മുസ്ലീം ലീഗിന്റെ പരാജയാനന്തരവെപ്രാളങ്ങള്‍

എൻ.പി.രാജേന്ദ്രൻ

മലപ്പുറത്ത്‌ മുസ്ലിം ലീഗിനുണ്ടായ തിരിച്ചടി മുസ്ലിംലീഗുകാരെ പോലും സന്തോഷിപ്പിച്ചു എന്ന്‌ പറഞ്ഞാല്‍ അതൊരു അതിശയോക്തിയാവാം. എന്നാല്‍ ചിലരെല്ലാം തോറ്റത്‌ നന്നായി എന്ന്‌ കരുതുന്ന മുസ്ലീം ലീഗുകാര്‍ ധാരാളമുണ്ടെന്നത്‌ സത്യം തന്നെയാണ്‌ ലീഗ്‌ വിരുദ്ധര്‍ തുടര്‍ന്നിങ്ങോട്ട്‌ ആഘോഷത്തിന്റെ ലഹരിയിലാണ്‌.മലപ്പുറം ചുവന്നുകഴിഞ്ഞെന്ന അവകാശവാദത്തെ ചോദ്യം ചെയ്യാന്‍ ലീഗ്‌ വിരുദ്ധന്മ്‌ ചുവപ്പന്മ്‌ ലേബലുള്ള ഹമീദ്‌ ചേണ്ടമംഗലൂര്‍ വേണ്ടിവന്നു. മാതൃഭൂമി ലേഖനത്തില്‍ ഹമീദ്‌ ചൂണ്ടിക്കാട്ടിയതാണ്‌ മലപ്പുറത്തിന്റെ അവസ്ഥ. ലീഗ്‌ തകര്‍ന്നിട്ടില്ല, ശക്തമായ തിരിച്ചടി നേരിട്ടുവെന്നേ ഉള്ളൂ.

എന്താണ്‌ തിരിച്ചടിക്ക്‌ കാരണം? ചര്‍ച്ച ലീഗുകാരും ലീഗ്‌ വിരുദ്ധരും മാരത്തോണായും അല്ലാതെയും നടത്തിക്കഴിഞ്ഞു.കുഞ്ഞാലിക്കുട്ടി യുടെ ദുര്‍ന്നടപ്പ്‌ മാത്രമാണ്‌ കാരണമെന്ന നിഗമനത്തിലെത്തിയവര്‍ ധാരാളമുണ്ട്‌. ലീഗിലെ നിരപരാധികളും നിര്‍ദോഷികളുമായ അണികളില്‍ നല്ലൊരു വിഭാഗം അങ്ങിനെയാണ്‌ ചിന്തിക്കുന്നത്‌.കുഞ്ഞാലിക്കുട്ടിയുടെ പാര്‍ട്ടിനേതൃസ്ഥാനത്ത്‌ നിന്നുള്ള രാജി ആ നിഗമനത്തെ ശരിവെക്കുന്ന തുമായി. കുഞ്ഞാലിക്കുട്ടി പാര്‍ട്ടിയുടെ പ്രസിഡന്റല്ല, ഡിക്റ്റേറ്ററുമല്ല. ജനറല്‍ സെക്രട്ടറി മാത്രമാണ്‌. കമ്യുണിസ്റ്റ്‌ പാര്‍ട്ടികളില്‍ മാത്രമാണ്‌ സിക്രട്ടറിക്ക്‌ അമിതാധികാരമുള്ളത്‌. പ്രസിഡന്റിന്‌ പ്രാമുഖ്യമുള്ള പാര്‍ട്ടികളില്‍ പ്രസിഡന്റിന്റെ നിര്‍ദ്ദേശമനുസരിച്ച്‌ പ്രവര്‍ത്തിക്കുക മാത്രമാണ്‌ ജനറല്‍ സിക്രട്ടറി ചെയ്യേണ്ടത്‌.മുസ്ലിം ലീഗ്‌ ഭരണഘടനയും വ്യത്യസ്തമല്ല. പ്രസിഡന്റ്‌ മനസ്സറിഞ്ഞ്‌ നാമനിര്‍ദേശം ചെയ്യുകയും സദാ മേല്‍നോട്ടം വഹിക്കുകയും നിയന്ത്രിക്കുകയുമെല്ലാം ചെയ്തിട്ടും മുസ്ലീം ലീഗിന്റെ ജനറല്‍ സിക്രട്ടറിക്ക്‌ ഗുരുതരമായ വീഴ്ച സംഭവിച്ചു എന്ന ാ‍ണ്‌ പറയുന്നത്‌. പ്രസിഡന്റോ പാര്‍ട്ടി നേതൃത്വത്തിലെ മറ്റുള്ളവരോ ഒന്നും അറിയാതെ ഓര്‍ക്കാപ്പുറത്താണ്‌ പാര്‍ട്ടിക്ക്‌ തിരിച്ചടി നേരിട്ടതെന്ന്‌ പറയാനും വയ്യ. കഴിഞ്ഞ പാര്‍ലമെന്റ്‌ തിരഞ്ഞെടുപ്പിന്‌ മുമ്പ്‌ തന്നെ തിരിച്ചടികളുടെ സൂചനകള്‍ പലതുമുണ്ടായിരുന്നു.പാര്‍ലമെന്റ്‌ തിരഞ്ഞെടുപ്പില്‍ മുന്‍കാലത്തൊന്നും ഉണ്ടായിട്ടില്ലാത്ത കനത്ത തിരിച്ചടിയുണ്ടായി. എന്നിട്ടുംലീഗ്‌ നേതൃത്വം കുലുങ്ങിയില്ല. നിയമസഭാതിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടി വേണ്ടിവന്നു നേതൃത്വത്തിന്‌ ബോധോദയം ഉണ്ടാകാന്‍.

നേതൃത്വത്തിന്‌ ബോധോദയം ഉണ്ടായോ? മൂന്ന്‌ ദിവസം രാവും പകലും നീണ്ടുനിന്ന ചര്‍ച്ചയും ഏറ്റുപറച്ചിലുകളും കുമ്പസാരങ്ങളും പൊട്ടിക്കരയലുകളും എല്ലാം ബോധോദയത്തിന്റ ലക്ഷണമല്ലേ എന്ന്‌ ചോദിക്കാം. ലീഗ്‌അണികള്‍ ആശ്വാസത്തിലാണ്‌. നേതൃത്വത്തില്‍ തിരിച്ചറിവുകള്‍ ഉണ്ടായിട്ടുണ്ടു എന്നും അത്‌ പാര്‍ട്ടിയെ അതിന്റെ ദീനങ്ങളില്‍ നിന്നും ദോഷങ്ങളില്‍ നിന്നും കരകയറ്റുമ്മ്അവര്‍ വിശ്വസിക്കുന്നു.ജനറല്‍ സിക്രട്ടറിയെ ഖജാന്‍ജിയുടേയും ഖജാന്‍ജിയെ ജനറല്‍ സിക്രട്ടറിയുടേയും കസേരകളില്‍ മാറ്റിയിരുത്തിയതിനപ്പുറം എന്ത്‌ വീണ്ടുവിചാരമാണ്‌ മുസ്ലീം ലീഗില്‍ നടന്നത്‌ എന്ന്‌ ലീഗിന്‌ പുറത്തുള്ളവര്‍ക്ക്‌ മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടില്ല.മുസ്ലീം ലീഗിനും സമുദായത്തിനും പുറത്തുള്ളവര്‍ക്കും ഇക്കാര്യത്തില്‍ താല്‍പ്പര്യമുണ്ട്‌. മുന്നണി രാഷ്ട്രീയത്തില്‍ എല്ലാവര്‍ക്കും എല്ലാവരുടേയും വോട്ട്‌ വേണമെന്നത്‌ മാത്രമല്ല കാര്യം. വര്‍ഗീയപാര്‍ട്ടി എന്ന്‌ ലീഗിന്‌ ലേബലടിക്കുവരും ഒരു കാര്യം സമ്മതിക്കുമായിരുന്നു ലീഗിന്‌ മതമുണ്ട്‌ ,ധാര്‍മികതയുണ്ട്‌, തത്വമുണ്ട്‌.മേറ്റ്ന്ത്‌ കുറ്റവും കുറവും സംഭവിച്ചാലും ഈ സംഗതികളില്‍ വീഴ്ചയുണ്ടാവില്ല. ഉണ്ടായാല്‍ മുസ്ലീം ലീഗ്‌ പിന്നെ മുസ്ലീം ലീഗ്‌ ആവില്ല, വെറും ലീഗ്‌ മാത്രമാകും. ആത്മീയനേതൃത്വമുള്ള ഏകപാര്‍ട്ടി ഇന്ത്യയിലെ തന്നെ മുസ്ലിം ലീഗാണ്‌. പുരോഹിതസ്ഥാനമുള്ള ഒരാള്‍ വേറെ ഏത്‌ പാര്‍ട്ടിയുടെ പ്രസിഡന്റ്‌ സ്ഥാനത്തിരിപ്പുണ്ട്‌ ? രാഷ്ട്രീയപാര്‍ട്ടിയുടെ പ്രസിഡന്റ്‌ സ്ഥാനത്തിരിക്കുന്ന ധാര്‍മികവ്യക്തിത്വത്തിന്റെ ഉത്തരവാദിത്തമെന്താണ്‌ ? ദിവസേന പത്രസമ്മേളനം നടത്താനും പൊതുയോഗങ്ങളില്‍ തീപ്പൊരി പ്രസംഗം നടത്താനും പാണക്കാട്‌ തങ്ങള്‍ വേണ്ട, കുഞ്ഞാലിക്കുട്ടിയോ സമദാനിയോ മതി.

മതതത്ത്വാധിഷ്ടിതമായി പാര്‍ട്ടിയെ മൂല്യങ്ങളിലുറപ്പിച്ചു നിറുത്തുകയാണ്‌ ഇത്തരമൊരു ധാര്‍മികനേതൃത്വത്തിന്റെ പ്രാഥമികമായ ഉത്തരവാദിത്തം.മുസ്ലിം ലീഗ്‌ പ്രസിഡന്റ്‌ പാണക്കാട്‌ ശിഹാബ്‌ തങ്ങള്‍ക്കാവട്ടെ ഇതല്ലാതെ വേറെ ചുമതലകള്‍ ഒന്നുമുണ്ടായിരുന്നില്ല താനും. ഒരു പ്രത്യേകഘട്ടത്തില്‍ കുഞ്ഞാലിക്കുട്ടി തന്നെ പാര്‍ട്ടി പ്രസിഡന്റിന്റെ ധാര്‍മികമായ ശൂന്യാവസ്ഥ ജനമദ്ധ്യത്തില്‍ തുറന്നുകാട്ടി. റജീനകേസ്സ്‌ വിവാദം മൂര്‍ദ്ധന്യാവസ്ഥയിലായിരുപ്പോള്‍ ധാര്‍മികബോധമുള്ളവരൊക്കെ കുഞ്ഞാലിക്കുട്ടിയുടെ രാജി ആഗ്രഹിച്ചതാണ്‌.അന്ന്‌ കുഞ്ഞാലിക്കു’ി‍ പറഞ്ഞത്‌ പാണക്കാട്‌ തങ്ങള്‍ പറഞ്ഞാല്‍ രാജിവെക്കാം എന്നായിരുന്നു.അന്ന്‌ അവസാനിച്ചതാണ്‌ പാണക്കാട്‌ തങ്ങളുടെ ധാര്‍മികശക്തി.ഒന്നുകില്‍ രാജി ആവശ്യപ്പെടുക അല്ലെങ്കില്‍ എന്തുകൊണ്ട്‌ രാജി ആവശ്യപ്പെടുന്നില്ല എന്ന്‌ വിശദീകരിക്കുക -രണ്ടിലൊന്ന്‌ ചെയ്യാന്‍ പാണക്കാട്‌ തങ്ങള്‍ ബാദ്ധ്യസ്ഥനായിരുന്നു.അദ്ദേഹം രണ്ടും ചെയ്തില്ല. ജനറല്‍ സിക്രട്ടറിയുടെ വീഴ്ചയേക്കാള്‍ വലുതായിരുന്നു പാര്‍ട്ടിപ്രസിഡന്റിന്റെ വീഴ്ച എന്ന തിരിച്ചറിവ്‌ പാര്‍ട്ടിയിലുണ്ടായോ? ഇല്ലെന്ന്‌ തന്നെയാണ്‌ ഉത്തരം. ഉണ്ടായിരു്ല‍്‌ തിരഞ്ഞെടുപ്പ്‌ പരാജയത്തെ തുടര്‍ന്ന്‌ ഉരുളുക പാര്‍’ി‍ സിക്രട്ടറിയുടെ തല മാത്രമായിരുന്നില്ല,പ്രസിഡന്റിന്റെ തല കൂടിയായിരുന്നു.

കുറെ വര്‍ഷങ്ങളായി പാര്‍ട്ടിയില്‍ നുഴഞ്ഞുകയറിയ അധാര്‍മികതകള്‍ എണ്ണിയാല്‍ തീരുന്നതല്ല .കുഞ്ഞാലിക്കുട്ടിയെ ചുറ്റിപ്പറ്റിയാണ്‌ ഇവയേറെയും അരങ്ങേറിയത്മ്‌ അറിയാത്തവരില്ല.കൊരമ്പയില്‍ അഹ്മദ്‌ ഹാജിയുടെ മരണത്തെ തുടര്‍ന്ന്‌, പാര്‍ട്ടിയില്‍ ഉയര്‍ന്നുവന്ന എല്ലാ ഭിന്നാഭിപ്രായങ്ങളേയും തളളി കുഞ്ഞാലിക്കുട്ടിയെ സ്ഥാനത്ത്‌ അവരോധിച്ചത്‌ പ്രസിഡന്റ്‌ ആണന്നിക്കേ ജനറല്‍ സിക്രട്ടറിയുടെ എല്ലാ വീഴ്ചകളുടെയുംധാര്‍മികമായ ഉത്തരവാദിത്തം പ്രസിഡന്റിന്റേത്‌ തന്നെ ആയിരുന്ന ു‍.അത്‌ ചൂണ്ടിക്കാട്ടാന്‍ പാര്‍ട്ടിയില്‍ ഒരാള്‍ പോലും ഉണ്ടായില്ലെന്നതാണ്‌ ലീഗിനെ മറ്റ്‌ പാര്‍ട്ടികളില്‍ നിന്ന്‌ വേര്‍തിരിക്കുന്ന മുഖ്യഘടകം. ആത്മീയ നേതൃത്വമെന്നത്‌ ഇവിടെ പാര്‍ട്ടിയുടെ ശക്തിയോ അലങ്കാരം പോലുമോ ആകുന്നില്ല, വലിയ ബാദ്ധ്യതയായി മാറുകയാണ്‌ ചെയ്യുന്നത്‌.

പാര്‍ട്ടി കമ്മിറ്റികളോടോ അണികളോട്‌ പോലുമോ ബാധ്യതയില്ലാത്ത പ്രസിഡന്റാണ്‌ മുസ്ലീം ലീഗിന്റെ കേരളഘടകത്തിനുള്ളത്‌.അതു പക്ഷെ ആ പാര്‍ട്ടിയുടെ ആഭ്യന്തരകാര്യമാണ്‌.പക്ഷെ ആഭ്യന്തരമല്ലാത്ത മറ്റൊരു കാര്യമുണ്ട്‌. ജനാധിപത്യവ്യവസ്ഥയില്‍ പാര്‍ട്ടി ഏതു തന്നെയായാലും പ്രസിഡന്റ്‌ ജനങ്ങളുടെ ചോദ്യം ചെയ്യലിന്‌ വിധേയനാകേണ്ടതുണ്ട്‌.ആത്മീയത നടിച്ച്‌ ഇരുമ്പുമറക്കുള്ളില്‍ കഴിയാനോ വിമര്‍ശനങ്ങള്‍ക്കതീതനാകാനോ അനുവദിച്ചുകൂടാ.മുസ്ലീം ലീഗുകാര്‍ക്കു പോലുമില്ലാത്ത അടിമത്വമനോഭാവമാണ്‌ മാധ്യമങ്ങള്‍ പ്രകടിപ്പിക്കുത്‌. ലീഗിന്റെ ജീര്‍ണതയിലേക്ക്‌ നയിക്കുന്നതില്‍ മാധ്യമങ്ങളുടെ പാണക്കാട്‌ വിധേയത്വം നല്ല പങ്ക്‌ വഹിച്ചിട്ടുണ്ട്‌.

നീണ്ട ചര്‍ച്ചകള്‍ക്ക്‌ ശേഷം പാര്‍ട്ടിനേതൃത്വത്തില്‍ വരുത്തിയെന്ന്‌ അവകാശപ്പെ’ മാറ്റങ്ങള്‍ പാര്‍ട്ടി അണികളേയോ പാര്‍ട്ടിക്ക്‌ പുറത്തുള്ള ജനങ്ങളേയോ തൃപ്തിപ്പെടുത്താന്‍ പര്യാപ്തമായിരുന്ന ി‍ല്ല.പാര്‍ട്ടിക്ക്‌ പുറത്തുള്ള ജനങ്ങള്‍ക്ക്‌ ഇതിലെന്ത്‌ കാര്യം എന്ന സംശയവുമുണര്‍ന്നേക്കാം. അവര്‍ക്കും ഇതില്‍ കാര്യമുണ്ടെന്ന താണ്‌ പ്രധാനം. മുസ്ലീം ലീഗ്‌ എന്നത്‌ കേരളരാഷ്ട്രീയത്തില്‍ മാത്രമല്ല, മലയാളിയുടെ നിത്യജീവിതത്തില്‍ തന്ന വലിയ സ്വാധീനം ചെലുത്തുന്ന ഘടകമാണ്‌. കേരളജനസംഖ്യയില്‍ മൂന്നിലൊന്നോളം വരുന്ന മുസ്ലിം ജനതയെ പ്രതിനിധീകരിക്കുന്ന രാഷ്ട്രീയപാര്‍ട്ടിയാണ്‌ മുസ്ലീം ലീഗ്ഡേശീയസ്വാതന്ത്ര്യപ്രസ്ഥാനത്തിന്റെ ഭാഗമല്ല എന്ന്‌ മാത്രമല്ല,ദേശീയവിരുദ്ധം എന്നു തന്നെ മുദ്രകുത്തപ്പെട്ടിരുന്ന പ്രസ്ഥാനം കൂടിയായിരുന്നു അത്‌. കോ ഗ്രസ്സിനൊപ്പം നിന്നിരുന്ന മുസ്ലിം നേതാക്കളെ വിളിച്ചിരുന്നത്‌ ദേശീയമുസ്ലീങ്ങള്‍ എന്നായിരുന്നുവല്ലോ ാ‍ജ്യത്തിന്റെ വിഭജനത്തിലേക്ക്‌ നയിച്ച ദ്വിരാഷ്ട്രവാദത്തിന്റെ പേരിലാണ്‌ ലീഗ്‌ ഏറെ വെറുക്കപെട്ട’ത്‌.വിഭജനത്തിന്‌ ശേഷം കേരളത്തില്‍ നിന്ന്‌ പോലും ചില ലീഗ്‌ നേതാക്കള്‍ പാകിസ്ഥാനിലേക്ക്‌ കുടിയേറുകയുണ്ടായി. ാ‍ജ്യത്തിന്റെ സാമുദായിക ഐക്യത്തെ ഇത്രമേല്‍ ക്ഷീണിപ്പിച്ച മറ്റൊരു സംഭവമില്ല.ഇക്കാരണം കൊണ്ടുതന്നെ മുസ്ലീം ലീഗ്‌ രാഷ്ടീയത്തിന്റെ മുഖ്യധാരയില്‍ നിന്ന്‌ അകറ്റിനിര്‍ത്തപെട്ട്പ’ു‍.കേരളത്തിന്‌ പുറത്ത്‌ ലീഗ്‌ എന്ന പേര്‌ കേള്‍ക്കാന്‍ പോലും പറ്റാത്തതായി.

ഇന്ത്യന്‍ യൂനിയന്‍ മുസ്ലിം ലീഗ്‌ എത്‌ കേരളത്തിലെ ഒരു പാര്‍ട്ടിയായി ലീഗിനെതിരായ നിലപാടാണ്‌ എല്ലാ പാര്‍ട്ടികളും സ്വീകരിച്ചിരുന്നതെങ്കിലും ഒളിഞ്ഞും തെളിഞ്ഞുമുള്ള ലീഗ്ബന്ധത്തെ സാധാരണവോട്ടര്‍മാര്‍ ഒരു പരിധിവരെ കണ്ടില്ലെന്ന്‌ നടിക്കുക പോലും ചെയ്തു.അമ്പത്തേഴില്‍ പല കമ്യുണിസ്റ്റുകാരും നിയമസഭയിലെത്തിയത്‌ ലീഗ്‌വോട്ട്‌ നേടിക്കൊണ്ടാണ്‌.പിന്നെ വിമോചനസമരത്തിലും തുടര്‍ന്നുള്ള തിരഞ്ഞെടുപ്പിലും ലീഗ്‌ കമ്യുണിസ്റ്റ്‌ വിരുദ്ധര്‍ക്കൊപ്പമായി.കോ ഗ്രസ്‌ -പി.എസ്‌.പി. -ലീഗ്‌ മുന്നണിയുടെ കാലത്തോടെ ലീഗിന്റെ രണ്ടാം ക്ലാസ്‌ പൌരത്വം അവസാനിക്കുന്ന ു‍ണ്ട്‌.അറുപത്തേഴിലെ സപ്തകക്ഷിമുന്നണിയില്‍ ലീഗിന്‌ രണ്ട്‌ മന്ത്രിസ്ഥാനം നല്‍കിയത്‌ ഒട്ടും ആലോചിക്കാതെയൊന്നുമായിരുന്നില്ല. കോ ഗ്രസ്സിനെ തോല്‍പ്പിക്കാന്‍ ഏത്‌ ചെകുത്താനുമായും കൂട്ടുകൂടും എന്ന ന്യായം പറഞ്ഞ്‌ ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ ഒഴിവാക്കാനാണ്‌ സി.പി.എം താത്വികാചാര്യന്‍ ഈ.എം.എസ്‌ എപ്പോഴും ശ്രമിച്ചിരന്നത്‌. ലീഗിന്‌ മാന്യതയും അംഗീകാരവും നല്‍കിയത്‌ തെറ്റായി എന്ന വാദം പാര്‍ട്ടിയില്‍ പില്‍ക്കാലത്ത്‌ ഉയര്‍ു‍ന്നുവെങ്കിലും മുസ്ലിം ജനസാമാന്യത്തെ മുഖ്യധാരയിലേക്ക്‌ നയിക്കാന്‍ പര്യാപ്തമായിരുന്നു ഇതെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമൊന്നുമില്ല. വിഭജനത്തിന്റെ മനോഭാവങ്ങളില്‍ നിന്ന്‌ മുന്നോട്ട്‌ പോകാനും ദേശീയ രാഷ്ട്രീയത്തിന്റെ മുഖ്യധാരയിലേക്ക്‌ ഇറങ്ങിവരാനും മുസ്ലീം ലീഗ ്കഠിനശ്രമം നടത്തിയതിന്റെ കൂടി ഫലമായിരുന്നു‍ എന്ന്‌ നാം കാണേണ്ടതുണ്ട്‌.
ഇ്‌ രാഷ്ട്രീയമായ ചില കാരണങ്ങളാല്‍ സി.പി.എം അറുപത്തേഴിലെ ബന്ധത്തെ തള്ളിപ്പറയുന്നുണ്ടെങ്കിലും ഗുണാത്മകമായ സംഭാവനകള്‍ ലീഗ്‌ കേരളരാഷ്ട്രീയത്തിനും കേരളസമൂഹത്തിനും നല്‍കിയിന്നട്ടുണ്ടെന്ന കാര്യത്തില്‍ സംശയം പാര്‍ട്ടിക്കുമില ്ല‍. ലീഗിനെ മുന്നണിയില്‍ ചേര്‍ക്കുതന്നല്ല, എതിര്‍പക്ഷത്ത്‌ നിറുത്തുന്നതാണ്‌ കൂടുതല്‍ ലാഭമുണ്ടാക്കുക എന്ന കണക്കുകൂട്ടല്‍ ശരിയായിക്കാം. അത്‌ വോട്ടിന്റെയും ശക്തിയുടേയും മാത്രം കണക്കാണ്‌.എന്നാല്‍ മുസ്ലീം സമുദായത്തെ ദേശീയബോധത്തിന്റെയും സാമുദായിക സൌഹാര്‍ദ്ദത്തിന്റെയും പാതയില്‍ ഉറപ്പിച്ചു നിറുത്തുന്നതില്‍ ലീഗ്‌ വഹിക്കുന്ന പങ്ക്‌ കാണാതിരിക്കുന്നത്‌ ശരിയല്ലഃ ന്ദുക്കളും മുസ്ലീങ്ങളും ക്രിസ്ത്യ‍ാനികളുമെല്ലാം മതേതരപാര്‍ട്ടികളില്‍ ചേര്‍ന്ന്‌ മതേതരത്വംശക്തിപ്പെടുത്തുകയാണ്‌ വേണ്ടത്‌ എന്ന നിലപാട്‌ താത്വികമായി ശരിയാണെന്ന്‌ പറയുമ്പോള്‍ തന്നെ മുസ്ലീം ജനത അഭിമുഖീകരിക്കുന്ന കുറെ പ്രശ്നങ്ങളും വെല്ലുവിളികളും ഇസ്ലാമികസംഘടനകളുടെയും പാര്‍’ി‍കളുടേയും നിലനില്‍പ്പിനെ ശരിവെക്കുന്നു എന്നു കൂടി കാണേണ്ടതുണ്ട്‌.ബാബ്രി മസ്ജിദ്‌ സംഭവത്തിനും അമേരിക്കയുടെ മുസ്ലീം വിരുദ്ധനീക്കങ്ങള്‍ക്കും ശേഷം ലോകവ്യാപകമായി മുസ്ലിം യുവാക്കള്‍ക്കിടയില്‍ ഉണ്ടാകുന്ന തീവ്രവാദപരമായ നീക്കങ്ങളെ പൂര്‍ണമതേതരപാര്‍ട്ടികളുടെ അണികളില്‍ നിന്നു കൊണ്ടുമാത്രം നേരിടുക സാദ്ധ്യമാവില്ല. ഈ പശ്ചാത്തലം തന്നെയാണ്‌ മുസ്ലീം ലീഗിന്റെ നടത്തിപ്പില്‍ ലീഗുകാരല്ലാത്തവര്‍ക്കും താല്‍പ്പര്യമുണ്ടെന്ന്‌ പറയുന്നതിന്റെ അടിസ്ഥാനം.

തിരഞ്ഞെടുപ്പിലെ തിരിച്ചടികള്‍ക്ക്‌ ശേഷം പാര്‍ട്ടിയില്‍ നട രക്ഷാപ്രവര്‍ത്തനങ്ങള്‍ പാര്‍ട്ടിയെ രക്ഷിക്കുമെന്ന്‌ കരുതുന്നവര്‍ ഉണ്ടാവാം.മുസ്ലീം ലീഗ്‌ രക്ഷപ്പെടണം എന്നു തന്നെയാണ്‌ കേരളീയസമൂഹത്തിന്റെ സുസ്ഥിരമായ വികാസത്തില്‍ താല്‍പര്യമുള്ളവരുടെയും ആഗ്രഹം.മുസ്ലിം ലീഗിനുണ്ടായ തിരിച്ചടികളില്‍ അമിതമായി ആനന്ദിക്കുന്നവരുണ്ട്‌. തെറ്റുകള്‍ തിരുത്താന്‍ തോല്‍വി അവസരമേകിയേക്കുമെന്ന സന്തോഷം മനസ്സിലാക്കാനുമാകും.എന്നാല്‍ ,പാര്‍ലമെന്ററി വ്യാമോഹം പോലൊരു ന്യൂനപക്ഷവ്യാമോഹത്തിന്റെ പിടിയിലാണ്‌ സി.പി.എം. സി.പി.എമ്മിനും മറ്റിടതുപക്ഷപാര്‍ട്ടികള്‍ക്കും ലഭിച്ച മുസ്ലീം വോ’ു‍കളെല്ലാം പച്ച മായുതിന്റേയും ചുവപ്പ്‌ തിളങ്ങുതിന്റേയും ലക്ഷണമാണ്മ്‌ മലപ്പുറം ചുവക്കുകയാണ്മ്‌ അവര്‍ തെറ്റിദ്ധരിച്ച മട്ടുണ്ട്‌. ലീഗിനെ തോല്‍പ്പിക്കുതില്‍ ഏറെ മുസ്ലീം സംഘടനകള്‍ പങ്ക്‌ വഹിച്ചിട്ടുണ്ട്‌. ലീഗിനെതിരെ തോക്ക്‌ ചൂണ്ടി ഇടതുപക്ഷത്തിനൊപ്പം നിന്ന മുസ്ലീം സംഘടനകളുടെയെല്ലാം അജന്‍ഡ ലീഗ്‌ അജന്‍ഡയെക്കാള്‍ സ്വീകാര്യമാണോ? ബാബ്രി മസ്ജിദ്‌ തകര്‍ച്ച മുസ്ലീം യുവാക്കള്‍ക്കിടയില്‍ നമ്മുടെ ജനാധിപത്യസ്ഥാപനങ്ങളെ കുറിച്ചുള്ള വിശ്വാസം തന്നെ ഇല്ലാതാക്കുവാന്‍ മതിയായ സംഭവമായിരുന്നു. മസ്ജിദ്‌ തകര്‍ന്നപ്പോളും അധികാരത്തില്‍ കടിച്ചുതൂങ്ങുകയാണ്‌ ചെയ്തത്‌ എന്ന ്‌ ആക്ഷേപിക്കുവരാണ്‌ എല്ലാവരും. എന്നാല്‍ മതേതരകക്ഷികള്‍ക്കൊപ്പം നിന്ന ്‌ പ്രതിഷേധത്തിന്റെ ജനാധിപത്യവശം ഉയര്‍ത്തിപ്പിടിച്ച ലീഗ്‌ അല്ല, ജനാധിപത്യവിരുദ്ധവും വര്‍ഗീയവുമായ തലത്തില്‍ പ്രതിഷേധങ്ങളെ നയിക്കാന്‍ ഒരുമ്പെ’വരാണ്‌ ഇന്ന്‌ ഇടതുപാര്‍ട്ടികള്‍ക്ക്‌ ഏറെ സ്വീകാര്യമായിരിക്കുന്ന ത്‌.ഇത്‌ മുസ്ലീം ജനതക്ക്‌ നല്‍കുന്ന സന്ദേശം എന്ത്‌ എന്ന മതേതരവാദികളില്‍ ആശങ്ക ഉണര്‍ത്തുന്നുണ്ട്‌.

അടിമുതല്‍ മുടി വരെ പൂര്‍ണജനാധിപത്യരീതിയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയായി മാറുക എന്ന താണ്‌ ലീഗിന്‌ മുന്നിലുള്ള രക്ഷാമാര്‍ഗം. അതിനെ കുറിച്ച്‌ ലീഗ്‌ നേതൃത്വത്തില്‍ ഒരു ചിന്തയും ഉണ്ടായിട്ടില്ല. പാര്‍ട്ടി ജനറല്‍ സിക്രട്ടറിയായി സംസ്ഥാനമന്ത്രിയെയും ജില്ലാപ്രസിഡന്റായി പാര്‍ലമെന്റംഗത്തേയും ഇരുത്തുന്നത്‌ പാര്‍ട്ടിയിലെ ഫ്യൂഡല്‍ മനസ്ഥിതിയുടെ വ്യക്തമായ തെളിവാണ്‌. വന്‍ തിരിച്ചടിക്ക്‌ ശേഷവും ലവലേശം മാറ്റം ഇക്കാര്യത്തില്‍ ഉണ്ടായിട്ടില്ല. പാര്‍ട്ടി ജനറല്‍ സിക്രട്ടറി

Leave a Reply

Your email address will not be published. Required fields are marked *

Go Top