പാര്‍ട്ടിക്കും പത്രത്തിനും ഇടയിലെ

എൻ.പി.രാജേന്ദ്രൻ

വെറുമൊരു വായനക്കാരനും പൊതുകാര്യങ്ങള്‍ നിരീക്ഷിക്കുന്ന പൗരനുമെന്ന നില തന്നെ ഒരാള്‍ക്ക്‌ മാധ്യമ-രാഷ്ട്രീയകാര്യങ്ങളില്‍ ഇടപെടാനും അഭിപ്രായം പറയാനും സ്വാതന്ത്ര്യം നല്‍കുന്നു എന്ന ബോധ്യത്തിലാണ്‌ ഈ ലേഖകന്‍ സി.പി.എമ്മിന്റെ മാധ്യമസമീപനത്തിന്റെ ചില ശരികേടുകള്‍ മാധ്യമം വാരികയിലെ ലേഖനത്തില്‍(പാര്‍ട്ടി‍ക്കും പത്രത്തിനും ഇടയിലെ മുന്നാമതൊരാള്‍) ചൂണ്ടിക്കാട്ടി‍യത്‌.’മാതൃഭുമി’യില്‍ ജോലി ചെയ്യുന്നുവെന്നതോ പത്രപ്രവര്‍ത്തകയൂണിയന്റെ പ്രസിഡന്റായിരുന്നുവെന്നതോ ഒരാളുടെ വിമര്‍ശനസ്വാതന്ത്ര്യം  പരിമിതപ്പെടുത്തുമെന്ന് തോന്നിയില്ല. സി.പി.എമ്മിനെ മാത്രം വിമര്‍ശിക്കാന്‍ സദാ കച്ചകെട്ടി‍യിറങ്ങുന്ന ഒരാളുമല്ല ഈ ലേഖകന്‍.അതുകൊണ്ടുതന്നെ ‘മാതൃഭൂമി ന്യുസ്‌ എഡിററര്‍ എന്ന നിലയിലാണോ യുണിയന്‍ മുന്‍ പ്രസിഡന്റ്‌ എന്ന നിലയിലാണോ സി.പി.എമ്മിനെ ലേഖകന്‍ നികൃഷ്ടമായി ആക്രമിക്കുന്നത്‌’ എന്ന ദേശാഭിമാനി ലേഖകന്‍ ടി.കെ.രമേശ്‌ ബാബുവിന്റെ ചോദ്യത്തെ ഗൗരവത്തിലെടുക്കേണ്ടതില്ല എന്ന്‌ തോന്നുന്നു.

പത്രാധിപരോ മുതലാളിയോ (പാര്‍ട്ടി‍ പ്രസിദ്ധീകരണമാവുമ്പോള്‍ പാര്‍ട്ടിസെക്രട്ടറി ) നിയോഗിക്കുമ്പോഴേ വായ തുറക്കാവൂ എന്ന വ്യവസ്ഥ മറ്റു പ്രസിദ്ധീകരണങ്ങളില്ല.സ്വതന്ത്രപത്രങ്ങളില്‍ എന്ന്‌ വിശേഷിപ്പിക്കുന്നില്ല. മാതൃഭുമിയും മാധ്യമവും സ്വതന്ത്രപത്രങ്ങളാണോ എന്ന്‌ ചോദ്യം ചെയ്യാനുള്ള സ്വാതന്ത്ര്യം ദേശാഭിമാനി ലേഖകനുണ്ട്‌. (ജൂലായി ഒമ്പതിന്‌ ദേശാഭിമാനി വാരിക പ്രസിദ്ധീകരിച്ച ‘ മാധ്യമസിന്‍ഡിക്കേറ്റിന്റെ വെപ്രാളം’ എന്ന ലേഖനം വായിക്കുക). തൊഴിലുടമയുടെ അഭിപ്രായത്തിനപ്പുറമുള്ള കാര്യങ്ങള്‍ പറയാനുള്ള സ്വാതന്ത്ര്യം ലേഖകര്‍ക്ക്‌ നല്‍കുന്ന പ്രസിദ്ധീകരണം എന്ന പരിമിതമായ അര്‍ത്ഥത്തില്‍ മാത്രമേ ഈ ലേഖകന്‍ മാധ്യമത്തെയും മാതൃഭൂമിയേയും സ്വതന്ത്രപത്രങ്ങള്‍ എന്ന്‌ വിശേഷിപ്പിച്ചിട്ടുള്ളു.ആ സ്വാതന്ത്ര്യത്തിന്റെ പരിമിതികളെ കുറിച്ച്‌ പൂര്‍ണബോധവാനുമാണ്‌.കണ്ണു കാണാത്തവന്‍ കോങ്കണ്ണനെ പരിഹസിക്കുന്നത്‌ കേട്ട’്യ‍ൂണില്‍ക്കുന്നവര്‍ക്ക്‌ അത്ര ആസ്വാദ്യമായി തോന്നാനിടയില്ല.

‘സി.പി.എമ്മിനെ കരിതേക്കാന്‍ മാധ്യമസിന്‍ഡിക്കേറ്റ്‌ പ്രവര്‍ത്തിക്കുന്നു എന്ന്‌ പകല്‍ പോലെ വ്യക്തമായിക്കഴിഞ്ഞു’ എന്ന്‌ ലേഖകന്‍ അവകാശപ്പെടുന്നുണ്ട്‌. പകല്‍ പോലെ എന്നല്ല പുക പോലെയും വ്യക്തമല്ല സഖാവേ. അതുമാത്രമാണ്‌ ഈ സംഗതികളെ കൂറിച്ച്‌ അഭിപ്രായം പറയാന്‍ ഇറങ്ങിത്തിരിച്ചതിന്റെ കാരണം. കോഗ്രസ്സിനെതിരെയോ മുസ്ലിം ലീഗിനെതിരെയോ ബി.ജെ.പി.ക്കെതിരെയോ വരുന്നതിലേറെയൊു‍ം വാര്‍ത്തകള്‍ സി.പി.എമ്മിനെതിരേയും വന്നിട്ടില്ല.വാര്‍ത്ത കൊടുക്കുക എന്നത്‌ തൊഴിലും ഉത്തരവാദിത്തവും ആയതുകൊണ്ട്‌ മാത്രമാണ്‌ ബഹുഭൂരിപക്ഷം ലേഖകന്മാരും സി.പി.എമ്മിനെ കുറിച്ചുംവാര്‍ത്തകളെഴുതുന്നത്‌.അതല്ലാതെ വാര്‍ത്ത എഴുതി സി.പി.എമ്മിനെ നശിപ്പിച്ചുകളയാമെന്ന ധാരണയൊന്നും ഇവിടെ ഏതെങ്കിലും ലേഖകനുണ്ടെ്‌ തോന്ന ു‍ന്നില്ല. കോണ്‍ഗ്രസ്സിനോ ലീഗിനോ ബി.ജെ.പി.ക്കോ എതിരെ വാര്‍ത്തയെഴുതുന്നത്‌ ശരിയായ മാധ്യമധര്‍മം , സി.പി.എമ്മിനെ കുറിച്ചെഴുതുന്നത്‌ പാര്‍’ട്ടിയെ കരിവാരിത്തേക്കാനും തകര്‍ക്കാനുമുള്ള മാധ്യമസിന്‍ഡിക്കേറ്റിന്റെ ഗൂഡതന്ത്രം എന്ന മനോഭാവത്തില്‍ നിന്ന്‌ ഇത്രയും കാലമായിട്ട’ു‍ം കമ്യൂണിസ്റ്റുകാര്‍ മാറിയി’ി‍ല്ലെന്നത്‌ കൗതുകം മാത്രമാണുണ്ടാക്കുന്നത്‌.ബി.ജെ.പി. ഗ്രൂപ്പിസത്തെ കുറിച്ച്‌ വാര്‍ത്തയെഴുതുന്നതിലില്ല, റജീനാകേസ്സിനെ കൂറിച്ചെഴുതുന്ന തിലില്ല,യു.ഡി.എഫ്‌ മന്ത്രിമാരുടെ അഴിമതിയെ കുറിച്ചെഴുതുന്നതിലുമില്ല മീഡിയ സിന്‍ഡിക്കേറ്റ്‌ . ആകെ ഒരു കാര്യത്തിലേ അതുള്ളൂ – സി.പി.എം അഭ്യന്തരകാര്യങ്ങളെ കുറിച്ചെഴുതുന്നതില്‍ മാത്രം.

സി.പി.എം കാര്യങ്ങള്‍ റിപ്പോര്‍ട്ട’്‌ ചെയ്യുന്ന ലേഖകര്‍ക്ക്‌ മുന്‍കാലങ്ങളില്‍ ഉണ്ടായിരുന്ന ഒരു പ്രയാസം ഇപ്പോഴില്ല എന്ന്‌ ഈ മേഖലയിയുള്ള എല്ലാവരും പറയും. സി.പി.എം ആഭ്യന്തരകാര്യങ്ങളെ കുറിച്ചറിയുക അതിപ്രയാസമോ അസാദ്ധ്യം തന്നെയോ ആയിരുന്ന കാലം എന്നോ പോയി മറഞ്ഞിരിക്കുന്നു. പാര്‍’ട്ടിയില്‍ രൂക്ഷമായ ഗ്രൂപ്പ്‌ വഴക്കുണ്ട്‌. ഇരു ഗ്രൂപ്പും എതിര്‍ഗ്രൂപ്പില്‍ പെ’ട്ടവര്‍ക്കെതിരെ നിരന്തരം വാര്‍ത്ത ചോര്‍ത്തുന്നുണ്ട്‌. മാധ്യമസിന്‍ഡിക്കേറ്റിന്റെ സൃഷ്ടി എ്ന്ന മുദ്ര കുത്തപ്പെടുന്ന ഓരോ വാര്‍ത്തയും എവിടെ നിു‍ന്നു വന്നു എന്ന്‌ ഏറ്റവും നന്നായി ഊഹിക്കാന്‍ കഴിയുക സി.പി.എം നേതാക്കള്‍ക്ക്‌ തന്നെയാണ്‌. പത്രപ്രവര്‍ത്തകര്‍ക്ക്‌ ഒരു പ്രയാസമുണ്ട്‌.എത്രതന്നെ വിമര്‍ശനം വന്നാലും കോടതിയില്‍ പ്രതിക്കൂട്ടി‍ല്‍ നില്‍ക്കേണ്ടിവന്നാലും പത്രപവര്‍ത്തകന്‌ റോഡിലിറങ്ങി ഇതാ …എനിക്ക്‌ വാര്‍ത്ത ചോര്‍ത്തിത്തന്നത്‌ ഇന്നയിന്ന നേതാക്കളാണേ എന്ന വിളിച്ചുപറയാനൊക്കില്ല. അവന്‌ നാളേയും വാര്‍ത്ത ചോര്‍ത്തിക്കിട്ടേതുല്ലോ. ആ പരിമിതിയെ ഒരു ദൗര്‍ബല്യമായി കാണരുത്‌.

സി.പി.എം ആഭ്യന്തരകാര്യങ്ങളെ കുറിച്ചുള്ള വാര്‍ത്തകളില്‍ കുറെ അസത്യങ്ങളുണ്ടെ്ന്ന , വാദത്തിന്‌ വേണ്ടിയല്ലാതെ തന്നെ സമ്മതിക്കാം.ഏത്‌ വാര്‍ത്തയിലാണ്‌ കുറെയെല്ലാം അസത്യങ്ങളോ അര്‍ദ്ധസത്യങ്ങളോ ഇല്ലാത്തത്‌ ? പത്രപ്രവര്‍ത്തകരുടെ പല വിധങ്ങളായ പരിമിതികള്‍ മൂലം പല തരത്തിലുള്ള തെറ്റുകള്‍ സംഭവിക്കുന്നുണ്ട്‌. ഇവയൊന്നും ബോധപൂര്‍വം വരുത്തുന്ന തെറ്റുകളല്ല.സി.പി.എം വാര്‍ത്തകളില്‍ ഉണ്ടാകുന്നത്‌ പോലുള്ള തെറ്റുകള്‍ കോഗസ്‌ വാര്‍ത്തളിലോ മറ്റേതെങ്കിലും പാർട്ടികളുടെ വാര്‍ത്തകളിലോ ഉണ്ടാകാറുണ്ട്‌. തെറ്റുകളുടെ എണ്ണം സി.പി.എം വാര്‍ത്തകളില്‍ കൂടുതല്‍ ഉണ്ടെങ്കില്‍ അതിനൊരു കാരണമേ കാണാനാവൂ. പാർട്ടികാര്യങ്ങളില്‍ മറ്റൊരു പാർട്ടിയും പുലര്‍ത്താത്ത രഹസ്യാത്മകത സി.പി.എം പുലര്‍ത്തുന്നു. തീര്‍ച്ചയായും അത്‌ സി.പി.എമ്മിന്റെ സ്വാതന്ത്ര്യമാണ്‌.വിവരാവകാശനിയമം രാഷ്ട്രീയപാര്‍ട്ടികള്‍ക്ക്‌ ബാധകമാക്കിയിട്ടില്ല. എത്രത്തോളം രഹസ്യാത്മകത പുലര്‍ത്തുന്നുവോ അത്രത്തോളം കൂടുതലായിരിക്കും വാര്‍ത്തയില്‍ വരുന്ന തെറ്റുകള്‍.രഹസ്യം പാലിക്കാന്‍ പാര്‍’ട്ടി അംഗങ്ങള്‍ക്കേ ബാധ്യതയുള്ളൂ.പത്രപ്രവര്‍ത്തകര്‍ക്ക്‌ ആ ബാധ്യതയില്ല. പാർട്ടി രഹസ്യം ചോര്‍ത്തിയെതിന്‌ അംഗങ്ങള്‍ക്കെതിരെ ഏറ്റവുമധികം അന്വേഷണങ്ങള്‍ നടന്നിട്ടുള്ളത്‌ സി.പി.എമ്മിലാണെ്‌ കൂടി ഈ സമയത്ത്‌ ഓര്‍ക്കുന്നത്‌ നന്നായിരിക്കും.

ഇങ്ങനെയൊക്കെയാണെങ്കിലും പലര്‍ക്കും സംശയം തോന്നുന്ന ഒരു കാര്യം റിപ്പോര്‍ട്ടിങ്ങിന്റെ ഭാഗമായി നടക്കുന്നുണ്ട്‌. ഒരേ തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ ഒരേ ദിവസം ഏതാണ്ട്‌ എല്ലാ പത്രങ്ങളിലും പ്രസിദ്ധപ്പെടൂത്താനിടയാകുന്ന ത്‌ ഏത്‌ സാഹചര്യത്തിലാണ്‌? സാധാരണഗതിയില്‍ എക്സ്ക്ലൊാസെവ്‌ ആയി ഏതെങ്കിലും ഒരു പത്രത്തില്‍ വരേണ്ട വാര്‍ത്ത എങ്ങിനെയാണ്‌ നിരവധി പത്രങ്ങളില്‍ ഒരേ ദിവസം വരുന്നത്‌ ?  പ്രൊഫ.സി.പി.അബൂബക്കറെ പോലെ മാധ്യമ പ്രവര്‍ത്തനത്തിന്റെ ഉള്ളുകള്ളികള്‍ അറിയാത്തവര്‍ ഇതില്‍ മാധ്യമസിന്‍ഡിക്കേറ്റിന്റെ സാന്നിദ്ധ്യം കാണുതില്‍ വലിയ അത്ഭുതമില്ല. എന്നാല്‍ മാധ്യമപ്രവര്‍ത്തനരംഗത്തുള്ളവര്‍ക്കറിയാം വ്യാജവാര്‍ത്തകള്‍ സംഘടിതമായി സൃഷ്ടിക്കാന്‍ മാധ്യമപ്രവര്‍ത്തകര്‍ക്കാവുകയില്ല എന്ന .സി.പി.എം വാര്‍ത്തകള്‍ ലേഖകനോടുള്ള പ്രത്യേകം താല്‍പര്യം കാരണം ചോര്‍ത്തിക്കൊടുക്കുകയോ ലേഖകന്റെ മിടുക്ക്‌ കൊണ്ട്‌ ചോര്‍ത്തിയെടുക്കുകയോ ചെയ്യുന്ന കാലം കഴിഞ്ഞിരിക്കുന്നു.ഗ്രൂപ്പ്‌ വഴക്കിന്റെ ഭാഗമായി സംഘടിതമായാണ്‌ പാർട്ടി രഹസ്യങ്ങള്‍ ചോര്‍ത്തപ്പെടുന്നത്‌. ഒരേ സോഴ്സില്‍ നി്ന്ന തന്നെയാണ്‌ വ്യത്യസ്തമാധ്യമങ്ങളിലേക്ക്‌ വാര്‍ത്തകള്‍ ചോര്‍ത്തി നല്‍കപ്പെടുന്നത്‌. എല്ലാ പ്രസിദ്ധീകരണത്തിലും ഒരേ സമയം വാര്‍ത്ത വന്നാല്‍ വാര്‍ത്തക്ക്‌ വിശ്വസ്യത കൂടുമെന്ന്‌ ഇവര്‍ കരുതുന്നുണ്ടാവാം. എല്ലാ പത്രത്തിലുമുണ്ട്‌ എന്നത്‌ കൊണ്ട്‌ മാത്രം വാര്‍ത്ത വിശ്വാസ്യമാകണമെന്നില്ല എന്ന്‌ സമ്മതിക്കാം. അതിനപ്പുറം , എല്ലാവരും സംഘടിച്ച്‌ വാര്‍ത്തയെഴുതുന്ന രീതിയൊന്നും എവിടെയുമില്ല എന്ന്‌ മനസ്സിലാക്കേണ്ടതുണ്ട്‌.

സി.പി.എമ്മിന്റെ കഥ കഴിക്കാന്‍ നാല്‌ ശത്രുക്കള്‍ സദാ ജാഗരൂകരായി ഇരിക്കുന്നുന്നൊണ്‌ ദേശാഭിമാനി ലേഖകന്‍ പറയുന്നത്‌. മാധ്യമസിന്‍ഡിക്കേറ്റിന്‌ അതിനുള്ള ഭൗതികമായ സൗകര്യങ്ങള്‍ ചെയ്തുകൊടുക്കുന്നത്‌ഈ നാല്‌ കൂട്ടരാണ്‌. ആരൊക്കെയാണെന്നല്ലേ.

* സംഘപരിവാര്‍ (ഇതിന്‌ വിശദീകരണം വേണ്ട)
* യു.എസ്‌. കോണ്‍സുലേറ്റ്‌ (ഒരു സ്വതന്ത്രപത്രപ്രവര്‍ത്തകന്‍ ഇതിനായി ചെന്നൈ യു.എസ്‌.കോണ്‍സുലേറ്റില്‍ ജോലിയിലിരിപ്പുണ്ട്‌.)
* പഴയ സേവ്‌ സി.പി.എം. ഫോറക്കാര്‍ (പാഠം, എം.എന്‍.വിജയന്‍,അപ്പുക്കുട്ടന്‍ വള്ളിക്കുന്നു സംഘങ്ങള്‍)
* ഇസ്ലാമിക മതമൗലികവാദികള്‍ (കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഇടതുമുണിക്ക്‌ വേണ്ടി വോട്ട്‌ പിടിച്ച ജമാ അത്തെ ഇസ്ലാമിക്കാരും ഇതില്‍ പെടുമായിരിക്കും.)

ഇവകള്‍ തമ്മിലെല്ലാം ദുരൂഹങ്ങളായ പരസ്പരബന്ധങ്ങളുണ്ട്‌. ഉദാഹരണത്തിന്‌ പാഠം ഗ്രൂപ്പുകാര്‍ പ്രഖ്യാപിത സംഘപരിവാര്‍ വിരുദ്ധന്മാരാണെന്നാവുമല്ലോ ധാരണ.ശരിയല്ല. സി.പി.എമ്മിലെ ന്യൂനപക്ഷവിഭാഗങ്ങളെയാണ്‌ അവര്‍ ലക്ഷ്യമിടുന്നത്‌.പാലൊളി,ബേബി,ഐസക്‌ വിഭാഗങ്ങള്‍ക്കെതിരായ ആക്രമണങ്ങളെകുറിച്ച്‌ ഓര്‍ക്കുക. സംഘപരിവാര്‍ ദൗത്യമാണ്‌ പാഠം ഗ്രൂപ്പുകാര്‍ നിര്‍വഹിക്കുതെന്നര്‍ത്ഥം.

പാർട്ടി രഹസ്യാത്മകത പോലെ, പഴയ വിപ്ലവനാളുകളുടെ ഒരു ഹാങ്ങോവര്‍ ഇക്കാര്യത്തിലും കാണാം. ആക്രമിക്കാനും കൊല്ലാനും ശത്രുക്കള്‍ ചുറ്റും പതിയിരിപ്പുന്നെ ണ്ട ചിന്ത.ഇതൊരു മാനസികപ്രശ്നമാണ്‌.ക്രമേണയേ അതിജീവിക്കാനാവൂ.പക്ഷെ , പാര്‍ട്ടി ഇപ്പോഴുംഒരു മാര്‍ക്കറ്റിങ്‌ സൂത്രമായി ഇത്‌ ഉപയോഗിക്കുന്നുണ്ട്‌.ലെനിന്‍,മാര്‍ക്സ്‌, ചെഗുവേര തുടങ്ങിയ മഹാവിപ്ലവകാരികളുടെ പിന്‍മുറക്കാരെ മുതലാളിത്തം പതിയിരുാ‍ക്രമിക്കാതിരിക്കില്ലല്ലോ.പുതിയ തലമുറയെ അവര്‍ക്ക്‌ ബുദ്ധിയുറക്കന്നുത്‌ വരെ ആകര്‍ഷിച്ചുനിര്‍ത്താന്‍ ഈ തന്ത്രം ആവശ്യമാണ്‌. അതുകൊണ്ട്‌ മാനസികപ്രശ്നങ്ങള്‍ക്ക്‌ പരിഹാരം എളുപ്പമല്ല.
വളരെ മൗലികമായ ഒരു സിദ്ധാന്തം ദേശാഭിമാനി ലേഖനത്തില്‍ ഉന്നയിച്ചതായി കാണാം.

കേരളത്തിലെ സവര്‍ണസമ്പന്ന മധ്യവര്‍ഗഹിന്ദുവിന്റെ ജിഹ്വ ആണത്രെ മാതൃഭൂമി. അത്‌ മനസ്സിലാക്കാം. ഈ ഹിന്ദു നേരത്തെ മതനിരപേക്ഷനായിരുന്നു. ഇപ്പോഴതല്ല സ്ഥിതി.ഹിന്ദുത്വത്തിലേക്ക്‌ കടന്നിരിക്കുന്നു. (ഈ ഹിന്ദുവിന്റെ വോ’ട്ടില്ലാതെയാവുമോ ഇടതുമുണി നിയമസഭയില്‍ നൂറ്‌ സീറ്റ്‌ നേടിയെടുത്തത്‌? മലയാളി ഹിന്ദു ചാഞ്ചാടുകയാണ്‌. ഈ ചാഞ്ചാട്ടത്തെ ഹിന്ദുത്വത്തിനനുകൂലമാക്കുക എന്ന ദൗത്യമാണ്‌ മാതൃഭൂമി സ്വയംസേവകനായ( ? ) അതിന്റെ പത്രാധിപരിലൂടെ നിര്‍വഹിക്കുന്നത്‌. ഇടതു -വലതു മുണികള്‍ക്കെതിരായ പത്രത്തിന്റെ എഴുത്തുകളുടെ വരികള്‍ക്കിടയില്‍ ബി.ജെപി.ക്ക്‌ അനുകൂലമായ മുദ്രാവാക്യമാണ്‌ മുഴങ്ങുന്നതത്രെ …

ഹിന്ദു മനസ്സ്‌ ഹിന്ദുത്വത്തിന്‌ അനുകൂലമായി തിരിഞ്ഞതിന്റെ ഫലമായാവും കേരളത്തില്‍ ബി.ജെ.പി.ക്ക്‌ മുന്‍പൊരിക്കലും ഉണ്ടായിട്ട’ി‍ല്ലാത്ത പരാജയം സംഭവിച്ചത്‌.അതെന്തോ .പത്രാധിപര്‍ അതുകൊണ്ടും അടങ്ങിയില്ല.ബി.ജെ.പി.യെ രക്ഷപ്പെടുത്താന്‍ കഴിയില്ലെന്ന്‌ ബോധ്യപ്പെട്ട’തിനെ തുടര്‍ന്ന്പുതിയ തന്ത്രം രൂപപ്പെടുത്തുകയാണ്‌. കൂടുതല്‍ ഹിന്ദുക്കളുള്ള പാര്‍ട്ടി-ഹിന്ദുത്വത്തിലേക്ക്‌ ചാഞ്ചാടുന്ന ഹിന്ദുവല്ല കേട്ടേ’ാ‍ , മതേതരഹിന്ദു-സി.പി.എം.ആയതുകൊണ്ട്‌ സി.പി.എമ്മിനെ ഹിന്ദുവല്‍ക്കരിക്കുവാന്‍ ശ്രമം നടത്തുന്നു.ഇതാണ്‌ മാധ്യമഅജന്‍ഡ.ഇതാണ്‌ മാതൃഭൂമിയുടേയും അജന്‍ഡ.ആരാണിതിന്‌ കൂ’ട്ടുനില്‍ക്കുതെന്നോ ?ക്രൈം സ്പോസറായ മുതലാളി.ഇടതു മുണിഘടകകക്ഷികളിലൊന്നിന്റെ സംസ്ഥാനപ്രസിഡന്റായ മാതൃഭൂമി മുതലാളിയെകുറിച്ചല്ല പരാമര്‍ശം എന്ന്‌ നാളെ വാദിച്ചു കൂടായ്കയില്ല.ഇന്നിത്‌ ഇടതുമുണിക്ക്‌ വോട്ട്‌ ചെയ്ത ജനത്തിനെ പറഞ്ഞുബോദ്ധ്യപ്പെടുത്തേണ്ട കാര്യമാണ്‌.

സി.പി.എമ്മിന്റെ മുഖപ്രസീദ്ധീകരണത്തിന്‌ പാർട്ടിക്കെതിരെ ഉയർന്നു വന്ന വിമര്‍ശത്തിന്‌ മറുപടി എഴുതുക എന്ന ചുമതലയുണ്ട്‌. അത്‌ നിര്‍വഹിച്ചതിന്റെ പേരില്‍ പരിധി കടന്നുള്ള വിമര്‍ശനമൊന്നും  അവര്‍ക്കെതിരെ ഉന്നയിക്കുന്നത്‌ ശരിയുമല്ല.ഈ ലേഖകന്‍ അതിന്‌ തുനിയുന്നുമില്ല.ഈ ചര്‍ച്ചകളൊന്നും ജയിക്കാനോ തോല്‍പ്പിക്കാനോ വേണ്ടിയുള്ള പോരാട്ടങ്ങളല്ല.സത്യത്തിലേക്കെത്തുന്നതിനുള്ള സംവാദങ്ങളാണ്‌.അതുകൊണ്ടുതന്നെ അവാസ്തവപ്രസ്താവനകള്‍ കൊണ്ട്‌ യാതൊന്നും നേടാനുമില്ല.ലേഖകവംശത്തെ മുഴുവന്‍ ന്യായീകരിക്കാനോ അവരെഴുതുതെല്ലാം ശരിയാണെന്ന്‌ സ്ഥാപിക്കാനോ പത്രപ്രവര്‍ത്തകയൂണിയന്‍ പ്രസിഡന്റ്‌ സ്ഥാനത്തിരുപ്പോള്‍ പോലും ശ്രമിച്ചിട്ടില്ല.

മാധ്യമം ലേഖനത്തിലും വ്യക്തമാക്കിയിട്ടുള്ളതാണ്‌ ഇക്കാര്യം.എന്നിട്ടും ദേശാഭിമാനി സത്യമല്ലാത്ത പ്രസ്താവന നടത്തുന്നു.’ പി.കെ . പ്രകാശനും മാധ്യമം വാരികയും എഴുതുന്നത്‌ പൂര്‍ണമായി ശരിയാണെന്ന്‌ മാതൃഭുമി ന്യൂസ്‌ എഡിറ്ററും പത്രപ്രവര്‍ത്തകയുണിയന്‍ മുന്‍പ്രസിഡന്റുമായ എന്‍.പി.രാജേന്ദ്രന്‍ എഴുതുന്നു ‍.’ദേശാഭിമാനി ലേഖനത്തില്‍ നിന്നാണ്‌ ഈ ഉദ്ധരണി.  ഈ ലേഖകന്‍ ഒരിടത്തും എഴുതാത്തതാണ്‌ ഈ വാചകം. മാധ്യമമല്ല, ഈ ലേഖകനെ ശമ്പളംതന്ന്‌ തീറ്റിപ്പോറ്റുന്ന മാതൃഭൂമിയെ കൂറിച്ചുപോലും അങ്ങനെയൊരു അവകാശവാദമില്ല.ഈ ലേഖകന്‍ എഴുതിയ വാചകം കൃത്യമായി എടുത്തുചേര്‍ക്കാന്‍ കഴിയും.അതിങ്ങനെ.’മാധ്യമങ്ങള്‍ റിപ്പോർട്ട്‌ ചെയ്യുന്നതെല്ലാം സത്യമാണ്‌ എന്ന അവകാശവാദം ഒരു മാധ്യമപ്രവര്‍ത്തകനുമുണ്ടാവില്ലതെ‍.

ഇതേ വിഷയത്തെ കുറിച്ച്‌ മാധ്യമം ലേഖനം പ്രസിദ്ധീകരിക്കും മുമ്പ്‌ എഴുതിയ ലേഖനം ‘പത്രപ്രവര്‍ത്തകന്‍’ മാസികയിലുണ്ട്‌.പിണറായി വിജയനെ വിമര്‍ശിക്കാന്‍ മാധ്യമങ്ങള്‍ക്ക്‌ സ്വാതന്ത്ര്യമുള്ളതു പോലെ മാധ്യമങ്ങളെ വിമര്‍ശിക്കാന്‍ പിണറായി വിജയനും സ്വാതന്ത്ര്യമുണ്ട്‌ എന്ന്‌ അര്‍ത്ഥശങ്കക്കിടയില്ലാത്ത വിധം ആ ലേഖനത്തില്‍ വ്യക്തമാക്കിയിട്ടു. . ഇതൊരു വിട്ടുവീഴ്ചയില്ലാത്ത അടിസ്ഥാന ജനാധിപത്യനിലപാടാണ്‌.മുല്യാധിഷ്ടിതമായ രാഷ്ടീയം പോലെ പ്രധാനമാണ്‌ മുല്യാധിഷ്ടിതമായ പത്രപ്രവര്‍ത്തനവും.രണ്ടിന്റേയും പരിമിതികളെ കുറിച്ച്‌ നല്ല ബോധ്യവുമുണ്ട്‌. ഇതിലേതെങ്കിലുമൊന്ന്‌ കടുംകറുപ്പും മറ്റേത്‌ വെളുവെളുത്തതും ആണെന്ന തെറ്റിദ്ധാരണയൊു‍ം ഒട്ടും ഇല്ലതന്നെ.

Leave a Reply

Your email address will not be published. Required fields are marked *

Go Top