കിടിലന്‍ ഡയലോഗാണ് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി റാഞ്ചിയില്‍ കാച്ചിയത്. ‘ഇതു ട്രെയ്ലര് മാത്രം, സിനിമ മുഴുവന്‍ വരാനിരിക്കുന്നതേ ഉള്ളൂ…’. ഒരു മലയാളം സിനിമയില്‍ മമ്മൂട്ടി ഹിന്ദിയില്‍ വീശുന്നുണ്ട് ഇതേ ഡയലോഗ്-‘ ഫീച്ചര്‍ ഫില്മ് ബാക്കി ഹേ ഭായ്…ഹ ഹ ഹ’. ഒരു ഹിന്ദി സിനിമയില്‍ ഷാറുഖ് ഖാനും ഹിന്ദിയില്‍ വീശിയിട്ടുണ്ട് ഇതുതന്നെ. ഡയലോഗിന്റെ കോപ്പിറൈറ്റ് മോദിജിക്കില്ലെന്നത് കാര്യമാക്കേണ്ട.
നൂറുനാള്‍ കൊണ്ട് രാജ്യം കണ്ടു കഴിഞ്ഞു മോദി-അമിത് ഷാജി കൂട്ടുകെട്ടിന്റെ മികവ്. മുന്‍പിന്‍ നോട്ടമില്ല ആരെന്തു പറഞ്ഞാലും വകവെക്കില്ല. എന്താണോ അജന്‍ഡയിലുള്ളത് അതു പാസ്സാക്കും. പ്രതിപക്ഷം പറയുന്നത് മൈന്‍ഡ് ചെയ്യേണ്ട. ബില്ലുകളും മറ്റും പുനരവലോകനത്തിന് സബ് കമ്മിറ്റികള്‍ ഉണ്ട്. അവര്‍ക്ക് വിശേഷിച്ച് പണിയിയൊന്നുമില്ല. മുന്ഗവണ്മെന്റുകള് എത്ര സമയമാണ് ബില്ലുകള്‍ കമ്മിറ്റികള്‍ക്ക് അയച്ച് വേസ്റ്റ് ആക്കിയത്. പ്രതിപക്ഷാംഗങ്ങള്‍ പറയുന്ന കുറ്റവും കുറവുമൊക്കെ കുറിച്ചെടുത്ത് നിയമത്തില്‍ അതു തിരുത്താന്‍ മെനക്കെടുമായിരുന്നു ബുദ്ധിയില്ലാത്ത കോണ്‍ഗ്രസ്-യു.പി.എ കാലത്തെ മന്ത്രിസഭകള്‍. പറയുമ്പോള്‍ ഇതുംപറയണമല്ലോ. നമ്മുടെ അടല്‍ ബിഹാരി വാജ്പേയിക്കും ഉണ്ടായിരുന്നു ഇതേ സൂക്കേട്. ഇപ്പോള്‍ അങ്ങനെ യാതൊന്നുമില്ല. തുരുതുരാ പാസ്സാക്കും നിയമങ്ങള്‍. ജനങ്ങള്‍ തുലഞ്ഞാലും വേണ്ടില്ല എന്നു പറഞ്ഞു തന്നെയല്ലേ കശ്മീര്‍ ബില്‍ പാസ്സാക്കിയത്.
ഇതെല്ലാം വെറും സാമ്പിളുകള്‍ മാത്രമാണ് എന്നു നാട്ടുകാര്‍ക്കെല്ലാം അറിയും. കഴിഞ്ഞ തവണ രാജ്യസഭയില്‍ ഭൂരിപക്ഷമില്ലാതിരുന്നതുകൊണ്ട് ലേശം മടിച്ചു നില്‍ക്കേണ്ടിവന്നിട്ടുണ്ട്. ഇത്തവണ അങ്ങനെയൊരു പ്രശ്നമില്ല. രണ്ടിടത്തും ഭൂരിപക്ഷമായി. ഭൂരിപക്ഷമുണ്ടാക്കാന്‍ എന്തു കുടിലതന്ത്രവും പ്രയോഗിക്കാം എന്നാരോ പണ്ട് പറഞ്ഞിട്ടുണ്ടല്ലോ. ഇല്ലേ, കൗടില്യന് പറഞ്ഞിട്ടുണ്ടാവണം…പറഞ്ഞിട്ടില്ലല്ലോ. സാരമില്ല. നല്ല സംസ്കൃതത്തില്‍ അങ്ങനെയൊരു ശ്ലോകം ഉണ്ടാക്കി ഫെയ്സ്ബുക്ക്, ട്വിറ്റര്‍, വാട്സ്ആപ്പ് ആദിയായ ശ്രഷ്ഠ മാധ്യമങ്ങളില്‍ ഇട്ടാല്‍ മതി. വേണമെങ്കില്‍ കൗടില്യന്റെ പേരില്‍ ഒരു വെബ്സൈറ്റ് ഉണ്ടാക്കി അതിലേക്കുള്ള ലിങ്ക് പരസ്യപ്പെടുത്തിയാലും ധാരാളം. ആരാണ് കൗടില്യന് എന്നു ചോദിച്ചാല്‍ ശ്രീരാമചന്ദ്രന്റെ നിയമമന്ത്രിയായിരുന്നു എന്നു പറഞ്ഞാല്‍ മതി.
അങ്ങനെ പലതും ചെയ്യാനല്ലേ ജനങ്ങള്‍ കഷ്ടപ്പെട്ട് ഓരോരോ മനുഷ്യരെ ലോക്സഭയിലേക്ക് ജയിപ്പിച്ചത്്. മണ്ടത്തരം പറയുന്ന ആളാണോ വിവരദോഷിയാണോ അക്ഷരാഭ്യാസമില്ലാത്ത ആളാണോ എന്നൊന്നും അവര്‍ നോക്കിയില്ലല്ലോ. ഞാന്‍ ജയിച്ചാല്‍ ശിശുവിവാഹം നിയമവിധേയമാക്കും, ഞങ്ങളെ ജയിപ്പിച്ചാല്‍ മുസ്ലിങ്ങളുടെ ഉള്ള പണിയും ഇല്ലാതാക്കും, എനിക്കു വോട്ട് ചെയ്തില്ലെങ്കില്‍ നിങ്ങളെ ഞാന്‍ ശപിക്കും എന്നെല്ലാം പറഞ്ഞവരെ, അക്ഷരാഭ്യാസമുണ്ടോ എന്നു പോലും നോക്കാതെല്ലേ മടി കൂടാതെ ജയിപ്പിച്ചത്. അതു കൊണ്ട് ഇത്തവണ ട്രെയ്ലറിനെ തോല്പിക്കുന്ന ഫീച്ചര്‍ ഫില്മ് കളിക്കാന്‍ പോകുകയാണ്. കണ്ടോളിന്‍.
സാമ്പത്തികവളര്‍ച്ചയിലായിരിക്കും മുഖ്യശ്രദ്ധ എന്നു മോദിജി കഴിഞ്ഞ തവണ തന്നെ പറഞ്ഞിട്ടുണ്ട്. സാമ്പത്തികശാസ്ത്രത്തിലാണ് കളി. അതറിയുന്ന ഒരാളെങ്കിലും സര്ക്കാറിലുണ്ടോ എന്നു ചോദിക്കരുത്. ഞങ്ങള്‍ പറയുന്നതു പോലെ ചെയ്യുന്ന ഉദ്യോഗസ്ഥന്മാരുണ്ടായാല് പോരെ. പത്തു ശതമാനം വരെ ഉയര്‍ന്നിരുന്ന വളര്‍ച്ചനിരക്ക് കഷ്ടപ്പെട്ട് നാല്-നാലര ആയി കുറച്ചിട്ടുണ്ട്. വക്കീലാണെങ്കില്‍ പറഞ്ഞാല്‍ മനസ്സിലാകുന്ന ആളായിരുന്നു അരുണ്‍ ജെയ്റ്റ്ലി. നിര്‍മല സേതുരാമന് പെടാപ്പാട് പെടുന്നുണ്ട്. അഞ്ചു വര്‍ഷം മിണ്ടാട്ടമില്ലാതിരുന്ന മുന്‍ പ്രഥമര്‍ മന്മോഹന്ജി ഇപ്പോള്‍ ദിവസേന ചോദ്യങ്ങള്‍ ചോദിക്കാന്‍ തുടങ്ങിയത് പൊല്ലാപ്പായി എന്ന് ആദ്യം തോന്നയിരുന്നു. പൊല്ലാപ്പൊന്നും ഇല്ല. അദ്ദേഹം പറയുന്നത് കേട്ടിട്ടില്ല എന്നു നടിച്ചാല്‍ മതി. അവിടെയിരുന്ന് എന്തു വേണമെങ്കിലും പറയട്ടെ.
ഒറ്റയടിക്ക് കശ്മീര്‍ സംസ്ഥാനത്തെ കേന്ദ്രഭരണപ്രദേശമാക്കി ഉയര്‍ത്തിയിട്ടുണ്ട്. ഇങ്ങനെയൊരു കടുംകൈ ഏതെങ്കിലും സര്‍ക്കാര്‍ എന്നെങ്കിലും ചെയ്യുമെന്ന് അറിയാനുള്ള ബോധം ഇല്ലാത്തവരാണ് പ്രതിപക്ഷത്തിരിക്കുന്നത്. ഇനി ഏതെല്ലാം സംസ്ഥാനങ്ങളെ കേന്ദ്രഭരണ പ്രദേശമാക്കണം എന്ന കാര്യം ആലോചിക്കുന്നുണ്ട്. ധൃതിയൊന്നുമില്ല. കേരളമാണോ ബംഗാളാണോ അടുത്തത് എന്നൊന്നും ചോദിക്കരുത്.
അസമില്‍ കുറെ ലക്ഷം ആളുകള്‍ക്കു ഉറക്കമില്ലത്രെ. ഇന്ത്യക്കാരാണ് എന്നു തെളിയിക്കുന്നതിനുള്ള രേഖയില്ലാത്തവരെ പൗരത്വ പട്ടികയില്‍ പെടുത്തില്ല. ഈ ഐഡിയ ബി.ജെ.പിയുടേതല്ല കേട്ടോ. കോടതിയും എ.എ.എസ്.യുവും അന്നത്തെ സര്‍ക്കാറും എല്ലാം ചേര്‍ന്നുണ്ടാക്കിയ വയ്യാവേലിയാണ്. പക്ഷേ, അതിബുദ്ധിമാനായ അമിത് ഷായ്ക്ക് അതിന്റെ അനന്തസാധ്യതകള്‍ മൊട്ടത്തലയില് ക്ലിക്ക് ചെയ്തു കഴിഞ്ഞു. പൗരത്വസംവിധാനം ഇന്ത്യ മുഴുവന്‍ നടപ്പാക്കും എന്നദ്ദേഹം പ്രഖ്യാപിച്ചിട്ടുണ്ട്. എന്തൊരു കുട്ടിച്ചോറായിരിക്കും അതു സംസ്ഥാനങ്ങളില്‍ ഉണ്ടാക്കുക എന്നാലോചിക്കാനേ വയ്യ. ഭ്രാന്താസ്പത്രിയിലായിരുന്ന ഒരാള്‍ രോഗം ഭേദമായി എന്ന സര്‍ട്ടിഫിക്കറ്റുമായി പുറത്തിറങ്ങിയ ശേഷം മറ്റുള്ളവരെയെല്ലാം ഭ്രാന്തന്മാര് എന്നു വിളിച്ചതായി കേട്ടിട്ടുണ്ട്. കാരണം, അവരുടെ പക്കലൊന്നും ഭ്രാന്തില്ല എന്ന സര്‍ട്ടിഫിക്കറ്റ് ഇല്ലല്ലോ. അപ്പുപ്പന്മാരൊന്നും ലങ്കയില്‍നിന്നു വന്നവരല്ല എന്നു തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റ് എവിടെ കിട്ടും? എന്തായാലും ഒരു അഖിലഭാരത പൗരത്വ ഗുല്മാലിന്റെ സാധ്യതകള്‍ അമിത് ഷാജി പരിശോധിക്കുന്നുണ്ട്. ഒന്നിനും മടിക്കില്ല.
കാണാന്‍പോകുന്ന ഫീച്ചര്‍ ഫിലിം പൂരത്തിന്റെ ഒരു അധ്യായം സംബന്ധിച്ച് അമിത് ഷാജി സൂചിപ്പിച്ചിട്ടുണ്ട്. ഹിന്ദിയാണത്രെ രാഷ്്ട്രത്തില്‍ ഐക്യമുണ്ടാക്കുക. കേരളത്തില്‍ ഇപ്പോള്‍ മലയാളത്തില്‍ പി.എസ്.സി പരീക്ഷ നടത്തണം എന്നാവശ്യപ്പെട്ട് സമരം ചെയ്യുംപോലെ നാളെ ഹിന്ദിയില്‍ മതി യു.പി.എസ്.സി പരീക്ഷ എന്നു തീരുമാനിച്ചാല്‍ സംഗതി കേമമാവില്ലേ? പണ്ടൊരിക്കല്‍ ഇങ്ങനെയെന്തോ ചില്ലറ നടപടിയുമായി ഇറങ്ങിപ്പുറപ്പെട്ടപ്പോഴാണ് തമിഴ്നാട് രാഷ്ട്രഐക്യം കൊണ്ട് കത്തിച്ചാമ്പലായത്. ഇനിയും സാധ്യത കാണാനുണ്ട്. ഒരു രാഷ്ട്രം ഒരു ഭാഷ എന്നതു പോലെ ഇനി ഘട്ടം ഘട്ടമായി ഒരു രാഷ്ട്രം ഒരു വസ്ത്രം, ഒരു രാഷ്ട്രം ഒരു ഭക്ഷണം, ഒരു രാഷ്ട്രം ഒരു പാര്‍ട്ടി, ഒരു രാഷ്ട്രം ഒരു മതം, ഒരു രാഷ്ട്രം ഒരു മോദി എന്നിങ്ങനെയുള്ള സുന്ദരന്‍ ആശയങ്ങള്‍ ഘട്ടം ഘട്ടമായി വരുമെന്നു പ്രതീക്ഷിക്കാം. വന്നോട്ടെ, വന്നോട്ടെ….
എന്തിന് വെറുതെ പദവികള്‍!
ഉള്ളതും പോയതിന്റെ സങ്കടത്തിലാണ് കോണ്‍ഗ്രസ് ലോക്സഭയിലിപ്പോള്‍. കഴിഞ്ഞ തവണ 44 സീറ്റ് മാത്രം കിട്ടിയപ്പോള്‍ കോണ്‍ഗ്രസ്സിന്റെ എതിരാളികള്‍ പോലും ഞെട്ടിയിരുന്നു. എന്തൊരു തോല്‍വി! 44 നേക്കാള്‍ ചെറിയ സംഖ്യയാണ് 52 എന്നേ തോന്നൂ ഇത്തവണത്തെ ഞെട്ടല്‍ കണ്ടാല്‍. പ്രധാനമന്ത്രിയാകാന്‍ ജുബ്ബയിട്ട യുവരാജാവ് സ്വന്തം മണ്ഡലത്തില്‍ തറപറ്റിയത് വയനാട്ടുകാരെപ്പോലും ഞെട്ടിച്ചു. ഇതു നഷ്ടപ്പെടലിന്റെ കാലമാണ്. അതിനിടെയാണ് ചില കൂട്ടര് പാര്‍ലമെന്റ് കമ്മിറ്റികളില്‍ പാര്‍ട്ടിക്കു സ്ഥാനം കിട്ടിയില്ലെന്ന് പരവശവുമായി നടക്കുന്നത്. ഹാ കഷ്ടം.
ഏറ്റവും കൂടുതല്‍ സീറ്റ് കിട്ടിയ പാര്‍ട്ടിയുടെ തലവനാണ് പ്രതിപക്ഷനേതാവ്. അതു പണ്ട് എ.കെ.ജി.യുടെ കാലത്തേ അങ്ങനെയാണ്. പിന്നീട് കൊണ്ടുവന്ന വ്യവസ്ഥയിലും സീറ്റ് എണ്ണം പ്രധാനമായിരുന്നില്ലെന്നാണ് വിദഗ്ദ്ധരും പറഞ്ഞത്. പക്ഷേ, എന്തു ചെയ്യും, കോണ്‍ഗ്രസ്സിന് അതും വേണ്ട. രാഹുല്‍ ഗാന്ധിക്കു പാര്‍ട്ടി സ്ഥാനവും വേണ്ട, പാര്‍ലമെന്ററി സ്ഥാനവും വേണ്ട. നിരാശയുടെ പടുകുഴിയിയാണ്. നൈരാശ്യം മൂത്ത് ലോക്സഭാംഗത്വം തന്നെ രാജിവച്ചുകളുയുമോ എന്ന ഭീതിയിലാണ് വയനാട്ടുകാരും.
പാര്‍ലമെന്റ്ിലെ അല്ലറ ചില്ലറ കമ്മിറ്റി പദവികള്‍ കൊണ്ടൊരു പ്രയോജനവും കിട്ടാന്‍ പോകുന്നില്ല. ലോക്സഭയില്‍ എല്ലാം അമിത് ഷാ ചെയ്തുകൊള്ളും. മന്ത്രിമാര്‍ക്കു പോലും ഒന്നും ചെയ്യാനില്ല. പ്രതിപക്ഷാംഗങ്ങള്‍ക്കു ഘോരഘോരം പ്രസംഗിക്കാം. കൈയ്യടികിട്ടും, പ്രസംഗിക്കുന്നത് രേഖയിലുണ്ടാകും. പത്രങ്ങളില്‍ വന്നാല്‍ വന്നു. എന്തിന് വെറുതെ കമ്മിറ്റി പദവികള്‍…..
കുതന്ത്രങ്ങള്‍ അറിയാതെ..
തനിക്ക് രാഷ്ട്രീയത്തിലെ തന്ത്രകുതന്ത്രങ്ങള്‍ അറിയില്ലെ് മുസ്ലിം ലീഗിന്റെ രാജ്യസഭാംഗം പി.വി. അബ്ദുല്‍ വഹാബ് കുമ്പസരിച്ചതായി പത്രങ്ങളില്‍ കാണുുണ്ട്. അദ്ദേഹം ഈയിടെ പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ കാര്യത്തില്‍ ഇടതുപക്ഷ സര്‍ക്കാറിനെ അഭിനന്ദിച്ചു പോയി. അബദ്ധത്തില്‍ പറ്റിയതാണ്. നല്ല കാര്യം ആരു ചെയ്താലും താന്‍ അഭിനന്ദിക്കും എല്ലൊം നമ്മള് പ്രസംഗിക്കാനേ പാടുള്ളൂ. അത് നടപ്പാക്കാന്‍ പാടില്ല. എതിരാളികളെ എപ്പോഴും ചീത്ത പറഞ്ഞുകൊണ്ടിരിക്കണം. ചീത്തപറയാന് പറ്റില്ലെങ്കില്‍ മൗനം മണ്ടനും ഭൂഷണം എ തത്ത്വം സ്വീകരിച്ച് മിണ്ടാതിരിക്കണം.
തന്ത്രകുതന്ത്രങ്ങളൊും അറിയില്ല എു വഹാബ്ജി വിനയം കൊണ്ടു പറഞ്ഞതാണ്. ചില്ലറ തന്ത്രകുതന്ത്രം അറിയാതെ ആര്‍ക്കെങ്കിലും രാജ്യസഭാ സ്ഥാനാര്‍ത്ഥിയാകാന്‍ പറ്റുമോ? സംഭാവന കൊടുത്തി’ാണ് അതൊപ്പിച്ചത് എു അസൂയക്കാര് പറയുമായിരിക്കും. എാലും തന്ത്രം വേണം. ഒരു ടേംകഴിഞ്ഞ് രണ്ടാം ടേം അതേ പദവി കി’ണമെങ്കില്‍ തന്ത്രം പോര, കാശും പോര, കുതന്ത്രംത െവേണ്ടി വരും. വെറുതെ കാശ് എറിയാന്‍ മാത്രം കഴിയുവര്‍ അത് എറിഞ്ഞുകൊണ്ടേ ഇരിക്കും. പഞ്ചായത്ത് പ്രസിഡന്റ് പോലും ആവില്ല….
മുനവാക്ക്
മരട് ഫ്ളാറ്റുകാര്‍ക്ക് ഒപ്പം ഉണ്ടാകും: കോടിയേരി ബാലകൃഷ്ണന്
*ഒപ്പംകൊണ്ട് ഒരു കാര്യവുമില്ല. പ്രശ്നത്തിനു മുഴുവന്‍ ഉത്തരവാദികള്‍ നഗരസഭ മുതല്‍ മന്ത്രിസഭ വരെയുള്ളവരാണ്. ഫ്ളാറ്റുടമകളുടെ നഷ്ടം ഇവര്‍ നികത്തിക്കൊടുക്കണം. വേറെ എന്ത് ഒപ്പം.