മറ്റൊരു മാറ്റത്തിലേക്ക് കൂടി ഈ കണക്കുകള്‍ നമ്മുടെ ശ്രദ്ധ ക്ഷണിക്കുന്നു. ഇലക്ട്രോണിക് മാധ്യമങ്ങള്‍ പത്രങ്ങളെ പിന്നിലാക്കി ബഹുദൂരം മുന്നോട്ട് പോയിരിക്കുന്നു. എന്നന്നേക്കും പിന്തള്ളപ്പെട്ടു എന്ന് രു ഘട്ടത്തില്‍ കരുതപ്പെട്ടിരുന്ന റേഡിയോവിന്റെ മുന്നേറ്റം ശ്രദ്ധേയമാണ്. ടെലിവിഷന്‍ അല്ല, ഇന്നും ഏറ്റവും കൂടുതല്‍ വീടുകളില്‍ ഉള്ളത് റേഡിയോ ആണ് എന്ന് പരിഷത്ത് പഠനത്തില്‍ കാണുന്നു. അറുപത്താറു ശതമാനം വീടുകളില്‍ റേഡിയോ ഉള്ളപ്പോള്‍ ടെലിവിഷന്‍ ഉള്ളത് അറുപത്തൊന്നു ശതമാനം വീടുകളില്‍ ആണത്രെ. കേബ്‌ള്‍ ടിവി മുപ്പത്തിരണ്ട് ശതമാനം വീടുകളിലേ ഉള്ളൂ എന്ന കണ്ടെത്തലില്‍ വിശ്വാസ്യതയുടെ കുറവുണ്ട്. ദ#39;രു പക്ഷെ പഠനം നടന്ന വര്‍ഷത്തെ കണക്ക് മൂന്നുവര്‍ഷം കൊണ്ട് കാലഹരണപ്പെട്ടതായിരിക്കാം. ഏറ്റവും വേഗതയില്‍ വികസിക്കുന്ന മേഖലയിതാണല്ലോ. കേബ്‌ള്‍ ടിവി ഇല്ലാതെ വെറും ഡിഡി ചാനല്‍ മാത്രമുള്ള വീട് ഇന്ന് കാണുക പ്രയാസമായിരിക്കും. കണ്ണഞ്ചിക്കുന്ന വേഗതയിലാണ് ഈ മാറ്റം നടന്നുകൊണ്ടിരിക്കുന്നത് എന്നത് കൊണ്ട് വൈദ്യതി ഉള്ള വീടുകളിലെല്ലാം ടെലിവിഷന്‍ എത്തിയിട്ടുണ്ടാവും എന്ന് കരുതാന്‍ തന്നെയാണ് എനിക്ക് താല്‍പ്പര്യം. പരിഷത്ത് പഠനമനുസരിച്ച് എണ്‍പത്തിനാല് ശതമാനം വീടുകളും വൈദ്യൂതീകരിച്ചതാണ്. അതുകൊണ്ട് കേരളത്തിലെ ചുരുങ്ങിയത് എഴുപത്തഞ്ച് ശതമാനം വീടൂകളിലെങ്കിലും ടെലിവിഷന്‍ /റേഡിയോ ഉെണ്ടന്നു വേണം കരുതാന്‍. അച്ചടി -ദൃശ്യമാധ്യമങ്ങള്‍ തമ്മിലുള്ള അന്തരം സര്‍വെ കണ്ടെത്തിയതില്‍ കൂടൂതലാണെന്ന് തോന്നുന്നു. എഴുപത്തഞ്ച് ലക്ഷം വീടുകളില്‍ ടി.വി. , മുപ്പത്തഞ്ചുലക്ഷം വീടുകളില്‍ പത്രം എന്നത് എന്നെപ്പോലൊരു അച്ചടിമാധ്യമപ്രവര്‍ത്തകന് അസ്വാസ്ഥ്യമുണ്ടാക്കുന്ന സംഗതിയാണ്. കേരളത്തിലെ എല്ലാ പ്രധാന കോര്‍പ്പറേഷനുകളിലും നാലും അഞ്ചും സ്വകാര്യ എഫ്‌്. എം . റേഡിയോ ചാനലുകള്‍ നാലഞ്ചു മാസത്തിനകം വരുന്നതോടെ സ്ഥിതി വന്‍മാറ്റത്തിന് വിധേയമാകും.
ഇലക്ട്രോണിക് മാധ്യമങ്ങളുടെ വന്‍ വളര്‍ച്ച പത്രങ്ങളുടെ സര്‍ക്കുലേഷനെ ലോകമെങ്ങും വല്ലാതെ ബാധിച്ചുതുടങ്ങിയതായി വേള്‍ഡ് അസോസിയേഷന്‍ ഫ് ന്യൂസ്‌പേപ്പേഴ്‌സിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നുെണ്ടങ്കിലും കേരളം പോലുള്ള കുറെ സ്ഥലങ്ങളിലെങ്കിലും ഈ പ്രവണത ഇല്ലെന്നാണ് ഞങ്ങള്‍ അവകാശപ്പെട്ടിരുന്നതും ആശ്വസിച്ചിരുന്നതും. അച്ചടിച്ച പത്രത്തോടുള്ള പ്രിയം കേരളിത്തില്‍ നിലനില്‍ക്കുന്നു്. എന്നാല്‍ കാര്യങ്ങളറിയാനും മനസ്സിലാക്കാനും കേരളത്തിലെ പുതിയ തലമുറ എത്രത്തോളം പത്രങ്ങളെ ആശ്രയിക്കുന്നു എന്ന് മനസ്സിലാക്കാന്‍ ഈ സര്‍വെയില്‍ നിന്ന് കാര്യമായ വിവരങ്ങളൊന്നും ലഭ്യമല്ല. ഇലക്ട്രോണിക് മാധ്യമങ്ങളുടെ വളര്‍ച്ചയുമായി താരതമ്യപ്പെടുത്തുമ്പോള്‍ പത്രങ്ങള്‍ നിന്നേടത്ത് തന്നെ നില്‍ക്കുകയാണ് എന്ന് വേണം കരുതാന്‍.
അച്ചടിച്ച പത്രങ്ങളുടെ കാര്യത്തിലുള്ള രു മാറ്റം കൂടി ശ്രദ്ധയില്‍ പെടുത്തേതുെണ്ടന്ന് തോന്നുന്നു. ഇംഗ്‌ളീഷ് മീഡിയം വിദ്യാഭ്യാസം സാര്‍വത്രികമായതിന് ശേഷമുള്ള തലമൂറ കുടുംബസ്ഥരായിക്കൊണ്ടിരിക്കുകയാണ്. അച്ഛനും അമ്മയും ഇംഗ്‌ളീഷ് മീഡിയത്തില്‍ പഠിച്ചവരാകുക അവരുടെ മക്കള്‍ സ്വാഭാവികമായും ഇംഗ്‌ളീഷ് മീഡിയക്കാരാവുക- അങ്ങനെ വരുമ്പോള്‍ അവര്‍ മാത്രമുള്ള വീട്ടില്‍ വായിക്കുന്നത് മലയാളം പത്രത്തേക്കാള്‍ ഇംഗ്‌ളീഷ് പത്രമാകാനല്ലേ സാധ്യത ? കേരളത്തില്‍ ഈ രീതിയിലൊരു മാറ്റം കൂടി നിശ്ശബ്ദം സംഭവിച്ചുകൊണ്ടിരിക്കുന്നുണ്ട്. പരിഷത്ത് സര്‍വെയിലെ ചോദ്യങ്ങള്‍ ഈ പ്രവണതയിലേക്ക് എന്തെങ്കിലും തരത്തില്‍ വിരല്‍ചൂണ്ടുന്നതല്ല. മാധ്യമം അച്ചടിയായാലെന്ത് ഇലക്ട്രോണിക് ആയാലെന്ത്, മലയാളമായാലെന്ത് ഇംഗ്‌ളീഷ് ആയാലെന്ത് വിവരങ്ങളറിഞ്ഞാന്‍ പോരെ എന്ന് ചോദിക്കുന്നവരുണ്ട്. മലയാളഭാഷയുടെ നിലനില്‍പ്പിന്റെയും ഫോര്‍ത്ത് എസ്റ്റേറ്റിന്റെ ജനാധിപത്യ-പൗര താല്‍പ്പര്യസംരക്ഷണധര്‍മത്തിന്റെയും അടിസ്ഥാനത്തില്‍ വിലയിരുത്തപ്പെടേണ്ട കാര്യമാണ് ഇത്. ചര്‍ച്ച ചെയ്യേണ്ട രു വിഷയം ഇവിടെയുണ്ട് എന്ന് സൂചിപ്പിക്കാന്‍ ഈ സന്ദര്‍ഭം ഉപയോഗപ്പെടുത്തുകയാണ്.
ആശങ്കയും അല്‌പം അത്ഭുതവും തോന്നിച്ച മറ്റൊരു നിരീക്ഷണത്തെ കുറിച്ചൊന്ന് പരാമര്‍ശിക്കുകയെങ്കിലും ചെയ്യാതെ തരമില്ല. `ഭുരിഭാഗം കുടുംബങ്ങളും ഏറ്റവും വിശ്വാസ്യതയുള്ള വിവരദായകമാധ്യമമായി കാണുന്നത് ടെലിവിഷനെയാണ് `എന്ന് പഠനത്തിന്റെ രു കെണ്ടത്തലായി കൊടുത്തിട്ടുണ്ട് .സര്‍വെയുടെ രു ചോദ്യം ഇങ്ങനെയാണ്- താഴെ പറയുന്ന ഏത് മാധ്യമത്തിലൂടെ വരുന്ന വിവരങ്ങളാണ് നിങ്ങള്‍ കൂടുതല്‍ വിശ്വസിക്കുന്നത് ?- മാധ്യമവിശ്വാസ്യതയുടെയും ധാര്‍മികതയുടെയും ഗൗരവമേറിയ പ്രശ്‌നങ്ങള്‍ ഉയര്‍ത്തുന്ന ചോദ്യം വേണ്ട രീതിയില്‍ ഉള്‍ക്കൊള്ളാന്‍ സര്‍വെയില്‍ പങ്കെടുത്തവര്‍ക്ക് കഴിഞ്ഞുവോ എന്ന കാര്യത്തില്‍ സംശയമു്. നടന്നുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍ അപ്പപ്പോള്‍ സംപ്രേഷണം ചെയ്യാന്‍ ടെലിവിഷന്‍ ചാനലുകള്‍ക്കും അവ അതേപടി കാണാന്‍ ജനങ്ങള്‍ക്കും കഴിയും എന്നത ് സത്യമാണെങ്കിലും വാര്‍ത്തയുടെ വിശ്വാസ്യതയുടെ കാര്യത്തില്‍ ചാനലുകള്‍ക്കു തന്നെയും കാര്യമായ അവകാശവാദങ്ങളൊന്നും ഇല്ല എന്നതാണ് ഇപ്പോഴത്തെ അവസ്ഥ. ഫോട്ടോവിന് കള്ളം പറയാന്‍ കഴിയില്ല എന്ന പഴയ തത്ത്വം ഇന്നാരും ഗൗരവത്തിലെടുക്കുന്നേയില്ല. മാധ്യമരംഗത്ത് ഇത് ഇപ്പോള്‍ കാര്യമായി ചര്‍ച്ച ചെയ്യപ്പെട്ടുവരുന്നുണ്ട്. എന്നാല്‍ ജനങ്ങളില്‍ കൂടുതല്‍ സ്വാധീനം ചെലുത്തുന്ന മാധ്യമം പത്രമാണെന്ന നിഗമനം ജനങ്ങളുടെ നിലപാടുകളെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്കുള്ള മറുപടികളില്‍ നിന്ന് എത്തിച്ചേരുന്നതായും കാണാം. പരസ്‌പരവിരുദ്ധമായാണ് തോന്നുന്നത്.
എന്നാല്‍, ഏറ്റവും പ്രബലമായ വിനോദ ഉപാധിയായും വാര്‍ത്തകള്‍ ആദ്യം അറിയാന്‍ ആശ്രയിക്കാവുന്ന മാധ്യമമായും ടെലിവിഷന്‍ വളര്‍ന്നു എന്നത് അവഗണിക്കാവാത്ത വസ്‌തുതയാണ്. എഴുപത്തഞ്ചു ശതമാനമാളുകള്‍ ടി.വി കാണുന്നവരാണ്. തിയേറ്ററില്‍ പോയി സിനിമ കാണുന്നത് ഇരുപത്തിമൂന്നു ശതമാനമാളുകള്‍ മാത്രമാണ്. ടി.വി.ക്ക് പുറത്ത് സാംസ്‌കാരിക പരിപാടികളൊന്നും കാണാത്തവരാണ് അറുപത്താറു ശതമാനമാളുകളും. അറുപത്തേഴ് ശതമാനം സ്‌ത്രീകളും സീരിയലുകള്‍ കാണുന്നവരാണ്. ഇതിനെല്ലാം പ്പമാണ് വായനയുടെ സ്വഭാവത്തിലുണ്ടായ മാറ്റം, വായനശാലകളുടെ തകര്‍ച്ച എന്നീ പ്രവണതകള്‍ . ദൃശ്യമാധ്യമത്തിന്റെ ഈ ആധിപത്യസ്വഭാവത്തിന് സമീപഭാവിയിലൊന്നും മാറ്റമുണ്ടാകുന്നതിന്റെ രു ലക്ഷണവും കാണാനില്ല. ഇത് നമ്മുടെ സാംസ്‌കാരികബോധത്തിലും ഉപഭോഗരീതികളിലും പുതിയ തലമുറയുടെ മുല്യങ്ങളിലുമെല്ലാം വരുത്തിക്കൊണ്ടിരിക്കുന്നത് ഗൗരവമേറിയ മാറ്റങ്ങളാണ്. അഭിപ്രായരൂപവത്‌കരണത്തില്‍ ഏറ്റവും വലിയ പങ്ക് വഹിക്കുന്നത് ഈ മാധ്യമമാണെന്നത് ഗൗരവപൂര്‍വം പരിഗണിക്കേണ്ട വിഷയം തന്നെയാണ്.
പത്രങ്ങളും പുസ്‌തകങ്ങളും മറ്റെല്ലാ മാധ്യമങ്ങളും സാമ്പത്തികമായി ഭേദപ്പെട്ടവരുടെ അടുത്താണ് കൂടുതല്‍ എത്തുന്നതെങ്കില്‍ ടെലിവിഷന് ആ പരിമിതി പോലും ഇല്ല.` ടെലിവിഷന്‍ പരമദരിദ്രരായവരില്‍ പകുതിയോളം പേരിലേ എത്തന്നുള്ളൂ ` എന്ന് വലിയപോരായ്‌മ പോലെ പഠനരേഖയില്‍ കണ്ടെത്തിയത് കൗതുകകരമാണ്. ദാരിദ്ര്യരേഖക്ക് കീഴിലുള്ളവരില്‍ പകുതിയോളം പേരുടെ വീടുകളില്‍ ടെലിവിഷനുണ്ടെന്നത് ദാരിദ്ര്യം എന്ന സംഗതിയെ കുറിച്ചുള്ള ധാരണകള്‍ മാറ്റിമറിക്കുന്നതാണ്. ലോകത്തിലെ ഏറ്റവും വികസിതമായ രാഷ്ട്രങ്ങളില്‍ പോലും ഇത്രയും താഴെക്കിടയില്‍ ഇത്രയും പേരില്‍ ടെലിവിഷന്‍ എത്തുന്നുണ്ടോ എന്നറിയില്ല.