രാഷ്ട്രീയക്കാര്‍ പത്രക്കാരില്‍ നിന്ന്‌ പ്രതീക്ഷിക്കുന്നത്‌

എൻ.പി.രാജേന്ദ്രൻ

ഈ നശിച്ച തിരമാലകള്‍ കാരണം നേരാംവണ്ണം കപ്പലോടിക്കാന്‍ കഴിയുന്നില്ല’ എന്ന്‌ പരിഭവിച്ച നാവികനെ കുറിച്ചുള്ള തമാശ കേട്ടിട്ടുണ്ട്‌. മാധ്യമങ്ങളെ രാഷ്ട്രീയനേതാക്കള്‍ വിമര്‍ശിക്കുത്‌ കേള്‍ക്കുമ്പോള്‍ ഈ നാവികനെയാണ്‌ ഢര്‍മ്മ വരുത്‌. കടലില്‍ തിരമാലകളെ പോലെ രാഷ്ട്രീയത്തില്‍ മാധ്യമങ്ങളും അനിവാര്യഘടകങ്ങളാണ്‌. കടലിരമ്പിയാലും കപ്പലിനെ ശരിയായി നയിക്കലാണ്‌ കപ്പിത്താന്റെ ചുമതല. കടലിനെ പഴിച്ചിട്ട്‌ കാര്യമില്ല. മാധ്യമപ്രവര്‍ത്തകര്‍ രാഷ്ട്രീയപ്രവര്‍ത്തകരല്ല. വാര്‍ത്തയില്‍ പിഴവ്‌ പറ്റാം,വിമര്‍ശനം പാളിപ്പോകാം. പക്ഷെ വാര്‍ത്താരചനയും വിമര്‍നവും തയൊണ്‌ മാധ്യമപ്രവര്‍ത്തതകനെ സമൂഹം ഏല്‍പ്പിച്ച ചുമതല.

സമീപകാലത്ത്‌ മാധ്യമങ്ങള്‍ക്കെതിരായ കടുത്ത വിമര്‍ശനം ഉയര്‍ന്നു വന്നത്‌ സി.പി.എം സിക്രട്ടരി പിണറായി വിജയനില്‍ നിന്നാണ്‌.വിമര്‍ശനത്തിനാധാരമായ വിഷയത്തിന്റെ ശരിതെറ്റുകളിലേക്ക്‌ കടക്കുന്നില്ലഠീര്‍ച്ചയായും വിജയനെ വിമര്‍ശിക്കാന്‍ മാധ്യമങ്ങള്‍ക്ക്‌ സ്വാതന്ത്ര്യം ഉണ്ടെങ്കില്‍ മാധ്യമങ്ങളെ വിമര്‍ശിക്കാന്‍ വിജയനും സ്വാതന്ത്ര്യം ഉണ്ടാവണമല്ലോ.വിജയന്‍ മാധ്യമനിരീക്ഷണങ്ങളെ വിമര്‍ശിച്ചുവെതല്ല പ്രശ്നം.സി.പി.എമ്മിലെ ആഭ്യന്തരകാര്യങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്തതില്‍ മാധ്യമപ്രവര്‍ത്തകരുടെ ഉദ്ദേശശുദ്ധി ചോദ്യം ചെയ്യപ്പെട്ടു എന്നതുപോലും പ്രധാനമായി തോന്നുി‍ല്ല.സി.പി.എമ്മിനെ രാഷ്ട്രീയമായി നിരന്തരം എതിര്‍ക്കു പല പ്രസിദ്ധീകരണങ്ങളും പാര്‍ട്ടിയെ വിമര്‍ശിക്കുത്‌ ആ പാര്‍ട്ടി എങ്ങനെയെങ്കിലുമൊന്നു നായിക്കോട്ടെ’ എന്നു സദുദ്ദേശത്തോടെയൊന്നുമായിരിക്കില്ലല്ലോ. നല്ല ഉദ്ദേശ്യമുള്ളവരും കാണും ചീത്ത ഉദ്ദേശ്യമുള്ളവരും കാണും.ഇവരെ വേര്‍തിരിച്ചു കാണാനോ നിക്ഷിപ്തതാല്‍പ്പര്യങ്ങളെ തുറന്നുകാട്ടാനോ ശ്രമിക്കുതിന്‌ പകരം പാര്‍ട്ടിപ്രസിദ്ധീകരണമൊഴികെയുള്ളവയെല്ലാം ‘മാധ്യമലോബി’ യുടെ ഭാഗമായി മുദ്രകുത്തപ്പെടുകയാണുണ്ടായത്‌.പാര്‍ട്ടിപ്രസിദ്ധീകരണത്തിലെ പത്രപ്രവര്‍ത്തകര്‍ മാധ്യമരംഗത്തെ സഹപ്രവര്‍ത്തകരെ ഹീനമായി കടാക്രമിക്കാന്‍ നിയോഗിക്കപ്പെട്ടു.

പഴയ കാലത്തും ഈ തോതിലല്ലെങ്കില്‍ അല്‍പം കുറഞ്ഞ തോതില്‍ മാധ്യമപ്രവര്‍ത്തകരെ പാര്‍ട്ടി കടന്നാക്രമിച്ച ചരിത്രമുണ്ട്‌. സി.ഐ.എ കോഴ പറ്റുന്നവരായും മുതലാളിമാരുടെ കൂലിയെഴുത്തുകാരായും ആണ്‌ പത്രപ്രവര്‍ത്തകര്‍ മുദ്രകുത്തപ്പെടാറുള്ളത്‌. ഈ മുന്‍കാല വിമര്‍ശനങ്ങളില്‍ നിന്ന്‌ മാറ്റം പ്രകടമാണ്‌. പഴയത്‌ പോലെ മാധ്യമമുതലാളിമാര്‍ ആക്രമിക്കപ്പെടുന്നില്ല. ബൂര്‍ഷ്വാമുതലാളിമാരേക്കാള്‍ അപകടകാരികള്‍ മാധ്യമപ്രവര്‍ത്തകര്‍ തയൊണ്‌ എ തിരിച്ചറിവുണ്ടായിരിക്കുു‍. ഇത്‌ മാധ്യമപ്രവര്‍ത്തകരും മാധ്യമലോകവും പ്രശംസയായി എടുക്കേണ്ടതാണ്‌. മുതലാളി ആരായാലും പത്രപ്രവര്‍ത്തകന്‍ ഏതാണ്ട്‌ രേ രീതിയില്‍ വിഷലിപ്തമായി എഴുതിക്കൊണ്ടേയിരിക്കുു‍ എാ‍ണ്‌ ആക്ഷേപമെങ്കില്‍ അതിന്റെ രര്‍ത്ഥം മാധ്യമപ്രവര്‍ത്തകര്‍ രു പരിധി വരെയെങ്കിലും സ്വതന്ത്രപത്രപ്രവര്‍ത്തനം നടത്തുു‍ എാ‍ണ്‌. ആശ്വാസകരമല്ലേ ഇത്‌ ?

മാധ്യമപ്രവര്‍ത്തകര്‍ക്ക്‌ ആശ്വസിക്കാന്‍ വക നല്‍കുന്ന മറ്റൊരു കാര്യവുമുണ്ട്‌. എല്ലാ രാഷ്ട്രീയപ്രവര്‍ത്തകരും രു മാധ്യമപ്രവര്‍ത്തകനെ പ്രശംസിക്കുന്നുണ്ടെങ്കില്‍ ഉറപ്പിക്കുക അയാള്‍ അത്ര നല്ല മാധ്യമപ്രവര്‍ത്തകനൊന്നുമല്ല എന്ന്‌.മാധ്യമപ്രവര്‍ത്തകര്‍ക്ക്‌ കൂട്ടായും ഇത്‌ ബാധകമാണ്‌. ഏതെങ്കിലും രു പാര്‍ട്ടിക്കാര്‍ മാത്രമാണ്‌ മാധ്യമപ്രവര്‍ത്തകരുടെ നിഷ്പക്ഷതയെയും സത്യസന്ധതയെയും ചോദ്യം ചെയ്യുത്‌ എങ്കില്‍ തീര്‍ച്ചയായും മാധ്യമപ്രവര്‍ത്തകര്‍ക്ക്‌ എന്തോ കാര്യമായ പിശകുണ്ട്‌ എന്നുറപ്പിക്കാന്‍ കഴിയുമായിരുന്നു. കേരളത്തിലിന്ന്‌ മാധ്യമപ്രവര്‍ത്തകരെ ചോദ്യം ചെയ്യാത്ത , രൂക്ഷമായി വിമര്‍ശിക്കാത്തരു പാര്‍ട്ടിയും ഇല്ലൊയിട്ടുണ്ട്‌. ഇതും ആശാസ്യമായ കാര്യം തന്നെ.

മാധ്യമങ്ങളുടെ വിശ്വാസ്യതയെ ,തങ്ങള്‍ക്ക്‌ ഹിതകരമല്ലാത്ത കാര്യങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുമ്പോള്‍ ,ചോദ്യം ചെയ്യുവര്‍ മറക്കുരു കാര്യമുണ്ട്‌. സമൂഹത്തിലെ രുപാടൊരുപാട്‌ പ്രശ്നങ്ങളും അനീതികളും അതിക്രമങ്ങളും ഉയര്‍ത്തിക്കൊണ്ടുവരികയും അവയുടെ പരിഹാരത്തിന്‌ രാഷ്ട്രീയപ്രസ്ഥാനങ്ങളെ സഹായിക്കുകയും ചെയ്തുകൊണ്ടിരിക്കുത്‌ ഇതേ മാധ്യമങ്ങള്‍ തയൊണ്‌. ഇവയുടെ വിശ്വാസ്യത തകര്‍ന്നാല്‍ അതിന്റെ ഗുണമനുഭവിക്കുതാരായിരിക്കും?
മാധ്യമപങ്കാളിത്തമില്ലാതെ ഭരണകൂടഅതിക്രമങ്ങളെ ചെറുക്കാന്‍ നിങ്ങള്‍ക്കാകുമോ ?
പാര്‍ട്ടിക്ക്‌ സ്വന്തമായി പത്രവും ചാനലുമുണ്ടായാലും പാര്‍ട്ടി അന്ധവിശ്വാസികളല്ലാത്ത എത്ര സാധാരണ ജനം ഇവയെ വിശ്വാസത്തിലെടുക്കുന്നു ്‌ എന്നും ആലോചിക്കേണ്ടതൂണ്ട്‌. ലവലേശം വിശ്വാസ്യതയില്ലെന്നു രാഷ്ട്രീയക്കാര്‍ അധിക്ഷേപിക്കുന്ന മാധ്യമങ്ങള്‍ക്ക്‌ തന്നെയാണ്‌ ജനങ്ങള്‍ക്കിടയില്‍ ഏറ്റവും വിശ്വസനീയതയുള്ളത്മ്‌ മറന്നുകൂടാ.

മാധ്യമങ്ങള്‍ മുമ്പെത്തേക്കാളുമേറെ സമൂഹത്തിന്റെ പ്രശ്നങ്ങളില്‍ ഇടപെടുകയും രാഷ്ട്രീയത്തിലെ മൂല്യത്തകര്‍ച്ചക്കും ജീര്‍ണതക്കും എതിരെ പൊരുതുകയും ചെയ്യുന്നുണ്ടെ .യാഥാര്‍ത്ഥ്യം മൂല്യബോധമുള്ള രാഷ്ട്രീയപ്രവര്‍ത്തകര്‍ കാണാതെ പോകരുത്‌. ശാരീരികമായ ആക്രമണം മാത്രമല്ല പത്രസ്വാതന്ത്ര്യത്തിന്‌ ഭീഷണിയാകുത്‌. മാധ്യമനിഷ്പക്ഷതക്കും വിശ്വാസ്യതക്കും എതിരായ ആക്രമണമാണ്‌ സ്വതന്ത്രമാധ്യമപ്രവര്‍ത്തനത്തിന്‌ കൂടുതല്‍ വലിയ ഭീഷണിയാവു.മറ്റേതെങ്കിലും പാര്‍ട്ടിക്കാര്‍ ഏതെങ്കിലും പത്രപ്രവര്‍ത്തകനെ അടിക്കുകയോ പിടിക്കുകയോ ചെയ്യുമ്പോള്‍ സംരക്ഷകരായി ചമയല്‍ മാത്രമല്ല മാധ്യമസ്വാതന്ത്ര്യസംരക്ഷണം എ്‌ ഇടതു പാര്‍ട്ടികളെങ്കിലും തിരിച്ചറിയേണ്ടതുണ്ട്‌ പത്രങ്ങളും ചാനലുകളും സി.പി.എമ്മിലെ വിവാദം സംബന്ധിച്ച്‌ റിപ്പോര്‍ട്ട്‌ ചെയ്തതെല്ലാം ശരിയാണെന്നോ ഇതില്‍ വിമര്‍ക്കപ്പെടേണ്ടതായി യാതൊന്നും ഇല്ലെന്നോ അല്ല ഈ പറഞ്ഞതിന്റെ ന്നും അര്‍ത്ഥം. മാധ്യമങ്ങളില്‍ പ്രവര്‍ത്തിക്കുവര്‍ക്കു തയ്മ്‌ തങ്ങളുടെ ദൌര്‍ബല്യങ്ങളെ കുറിച്ച്‌ നല്ല ബോധ്യമുണ്ട്‌. സായുധവിപ്ലവം നാളെ രാവിലെ തുടങ്ങുകയാണെ മട്ടിലുള്ള രഹസ്യാത്മകത നിസ്സാരമായ പാര്‍ട്ടികാര്യങ്ങളിലും വെച്ചുപുലര്‍ത്തുകയാണ്‌ ചില പാര്‍ട്ടി‍കള്‍.പഴയ കാലത്തില്‍ നി്‌ വ്യത്യസ്തമായി മാധ്യമങ്ങള്‍ തമ്മിലുള്ള മത്സരം കഠിനമാണ്‌. പാര്‍ട്ടി‍വിഭാഗീയതകളെ കുറിച്ചുള്ള എല്ലാ മാധ്യമമുറിയിപ്പുകളേയും നിഷേധിക്കുകയും അതിന്റെ പേരില്‍ തെ‍ റിപ്പോര്‍ട്ടര്‍മാരെ അധിക്ഷേപിക്കുകയും ചെയ്തുവരികയായിരുു‍ ചില സി.പി.എം നേതാക്കള്‍ . മാധ്യമനുണക്കഥകളായി മുദ്രയടിക്കപ്പെട്ട’ പല സംഗതികളും സത്യമായിരുു‍വെ്‌ പിീ‍ട്‌ അംഗീകരിക്കപ്പെട്ടു‍. ഏറ്റവും ടുവിലത്തെ ‘ചുക്കും’ അറിയില്ലെന്ന്‌ പറഞ്ഞ കാര്യത്തിലും പത്രപ്രവര്‍ത്തകന്‍മാര്‍ക്കായിരൂന്നില്ല ട്ടും അറിയാതിരുതെന്ന്‌ പിണ്ണീടുണ്ടായ സംഗതികള്‍ ബോധ്യപ്പെടുത്തി. കടുത്ത മത്സരം നടക്കു രംഗമായിരുത്‌ കൊണ്ട്‌ സ്വാഭാവികമായി പരമാവധി വാര്‍ത്ത വിവാദകാര്യങ്ങള്‍ സംബന്ധിച്ച്‌ നല്‍കാന്‍ ഢരോ റിപ്പോര്‍ട്ടറും ബാദ്ധ്യസ്ഥനാവുന്നു. പാര്‍ട്ടിക്കകത്തെ സോഴ്സുകളില്‍ നല്ലതൊന്നും കിട്ടിയില്ലെങ്കില്‍ , പറഞ്ഞുകേട്ടതും ഊഹിച്ചെടുത്തതും റിപ്പോര്‍ട്ടായി ചിലരെങ്കിലും നല്‍കാറുണ്ടെത്‌ സത്യമാണ്‌. ഇതൊരു പൊതു രീതിയല്ല. പാര്‍ട്ടിക്കകത്തുള്ളവര്‍ തയൊണ്‌ സത്യസന്ധമായ വാര്‍ത്തകള്‍ ചോര്‍ത്തും പോലെ കള്ളവും പത്രക്കാര്‍ക്ക്‌ ‘ ചോര്‍ത്തി’ക്കൊടുക്കുതെന്ന്‌ മാധ്യമപ്രവര്‍ത്തനവുമായി ബന്ധമുള്ള എല്ലാവര്‍ക്കും അറിയു സംഗതിയാണ്‌. ആഭ്യന്തരസംഘര്‍ഷങ്ങള്‍ക്കിടയില്‍ എതിരാളികളെ തകര്‍ക്കുതിനുള്ള ‘ബോംബുകള്‍’പത്രക്കാര്‍ക്ക്‌ നല്‍കാന്‍ രാഷ്ട്രീയക്കാര്‍ ട്ടും മടിക്കാറില്ല. കിട്ടുന്ന എല്ലാ വാര്‍ത്തകളും പരിശോധിച്ച്‌ സത്യമെന്ന്‌ ഉറപ്പുവരുത്തിയേ പ്രസിദ്ധീകരിക്കാവൂ എന്നാണ്‌ തത്ത്വം . പുതുതായി രംഗത്തുവരു എല്ലാ പത്രപ്രവര്‍ത്തകരേയും പഠിപ്പിക്കു രു തത്ത്വമാണിത്‌. പറയുക വളരെ എളുപ്പമാണെങ്കിലും പ്രയോഗിക്കാന്‍ ഏതാണ്ട്‌ അസാദ്ധ്യം തയൊയ തത്ത്വവുമാണിത്‌. രോ നിമിഷവും ‘ഡെഡ്‌ ലൈന്‍ ‘ ആയിരിക്കുകയാണ്‌ ടി.വി. ചാനല്‍ മേഖലയിപ്പോള്‍.സി.പി.എം നേതാവില്‍ നിന്ന്‌ രഹസ്യമായി കിട്ടുന്നവാര്‍ത്ത ശരിയോ എറിയാന്‍ ആരോടെങ്കിലും വിളിച്ചു ചോദിക്കുക അസാദ്ധ്യം തയൊണ്‌. എതിര്‍ചാനലിനെ തോല്‍പ്പിക്കു വിധത്തില്‍ അതിവേഗം വാര്‍ത്ത നല്‍കുന്നില്ലെങ്കില്‍ ലേഖകന്‍ തൊഴില്‍പരമായി പരാജയപ്പെടുകയാണ്‌. വാര്‍ത്ത സത്യമോ എറിയാന്‍ മേറ്റെവ്ക്കാന്‍ കഴിയുക ഏതാനും നിമിഷങ്ങള്‍ മാത്രമാണ്‌.കൂടുതല്‍ സമയം ഇതിനായി ചെലവഴിക്കു ലേഖകന്‌ വാര്‍ത്ത എതിര്‍ചാനലില്‍ കേള്‍ക്കേണ്ടിവക്കോം. പിണറായി വിജയന്‍ ഢടിനടു സ്ഥാപിച്ചതായാലും എം.കെ.മുനീര്‍ സ്ഥാപിച്ചതായാലും രു ചാനലും ഇക്കാര്യത്തില്‍ വേറിട്ടു നില്‍ക്കുന്നില്ല.മാധ്യമപ്രവര്‍ത്തകരുടെ ഇത്തരം തൊഴില്‍പ്രയാസങ്ങള്‍ പുറത്തുള്ളവര്‍ സാധാരണ അറിയാറുമില്ല.

എഡിറ്റിങ്ങിനും പുന:പരിശോധനയ്ക്കും ഒട്ടും സമയമോ സൗകര്യമോ അനുവദിക്കാത്ത റിപ്പോര്‍ട്ടിങ്ങാണ്‌ ചാനലുകളിലേത്‌. ലേഖകന്‍ തയ്യാറാക്കു റിപ്പോര്‍ട്ട്‌ രണ്ടാമതൊരാള്‍ കാണുക പോലും ചെയ്യാതെയാണ്‌ പലപ്പോഴും ജനങ്ങളിലെത്തുത്‌.ഇതിന്റെ അപകടം വലുതാണെങ്കിലും രു ഗൂണമെങ്കിലുമുണ്ട്‌. ലേഖകന്‌ ഇതിലേറെ സ്വാതന്ത്ര്യം ഉ മറ്റൊരു സമ്പ്രദായമില്ലളേഖകന്‍മാരില്‍ വളരെയേറെ ചുമതലാബോധം ഉണ്ടാകുന്നുണ്ട്‌ എു‍ തയൊണ്‌ അത്രയധികം തെറ്റുകളൊട്ടും ഉണ്ടാകുന്നില്ല എന്നു യാഥാര്‍ത്ഥ്യത്തില്‍ നിന്ന്‌ നാം മനസ്സിലാക്കേണ്ടത്‌.

തങ്ങള്‍ രാഷ്ട്രീയപ്രവര്‍ത്തകരല്ല , രാഷ്ടീയത്തില്‍ നിന്നു്‌ മാറി നിന്നു്‌ രാഷ്ട്രീയം റിപ്പോര്‍ട്ട്‌ ചെയ്യാന്‍ നിയോഗിക്കപ്പെട്ടവരാണെ കാര്യം ചില മാധ്യമപ്രവര്‍ത്തകര്‍ പലപ്പോഴും മറക്കാറുണ്ട്‌. പാര്‍ട്ടിപത്രങ്ങളില്‍ പ്രവര്‍ത്തിക്കുവര്‍ക്ക്‌ ഈ അതിര്‍വരമ്പുകള്‍ അത്ര പ്രധാനമല്ലായിരിക്കാം.എാ‍ല്‍ സ്വതന്ത്രപത്രപ്രവര്‍ത്തകനെ സംബന്ധിച്ചിടത്തോളം ഈ വേര്‍തിരിവ്‌ അവന്റെ വിശ്വാസ്യതയുടെ അടിസ്ഥാനഘടകമാണ്‌. തീ കായുതുപോലുള്ള ബന്ധമാണ്‌ പത്രപ്രവര്‍ത്തകനും രാഷ്ട്രീയപ്രവര്‍ത്തകനും തമ്മിലുള്ളത്‌. അകു നില്‍ക്കുവന്‌ അതിന്റെ ചൂട്‌ ലേശം പോലും കിട്ടുകയില്ല. അധികം അടുത്തേക്ക്‌ ചെന്നാലോ അതില്‍ പെട്ട്‌ ഉരുകിപ്പോവുകയും ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *

Go Top