അതിലെങ്ങനെ പട്ടിണിജാഥ നടത്തും? എ.കെ.ജി. ‘നടരാജ’ സര്‍വീസിലാണ്‌ സഞ്ചരിച്ചത്‌. 750 മെയില്‍, രണ്ടുമാസം നടപ്പേ നടപ്പ്‌. ജാഥ ചെന്നൈയിലെത്തിയപ്പോഴേക്ക്‌ ജാഥാംഗങ്ങളുടെ ശരീരസ്ഥിതി പട്ടിണിക്കാരേക്കാള്‍ കഷ്ടമായിരുന്നു. ഇതു പല ജാഥകളില്‍ ഒന്നുമാത്രം. പയ്യന്നൂരില്‍നിന്ന്‌ ഗുരുവായൂരിലേക്ക്‌ ക്ഷേത്രപ്രവേശന ജാഥ, കോഴിക്കോട്ടു നിന്ന്‌ തിരുവനന്തപുരത്തേക്ക്‌ കര്‍ഷകജാഥ. ജാഥ എന്നാല്‍ നടപ്പുതന്നെ. വാഹനജാഥ എന്ന വാക്ക്‌ പിന്നീടാണ്‌ കണ്ടുപിടിച്ചത്‌.

ഇന്നെന്തു‍കൊണ്ട്‌ പട്ടിണിജാഥ നടത്തുന്നില്ല എന്നുപോലും വിവരംകെട്ട ചില വിമര്‍ശകര്‍ പാര്‍ട്ടിയോട്‌ ചോദിച്ചേക്കും. പട്ടിണിക്കാര്‍ ഇന്നുമില്ലേ എന്നുമവര്‍ ചോദിക്കും. പട്ടിണി പണ്ടത്തെപ്പോലെയില്ല എന്നതുതന്നെയാണ്‌ ഒരു പ്രശ്നം. അതു നമ്മുടെ കുറ്റമല്ലല്ലോ. മുതലാളിത്തംകൊണ്ട്‌ പട്ടിണിമാറി എന്നു
പറഞ്ഞുകൂടാ. അതു സിദ്ധാ?ത്തിന്‌ എതിരാണ്‌. കാലം മാറിയപ്പോള്‍ പട്ടിണി മാറി എന്നു വേണമെങ്കില്‍ പറയാം. അതൊരു പ്രശ്നം. ഇനി പട്ടിണിജാഥ നടത്തിയേ തീരൂ എന്നുവന്നാല്‍ തന്നെ എ.സി.വാനും കുടവയറുമൊക്കെയായി എങ്ങനെയാണ്‌ അതു നടത്തുക. കാണുന്നവര്‍ക്ക്‌ ചേപ്ര തോന്നില്ലേ.

എല്ലാം മാറുകയാണ്‌ സഖാക്കളേ… മുറിബീഡിയും കട്ടന്‍ കാപ്പിയും മൂട്ടബെഞ്ചിലെ ഉറക്കവും പഴയ ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ്‌ വിപ്ലവസിനിമയിലല്ലേ കാണൂ. അതും പാര്‍ട്ടിയുടെ കുറ്റമല്ല. എല്ലാം സമൂലം മാറുകയാണ്‌. കെ.കരുണാകരനു സി.പി.എം. മുന്നണിയില്‍ മെമ്പര്‍ഷിപ്പ്‌ കിട്ടാന്‍ ക്യൂ നില്‍ക്കാവുന്നേടത്തോളം മാറാമെങ്കില്‍ പിണറായി വിജയനുമാത്രം മാറ്റം പാടില്ലെന്നുണ്ടോ? ഇനി, എല്ലാം മാറി… പഴയതൊരെണ്ണം പോലും ബാക്കിയില്ല എന്നാരും പറയുകയും വേണ്ട. ചെങ്കൊടി, ഇന്‍ക്വിലാബ്‌ സിന്ദാബാദ്‌ തുടങ്ങിയവ ഒരു മാറ്റവും വരുത്താതെ അതേപടി സംരക്ഷിച്ചിട്ടുണ്ട്‌. വിപ്ലവം വിട്ട്‌ ഒരു കളിയുമില്ല സഖാക്കളേ.

******************

വികസന പദ്ധതികളുടെ വരവുകണ്ട്‌ കേരളീയര്‍ പരിഭ്രമിച്ചിരിക്കുകയാണ്‌. സുനാമിത്തിര വരുമ്പോലെയാണ്‌ ഓരോരോ പദ്ധതികള്‍ അണപൊട്ടിക്കുതിച്ചു ചാടി വരുന്നത്‌. ഭരണത്തിന്റെ കാലാവധി തീരാന്‍ അഞ്ചെട്ടുമാസം ഉള്ളപ്പോള്‍ തുടങ്ങിയതാണ്‌ ഈ പ്രളയം. കേരളം വഴി കടന്നുപോകുന്ന ആര്‍ക്കും വികസനപദ്ധതി പ്രഖ്യാപിച്ചുപോകാം എന്ന നിലവന്നുവോ എന്നു സംശയിക്കണം. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പത്തിരുപത്തിരണ്ടു പദ്ധതികള്‍ ചായംതേച്ചു മിനുക്കിയെടുത്തുകഴിയുമ്പോഴാണ്‌ രാഷ്ട്രപതി വന്ന്‌ പത്തു പരിപാടികള്‍ പ്രഖ്യാപിച്ചത്‌. എ.പി.ജെ. അബ്ദുല്‍കലാമിന്‌ അങ്ങനെയൊരു കടുംകൈ ചെയ്യേണ്ട ഒരു കാര്യവും ഉണ്ടായിരുന്നില്ല. രാഷ്ട്രപതി പദ്ധതി പ്രഖ്യാപിച്ചാല്‍ സര്‍ക്കാറിനു കേട്ടില്ലെന്നു നടിക്കാന്‍ ഒക്കുമോ? ഉമ്മന്‍ചാണ്ടി അതും ഏറ്റെടുത്തിട്ടുണ്ട്‌. വികേന്ദ്രീകരണമൊക്കെ പഴഞ്ചന്‍ ആശയമാണ്‌. ചര്‍ച്ചയോ രേഖയോ പ്ലാനിങ്ങ്‌ ബോര്‍ഡോ ഒന്നും ഇല്ലാതെ ക്ലാസ്സില്‍ പാഠം പഠിപ്പിക്കുന്ന ലാഘവത്തോടെ രാഷ്ട്രപതി സംസ്ഥാനങ്ങളില്‍ ചെന്ന്‌ പദ്ധതി പ്രഖ്യാപിക്കുകയാണ്‌ ഇപ്പോഴത്തെ സ്റ്റൈല്‌. ഈ നില മുന്നോട്ടുപോയാല്‍ ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറല്‍ കോഫി അന്നന്‍ ഇവിടെ വന്ന്‌ വികസനപദ്ധതി പ്രഖ്യാപിച്ചുകൂടായ്‌കയില്ല.

തിരഞ്ഞെടുപ്പ്‌ അടുക്കുന്നതിനോട്‌ ഒപ്പം സംസ്ഥാന സര്‍ക്കാറിന്റെ പ്രഖ്യാപനങ്ങള്‍ക്കു വേഗം കൂടും. ഡി.എ. വര്‍ധന, ശമ്പളവര്‍ധന, ഇലക്ട്രിസിറ്റി ചാര്‍ജ്‌ കുറയ്ക്കല്‍ തുടങ്ങി ബഹുമുഖ ജനക്ഷേമപദ്ധതികള്‍ വേറെയും പ്രഖ്യാപിക്കുന്നുണ്ട്‌. ആറു മാസത്തിനകം കേരളത്തിലെ മുഴുവന്‍ തൊഴില്‍രഹിതര്‍ക്കും ജോലി, എല്ലാ വീട്ടമ്മമാര്‍ക്കും മാസം ആയിരം രൂപ ഭവനസേവന പെന്‍ഷന്‍ തുടങ്ങിയ പദ്ധതികളും പ്രഖ്യാപിച്ചുകൂടെന്നില്ല. മൂന്നു മാസത്തിനപ്പുറം ആയുസ്സില്ലാത്ത മന്ത്രിസഭയ്ക്ക്‌ എ?ാ‍ണ്‍പ്രഖ്യാപിച്ചുകൂടാത്തത്‌? അതിനുശേഷം ഭരിക്കാന്‍ വരുന്നവര്‍ വെള്ളം കുടിക്കട്ടെ.

************************

ബി.ജെ.പി.യുടെ രജതജൂബിലി ആഘോഷങ്ങള്‍ക്ക്‌ ഒരു ഹിറ്റ്‌ പടത്തിന്റെ ചേരുവകള്‍ എല്ലാം ഒത്തുവന്നിട്ടുണ്ടായിരുന്നു. അദ്വാനിയുടെ വിടവാങ്ങലില്‍ കണ്ട ഡ്രാമയും സസ്‌പെന്‍സും മതിയാകുമായിരുന്നു സംഭവം ഹിറ്റാകാന്‍. മുംബൈയിലെ വേദിയില്‍ അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍ ശിവാജി ഗണേശന്റെ തട്ടുപൊളിപ്പിനെ അനുസ്മരിപ്പിച്ചു. അവസാനത്തെ അവസരം ശരിക്കും ഉപയോഗിക്കണമല്ലോ. ഇനി അവസരം തന്നാലും വേണ്ട എന്ന പ്രതിജ്ഞയോടെ വാജ്‌പേയിജി മൌനിബാബയായി ആള്‍ക്കൂട്ടത്തിലേക്ക്‌ പോയി മറയുന്നുണ്ടായിരുന്നു.

ഉമാഭാരതി, ചോദ്യക്കോഴ തുടങ്ങിയവയെ ചൊല്ലിയുള്ള സ്റ്റണ്ടുകള്‍ കേമമായി. എല്ലാറ്റിനും മകുടം ചാര്‍ത്താന്‍ അവസാനഭാഗത്ത്‌ സെക്സ്‌രംഗങ്ങള്‍ ആരോ കൂട്ടിച്ചേര്‍ക്കുകയും ചെയ്തു. സെന്‍സറിങ്ങ്‌ സമയത്തൊന്നും ഇല്ലാതിരുന്ന അംശം തിയേറ്ററില്‍ ഒട്ടിച്ചുചേര്‍ക്കുകയാണത്രെ ഉണ്ടായത്‌. ഇതിനു മുന്‍പും ഏറെ ‘എ’ പടങ്ങള്‍ കണ്ടിട്ടുണ്ട്‌ സംഘപരിവാറുകാര്‍. എന്നാല്‍ ബ്ര?ചാരിയായ സ്വയം സേവകന്റെ ‘അഭിനയം’ ആദ്യമായാണ്‌ കണ്ടത്‌. നേതാക്കള്‍ രോമാഞ്ചം കൊണ്ടുവെന്നും സ്വയം സേവകനെന്തി‍ന്‌ ബ്ര?ചര്യം എന്ന വീണ്ടുവിചാരം ഉയരുന്നുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്‌.

അവശേഷിക്കുന്ന ഒരേ ഒരാക്ഷേപം ബി.ജെ.പി.ക്ക്‌ വര്‍ഗീയതയുണ്ട്‌ എന്നതു മാത്രമാണ്‌. കേരളത്തില്‍നിന്നുള്ള വര്‍ത്തമാനം അക്കാര്യത്തിലും ശുഭപ്രതീക്ഷയ്ക്ക്‌ വക നല്‍കുന്നു. ബി.ജെ.പി. മുഖപത്രത്തിന്റെ പത്രാധിപരായിരുന്ന ഹരി എസ്‌. കര്‍ത്ത പറഞ്ഞത്‌ കേള്‍ക്കൂ:

“അബ്ദുള്‍വഹാബിന്റെ രാജ്യസഭാ
സ്ഥാനാര്‍ഥിത്വത്തിന്‌ എതിരെ നിരന്തരം പൊരുതിക്കൊണ്ടിരിക്കുന്നതിന്‌ ഇടയില്‍ പത്രത്തിന്റെ ഒന്നാം പേജില്‍ മുഖ്യ പത്രാധിപരുടെ അറിവോ സമ്മതമോ കൂടാതെ വഹാബുമായുള്ള, അദ്ദേഹത്തെ ന്യായീകരിച്ചുകൊണ്ടുള്ള അഭിമുഖം അച്ചടിച്ചുവരുന്നു. ഇസ്‌ലാമിക ഭീകരവാദത്തെ തുറന്നു കാട്ടിക്കൊണ്ടുള്ള അന്വേഷണ പരമ്പരയുടെ പ്രസിദ്ധീകരണം മുഖ്യപത്രാധിപര്‌ അറിയാതെ പെട്ടെന്നു നിര്‍ത്തിവെക്കുന്നു. മുസ്‌ലിംലീഗ്‌ നേതാവിനെ കുറ്റപ്പെടുത്തിക്കൊണ്ട്‌ മാറാട്‌ അന്വേഷണക്കമ്മീഷനു മുന്നില്‍ സംഘപരിവാര്‍ നേതാവ്‌ നല്‍കിയ മൊഴി, ലീഗ്‌ നേതാവിനെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കി മാറ്റി പ്രസിദ്ധീകരിക്കാന്‍ പത്രാധിപര്‍ക്ക്‌ നിര്‍ദേശം നല്‍കുന്നു…..” ഇങ്ങനെ പോകുന്നു അണിയറക്കഥകള്‍. ബി.ജെ.പി.ക്ക്‌ മുസ്‌ലിം വിരോധവും വര്‍ഗീയതയുമൊക്കെ ഉണ്ടെന്ന കള്ളക്കഥ ആരാണ്‌ പ്രചരിപ്പിക്കുന്നത്‌?

Leave a Reply

Your email address will not be published. Required fields are marked *

Go Top