വിവരാവകാശനിയമം- കേരളം എവിടെ നില്‍ക്കുന്നു?

എൻ.പി.രാജേന്ദ്രൻ

വിവരാവകാശനിയമത്തിന്റെവ്യവസ്ഥകള്‍ വാര്‍ത്താശേഖരണത്തിന്‌ വേണ്ടി ഉപയോഗപ്പെടുത്താന്‍ മുന്നോട്ട്‌ വന്ന എത്ര പത്രപ്രവര്‍ത്തകരുണ്ട്‌?

കോഴിക്കോട്ടെ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ മാനേജ്മെന്റ്‌ ഇന്‍ ഗവണ്മെന്റില്‍ വിവരാവകാശനിയമം സംബന്ധിച്ച്‌ മൂന്ന്‌ ദിവസത്തെ രണ്ട പഠനക്ലാസ്സില്‍ പങ്കെടുത്തവരോട്‌ ഇതേ ചോദ്യം ഈ ലേഖകന്‍ ചോദിക്കുകയുണ്ടായി. ഉത്തരജില്ലകളില്‍ നിന്നുള്ള അറുപതോളം ഗസറ്റഡ്‌ ഉദ്യോഗസ്ഥന്മാരാണ്‌ ഈ പഠനക്ലാസ്സുകളില്‍ പങ്കെടുക്കാനെത്തിയിരുന്നത്‌.മിക്കവരും ഗസറ്റഡ്‌ ഉദ്യോഗസ്ഥന്മാരാണ്‌. അവരില്‍ പലരും നിയമം അനുശാസിക്കുന്ന തരം പബ്ലിക്‌ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍മാരുമാണ്‌. പൊതുജനങ്ങള്‍ വിവരം കിട്ടാന്‍ സമീപിക്കേണ്ടത്‌ ഈ ഉദ്യോഗസ്ഥന്മാരെയാണ്‌. ജനങ്ങള്‍ക്ക്‌ ഇത്‌ സംബന്ധിച്ച മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കേണ്ടതും ഇവര്‍ തന്നെ. ;രു വര്‍ഷത്തിനിടയില്‍ നിയമവകുപ്പനുസരിച്ചോ അല്ലാതെയോ ;രു മാധ്യമപ്രവര്‍ത്തകനും വിവരം കിട്ടാന്‍ അവരെ സമീപിച്ചിട്ടില്ല.രു പക്ഷെ നിയമവ്യവസ്ഥയൊന്നും നോക്കാതെ തന്നെ അവര്‍ക്ക്‌ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാരില്‍ നിന്ന്‌ വിവരം കിട്ടുന്നതു കൊണ്ടാവുമോ ആരും സമീപിക്കാത്തത്‌ ? അല്ല, ആരും അങ്ങനേയും സമീപിച്ചിട്ടില്ല. എങ്കില്‍ ശരി, നിയമമനുസരിച്ച്‌ വിവരങ്ങള്‍ കിട്ടാന്‍ വരുന്ന പൊതുജനങ്ങളുടെ പ്രവാഹം ഉദ്യോഗസ്ഥരുടെ ഔദ്യോഗികകൃത്യനിര്‍വഹണം തടസ്സപ്പെടുന്നതായി പരാതിയുണ്ടോ ? അത്ഭുതമെന്ന്‌ തന്നെ പറയട്ടെ, രു കൊല്ലത്തിനിടയില്‍ വിവരമറിയാന്‍ സമീപിച്ച വ്യക്തിതളുടെ എണ്ണം ദന്നോ രണ്ടോ മാത്രം.

ഭരണത്തേയും പൊതുപ്രവര്‍ത്തനത്തേയും സമൂലം മാറ്റിമറിക്കാന്‍ കഴിയുന്ന വിപ്ലവകരമായ നിയമം നടപ്പിലായിട്ട്‌ അത്‌ ജനങ്ങളിലോ മാധ്യമപ്രവര്‍ത്തകരിലോ പോലും എത്തിക്കാന്‍ കഴിയാഞ്ഞത്‌ എന്തുകൊണ്ട്‌ എന്ന്‌ നിയമം നടപ്പാക്കാന്‍ ബാധ്യതപ്പെട്ടവര്‍ ചിന്തിച്ചതായി തോന്നുന്നില്ല.അതവിടെ നില്‍ക്കട്ടെ, നിയമം നടപ്പാക്കാന്‍ നിയുക്തരായിട്ടുള്ള പി.ഐ; മാരുള്‍പ്പെടെയുള്ള സര്‍ക്കാര്‍ ഉദ്യോഗസഥന്മാര്‍ക്ക്‌ ഈ നിയമത്തെ കുറിച്ച്‌ എന്തുമാത്രം ധാരണയുണ്ട്‌ ? അവരോട്‌ നേരിട്ട്‌ ചോദിച്ചുനോക്കി. ന്നുമറിയില്ല സാറെ.ഞങ്ങളെpio മാരാക്കിന്നെന്നല്ലാതെ കൂടുതല്‍ ആരും പറഞ്ഞുതന്നിട്ടേയില്ല- അവര്‍ പറയുന്നു. എന്ത്‌ ചെയ്യണം എങ്ങനെ ചെയ്യണം എന്ന്‌ നിര്‍ദ്ദേശിക്കുന്ന ഗവണ്മെന്റ്‌ ORDER പോലും ഇറങ്ങിയിട്ടില്ല. പാര്‍ലമെന്റ്‌ നിയമം പാസ്സാക്കിയാല്‍ ഉദ്യോഗസ്ഥന്മാര്‍ കടകളില്‍ കയറിയിറങ്ങി നിയമത്തിന്റെ കോപ്പി സംഘടിപ്പിച്ചാണോ കാര്യങ്ങള്‍ പഠിക്കേണ്ടത്‌ ? ശരി. ഐ.എം.ജിയില്‍ ഇതുപോലെ ക്ലാസ്സ്‌ നടത്തുന്നത്‌ ഉദ്യോഗസ്ഥരെ പഠിപ്പിക്കാനല്ലേ എന്നു ചോദിക്കാം . എത്രകാലം കൊണ്ട്‌ പഠിപ്പിക്കാനാണ്‌ ഉദ്ദേശിക്കുന്നത്‌ ? ഒരു ക്ലാസ്സില്‍ പങ്കെടുക്കാനാവുക 30 പേര്‍ക്കാണ്‌.രജിസ്ട്രേഷന്‍ വകുപ്പില്‍ മാത്രം മുന്നൂറിലേറെ പി.ഐ.ഓ മാരുണ്ട്‌.എല്ലാവര്‍ക്കും ക്ലാസ്സെടുത്തു തീരുമ്പോഴേക്ക്‌ കാലമെത്രയാകും? ഉദ്യോഗസ്ഥരില്‍ എത്തിയേടത്തോളം അറിവ്‌ പോലും ജനങ്ങളില്‍ എത്താത്തതു കൊണ്ട്‌ വിവരം തേടി അത്യപൂര്‍വം അപേക്ഷകരേ ഓഫീസുകളിലെത്തുന്നുള്ളൂ എന്നതുമാത്രമാണ്‌ ജീവനക്കാര്‍ക്ക്‌ സമാധാനം നല്‍കുന്നത്‌.

2005 ജൂണ്‍ 15 ലാണ്‌ നിയമം പാസ്സായത്‌. 120 ാ‍ം ദിവസം അത്‌ നിലവില്‍ വന്നു. ആ ദിവസത്തിനകം സര്‍ക്കാര്‍ ഓഫീസുകളില്‍ ചെയ്തു തീര്‍ക്കേണ്ട കാര്യങ്ങളെ കുറിച്ച്‌ നിയമത്തില്‍ പറയുന്നുണ്ട്‌. സര്‍ക്കാര്‍ ഓഫീസിനെക്കുറിച്ചുമുള്ള അടിസ്ഥാനവിവരങ്ങള്‍ ജനങ്ങളുടെ അറിവിലേക്കായി പ്രസിദ്ധപ്പെടുത്തുകയാണ്‌ ഇതില്‍ ആദ്യം ചെയ്യാനുള്ളത്‌. ഓഫീസിന്റെ പ്രവര്‍ത്തനരീതി,നടപടിക്രമം, ചുമതലകള്‍ , അധികാരങ്ങള്‍,ഓഫീസിനെ ബാധിക്കുന്ന നിയമങ്ങള്‍ ,ഉദ്യോഗസ്ഥരുടെ പേരുവിവരം,ഓരോരുത്തരുടേയും ചുമതലകള്‍ ,അധികാരം, വേതനം, സ്ഥാപനത്തിന്റെ ബജറ്റ്‌.ചെലവുകള്‍ ,പൊതുജനങ്ങള്‍ക്കു പ്രാതിനിധ്യം നല്‍കുന്ന സമിതികള്‍ ഉണ്ടെങ്കില്‍ അവയെ കുറിച്ചുള്ള വിവരങ്ങള്‍, ജനങ്ങള്‍ക്ക്‌ വിവരം നല്‍കാന്‍ ഏര്‍പ്പെടുത്തിയിട്ടുള്ള സംവിധാനങ്ങള്‍ -ഇവയെല്ലാമാണ്‌ പ്രസിദ്ധപ്പെടുത്തേണ്ടത്‌.

ഏതെല്ലാം ഓഫീസുകളില്‍ ഈ വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്‌ ? ഈ ലേഖകന്‍ ഓഫീസര്‍മാരോട്‌ തന്നെ ചോദിച്ചു. എവിടേയും പ്രസ്ദ്ധപ്പെടുത്തിയിട്ടില്ല. പ്രസിദ്ധപ്പെടുത്തണമെന്ന്‌ സര്‍ക്കാര്‍ ഇതുവരെ അവരോട്‌ ആവശ്യപ്പെട്ടിട്ടുമില്ല.വിവരാവകാശനിയമം സര്‍ക്കാര്‍ നടപ്പാക്കുന്ന രീതിയാണ്‌ ഇത്‌.വിവരാവകാശനിയമം നടപ്പാക്കാന്‍ ചുമതലപ്പെട്ടപ്പെട്ടവര്‍ക്ക്‌ രു വിവരവും നല്‍കാതിരിക്കുക എന്ന വിചിത്രമായ രീതിയാണ്‌ സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്‌.നിയമനടത്തിപ്പിന്‌ മേല്‍നോട്ടം വഹിക്കേണ്ട സംസ്ഥാന വിവരാവകാശകമ്മീഷന്‍ ഇക്കാര്യത്തില്‍ കാര്യമായ എന്തെങ്കിലും നടപടി സ്വീകരിച്ചതായി സൂചനയൊന്നുമില്ല.

ഫയല്‍ സൂക്ഷിപ്പുരീതികളില്‍ സമഗ്രമായ മാറ്റം വരുത്താതെ ഈ നിയമം നടപ്പാക്കാന്‍ കഴിയില്ലെന്ന കാര്യത്തെ കുറിച്ച്‌ സര്‍ക്കാര്‍ ചിന്തിച്ച ലക്ഷണം കാണുന്നില്ല. സര്‍ക്കാര്‍ ഓഫീസുകളിലെ ഇപ്പോഴത്തെ ഫയല്‍ ഡിസ്പോസല്‍ വ്യവസ്ഥയനുസരിച്ച്‌ ; ഒരു വര്‍ഷവും അഞ്ചു വര്‍ഷവും പത്തു വര്‍ഷവും ആണ്‌ ഫയലുകള്‍ അവയുടെ പ്രധാന്യത്തിനൊത്ത്‌ സൂക്ഷിക്കുന്നത്‌.നിശ്ചിതകാലം കഴിഞ്ഞാല്‍ അവ നശിപ്പിക്കാം. വിവരാവകാശനിയമം അനുസരിച്ച്‌ 20 വര്‍ഷം വരെ പഴക്കമുള്ള ഫയലുകളില്‍ നിന്നുള്ള വിവരങ്ങള്‍ ചോദിച്ചാല്‍ നല്‍കാന്‍ സര്‍ക്കാര്‍ ബാദ്ധ്യസ്ഥമാണ്‌. ഇപ്പോഴത്തെ ഡിസ്പോസല്‍ നിയമം മാറ്റിയില്ലെങ്കില്‍ ,പഴയ ഫയലുകള്‍ക്ക്‌ വേണ്ടി സമീപിക്കുന്ന ആര്‍ക്കുമത്‌ നല്‍കാന്‍ കഴിയാതെ വരും.

രഹസ്യം സൂക്ഷിക്കലാണ്‌ മന്ത്രിയുടെ മുഖ്യചുമതലയെന്ന്‌ വിശ്വസിക്കുന്ന ഭരണരീതി തന്നെയാണ്‌ നാട്ടില്‍ തുടരുന്നത്‌. മന്ത്രിമാരുടെ സത്യപ്രതിജ്ഞാവാചകത്തിലെ പ്രധാനഭാഗം രഹസ്യ സംരക്ഷണ പ്രതിജ്ഞയാണ്‌.. 1923ലെ രഹസ്യനിയമം വിവരാവകാശനിയമത്തിന്‌ ശേഷവും നിലനില്‍ക്കുന്നത്‌ പോലെ രഹസ്യ സംരക്ഷണ പ്രതിജ്ഞ നിലനില്‍ക്കുന്നു.

വളരെ ആവേശപൂര്‍വം ബില്ലിനെ പാര്‍ലമെന്റില്‍ പിന്താങ്ങിയ കക്ഷികള്‍ തന്നെയാണ്‌ നടത്തിപ്പുഘട്ടത്തില്‍ ബില്ലിന്റെ പല്ലുകൊഴിക്കുന്നത്‌. 1977 മുതല്‍ ഇന്ത്യയില്‍ ഏറെ ഔദ്യോഗികസമിതികള്‍ തലങ്ങും വിലങ്ങും ചര്‍ച്ച ചെയ്ത്‌ അവസാനരൂപം നല്‍കിയ ബില്ല്‌ നടപ്പാക്കി രു വര്‍ഷം പിന്നിടുമ്പോഴേക്ക്‌ ഫയല്‍കുറിപ്പുകളെ നിയമത്തില്‍ നിന്ന്‌ ഴിവാക്കിക്കൊണ്ടുള്ള ഭേദഗതി വരുത്താനുള്ള തീരുമാനമുണ്ടായിക്കഴിഞ്ഞു. എത്ര കുറച്ചുമാത്രം ആലോചനയാണ്‌ ഈ സുപ്രധാനകാര്യത്തില്‍ പോലും ഉണ്ടാകുന്നത്‌ എന്ന്‌ ഈ നടപടി വിളിച്ചുപറയുന്നു.

വരാവകാശനിയമം നടപ്പാക്കാന്‍ ബാധ്യതയുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാര്‍ എങ്ങനെയാണ്‌ നിയമത്തെ കാണുന്നത്‌ ? ചിരകാലമായി തങ്ങളുടെ ജന്മാവകാശമായിരുന്ന രഹസ്യാത്മകതയും ഞങ്ങളാണ്‌ നിങ്ങളെ ഭരിക്കുന്നവര്‍ എന്ന ബ്യൂറോക്രാറ്റിക്‌ ഓദ്ധത്യവും അവര്‍ ഇപ്പോഴും കൊണ്ടുനടക്കുന്നുണ്ടോ ?വിവരാവകാശനിയമത്തെ ഉദ്യോഗസ്ഥവിരുദ്ധനിയമമായി അവര്‍ കാണുന്നുണ്ടോ ?

ഓഫീസര്‍മാരുമായി നേരിട്ട്‌ ഇക്കാര്യം ചര്‍ച്ച ചെയ്തപ്പോള്‍ വ്യത്യസ്തമായ ചിത്രമാണ്‌ ലഭിച്ചത്‌. ജനങ്ങള്‍ക്ക്‌ ഭരണകാര്യങ്ങള്‍ അറിയാന്‍ അവകാശമുണ്ടെന്നു തന്നെയാണ്‌ അവരില്‍ ബഹുഭൂരിപക്ഷവും കരുതുന്നത്‌. എന്നാല്‍ നടപ്പാക്കാന്‍ ആവശ്യമായ സംവിധാനവും ചെയ്യാതെ നിയമത്തെ നോക്കുകുത്തിയാക്കുന്ന സമീപനം സര്‍ക്കാരാണ്‌ സ്വീകരിച്ചുവരുന്നത്‌. വേണ്ടത്ര ജീവനക്കാരില്ലാതെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ പോലും അവതാളത്തിലായ ഓഫീസുകളില്‍ വിവരം ആവശ്യപ്പെട്ട്‌ എത്തുന്ന പൊതുജനത്തിന്‌ എന്ത്‌ സമീപനമാണ്‌ ലഭിക്കുക എന്ന്‌ പറയാനാവില്ല.സര്‍ക്കാര്‍ ഓഫീസുകളിലെ കമ്പ്യൂട്ടറൈസേഷന്‍ പൂര്‍ണരൂപത്തിലാകാതെ വിവരങ്ങള്‍ നീണ്ട കാലം സൂക്ഷിച്ചുവെക്കാനോ ആവശ്യമുള്ളവര്‍ക്ക്‌ ആവശ്യമുള്ളപ്പോള്‍ നല്‍കാനോ കഴിയുകയില്ല എന്ന്‌ തീര്‍ച്ച.

വിവരാവകാശരംഗത്ത്‌ പ്രവര്‍ത്തിക്കുന്നവര്‍ ഉന്നയിച്ചു തുടങ്ങേണ്ട ഗൗരവമുള്ള കാര്യം വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടു കാണുന്നില്ല. വിവരാവകാശം സര്‍ക്കാര്‍ -പൊതു മേഖലാ സ്ഥാപനങ്ങള്‍ക്ക്‌ മാത്രമാണോ ബാധകമാക്കേണ്ടത്‌ ? ആഗോളവല്‍ക്കരണത്തിന്റെ ഈ കാലത്ത്‌ ഏതാണ്‌ പൊതുസ്ഥാപനം ഏതാണ്‌ സ്വകാര്യസ്ഥാപനം ? ലക്ഷക്കണക്കിന്‌ സാധാരണക്കാര്‍ കോടിക്കണക്കിന്‌ രൂപയുടെ ഓഹരി കൈവശം വെക്കുകയും ജനജീവിതത്തെ ആഴത്തില്‍ ബാധിക്കുന്ന കാര്യങ്ങള്‍ അനുനിമിഷം ചെയ്യുകയും ചെയ്യുന്ന സ്വകാര്യസ്ഥാപനങ്ങള്‍ യഥാര്‍ത്ഥത്തില്‍ സ്വകാര്യസ്ഥാപനങ്ങളാണോ ? ആയിരക്കണക്കിന്‌ ആളുകളുടെ മരണത്തിന്‌ ഇടയാക്കിയ ഭോപ്പാല്‍ സ്ഥാപനത്തിലെ സുരക്ഷാവ്യവസ്ഥകള്‍ ഇപ്പോഴത്തെ വ്യവസ്തകളനുസരിച്ചാണെങ്കില്‍ ആര്‍ക്കും അറിയാനവകാശമില്ലാത്ത രഹസ്യങ്ങളാണ്‌. നമ്മുടെയെല്ലാം കുഞ്ഞുങ്ങള്‍ക്കു പോലും നാം മടിയില്ലാതെ വാങ്ങിക്കൊടുക്കുന്ന കൊക്കക്കോള എന്തെല്ലാം രാസപദാര്‍ത്ഥങ്ങള്‍ കൊണ്ടാണ്‌ നിര്‍മിക്കുന്നതെന്നറിയാന്‍ നമുക്കവകാശമുണ്ടോ ? ഗൗരവപൂര്‍വം ഉന്നയിക്കപ്പെടേണ്ട വിഷയങ്ങളാണിതെല്ലാം.

കേരളത്തേക്കാള്‍ രാഷ്ടീയപ്രബുദ്ധത കുറഞ്ഞതെന്ന്‌ നാം കരുതുന്ന ആറു സംസ്ഥാനങ്ങള്‍ കേന്ദ്രം വിവരാവകാശനിയമം നടപ്പാക്കും മുമ്പ്‌ സ്വന്തമായി വിവരാവകാശനിയമങ്ങള്‍ നടപ്പാക്കിയിട്ടുണ്ട്‌.ഗോവയും തമിഴ്‌നാടും കര്‍ണാടകയും ഡല്‍ഹിയും മഹാരാഷ്ട്രയും രാജസ്ഥാനുമാണ്‌ ഈ സംസ്ഥാനങ്ങള്‍.അന്നൊന്നും കേരളത്തിലെ പ്രബുദ്ധനേതൃത്വങ്ങള്‍ ഇത്തരമൊരു നിയമത്തെ കുറിച്ചു ചിന്തിച്ചുപോലുമില്ല. ഈ സംസ്ഥാനങ്ങള്‍ നിയമം നടപ്പാക്കിയപ്പോള്‍ വമ്പിച്ച സാമൂഹ്യപ്രസ്ഥാനങ്ങളായി അത്‌ മാറുകയുണ്ടായി. ജനാധിപത്യാവകാശങ്ങള്‍ക്ക്‌ വേണ്ടിയുള്ള ജനകീയപ്രസ്ഥാനമായി ഈ നിയമത്തെ മാറ്റാന്‍ രാജസ്ഥാനില്‍ അരുണാറോയിക്കും മറ്റും കഴിയുകയുണ്ടായി. കേരളം എവിടെ നില്‍ക്കുന്നു?

Leave a Reply

Your email address will not be published. Required fields are marked *

Go Top