എഡിറ്റ് ചെയ്‌തേ തീരൂ- ഓണ്‍ലൈന്‍ അഭിപ്രായങ്ങളും

എൻ.പി.രാജേന്ദ്രൻ

ഓണ്‍ലൈന്‍ മാധ്യമങ്ങളിലെ അഭിപ്രായപ്രകടനങ്ങള്‍ എന്തിന് എഡിറ്റ് ചെയ്യണം? യു.എസ് ഭരണഘടനയിലെ ഒന്നാം ഭേദഗതി ഉറപ്പുനല്‍കുന്നത് സമ്പൂര്‍ണസ്വാതന്ത്ര്യമല്ലേ? ഈ ചോദ്യം ഓണ്‍ലൈന്‍- സോഷ്യല്‍ മാധ്യമങ്ങളുടെ വരവോടെ ഉയര്‍ന്നുവരികയുണ്ടായി. സമ്പൂര്‍ണസ്വാതന്ത്ര്യമാണ് ആദ്യമെല്ലാം പത്രങ്ങള്‍ പോലും വാഗ്ദാനം ചെയ്തത്. പത്രങ്ങളില്‍ വരുന്നതെല്ലാം എഡിറ്റ് ചെയ്‌തേ പ്രസിദ്ധീകരിക്കൂ. പക്ഷേ പത്രത്തിന്റെ ഓണ്‍ലൈന്‍ പ്രസിദ്ധീകരണത്തില്‍ ഇതേ വാര്‍ത്തയെക്കുറിച്ച് എന്തും എഴുതാം, ആരെയും ആക്ഷേപിക്കാം, എത്ര സംസ്‌കാരരഹിത പരാമര്‍ശവും സ്വാഗതാര്‍ഹം എന്നതായിരുന്നു അവസ്ഥ. അഭിപ്രായസ്വാതന്ത്ര്യത്തിന്റെ ചരിത്രത്തിലെ സുവര്‍ണകാലമാണിതെന്നും വരവേല്‍ക്കപ്പെട്ടു.

എല്ലാം മാറിക്കൊണ്ടിരിക്കുന്നു, പ്രത്യേകിച്ചും അമേരിക്കയില്‍. രാജ്യത്തിന്റെ പ്രസിഡന്റ് ആകാന്‍ വേഷം കെട്ടിയവരില്‍ നിന്നുപോലും അസഹിഷ്ണുതയുടെ പൊട്ടിത്തെറികള്‍ ഉണ്ടാകുമ്പോള്‍ അതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ എത്ര ഭീകരമായിരിക്കും! ഇനിയും ഇതുതുടര്‍ന്നൂകൂടാ എന്ന ചിന്ത വ്യാപകമാകുന്നു. പുലിറ്റ്‌സര്‍ സമ്മാനം നേടിയ പത്രപ്രവര്‍ത്തകനും നീണ്ടകാലം അല്‍ബറൂഖ് ട്രിബ്യൂണലിന്റെ പ്രസാധകനും ആയിരുന്ന ടിം ഗല്ലഘര്‍ എഡിറ്റര്‍ ആന്റ് പബ്ലിഷര്‍ പ്രസിദ്ധീകരണത്തില്‍ എഴുതിയ ലേഖനത്തില്‍ നിര്‍ദ്ദേശിക്കുന്നത് പത്രങ്ങള്‍ സ്വീകരിക്കുന്ന അതേ നിയന്ത്രണം ഓണ്‍ലൈന്‍ മാധ്യമങ്ങളും സ്വീകരിക്കുന്നില്ലെങ്കില്‍ സംഗതി കൈവിട്ടുപോകും എന്നാണ്.

ഓണ്‍ലൈന്‍ മാധ്യമങ്ങളിലെ കമന്റ് കോളം പൊതുജനങ്ങള്‍ക്ക് തുറന്നിട്ടുകൊടുക്കുന്നതിലൂടെ ഉദ്ബുദ്ധ പൗരന്മാരുടെ വിലപ്പെട്ട അഭിപ്രായപ്രകടനങ്ങളും ചര്‍ച്ചയും   ഉണ്ടാകും എന്ന വിശ്വാസം തങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ അബദ്ധമായിരുന്നു എന്ന് ടിം ഗല്ലഘര്‍ ഇപ്പോള്‍ മനസ്സിലാക്കുന്നു.അവിവേകികള്‍ക്കും ഭ്രാന്തന്മാര്‍ക്കും അഴിഞ്ഞാടാനുള്ള വേദികളായിരിക്കുന്നു കമെന്റ് സെക്ഷനുകള്‍. വിഷം ചൊരിയുന്നതാണ് അഭിപ്രായപ്രകടനങ്ങള്‍. അത് വിഷയവുമായി ബന്ധമുള്ളതാവണം എന്നില്ല. ഒരു ക്രൈം വാര്‍ത്തയില്‍ ഘാതുകന്‍ ആരെന്ന് അറിവായിട്ടില്ല എന്നു വായിക്കേണ്ട താമസം എണ്ണമറ്റ കമന്റുകള്‍ വരികയാണ്. കൊലയാളി അഭയാര്‍ത്ഥിയാവും, തീര്‍ച്ച. 15 വര്‍ഷത്തിനിടയില്‍ പ്രശനം അതിരൂക്ഷമായിരിക്കുന്നു. കൊലവിളിയാണ് കമെന്റ് സെക്ഷനുകള്‍ നിറയെ. ഇനിയും ഇതുതുടര്‍ന്നുകൂടാ-
എന്താണ് പരിഹാരം?

ഒരു പരിഹാരമേയുള്ളൂ. പ്രസിദ്ധീകരിക്കുംമുമ്പ് അവ എഡിറ്റോറിയല്‍ ചുമതലയുള്ള ആരെങ്കിലും വായിക്കുക. അല്പം സമയമെടുത്തേക്കും. സാരമില്ല, അഭിപ്രായം വൈകിയതുകൊണ്ട് ആകാശം ഇടിഞ്ഞുവീഴില്ല. എഡിറ്റര്‍ ആ പേരിന്റെ അര്‍ഹത തെളിയിക്കേണ്ടത് എഡിറ്റ് ചെയ്തുകൊണ്ടാണ്. എഡിറ്റ് ചെയ്യാതിരുന്നുകൊണ്ടല്ല തന്നെ.
ടിം ഗല്ലഘറിന്റെ ലേഖനത്തിന്റെ പൂര്‍ണരൂപം

http://www.editorandpublisher.com/columns/business-of-news-how-editors-can-regain-control-of-website-comments/ 

2 thoughts on “എഡിറ്റ് ചെയ്‌തേ തീരൂ- ഓണ്‍ലൈന്‍ അഭിപ്രായങ്ങളും

  1. Transparency is the minimum expectation from the fourth estate.
    I am pretty sure u know how certain 'editors' moderate comments, especially when a reader points out factual errors in an article. This is the era of journalists claiming oligopoly, if not monopoly, over news. Innumerable articles have got restricted to blog/social media posts. By using the guise of 'reasonable restrictions', many temples of transparency have trampled upon freedom of expression of well-meaning, but not Oxford educated, consumers.
    The real question is about quality of editing. Is the editor transparent.

    One more point: please stop fooling laymen that editors do a job. An average news article has at least two grammatical mistakes, ten punctuation mistakes. What we need is an independent assessment of editorial correctness, or an auditor for whatever gets published.

Leave a Reply

Your email address will not be published. Required fields are marked *

Go Top