വര്‍ദ്ധിക്കുന്ന വാര്‍ത്ത, കുറയുന്ന പത്രപ്രവര്‍ത്തനം

എൻ.പി.രാജേന്ദ്രൻ

അച്ചടിമാധ്യമത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ ദൃശ്യമാധ്യമങ്ങളെ കാണുന്നത്‌ അച്ചടിമാധ്യമത്തിന്റെ കണ്ണട ഉപയോഗിച്ചായിരിക്കുമെന്ന കുഴപ്പം എന്റെ ഈ വിലയിരുത്തലിനുമുണ്ടാകാം. വാര്‍ത്താമൂല്യത്തെക്കുറിച്ചും മാധ്യമമൂല്യങ്ങളെക്കുറിച്ചുമുള്ള എല്ലാ സങ്കല്‍പ്പങ്ങളും നിരന്തരം മാറിക്കൊണ്ടിരിക്കുന്നു. പത്രങ്ങള്‍പ്പോലും രുപാട്‌ മാറിയിരിക്കുന്നു. മഹാത്മാഗാന്ധിയെ വെടിവെച്ചുകൊന്നു എന്ന, നൂറ്റാണ്ടിലെത്തന്നെ വലിയ വാര്‍ത്ത ഉള്‍പ്പേജില്‍ കൊടുത്ത പത്രങ്ങളുണ്ട്‌. ന്നാം പേജ്‌ നിറയെ പരസ്യങ്ങളായിരുന്നു ! അതേപത്രംതന്നെ ഇന്നൊരു നിസ്സാരപ്രാദേശികവാര്‍ത്ത ന്നാം പേജില്‍ എട്ടുകോളം മുഖ്യവാര്‍ത്തയാക്കിയേക്കാം. ഏതെങ്കിലുമൊന്നു ശരിയാണെന്നോ മറ്റത്‌ തെറ്റായിരുന്നുവെന്നോ വാദിക്കാന്‍ ആര്‍ക്കുകഴിയും ? ഈ തത്ത്വം എന്തിനെയും ന്യായീകരിക്കാനും ഉപയോഗപ്പെടുത്താം എന്നൊരു കുഴപ്പമുണ്ടെന്ന്‌ മറക്കുന്നില്ല.തുടക്കത്തിലേ പറയട്ടെ, സമകാലിക മലയാള വാര്‍ത്താദൃശ്യമാധ്യമത്തിലെ രണ്ട്‌ പ്രവണതകളെ അവിശ്വാസത്തോടും ആശങ്കയോടും കാണുന്ന ആളാണ്‌ ഇതെഴുതുന്നത്‌. ന്ന്‌, ഇരുപത്തിനാലു മണിക്കൂര്‍ വാര്‍ത്താചാനല്‍ എന്ന ആശയത്തെ. രണ്ട്‌, എല്ലാം തത്സമയം സംപ്രേഷണം ചെയ്യുന്നത്‌ എന്തോ പുരോഗമന-അത്യാധുനിക മാധ്യമസാങ്കേതികമാണെന്ന സങ്കല്‍പ്പത്തെ. മൂന്നേകാല്‍കോടി ആളുകള്‍ മാത്രമുള്ള, കാര്യമായി ന്നും സംഭവിക്കാത്ത സംസ്ഥാനത്ത്‌ എന്താണ്‌ ഇരുപത്തിനാലുമണിക്കൂറും റിപ്പോര്‍ട്ട്‌ ചെയ്യാനുണ്ടാവുക ? കൊടുക്കാന്‍ യോഗ്യമായ നല്ല വാര്‍ത്ത ഏത്‌ എന്നതിനെക്കുറിച്ചുള്ള സങ്കല്‍പ്പം മാറിയിരിക്കുന്നു. കഴിഞ്ഞ കാലത്ത്‌ കൊടുത്തിട്ടേ ഇല്ലാത്ത, ക്കലും കൊടുക്കാത്ത പല കാര്യങ്ങളും ഇന്ന്‌ വാര്‍ത്തകളില്‍ സ്ഥലം പിടിക്കുന്നു. ഇന്നലെ അയോഗ്യമായിരുന്നത്‌ ഇന്ന്‌ യോഗ്യമാകുന്നു.

പത്രങ്ങള്‍ക്കുമുണ്ടായിരുന്നു ഈ പ്രതിസന്ധി. ആറുപേജ്‌ മാത്രം ഉണ്ടായിരുന്നതാണ്‌ എഴുപതുകളില്‍പോലും പ്രധാനമലയാളപത്രങ്ങളെല്ലാം. നാല്‌ പേജേ മിക്ക പാര്‍ട്ടിപ്പത്രങ്ങള്‍ക്കുമുണ്ടായിരുന്നുള്ളൂ. ഇന്നെല്ലാ പത്രങ്ങള്‍ക്കും പതിനാറുമുതല്‍ ഇരുപത്തെട്ട്‌ വരെ പേജുകളുണ്ട്‌. ശരാശരി വായനക്കാരന്‍ അന്നാണോ ഇന്നാണോ കൂടുതല്‍ സംപ്‌തൃപ്‌തന്‍ ? കൂടൂതല്‍ കിട്ടിയ പേജുകളില്‍ കൂടൂതല്‍ നല്ല വാര്‍ത്തകള്‍ തന്നെയാണോ നമ്മള്‍ പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്നത്‌്‌ ? സൂര്യനും ഉദിക്കുന്നതും അസ്‌തമിക്കുന്നത്‌ വാര്‍ത്തയല്ലെങ്കില്‍,വര്‍ഷവും അല്ലെങ്കില്‍ മാസവും മാറ്റവും ഇല്ലാതെ ആവര്‍ത്തിക്കുന്ന കാര്യങ്ങള്‍ എങ്ങനെയാണ്‌ വാര്‍ത്തയാവുന്നത്‌? മതപരമായ ആഘോഷങ്ങളും ഉത്സവങ്ങളും മതസ്ഥാപകരുടെ ജന്മ-ചരമദിനങ്ങളുമൊന്നും ഇരുപതോ മുപ്പതോ കൊല്ലംമുമ്പ്‌ ലോക്കല്‍പേജില്‍ വാര്‍ത്തയേ ആയിരുന്നിട്ടില്ല, ആകേണ്ട കാര്യവുമില്ല. ഇന്ന്‌ പത്രങ്ങള്‍ തമ്മില്‍ ഇത്തരം വാര്‍ത്തകളല്ലാത്ത വാര്‍ത്തകള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നതിനാണ്‌ മത്സരം നടക്കുന്നത്‌. നിസ്സാരചടങ്ങുകളുടെ തലവാചകത്തിന്റെയും അതോടൊപ്പമുള്ള ഫോട്ടോകളുടെയും വലുപ്പംകാട്ടി മതവിഭാഗങ്ങളെ പ്രീണിപ്പിക്കുന്നതിനുള്ള മത്സരം.

പറഞ്ഞുവന്നത്‌ ഇരുപത്തിനാലുമണിക്കൂര്‍ വാര്‍ത്താചാനലുകള്‍ എങ്ങനെ സമയം ചെലവഴിക്കുന്നു എന്ന കാര്യമാണ്‌. ലോകത്തെങ്ങുനിന്നുമുള്ള വാര്‍ത്തകള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്ന ബി.ബി.സി.ക്ക്‌്‌ പോലും ഇരുപത്തിനാലുമണിക്കൂര്‍ വാര്‍ത്ത കുത്തിനിറക്കുക എളുപ്പമല്ല. കൊച്ചുകേരളത്തിന്റെ കാര്യം പറയാനില്ല. ജനങ്ങളുടെ രാഷ്ട്രീയതാല്‍പ്പര്യമാണ്‌ കേരളത്തില്‍ പത്രങ്ങളുടെ വമ്പിച്ച തോതിലുള്ള കുതിച്ചുചാട്ടത്തിന്‌ കാരണമെന്ന്‌ മാധ്യമഗവേഷകനായ റോബിന്‍ ജഫ്‌റി ദിനപത്രവിപ്ലവം എന്ന പുസ്‌തകത്തില്‍ പറയുന്നുണ്ട്‌്‌. ഇതുതന്നെയാവാം ഈ നൂറ്റാണ്ടിലെ വാര്‍ത്താചാനല്‍ വിപ്ലവത്തിനും കാരണം. കേരളം പോലുള്ള മറ്റുകൊച്ചുസംസ്ഥാനങ്ങളിലൊന്നും ഈ തോതിലൊരു മാധ്യമവിപ്ലവം നടന്നിട്ടില്ല. ജനങ്ങളുടെ രാഷ്ട്രീയബോധം വളര്‍ത്തുന്നതിലും നവോത്ഥാനാശയങ്ങളുടെ പ്രചാരണത്തിനും പുരോഗമനാശയങ്ങള്‍ വേരുറപ്പിക്കുന്നതിനും ഇത്‌ സഹായകമായിരുന്നു. എന്നാല്‍, ചാനലുകളുടെ വിപ്ലവം ആ തോതിലുള്ള, നിലനില്‍ക്കുന്ന എന്തെങ്കിലും മാറ്റങ്ങള്‍ രാഷ്ട്രീയമായി കേരളത്തില്‍ ഉണ്ടാക്കുന്നുണ്ടോ ? ഇല്ലെന്നാണ്‌ തോന്നുന്നത്‌.

ലോകത്തെങ്ങും ജനതയുടെ അരാഷ്ട്രീയവല്‍ക്കരണമാണ്‌ നടക്കുന്നത്‌ എന്നും ഇതിന്‌ ടെലിവിഷന്‍ വലിയ സംഭാവന ചെയ്യുന്നുണ്ട്‌ എന്നും നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്‌്‌. ആഗോളീകരണത്തിന്‌ വേണ്ട മനസ്സ്‌ ;രുക്കിക്കൊടുത്തു എന്നതാണ്‌ ടെലിവിഷന്റെ സേവനം എന്നും നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്‌. കേരളത്തില്‍ രു ഭാഗത്ത്‌ ഇതുചെയ്യുമ്പോള്‍ത്തന്നെ രാഷ്ട്രീയബോധം വളര്‍ത്തുന്നതിലും ചാനലുകള്‍ പങ്ക്‌ വഹിച്ചു എന്ന്‌ അവകാശപ്പെടുന്നവരുണ്ട്‌. പരസ്‌പരവിരുദ്ധമാണ്‌ ഈ അവകാശവാദങ്ങള്‍ എന്ന്‌ തോന്നുന്നു. ദൈനംദിന രാഷ്ട്രീയ അജന്‍ഡകളുടെ നിര്‍ണയത്തില്‍ ടെലിവിഷന്‍ ചാനലുകള്‍ വഹിക്കുന്ന പങ്കിനെ നിഷേധിക്കുകയല്ല. അതുണ്ടുതന്നെ. എന്നാല്‍ ഇവയൊന്നും എന്തെങ്കിലും രീതിയിലുള്ള അടിസ്ഥാനമാറ്റങ്ങളിലേക്ക്‌ നയിക്കുന്നില്ല. അമിതമായ വാര്‍ത്തവല്‍ക്കരണം രാഷ്ട്രീയത്തിന്റെ ഗൗരവം ഇല്ലാതാക്കുന്നുമുണ്ട്‌. എല്ലാം തത്സമയം സംപ്രേഷണം ചെയ്യുന്നത്‌ എന്തെങ്കിലും പുരോഗമനമായി കാണാനാവില്ല എന്ന്‌ പറഞ്ഞുവല്ലോ. നാം ദിവസേന കാണുന്ന അന്താരാഷ്ട്രവാര്‍ത്താചാനലുകളില്‍ എത്രയെണ്ണം മലയാളചാനലുകളെപ്പോലെ തത്സമയം വാര്‍ത്തകളും അഭിമുഖസംഭാഷണങ്ങളും മറ്റും സംപ്രേഷണം ചെയ്യുന്നുണ്ട്‌ ? ബി.ബി.സി.ക്കും സി.എന്‍.എന്നുംഅതിനുള്ള സാങ്കേതികവൈദഗ്‌ദ്ധ്യം ഇല്ലാഞ്ഞിട്ടാണ്‌ എന്ന്‌ തോന്നുന്നുണ്ടോ. ബി.ബി.സി.യെക്കുറിച്ച്‌ മുമ്പെവിടെയോ വായിച്ചത്‌ അവര്‍ അത്യാവശ്യമായി വല്ലതും തത്സമയം സംപ്രേഷണം ചെയ്യുമ്പോള്‍പോലും രു മിനിറ്റ്‌ ഇടവേള, അപകടകരമായി വല്ലതുമുണ്ടെങ്കില്‍ മുറിച്ചുകളയാനുള്ള സാവകാശമായി കരുതാറുണ്ട്‌ എന്നാണ്‌. ഇത്‌ ഉത്തരവാദിത്തബോധത്തിന്റെ പ്രശ്‌നമാണ്‌. സമൂഹത്തിന്റെ ജീവിതം കൊണ്ടുള്ള കളിയാണ്‌ മാധ്യമപ്രവര്‍ത്തനം. അതില്‍ വിവേചനവും ശരിതെറ്റുകളുടെ നിര്‍ണയവും ഗുണദോഷവിചാരവും എല്ലാമുണ്ട്‌, അതുവെറും സാങ്കേതികവിദ്യയല്ല. റെക്കാഡ്‌ ചെയ്‌ത്‌ സംപ്രേഷണം ചെയ്യുമ്പോള്‍പ്പോലും വാര്‍ത്തയുടെ ഉള്ളടക്കത്തിന്‌ വേണ്ടത്ര ആലോചനയ്‌ക്കും വസ്‌തുനിഷ്‌ഠമാണ്‌ ഉള്ളടക്കം എന്ന്‌ ഉറപ്പുവരുത്താനുള്ള വീണ്ടുവിചാരത്തിനും സമയം കിട്ടാറില്ല.

രോമിനുട്ടും ഡെഡ്‌ലൈന്‍ ആയുള്ള മാധ്യമമാണ്‌ ടെലിവിഷന്‍. കിട്ടുന്നത്‌ അപ്പപ്പോള്‍ ജനങ്ങളിലെത്തിക്കണം. കിട്ടിയത്‌ സത്യമോ എന്ന്‌ പരിശോധിക്കുന്നത്‌ അത്‌ ജനങ്ങളിലെത്തിച്ച ശേഷമായിരിക്കും. രാവിലെകിട്ടിയ വാര്‍ത്ത ശരിയോതെറ്റോ എന്ന്‌ നൂറുവട്ടം ആലോചിക്കാനും പരിശോധിക്കാനും പത്രങ്ങള്‍ക്കും രാത്രി പ്രിന്റിങ്ങ്‌ തുടങ്ങുന്നതുവരെ സമയമുണ്ട്‌. എന്നിട്ടും തെറ്റുകള്‍ എത്രയോ സംഭവിക്കുന്നു, അപ്പോള്‍ ചാനലുകളിലെ തെറ്റിന്റെ കാര്യം പറയാനുണ്ടോ ? ലേഖകന്‍ എന്താണ്‌ പറയുന്നത്‌ എന്ന്‌ എഡിറ്ററും റോഡില്‍നില്‍ക്കുന്ന ജനവും രേസമയത്താവും കേള്‍ക്കുന്നത്‌. അത്‌ ലേഖകന്‌ നല്‍കുന്ന സ്വാതന്ത്ര്യവും ഉത്തരവാദിത്തവും ഭീമമാണ്‌. അത്രത്തോളം സ്വാതന്ത്ര്യവും ഉത്തരവാദിത്തവും ചുമലിലേന്താന്‍ ഈ നവാഗതമാധ്യമത്തിലെ നവാഗതലേഖകന്‍ സജ്ജനാണോ എന്ന്‌ പരിശോധിക്കേണ്ടതുണ്ട്‌.

വാര്‍ത്താചാനലുകളും മറ്റൊരുതരം എന്‍ടര്‍ടെയ്‌ന്‍മെന്റ്‌ ചാനല്‍ ആവുന്നുണ്ടോ എന്ന്‌ സംശയം തോന്നുന്നു. കൂടുതല്‍ ആളുകള്‍ വാര്‍ത്തയറിയാന്‍ പത്രങ്ങളേക്കാള്‍ ആശ്രയിക്കുന്നത്‌ ചാനലുകളെയാണ്‌ എന്ന്‌ സമ്മതിക്കാം. എന്നാല്‍ വിശ്വാസ്യത ഏതിനാണ്‌ കൂടുതല്‍ ? കേരളത്തില്‍ ഇത്‌ സംബന്ധിച്ച പഠനമൊന്നും നടന്നിട്ടില്ല. ലോകമെമ്പാടും മാധ്യമങ്ങള്‍ ഏതാണ്ട്‌രേ ദിശയിലാണ്‌ നീങ്ങിക്കൊണ്ടിരിക്കുന്നത്‌. അതുകൊണ്ടുതന്നെ വിശ്വാസ്യതയുടെ വളര്‍ച്ചയും തകര്‍ച്ചയുമെല്ലാം ഏതാണ്ട്‌ ഒരേ പോലെയാണ്‌. ജനങ്ങള്‍ മാധ്യമങ്ങളേയും മാധ്യമപ്രവര്‍ത്തകരേയും എങ്ങനെ കാണുന്നു എന്നറിയാന്‍ അമേരിക്കയില്‍ നടന്ന ശാസ്‌ത്രീയസര്‍വെകളുടെ ഫലങ്ങള്‍ യുണിവേഴ്‌സിറ്റി ഓഫ്‌ സെന്‍ട്രല്‍ ഫ്‌ളോറിഡ ജര്‍ണലിസം പ്രൊഫസര്‍ റോണ്‍ എഫ്‌ സ്‌മിത്ത്‌ അദ്ദേഹത്തിന്റെ ‘ഗ്രോപിങ്ങ്‌ ഫോര്‍ എത്തിക്‌സ്‌ ഇന്‍ ജര്‍ണലിസം’ എന്ന ഗ്രന്ഥത്തില്‍ വിവരിക്കുന്നുണ്ട്‌.വിശ്വാസ്യതയുടെ കാര്യത്തില്‍ , പഴയ കാര്‍ വില്‍ക്കാന്‍ വരുന്നവരുടെ താഴെയാണ്‌ പത്രപ്രവര്‍ത്തകര്‍ നില്‍ക്കുന്നത്‌ എന്നാണ്‌ സര്‍വെ വെളിപ്പെടുത്തിയത്‌. റിപ്പോര്‍ട്ട്‌ ചെയ്യുന്ന കാര്യങ്ങളില്‍ശ്രദ്ധിക്കാത്തവരാണ്‌ ജര്‍ണലിസ്‌റ്റുകള്‍ എന്ന്‌ സര്‍വെയില്‍ പങ്കെടുത്തവരില്‍ മുന്നില്‍ രണ്ടുപേരും കരുതുന്നു. സമൂഹം അതിന്റെ പ്രശ്‌നങ്ങള്‍ പരിഹരിച്ച്‌ മുന്നോട്ട്‌ പോകുന്നതിന്‌ പത്രപ്രവര്‍ത്തകര്‍ തടസ്സമാവുന്നു എന്നാണ്‌സര്‍വെയില്‍ പകുതിപേര്‍ അഭിപ്രായപ്പെട്ടത്‌. പൊതു താല്‌പര്യം സംരംക്ഷിക്കുന്നതല്ല, കമ്പനികള്‍ക്ക്‌ ലാഭമുണ്ടാക്കിക്കൊടുക്കുന്നത്‌ മാത്രമാണ്‌ മാധ്യമപ്രവര്‍ത്തകരുടെയും ലക്ഷ്യം എന്നാണ ്‌ ജനങ്ങള്‍ കരുതുന്നത്‌.ഇവിടെ ഇതില്‍വല്ല വ്യത്യാസവുമുണ്ടോ ?

എന്താവാം ഇതിന്‌ കാരണ്‌ ? ഇന്‍വെസ്റ്റിഗേറ്റീവ്‌ ജര്‍ണലിസത്തിലും മറ്റനേകം കാര്യങ്ങളിലും ലോകത്തിന്‌ തന്നെ മാതൃകയായിരുന്ന അമേരിക്കന്‍ പത്രപ്രവര്‍ത്തനം വിശ്വാസ്യതയുടെ കാര്യത്തില്‍, സാക്ഷരതയിലെത്രയോ പിന്നില്‍ നില്‍ക്കുന്ന ഇന്ത്യയേക്കാളെല്ലാം പിറകോട്ട്‌ പോയി എന്നതില്‍ നിന്ന്‌ നമുക്കും രുപാട്‌ പഠിക്കാനുണ്ട്‌. അമേരിക്കയില്‍ ഉള്ളത്ര സംഭവിച്ചിട്ടില്ല എങ്കിലും ഇതിവിടെയും സംഭവിച്ചുകൊണ്ടിരിക്കുന്നുണ്ട്‌ എന്നതാണ്‌ യാഥാര്‍ഥ്യം. പുതിയ മാധ്യമങ്ങള്‍ മാധ്യമപ്രവര്‍ത്തകനെ ജനങ്ങള്‍ക്ക്‌ സുപരിചിതരാക്കുന്നു. പത്രസമ്മേളനങ്ങളില്‍ നടക്കുന്നതും പത്രപ്രവര്‍ത്തകര്‍ അസംബന്ധചോദ്യം ചോദിക്കുന്നതും ഫോട്ടോഗ്രാഫര്‍മാര്‍ ഫോട്ടോ കിട്ടാന്‍ പരസ്‌പരം ഉന്തുന്നതുമൊന്നും മുന്‍കാലത്ത്‌ ജനങ്ങള്‍ നേരിട്ട്‌ കാണാറില്ല. സുപരിചിതത്വം അവജ്ഞ സൃഷ്ടിക്കുമെന്നത്‌ പൊതുവെ അംഗീകരിക്കപ്പെട്ടിട്ടുള്ള കാര്യമാണ്‌. മാധ്യമങ്ങളുടെ എണ്ണം കുറവായിരുന്ന കാലത്ത്‌ അവര്‍ പ്രസിദ്ധപ്പെടുത്തുന്നത്‌ വിശ്വസിക്കുകയേ വഴിയുണ്ടായിരുന്നുള്ളൂ. ന്ന്‌ ഏത്‌ മാധ്യമം എന്ത്‌ കാണിക്കുന്നതിന്റെയും ശരിതെറ്റുകള്‍ മറ്റു മാധ്യമങ്ങള്‍ തുറന്നുകാട്ടുന്നു വിശ്വാസ്യത കുറയാന്‍ ഇതൊരു കാരണമായിരിക്കാം. ഇക്കാര്യത്തില്‍ നാം നിസ്സഹായരാണ്‌. എന്നാല്‍ എല്ലാ കാര്യത്തിലും നിസ്സഹായരല്ലതാനും.

തത്സമയ സംപ്രേഷണങ്ങള്‍ മാധ്യമപ്രവര്‍ത്തകന്റെ കഴിവുകളാണോ ദൗര്‍ബല്യങ്ങളാണോ പുറത്തുകൊണ്ടുവന്നത്‌ എന്ന്‌ പരിശോധിക്കേണ്ടിയിരിക്കുന്നു. പുതിയ തലമുറയില്‍ പെട്ടവരുടെ കുതിച്ചുചാട്ടം- പ്രത്യേകിച്ച്‌ വനിതകളുടെ- ആവേശകരം തന്നെയാണ്‌. എങ്കിലും, ഒരു ന്യൂനപക്ഷത്തിന്റെ പരാജയം മുഴുവനാളുകളിലും ചീത്തപ്പേരുണ്ടാക്കിയിട്ടുള്ളത്‌. തെറ്റുകളും കുറ്റങ്ങളുമേ എല്ലാവരിലും എത്തൂ, നന്മകളും ഗുണങ്ങളും കാണാന്‍ ആരും തയ്യാറല്ല. അമേരിക്കയില്‍ സംഭവിച്ചുകഴിഞ്ഞത്‌ നാളെ ഇവിടെയും വരുമെന്ന മുന്നറിയിപ്പ്‌ അവഗണിക്കപ്പെട്ടുകൂടാ.

(2007 മംഗളം ഓണപ്പതിപ്പിൽ പ്രസിദ്ധീകരിച്ചത്‌)

Leave a Reply

Your email address will not be published. Required fields are marked *

Go Top