ആരാ നിങ്ങളുടെ നേതാവ്‌?

എൻ.പി.രാജേന്ദ്രൻ

നിയമസഭാ തെരഞ്ഞെടുപ്പ്‌ മുന്നി‍ലെത്തി നില്‍ക്കുമ്പോള്‍ ഇരുമുന്നണികളും തമ്മില്‍ ചൂടേറിയ ചര്‍ച്ച നടന്നത്‌ മുന്നണികള്‍ തെരഞ്ഞെടുപ്പിന്‌ മുമ്പ്‌ അവരുടെ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കേണ്ടതുണ്ടോ എന്നതിനെ കുറിച്ചാണ്‌. യു.ഡി.എഫ്‌ അവരുടെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആയിരിക്കും എന്ന്‌ വ്യക്തമാക്കിയിട്ടുണ്ട്‌. ഇടതുമുണിയാകട്ടെ’ തങ്ങളുടെ രീതി അതല്ലെന്നും തെരഞ്ഞെടുപ്പ്‌ കഴിഞ്ഞേ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കൂ എന്ന‍ം വാദിക്കുന്നൂ.

ഏതാണ്‌ ശരിയായ രീതി എന്നു്‌ ചിന്തിക്കുതില്‍ വലിയ കാര്യമുണ്ടെന്നു്‌ തോന്നൂന്നില്ല. ‘ഭരണഘടനാപരമായി മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കേണ്ടത്‌ തെരഞ്ഞെടുപ്പിനുശേഷം തന്നെയൊണ്‌. രണ്ട്‌ മുന്നണികള്‍ക്കും ഇത്‌ബാധകമാണ്‌. വിജയിച്ച അംഗങ്ങള്‍ യോഗം ചേര്‍ന്നാണ്‌ നിയമസഭാകക്ഷിനേതാവിനെ തെരഞ്ഞെടുക്കുത്‌. ഭൂരിപക്ഷകക്ഷിയുടെ നേതാവിനെയാണ്‌ ഗവര്‍ണര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യിക്കുക.

പിന്നെ എന്താണിവിടെ തര്‍ക്കപ്രശ്നം ? മുഖ്യമന്ത്രിയാകാന്‍ യോഗ്യതയുള്ള ആരും ഇടതുമുണിയിലില്ലെന്നൊരു വാദം യു.ഡി.എഫിന്‌ ഉണ്ടെന്നും തോന്നുന്നീല്ല. സ്വാഭാവികമായും ഇടതുമുന്നണിലെ -സി.പി.എമ്മിലെ എന്നു വായിക്കുക- ഗ്രൂപ്പ്‌ പോരിലേക്കാണ്‌ യു.ഡി.എഫ്‌ വിരല്‍ ചൂണ്ടുന്നത്‌ എന്ന്‌ മനസ്സിലാകാത്തവരില്ല. സി.പി.എമ്മില്‍ ഈ വിഷയത്തെ കുറിച്ച്‌ ഇപ്പോള്‍ ഒരഭിപ്രായപ്രകടനത്തിനുപോലും ആരും മുതിരുകയേ ഇല്ല. ആരു മുഖ്യമന്ത്രിയാകും എന്നു്‌ തീരുമാനിച്ചശേഷം അത്‌ രഹസ്യമാക്കി വയ്ക്കുകയൊു‍മല്ല സി.പി.എം ചെയ്യുത്‌. സത്യമായും ആ പാര്‍ട്ടിയിലാര്‍ക്കും അറിയില്ല ആരാണ്‌ മുഖ്യമന്ത്രിയാകാന്‍ പോകുന്നത്‌ എന്നു്‌. തെരഞ്ഞെടുക്കപ്പെ’ ജനപ്രതിനിധികളല്ല , സംസ്ഥാനസമിതിയാണ്‌ അവരുടെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്നത്‌. അച്യുതാനന്ദനാണോ, പാലൊളിയാണോ, ബേബിയാണോ ആകുക എന്ന സമിതിയോഗം കഴിഞ്ഞേ പറയാനൊക്കൂ.

ഇപ്പോള്‍ മുഖ്യമന്ത്രിയെ അനായാസം മുന്‍കൂട്ടി തെരഞ്ഞെടുത്തു എന്ന്‌ വീമ്പു പറയുന്ന കോഗ്രസ്സുകാര്‍ എല്ലാ തെരഞ്ഞെടുപ്പിലും ഇങ്ങനെ മുഖ്യമന്ത്രിയെ എളുപ്പം കണ്ടെത്തുവരാണോ? എന്തിന്‌ ഏറെ പിന്നോട്ട്‌ പോകണം , ഒടുവിലത്തെ നിയമസഭാതിരഞ്ഞെടുപ്പിലെന്തായിരുന്നു സ്ഥിതി? ഇ.കെ.ആന്റണിയാണ്‌ തങ്ങളുടെ മുഖ്യമന്ത്രിയെന്ന്‌ ഉറപ്പിച്ച്‌ പറയാന്‍ അവര്‍ക്ക്‌ കഴിഞ്ഞതേയില്ല. എങ്കിലും യു.ഡി.എഫ്‌ മുഖ്യമന്ത്രിയെ മുന്‍കൂട്ടി പ്രഖ്യാപിച്ചിരുന്നതായി ആര്‍ക്കും അവകാശപ്പെടാനാവുകയില്ല. ആരാവും മുഖ്യമന്ത്രി എന്നു്‌ അറിയുന്നത്‌ വോട്ടര്‍മാരുടെ നിലപാടിനെ സ്വാധീനിക്കുമെന്ന്‌ തോന്നുന്നുണ്ടോ? കേരളചരിത്രത്തില്‍ യൂ.ഡി.എഫ്‌ ഏറ്റവും കൂടിയ ഭൂരിപക്ഷം നേടിയ രണ്ട്‌ തെരഞ്ഞെടുപ്പിലും മുഖ്യമന്ത്രിയെ മുന്‍കൂട്ടി പ്രഖ്യാപിച്ചിരുി‍ല്ല.

ഐക്യകേരളത്തിലെ ആദ്യതെരഞ്ഞെടുപ്പ്‌ മുതല്‍ വരെ സി.പി.എം തെരഞ്ഞെടുപ്പുപ്രചാരണകാലത്ത്‌ മുഖ്യമന്ത്രിയെ ഉയര്‍ത്തിക്കാട്ടിയിയിട്ടില്ല. 1957 ല്‍ വോട്ടെണ്ണിക്കഴിഞ്ഞ്‌ സംസ്ഥാനസമിതി കൂടുന്നതു വരെ ആരാവും ആദ്യകമ്മ്യൂണിസ്റ്റ്‌ മുഖ്യമന്ത്രി എത്‌ സംബന്ധിച്ച്‌ ഊഹോപോഹങ്ങളേ ഉണ്ടായിരുന്നുള്ളൂ. കമ്മ്യൂണിസ്റ്റ്‌ വൃത്തങ്ങളുമായി നല്ല ബന്ധമുണ്ടായിരുവരും ധരിച്ചിരുന്നത്‌ എം.എന്‍.ഗോവിന്ദന്‍നായര്‍ മുഖ്യമന്ത്രിയാകും എന്നായിരുന്നത്രെ. ബഹുജനപ്രക്ഷോഭങ്ങളില്‍ നിന്നകന്നു നിന്ന ഈ.എം.എസ്‌ മുഖ്യമന്ത്രിയാകും എന്നാരും കരുതിയതേ ഇല്ല.

ആരു മുഖ്യമന്ത്രിയാകണം എന്ന കാര്യത്തില്‍ അഭിപ്രായം പറയാന്‍ വോട്ടര്‍മാര്‍ക്ക്‌ അവസരം ലഭിക്കേണ്ടേ? ജനങ്ങള്‍ വോട്ട്‌ ചെയ്തയയ്ക്കു എം.എല്‍.എ.മാര്‍ക്കുപോലും ഇക്കാര്യത്തിലൊരു റോളും ഉണ്ടാകുന്നില്ലെതാണ്‌ ദൌര്‍ഭാഗ്യകരം. കോണ്‍ഗ്രസ്സിലെപ്പോഴും ഹൈക്കമാന്റാണ്‌ മുഖ്യമന്ത്രിയെ തീരുമാനിക്കുത്‌. ഹൈക്കമാന്റ്‌ തീരുമാനത്തിന്‌ തല കുലുക്കി അംഗീകാരം നല്‍കുക എന്ന ചുമതല മാത്രമേ ജനപ്രതിനിധികള്‍ക്കുള്ളൂ. സി.പി.എമ്മില ഹൈക്കമാന്റിനുപകരം പോളിറ്റ്‌ ബ്യൂറോയോ സംസ്ഥാന കമ്മിറ്റിയോ രംഗത്തു വരുന്നു എന്നു മാത്രം.

മുഖ്യമന്ത്രിയാര്‌ എന്നത്‌ പ്രധാനമല്ല എന്നൊരു നിലപാട്‌ കമ്മ്യുണിസ്റ്റ്‌ പാര്‍ട്ടികള്‍ക്കുണ്ട്‌. കമ്മ്യൂണിസ്റ്റ്‌ വ്യവസ്ഥയില്‍ തീരുമാനമെടുക്കുന്നത്‌ പാര്‍ട്ടി നേതൃത്വമാണല്ലോ. ജനാധിപത്യവ്യവസ്ഥയിലാകെ‍’ ജനങ്ങള്‍ക്ക്‌ മുന്നില്‍ കാട്ടുന്ന മുഖം മാത്രമാണ്‌ സി.പി.എമ്മിനു മുഖ്യമന്ത്ര.. മുഖ്യമന്ത്രിയോ മന്തിസഭയോ അല്ല പാര്‍ട്ടി നേതൃത്വമാണ്‌ അവിടെ തീരുമാനങ്ങളെടുക്കുന്നത്‌.ആ തീരുമാനങ്ങള്‍ നടപ്പാക്കുതിനുള്ള ഏജന്‍സി മാത്രമാണ്‌ മുഖ്യമന്ത്രിയും മന്ത്രിസഭയും സര്‍ക്കാരുമെല്ലാം.

ഏറ്റവും ഒടുവിലത്തെ എല്‍.ഡി.എഫ്‌ ഭരണം ഇതിന്‌ നല്ല ഉദാഹരണമാണ്‌. 99 മുതല്‍ വരെ നടന്നത്‌ ആ അര്‍ത്ഥത്തില്‍ യഥാര്‍ത്ഥ ‘കമ്മ്യൂണിസ്റ്റ്‌’ ‘ഭരണമായിരുന്നു. മുഖ്യമന്ത്രിയാകട്ടെ’ മന്തിമാരാകെ‍’ ഭരണകാര്യങ്ങളെ കുറിച്ച്‌ കാര്യമായൊന്നും അറിഞ്ഞിരുന്നില്ല. മന്ത്രിസഭാതീരുമാനങ്ങള്‍ക്ക്‌ സാങ്കേതികമായ ഉത്തരവാദിത്തം വഹിച്ചിരുന്നുവെങ്കിലും ഇ.കെ യനാരല്ല കേരളം ഭരിച്ചിരുന്നത്‌. ആഭ്യന്തരവകുപ്പില്‍ പോലും പാര്‍ട്ടി നിയോഗിച്ച അപ്രധാനരായ വ്യക്തികളാണ്‌ ഭരണം നടത്തിപ്പോന്നത്‌. ഇവര്‍ക്കാകട്ടെ വോട്ടര്‍മാരോട്‌ യാതൊരു ബാദ്ധ്യതയും ഉണ്ടായിരുന്നില്ല. ഉന്നത പോലീസ്‌ ഉദ്യോസ്ഥന്മാര്‍ പോലും ഈ ‘അജ്ഞാത’ ‘ഭരണഘടനാബാഹ്യ അധികാരകേന്ദ്രങ്ങളോടാണ്‌ സമാധാനം പറഞ്ഞിരുന്നത്‌, അവരില്‍ നിന്നാണ്‌ ഉത്തരവുകള്‍ സ്വീകരിച്ചതും. സംസ്ഥാനം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലാണെ്‌ പത്രറിപ്പോര്‍ട്ടുകള്‍ വായിച്ച്‌ ചിരിച്ച മുഖ്യമന്ത്രിയായിരുന്നു ഈ.കെ യനാര്‍. തെരഞ്ഞെടുപ്പ്‌ മുന്നിലെത്തി നില്‍ക്കുമ്പോള്‍ ട്രഷറികള്‍ അടഞ്ഞുകിടക്കുകയാണ്‍ പോലും അദ്ദേഹം അറിഞ്ഞിരുന്നില്ല.

സി.പി.എം ഈ മനോഭാവത്തില്‍നി്‌ മോചിതമാകുമോ എന്ന്‌ ഈ തെരഞ്ഞെടുപ്പിനുശേഷമേ തീരുമാനിക്കപ്പെടൂ. അഭൂതപൂര്‍വമായ സംഭവവികാസങ്ങളാണ്‌ കഴിഞ്ഞ നാളുകളില്‍ പാര്‍ട്ടിയിലുണ്ടായത്‌. ആര്‌ മുഖ്യമന്ത്രിയാകുവെതു പോലും പ്രധാനമല്ല എന്നു പറഞ്ഞുനടന്നിരുന്ന പാര്‍ട്ടിയില്‍ ആര്‌ എം.എല്‍.എ ആകുന്നു എന്നതു വലിയ സംഭവമായി മാറി. അച്യുതാനന്ദന്‍ നിയമസഭയിലേക്ക്‌ മത്സരിക്കണമോ എന്നു തീരുമാനമെടുക്കാന്‍ പോളിറ്റ്‌ ബ്യൂറോവിനും കേന്ദ്രക്കമ്മിറ്റിക്കുമെല്ലാം പലവട്ടം യോഗം ചേരേണ്ടിവന്നു. തീരുമാനവും വലിയ കോളിളക്കങ്ങളാണ്‌ സൃഷ്ടിച്ചത്‌. ആരു മുഖ്യമന്ത്രിയാകും‍ എന്നതു മാത്രമല്ല ആരു നിയമസഭാംഗമാകും എന്നതു പോലും പ്രധാനമാകും എന്ന വസ്തുതയിലേക്കാണ്‌ ഇത്‌ വിരല്‍ചൂണ്ടിയത്‌.

കഴിഞ്ഞകാലത്തെപ്പോലെ ആവില്ല സി.പി.എമ്മില്‍ കാര്യങ്ങളെന്നു വ്യക്തമായ സൂചനയാണ്‌ ഈ സംഭവവികാസങ്ങള്‍ നല്‍കുത്‌. പാര്‍ട്ടിയിലെ അനേകനേതാക്കളില്‍ ഒരാള്‍ മാത്രമല്ല താനെ സന്ദേശമാണ്‌ കഴിഞ്ഞ അഞ്ചുവര്‍ഷത്തെ പ്രവര്‍ത്തനങ്ങളിലൂടെ സഖാവ്‌ വി.എസ്‌.

കേരളത്തിലെ ജനങ്ങള്‍ക്ക്‌ നല്‍കിയത്‌. അദ്ദേഹം ഒരിക്കലും അങ്ങനെ പറഞ്ഞിട്ടില്ലായിരിക്കും. എന്നാല്‍ എ.ഡി.ബി വായ്പയായാലും എക്സ്പ്രസ്‌ വേ ആയാലും ഐസ്‌ സ്ക്രീം കേസ്‌ ആയാലും സി.പി.എമ്മിന്റെ ഔദ്യോഗികനേതൃത്വത്തിനെതിരെ കലാപം ചെയ്യുന്ന റിബലിന്റെ ചിത്രമാണ്‌ വി.എസ്‌. ജനങ്ങള്‍ക്ക്‌ നല്‍കുന്നത്‌.

അച്യുതാനന്ദന്‍ നിയമസഭയിലേക്ക്‌ മത്സരിക്കാതിരുന്നാല്‍ പാര്‍ട്ടിയുടെ വിജയസാധ്യത കുറയുമെ്‌ ഏറ്റുപറഞ്ഞിട്ടുള്ള ഒരു പാര്‍ട്ടിക്ക്‌ എങ്ങിനെയാണ്‌ അച്യുതാനന്ദനെ മുഖ്യമന്ത്രിയാക്കാതിരിക്കാന്‍ കഴിയുക? അദ്ദേഹത്തിന്‌ ആ സ്ഥാനം നല്‍കുന്നില്ലെങ്കില്‍ ഗുരുതരവും ദൂരവ്യാപകവുമായ പ്രത്യാഘാതങ്ങളാണ്‌ ഉണ്ടാവുക. തെരഞ്ഞെടുപ്പ്‌ കഴിഞ്ഞുവല്ലോ എന്ന്‌ ആശ്വസിക്കാനുമാകില്ല. മുഖ്യമന്ത്രിസ്ഥാനം വി.എസിന്‌ നിഷേധിക്കുതിന്റെ ഭവിഷ്യത്ത്‌ നേരിടാന്‍ പാര്‍ട്ടികേന്ദ്രനേതൃത്വത്തിനാവില്ല. മുഖ്യമന്ത്രിയാകുന്ന വി.എസ്‌.പാര്‍ അധികാരകേന്ദ്രങ്ങളുടെ റിമോട്ട്‌ കണ്ട്രോളിന്ന്‌ വിധേയനാവുമോ എന്നതാണ്‌ ഒരു പ്രധാന പ്രശ്നം. ജനങ്ങള്‍ തെരഞ്ഞെടുത്ത ഭരണാധിപന്‍ എന്ന നിലയില്‍ പാര്‍ട്ടി ഉദ്യോഗസ്ഥന്മാരേക്കാള്‍ പ്രാധാന്യം അദ്ദേഹം ജനപ്രതിനിധികള്‍ക്ക്‌ നല്‍കുന്നാണ്‌ പ്രതീക്ഷിക്കപ്പെടുന്നത്‌. മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയുടെ ചരിത്രത്തിലാദ്യമായി പാര്‍ട്ടിയുടെ പാര്‍ലമെന്ററിവിഭാഗം അതിന്റെ ജനാധിപത്യപരമായ ഉത്തരവാദിത്തം ഉയര്‍ത്തിപ്പിടിക്കുന്നതിലേക്ക്‌ ഇത്‌ നയിച്ചേക്കാം. അച്യുതാനന്ദനും അദ്ദേഹത്തിന്റെ ആരാധകരും ആഗ്രഹിച്ചാലും ഇല്ലെങ്കിലും സി.പി.എം ഘടനയുടെ ജനാധിപത്യവല്‍ക്കരണത്തിലേക്കും ഇത്‌ നയിച്ചേക്കും.

1.04.2006

Leave a Reply

Your email address will not be published. Required fields are marked *

Go Top