അട്ടിമറി ജൂബിലി

ഇന്ദ്രൻ

അറുപത്തിരണ്ടു വര്‍ഷമായി ജനാധിപത്യ ധ്വംസനം നടത്തിവരുന്ന കോണ്‍ഗ്രസ്സിന്റെ ആദ്യകാല ധ്വംസനങ്ങളില്‍ ഏറ്റവും നിഷ്‌ഠുരം 1957ലെ കേരളമന്ത്രിസഭയെ പിരിച്ചുവിട്ട നടപടിയാണല്ലോ. ആ ചരിത്രപ്രസിദ്ധ അട്ടിമറിയുടെ സുവര്‍ണജൂബിലി കുറച്ച്‌ ദിവസമായി രോരുത്തര്‍ വേലിയുടെ ഏത്‌ ഭാഗത്ത്‌ നില്‍ക്കുന്നു എന്നതിനനുസരിച്ച്‌ ആഘോഷിക്കുകയോ ആചരിക്കുകയോ ചെയ്‌തുവരുന്നുണ്ട്‌. അന്നു ജീവിച്ചിരുന്നവര്‍ ഏതാണ്ട്‌ എല്ലാവരും അതിനെക്കുറിച്ച്‌ ലേഖനമെഴുതിക്കഴിഞ്ഞു. ന്നുകൂടിയായാല്‍ ദോഷമൊന്നും വരില്ല.

ഇപ്പോഴത്തെ ഘോഷം കേട്ടാല്‍ ചില അബദ്ധധാരണകള്‍ പില്‍ക്കാല തലമുറകള്‍ക്കുണ്ടായേക്കും. രു സംസ്ഥാനമന്ത്രിസഭയെ കേന്ദ്രസര്‍ക്കാര്‍ പിരിച്ചുവിടുന്ന ആദ്യസംഭവമായിരുന്നു അതെന്നത്‌ സത്യം തന്നെ. പക്ഷേ, സംസ്ഥാനമന്ത്രിസഭയെ കേന്ദ്രം പിരിച്ചുവിട്ട ഏക സംഭവം അതാണെന്നൊന്നും ആരും ധരിച്ചേക്കരുത്‌. ബഹളം കേട്ടാല്‍ അങ്ങനെ തോന്നിക്കൂടായ്‌കയില്ല. 1987 ല്‍ കേന്ദ്ര-സംസ്ഥാന ബന്ധങ്ങളെ കുറിച്ച്‌ അന്വേഷിച്ച സര്‍ക്കാരിയ കമ്മീഷന്‍ പറഞ്ഞത്‌ അതിനകം നൂറ്റിപ്പതിനൊന്നുവട്ടം കേന്ദ്രം സംസ്ഥാന മന്ത്രിസഭകളെ ശരിയായും തെറ്റായുമെല്ലാം പിരിച്ചുവിട്ടിട്ടുണ്ട്‌ എന്നാണ്‌. ഇരുപത്തഞ്ചെണ്ണത്തെ ചൊല്ലിയെങ്കിലും കേസും കൂട്ടവുമുണ്ടായിട്ടുണ്ട്‌. 1959 ലെ പിരിച്ചുവിടല്‍ ട്രയല്‍ മാത്രമായിരുന്നു എന്നര്‍ഥം. കൊല്ലം ശരാശരി രണ്ടേമുക്കാല്‍ മന്ത്രിസഭകളെ പിരിച്ചുവിട്ടിട്ടുണ്ട്‌. അതിലേറെയും ചെയ്‌തത്‌ കേന്ദ്രത്തിലെ കോണ്‍ഗ്രസ്‌ മന്ത്രിസഭ തന്നെ. വേറൊരു തെറ്റിദ്ധാരണയും ഉണ്ടാകാനിടയുണ്ട്‌. പട്ടാളവിപ്ലവം പോലെയെന്തോ ഭരണഘടനാവിരുദ്ധ അട്ടിമറിയാണ്‌ പിരിച്ചുവിടലെന്നതാണ്‌. അതൊരു ‘കൂദീത്ത’ യൊന്നുമായിരുന്നില്ല. തികച്ചും ഭരണഘടനാനുസൃതമായ അട്ടിമറിയായിരുന്നു. സംസ്ഥാനസര്‍ക്കാറിനെക്കൊണ്ട്‌ പൊറുതി മുട്ടിയാല്‍ കേന്ദ്രത്തിന്‌ ടിയാനെ പിരിച്ചയയ്‌ക്കാം. അതിനുവകുപ്പുണ്ട്‌. ആ വ്യവസ്ഥ ഭരണക്കാര്‍ ഭേദഗതിയിലൂടെ തിരുകിക്കേറ്റിയതൊന്നുമല്ല. അംബേദ്‌കറുടെ കരടില്‍ തന്നെയതുണ്ടായിരുന്നു. ആ വകുപ്പ്‌ ചേര്‍ക്കുന്നത്‌ അപകടമല്ലേ എന്ന്‌ ഭരണഘടനാ നിര്‍മാണസഭയില്‍ ചിലര്‍ ചോദിച്ചപ്പോള്‍, ഹേ ന്നും പേടിക്കാനില്ല, ആ വകുപ്പ്‌ ചത്ത വാക്കായി (ഡെഡ്‌ ലെറ്റര്‍) ഭരണഘടനയില്‍ കിടന്നുകൊള്ളുമെന്നും ആരുമത്‌ ദുരുപയോഗപ്പെടുത്തില്ലെന്നുമാണ്‌ അംബേദ്‌കര്‍ മറുപടി പറഞ്ഞത്‌. പറന്നുവെട്ടുന്ന വക്കീലൊക്കെയായിരുന്നെങ്കിലും ആളൊരു ശുദ്ധഗതിക്കാരനായിരുന്നു എന്നുസാരം.

ആദ്യ കമ്യൂണിസ്റ്റ്‌ മന്ത്രിസഭയെ പിരിച്ചുവിട്ടതിലുള്ള ധാര്‍മികരോഷം കാരണം കമ്യൂണിസ്റ്റുകാര്‍ പില്‍ക്കാലത്ത്‌ ഒരു സംസ്ഥാനത്തും വിമോചനസമരങ്ങളെയോ പിരിച്ചുവിടലുകളെയോ പിന്തുണയ്‌ക്കാന്‍ കൂട്ടാക്കിയില്ല എന്നൊന്നും ധരിച്ചേക്കരുത്‌. ജനവിരുദ്ധഭരണം നടത്തുന്ന ആരെയും താഴെയിറക്കാന്‍ ജനങ്ങള്‍ക്ക്‌ അവകാശമുണ്ടെന്നതാണ്‌ ശരിയായ ജനാധിപത്യ തത്ത്വമെന്ന്‌ ഇപ്പോള്‍ എല്ലാവരും അംഗീകരിക്കുന്നുണ്ട്‌. 1975 ല്‍ ബിഹാറിലെ കോണ്‍ഗ്രസ്‌ സര്‍ക്കാറിനെ താഴെയിറക്കാന്‍ ജയപ്രകാശ്‌ നാരായണന്റെ നേതൃത്വത്തില്‍ നടത്തിയ സമ്പൂര്‍ണവിപ്ലവസമരം അത്തരത്തിലൊന്നായിരുന്നു. നല്ലൊരു ജാഥ നടത്താന്‍തന്നെ അവിടെ പാര്‍ട്ടിക്ക്‌ ശേഷിയില്ലായിരുന്നെങ്കിലും ആകാവുന്ന തോതില്‍ സി.പി.എമ്മും ആ വിപ്ലവത്തെ സമ്പൂര്‍ണമായി പിന്തുണച്ചിരുന്നു. ”ജനവിശ്വാസം നഷ്‌ടപ്പെട്ട, ജനകീയാവകാശങ്ങളെ ചവിട്ടിമെതിക്കുന്ന” സര്‍ക്കാറിനെ പിരിച്ചുവിടുക എന്നതായിരുന്നു മുഖ്യമുദ്രാവാക്യം. കേരളത്തില്‍ വിമോചനസമരക്കാര്‍ ഉയര്‍ത്തിയ അതേ മുദ്രാവാക്യം തന്നെ. പക്ഷേ, രണ്ടും തമ്മിലുള്ള വ്യത്യാസം പ്രധാനമാണ്‌. കേരളത്തിലേത്‌ ജനകീയ കമ്യൂണിസ്റ്റ്‌ ഭരണമായിരുന്നു, ഗുജറാത്ത്‌, ബിഹാര്‍ സംസ്ഥാനങ്ങളിലേത്‌ ജനവിരുദ്ധകോണ്‍ഗ്രസ്‌ ഭരണമായിരുന്നു. പിരിച്ചുവിടല്‍ ആവശ്യപ്പെട്ട്‌ അവയ്‌ക്കെതിരെ സമരം നടത്താം. വിമോചനസമരം എന്ന്‌ പേരിടരുതെന്നുമാത്രം. ഇതിനോടൊന്നും സി.പി.ഐ.ക്ക്‌ യോജിപ്പുണ്ടായിരുന്നില്ലെന്ന്‌ വേറെ കാര്യം. ഗുജറാത്ത്‌ – ബിഹാര്‍ പ്രക്ഷോഭങ്ങളെ അവര്‍ ഫാസിസമായിട്ടാണ്‌ കണ്ടിരുന്നത്‌. അവര്‍ അക്കാലത്ത്‌ ഉപയോഗിച്ചിരുന്ന മുന്തിയ സോവിയറ്റ്‌ നിര്‍മിത കണ്ണടയുടെ ദോഷമായിരുന്നു അത്‌.

ഏറ്റവും കൂടുതല്‍ സംസ്ഥാനമന്ത്രിസഭകള്‍ പിരിച്ചുവിട്ട ആള്‍ക്ക്‌ വല്ല അവാര്‍ഡും ഉണ്ടായിരുന്നെങ്കില്‍ ഇന്ദിരാഗാന്ധിക്കാണ്‌ അത്‌ കിട്ടുക. ഇ.എം.എസ്‌. മന്ത്രിസഭയെ പിരിച്ചുവിടാന്‍ പ്രധാനമന്ത്രിയെ നിര്‍ബന്ധിച്ചത്‌ അന്ന്‌ കോണ്‍ഗ്രസ്‌ പ്രസിഡന്റായിരുന്ന ഈ പ്രിയപുത്രിയാണെന്ന അപവാദവും പ്രാബല്യത്തിലുണ്ട്‌. എന്തായാലും, ഇന്ദിരാഗാന്ധിയുടെ എല്ലാ പിരിച്ചുവിടലുകളെയും ഫാസിസ്റ്റ്‌ വിരുദ്ധ നടപടിയെന്ന നിലയ്‌ക്ക്‌ സി.പി.ഐ. പിന്തുണച്ചിട്ടുണ്ട്‌. അടിയന്തരാവസ്ഥ കഴിഞ്ഞപ്പോഴേ അവര്‍ക്ക്‌ അക്കാര്യത്തില്‍ മനഃമാറ്റമുണ്ടായുള്ളൂ. അടിയന്തരാവസ്ഥയ്‌ക്ക്‌ ശേഷംവന്ന ജനതാസര്‍ക്കാര്‍ ഗവര്‍ണര്‍മാരുടെ ശുപാര്‍ശക്കത്ത്‌ പോലുമില്ലാതെ ദമ്പതുനിയമസഭകള്‍ ദറ്റയടിക്ക്‌ പിരിച്ചുവിടുകയുണ്ടായി. അടിയന്തരാവസ്ഥയില്‍ ലോക്‌സഭയുടെയും നിയമസഭകളുടെയും കാലാവധി ആറുവര്‍ഷമാക്കിയതിന്റെ ബലത്തില്‍ സ്ഥാനത്തുതുടര്‍ന്നവയാണ്‌ അന്ന്‌ പിരിച്ചുവിടപ്പെട്ട മന്ത്രിസഭകളേറെയും. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അവിടങ്ങളിലെ ഭരണകക്ഷി തോറ്റുതുന്നംപാടുകയും ചെയ്‌തിരുന്നു. ദമ്പതുമന്ത്രിസഭകളെ ജനതാസര്‍ക്കാര്‍ നിഷ്‌ഠുരമായി അട്ടിമറിച്ചെന്നാണ്‌ കോണ്‍ഗ്രസ്സുകാര്‍ വിലപിച്ചത്‌. അത്‌ കേസ്‌ വേറെയാണ്‌, പെന്‍ഷന്‍പ്രായം കഴിഞ്ഞിട്ടും പോകാതിരുന്നവരെയാണ്‌ പറഞ്ഞുവിട്ടത്‌. സി.പി.ഐ.ക്കാരും മാര്‍ക്‌സിസ്റ്റുകാരും തമ്മില്‍ യോജിപ്പുള്ള രു സംഗതിയുണ്ട്‌-നൂറ്റൊന്നു ശതമാനം ജനാധിപത്യപരമായി ഭരണം നടത്തുകയായിരുന്ന മന്ത്രിസഭയെ ആണ്‌ 1959 ല്‍ കേന്ദ്രം അകാരണമായി പിരിച്ചുവിട്ടത്‌. യോഗ്യന്മാരായ കുറെ മന്ത്രിമാരുണ്ടായിരുന്നുവെങ്കിലും ഭരണമൊക്കെ രുവകയായിരുന്നുവെന്നതാണ്‌ സത്യം. അതുകൊണ്ടുതന്നെയാണ്‌ ജനം സമരത്തിനിറങ്ങിയതും. പോലീസ്‌ വെടിവെപ്പിന്റെയും വെടിവെപ്പിലെ മരണത്തിന്റെയും കാര്യത്തില്‍ സര്‍വകാല റെക്കോഡ്‌ ആ മന്ത്രിസഭയുടേതായിരുന്നു. ”അച്യുതമേനോന്‍ അറുകൊല മേനോ”നെന്ന സി.പി.എമ്മുകാര്‍ പില്‍ക്കാലത്ത്‌ മുദ്രാവാക്യം വിളിച്ച ഭരണത്തിനോ കരിങ്കാലി കരുണാകരന്റെ കൊടുംക്രൂര ഭരണത്തിനോ അതിന്റെ അടുത്തെത്താന്‍ കഴിഞ്ഞിരുന്നില്ല. ചുരുങ്ങിയ കാലത്തിനിടയ്‌ക്ക്‌ മൂന്നു ആഭ്യന്തരമന്ത്രിമാര്‍ വേണ്ടിവന്നു എന്നറിഞ്ഞാല്‍ത്തന്നെ മനസ്സിലാകും അന്നത്തെ ക്രമസമാധാനത്തിന്റെ നിലവാരം.

രുവിധമാണെങ്കില്‍ രുമന്ത്രിസഭയെ – അതും കമ്യൂണിസ്റ്റ്‌ മന്ത്രിസഭയെ- നെഹ്‌റു പിരിച്ചുവിടുമായിരുന്നില്ലെന്നാണ്‌ പഴയ ആളുകള്‍ കരുതുന്നത്‌. മറ്റ്‌ ഏഷ്യന്‍ രാജ്യങ്ങളെല്ലാം പട്ടാളത്തിന്റെയും ഏകാധിപതികളുടെയും പിടിയിലായപ്പോഴും ഇന്ത്യയില്‍ ജനാധിപത്യം പുലര്‍ത്തിയതില്‍ മുഖ്യപങ്കുവഹിച്ചത്‌ നെ’ുവായിരുന്നുവല്ലോ. ചൈനയുമായും സോവിയറ്റ്‌ യൂണിയനുമായും മൂപ്പര്‍നല്ല ലോഗ്യത്തിലായിരുന്നു. കൃഷ്‌ണമേനോനെപ്പോലുള്ള കടുത്ത അമേരിക്കാവിരുദ്ധര്‍ അടുക്കളകാബിനറ്റില്‍ ഉണ്ടായിരുന്നുതാനും. നെഹ്‌റു
സാമ്രാജ്യത്വദാസനാണെന്ന്‌ അന്നും ഇന്നും കമ്യൂണിസ്റ്റുകാര്‍ പറഞ്ഞിട്ടുമില്ല. പിരിച്ചുവിട്ടുകൊടുക്കുക വഴി നെ’ു ഇ.എം.എസ്സിനെ തടിയൂരാന്‍ സഹായിക്കുകയായിരുന്നുവെന്ന്‌ കരുതുന്നവരുമുണ്ട്‌.

അമേരിക്കക്കാര്‍ കേരളത്തില്‍ തുരപ്പന്‍പണിയെടുത്തിരുന്നുവെന്നത്‌ സത്യംതന്നെ. റഷ്യയിലെയും ചൈനയിലെയും കി.യൂറോപ്പിലെയും പോലെ കേരളത്തിലും കേരളം വഴി ഇന്ത്യയിലാകെയും പിന്നെ ഏഷ്യയിലെങ്ങും കമ്യൂണിസ്റ്റ്‌ ഭരണം വരുമെന്ന്‌ ഉറക്കത്തില്‍ കണ്ടാണ്‌ അവര്‍ ഞെട്ടിത്തരിച്ചത്‌. കുറച്ചുകാലംകൂടി ഭരിക്കാന്‍ ചുമ്മാ വിട്ടിരുന്നെങ്കില്‍ തിരഞ്ഞെടുപ്പില്‍ തോറ്റ്‌ ആ ഭരണം സ്വയമേവ അവസാനിക്കുമായിരുന്നു എന്ന്‌ പിന്നീടല്ലേ അറിഞ്ഞുള്ളൂ. പള്ളിക്കാര്‍ക്കും കോണ്‍ഗ്രസ്സുകാര്‍ക്കും സമരമുണ്ടാക്കാന്‍ കൊടുത്ത കാശ്‌ ലാഭിക്കാനും പറ്റുമായിരുന്നു. മുപ്പതുവര്‍ഷം പ.ബംഗാളില്‍ കമ്യൂണിസ്റ്റുകാര്‍ഭരണം നടത്തിയിട്ട്‌ ഉണ്ടാകാത്ത അപകടമൊന്നും കേരളത്തില്‍ അഞ്ചുവര്‍ഷം ഭരിച്ചാല്‍ സംഭവിക്കുമായിരുന്നില്ല. ദരു പ്രശ്‌നമേ ഉണ്ടാകുമായിരുന്നുള്ളൂ. 356-ാം വകുപ്പിന്റെ രക്തസാക്ഷിയായതിനെച്ചൊല്ലി 365 ദിവസവും കേഴാന്‍ ചിലര്‍ക്ക്‌ അവസരം കിട്ടുമായിരുന്നില്ല എന്നുമാത്രം.

കോണ്‍ഗ്രസ്സുകാരുടെ സ്ഥിതിയാണ്‌ മഹാകഷ്‌ടം. വിമോചനസമരം ശരിയായിരുന്നോ തെറ്റായിരുന്നോ എന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല. അതിലും ചുരുങ്ങിയത്‌ രണ്ടുഗ്രൂപ്പുണ്ട്‌. വിമോചനസമരനായകനെന്ന്‌ മേല്‍വിലാസമുള്ള എ.കെ. ആന്റണി അത്‌ ചര്‍ച്ച ചെയ്യുന്നതിന്റെ അടുത്തൊന്നും പോകില്ല. സമരം അബദ്ധമായിപ്പോയെന്ന്‌ കുമ്പസരിച്ചവരുണ്ട്‌. മറ്റേ നായകന്‍ വയലാര്‍ രവി ഉറച്ചുനില്‍ക്കുന്നുണ്ട്‌. ഇത്‌ അമ്പതാം വാര്‍ഷികമല്ലേ ആയുള്ളൂ. എഴുപത്തഞ്ചാകുമ്പോഴേക്കെങ്കിലും പാര്‍ട്ടി നിലപാടെടുക്കാനിടയുണ്ട്‌. ****

ജീവിതകാലത്തൊരിക്കല്‍പ്പോലും രു പോലീസ്‌ സ്റ്റേഷന്റെ അടുത്തൊന്നും പോയിട്ടില്ലെങ്കിലും ശരി, മരിച്ചാല്‍ സംസ്‌കരിക്കുംമുമ്പ്‌ അവര്‍ സംഘമായി വന്ന്‌ ആകാശത്തേക്ക്‌ വെടിവെച്ച്‌ ആളെ ബഹുമാനിച്ചുകളയും. അങ്ങനെ സുഖിച്ച്‌ ഉറങ്ങേണ്ട എന്ന മട്ടിലാണ്‌ വെടിവെപ്പ്‌ നടത്തുന്നത്‌. പക്ഷികള്‍ ചത്തുവീഴുമോ എന്നറിയില്ല. ആദരാഞ്‌ജലികള്‍ അര്‍പ്പിക്കാന്‍ വന്ന ജനം നടുങ്ങണം, ചെവി പൊത്തണം, ഞെട്ടിവിറയ്‌ക്കണം. അതൊന്നുമില്ലാതെ എന്തോന്ന്‌ ബഹുമാനം. ഭരണകൂടം ആളെ ആദരിക്കുക ഇങ്ങനെയാണ്‌. ജീവിച്ചിരിക്കുമ്പോഴാണ്‌ ഇങ്ങനെ ആദരിക്കാന്‍ വന്നിരുന്നതെങ്കില്‍ ”നിര്‍ത്തൂ നിങ്ങടെ പൊയ്‌ വെടി” എന്നെങ്കിലും അലറിവിളിക്കാമായിരുന്നു. മരിച്ചയാള്‍ക്ക്‌ അതുവയ്യ.

വിടപറയുന്ന മഹാനോടുള്ള ബഹുമാനം കൂടുന്നതിനനുസരിച്ച്‌ വെടിയുടെ റൗണ്ട്‌ കൂടുമോ എന്നറിയില്ല. സമീപകാലത്തായി ആകാശത്തേക്ക്‌ പരക്കെ വെടിവെപ്പ്‌ നടക്കുന്നതായാണ്‌ കാണുന്നത്‌. ബഹുമാനിക്കപ്പെടേണ്ട നിരവധി നല്ല മനുഷ്യര്‍ വിടപറയുന്നു എന്നത്‌ തന്നെ കാരണം. സംസ്‌കാരികവകുപ്പിന്റെ ഉത്സാഹം കൊണ്ടാണ്‌ അടുത്തായി സംസ്‌കാരവെടി കിട്ടുന്നവരുടെ എണ്ണം കൂടുന്നതെന്നും പറയപ്പെടുന്നുണ്ട്‌. അസൂയാലുക്കള്‍ പറഞ്ഞുപരത്തുന്നതാവും. വെടിവെപ്പും മനുഷ്യനോടുള്ള ബഹുമാനവും തമ്മിലുള്ള ബന്ധം എന്ത്‌ എന്ന്‌ വ്യക്തമല്ല. രാജാവിന്റെ കാലത്തോ സാമ്രാജ്യത്വഭരണത്തിലോ തുടങ്ങിയ ഇത്തരം വൈകൃതങ്ങള്‍ സാമ്രാജ്യത്വവിരോധികള്‍ക്കെങ്കിലും അവസാനിപ്പിച്ചുകൂടേ എന്നാണ്‌ ലാത്തിച്ചാര്‍ജിന്‌ ശേഷമുള്ള വെടിവെപ്പിനുമാത്രം യോഗ്യതയുള്ള സാധാരണ ജനം ചോദിക്കുന്നത്‌. തന്നെ സംസ്‌കരിക്കുമ്പോള്‍ വെടിവെക്കരുതേ എന്ന്‌ മരണപത്രത്തില്‍ എഴുതിവെക്കാന്‍ ചില സാംസ്‌കാരികനായകന്മാര്‍ ആലോചിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്‌.

Leave a Reply

Your email address will not be published. Required fields are marked *

Go Top