വാര്‍ത്താ ഉറവിടങ്ങള്‍ക്ക് സംരക്ഷണം: ഓസ്‌ട്രേലിയയില്‍ നിയമം വരുന്നു

എൻ.പി.രാജേന്ദ്രൻ

വാര്‍ത്തകള്‍ക്കാധാരമായ വിവരം നല്‍കുന്നവരുടെ പേരുകള്‍ മറച്ചുവെക്കാന്‍ മാധ്യമപ്രവര്‍ത്തകരെ അനുവദിക്കുന്ന നിയമത്തിന് ഓസ്‌ട്രേലിയ രൂപം നല്‍കി വരുന്നതായി അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട് ചെയ്തു.

ഇപ്പോഴത്തെ നിയമമനുസരിച്ച് കോടതി ഉറവിടം വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടാല്‍ അത് നല്‍കിയേ തീരൂ. ഇല്ലെങ്കില്‍ കോടതിയലക്ഷ്യത്തിന് ശിക്ഷ അനുഭവിക്കേണ്ടി വരും.

പുതിയ പാര്‍ലമെന്റിന്റെ ആദ്യയോഗത്തില്‍ തന്നെയാണ് ഇത് സംബന്ധിച്ച ബില്‍ അവതരിപ്പിച്ചത്. ഗവണ്മെന്റ് ബില്ലിനെ പിന്താങ്ങുമെന്ന് അറ്റോണി ജനറല്‍ അറിയിച്ചു. ബില്‍ നിയമമായാല്‍ കോടതി വാര്‍ത്തയുടെ ഉറവിടം ആവശ്യപ്പെട്ടാലും അത് രഹസ്യമാക്കി നിലനിര്‍ത്താന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് കഴിയും.

നിയമപ്രശ്‌നം കുറച്ചായി സജീവമായി ചര്‍ച്ച ചെയ്യപ്പെട്ടുവരികയായിരുന്നു. യൂറോപ്യന്‍ കോര്‍ട് ഓഫ് ഹ്യൂമണ്‍ റൈറ്റ്‌സിന്റെ ഗ്രാന്റ് ചേമ്പര്‍ സപ്തംബര്‍ ആദ്യം മാധ്യമപ്രവര്‍ത്തകരുടെ ഈ അവകാശം സംരക്ഷിക്കേണ്ടതുണ്ട് എന്ന് ഏകകണ്ഠമായി തീരുമാനിച്ചിരുന്നു. ഇത് യൂറോപ്പിന് മുഴുവന്‍ ബാധകമാണ്. 2009 ലെ നിയമമനുസരിച്ച് ജേണലിസ്റ്റുകള്‍ക്ക് കോടതിയില്‍ രഹസ്യവിവരം വെളിപ്പെടുത്തിയേ തീരൂ. ഒരു കൂട്ടം നിയമങ്ങളുടെ നിര്‍മാണം വഴി ഐസ്‌ലാന്‍ഡ് രാജ്യത്തെ ഇന്‍വെസ്റ്റിഗേറ്റീവ് ജേണലിസ്റ്റുകളുടെ രക്ഷാകേന്ദ്രമായി പ്രഖ്യാപിച്ചിരുന്നു. ലോകത്തെ തന്നെ ഏറ്റവും മികച്ച മാധ്യമസംരക്ഷണനിയമങ്ങള്‍ തങ്ങളുടേതാണ് എന്ന് ഐസ് ലാന്‍ഡ് നിയമനിര്‍മാതാക്കള്‍ അവകാശപ്പെടുന്നുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: www.editorsweblog.org/

Leave a Reply

Your email address will not be published. Required fields are marked *

Go Top